സൂഫിയുടെ പാട്ട് (In the dead of Night)
(സൂഫി കവിയായിരുന്ന ഫരീദുദ്ദീന്‍ അത്തറിന്റെ In the Dead of night എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.)
അര്‍ദ്ധരാത്രിയിലൊരു സൂഫി പാടുന്നു:
അടച്ചിട്ടിരിക്കുന്ന കല്ലറയാണീ ലോകം.
അജ്ഞരായ നാം രമിക്കുന്ന മൂഢസ്വര്‍ഗം.
മരണം വന്ന് വാതില്‍ തുറക്കുമ്പോള്‍
ചിറകുള്ളവര്‍ക്കേ നിത്യതയിലേക്ക് പറന്നുയരാനാകൂ.
ഇല്ലാത്തവര്‍ക്കീ കല്ലറ തന്നെ ശരണം.
അതിനാല്‍ പ്രിയരേ,
ദൈവത്തിലേക്കുയരാന്‍ കഴിയുന്ന പക്ഷികളാകാന്‍,
വാതില്‍ തുറക്കുന്നതിനു മുമ്പ്
നമുക്കാവുന്നതെല്ലാം ചെയ്യാം.
ചേര്‍ത്ത് വായിക്കാന്‍ :എലികളുടെ കഥ.
അര്‍ദ്ധരാത്രിയിലൊരു സൂഫി പാടുന്നു:
അടച്ചിട്ടിരിക്കുന്ന കല്ലറയാണീ ലോകം.
അജ്ഞരായ നാം രമിക്കുന്ന മൂഢസ്വര്‍ഗം.
മരണം വന്ന് വാതില്‍ തുറക്കുമ്പോള്‍
ചിറകുള്ളവര്‍ക്കേ നിത്യതയിലേക്ക് പറന്നുയരാനാകൂ.
ഇല്ലാത്തവര്‍ക്കീ കല്ലറ തന്നെ ശരണം.
അതിനാല്‍ പ്രിയരേ,
ദൈവത്തിലേക്കുയരാന്‍ കഴിയുന്ന പക്ഷികളാകാന്‍,
വാതില്‍ തുറക്കുന്നതിനു മുമ്പ്
നമുക്കാവുന്നതെല്ലാം ചെയ്യാം.
ചേര്‍ത്ത് വായിക്കാന്‍ :എലികളുടെ കഥ.
Labels: ആത്മീയം, വിവര്‍ത്തനം
20 Comments:
....നീയെന്തറിഞ്ഞു
ജീവിതം
ഒരു സത്യമെന്നോ...?
അല്ല;
കിനാവില്‍ കാണുന്ന
എത്തിപ്പിടിക്കാന്‍ കഴിയാത്ത
മേഘങ്ങളാണ് ജീവിതം
ജയിച്ചു നാം നേടുന്നത്
ശൂന്യത മാത്രം..!
ഭൂമിക്കു
മീതെ കാണുന്നത്
മിഥ്യയെന്നറിയാതെ
ചലിക്കുന്ന നിഴലിനെ
കയ്യിലൊതുക്കാന്‍
കൊതിച്ച്
ജീവിതപ്പൊരുളറിയാത്തവര്‍
വിഡ്ഢികള്‍....
വലിയമ്മായി :)
രാത്രി, അല്ലാതെ തന്നെ പേടിച്ചിരിക്കയായിരുന്നു.
എന്നാലും ഇപ്പോള്‍ വേണ്ടായിരുന്നു..
സ്വതന്ത്ര വിവര്‍ത്തനം തുടരുക....
(നമുക്കാവുന്നതെല്ലാം ചെയ്യാം)
അത്തര്‍ പുരട്ടേണ്ട വാക്കുകള്‍. വല്യമ്മായിക്ക് നന്ദി
വലിയമ്മായി,നന്നായി.
ഓരോ മനുഷ്യന്‍റേയും കടമയാണ് നന്മ ചെയ്യല്‍ അത് തുടര്‍ന്നു കൊണ്ടേ ഇരിക്കുക.
നന്മകളിലേക്ക് വിരല്‍ ചുണ്ടുകയല്ല ,നന്മകള്‍ പറയുകയുംമല്ല വേണ്ടത് , നന്മാളിലേക്ക് ഇറങ്ങി ചെല്ലണം .
:)
സൂഫി സംഗീതം എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. വിവര്‍ത്തനം അറിയാറില്ലെന്കിലും അത് ആസ്വദിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെ. ഈയടുത്ത് "ജ്യോതാ അക്ബര്‍" എന്ന ചിത്രത്തില്‍ എ ആര്‍ റഹ്മാന്‍ ഒരു ഗാനം സൂഫി സംഗീതത്തില്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.(ക്വാജാ മേരി ക്വാജാ) അതുപോലെ ഈ വിവര്‍ത്തനവും ആസ്വദിച്ചു.
വിവര്‍ത്തനം..നന്നായി ട്ടോ.
സൂഫിയുടെ പാട്ട് വായിച്ചറിയാനെത്തിയ ഹന്‍ലല്ലത്ത്,ആത്മേച്ചി(പേടിച്ചു പോയോ,ഇപ്പൊഴേ ഒരു ധാരണ ഉണ്ടായാല്‍ മരണശേഷം എന്ത് എന്ന് ഭയപ്പെറ്റേണ്ടി വരില്ല.),ബാജി,അഷ്റഫ്,ഉറുമ്പ്,സുമയ്യ,പാവപ്പെട്ടവന്‍(അതെ,സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയതെ മറ്റുള്ളവരോട് നിര്‍ദ്ദേശിക്കാവൂ),പ്രയാണ്‍,വാഴക്കോടന്‍,സ്മിത നന്ദി.
"ദൈവത്തിലേക്കുയരാന്‍ കഴിയുന്ന പക്ഷികളാകാന്‍,
വാതില്‍ തുറക്കുന്നതിനു മുമ്പ്
നമുക്കാവുന്നതെല്ലാം ചെയ്യാം."
ചിന്തിപ്പിക്കുന്ന വരികള്‍....
നന്ദി
കല്ലറയിലെ അതിജീവനത്തിനും പരസ്പര ആക്രമണത്തിനുംചിറകുകളെക്കാൾ കൊമ്പുകളാണാവശ്യമെന്നു കരുതുമ്പോൾ,
മുളയ്ക്കുന്ന ചിറകുകളെപ്പോലും തൂവൽ പറിച്ചു കളഞ്ഞ്,രാകി മൂർച്ച കൂട്ടിയും ലോഹകവചങ്ങളണിയിച്ചും കൊമ്പുകളാക്കി മാറ്റുമ്പോൾ,
ചിറകുകളോ? എന്താണാവോ അത്????
:)
chirakukal viriyum munpu mathi... Nannayirikkunnu. Ashamsakal...!!!!
So, my friends, before the lid of this coffin is taken off,
Do all you can to become a bird of the Way to God;
Do all you can to develop your wings and your feathers."
Vivarathanam thakarthuu
Congrats
ദൈവത്തിലേയ്ക്കുയരാന്‍
കഴിയുന്ന പക്ഷികള്‍..
മനോഹരം.
"മരണം വന്ന് വാതില്‍ തുറക്കുമ്പോള്‍
ചിറകുള്ളവര്‍ക്കേ നിത്യതയിലേക്ക് പറന്നുയരാനാകൂ"
എന്തു നല്ല ഭാവന !
ആശംസകള്‍
-ശിഹാബ് മൊഗ്രാല്‍-
കുറുമ്പന്‍,പൂജ്യം സായൂജ്യം,രാമന്‍,സുരേഷ് നന്ദി.
പാവത്താന്‍,ആ വായന്യ്ക്കൊരു പ്രത്യേക നന്ദി.
സെറീന&ഷിഹാബ്,ഒരു വിത്തില്‍ നിന്നു ചെടി സ്വതന്ത്രമാകും പോലെ എന്നാണ് ഇതേ അവസ്ഥയെ റൂമി വിശേഷിപ്പിച്ചിരിക്കുന്നത്.റൂമി കവിതകളെ കുറിച്ച് കൂടുതല്‍ ഇവിടെ http://rehnaliyu.blogspot.com/2008/01/blog-post.html
വരികള്‍ നല്ല തീക്ഷന്നമാണ്
നന്ദി
Post a Comment
<< Home