Thursday, January 08, 2009

ആരാധ്യനായ അതിഥി (The Beloved Guest)

അകം പൊള്ളയും ,മലിനവുമായ നിന്നെ തൂത്തെറിഞ്ഞ്

പ്രിയങ്കരനായ അവന്റെ വാസത്തിനായി ഹൃദയം ഒരുക്കിയാലും.

നീ ഇറങ്ങുന്നതോടെ അവനവിടെ പ്രവേശിച്ച്

സ്വയം ത്യജിച്ച നിനക്കായ് ദിവ്യചൈതന്യം ദൃശ്യമാക്കും.


 
(സൗദ്ഉദ്ദീന്‍ മഹ്‌മൂദ് ശാബിസ്താരി(1288-1340),പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ സൂഫി കവി 1311ല്‍ എഴുതിയ Gulshan i Raz(The secret Rose Garden) എന്ന കൃതിയിലെ The Beloved Guest എന്ന പദ്യത്തിന്റെ പരിഭാഷ.പൂര്‍ണ്ണകൃതി ഇവിടെ.)

Labels: ,

31 Comments:

Blogger കാസിം തങ്ങള്‍ said...

നല്ല വരികള്‍, ഉദ്യമത്തിന് ആശംസകള്‍

1/08/2009 10:35 am  
Blogger ബഷീർ said...

ഈ പങ്കുവെക്കലിനു നന്ദി

1/08/2009 1:09 pm  
Blogger paarppidam said...

athe ithivide pankuvachathu nannaayi

1/08/2009 1:17 pm  
Blogger Areekkodan | അരീക്കോടന്‍ said...

):

1/08/2009 1:48 pm  
Blogger മുസാഫിര്‍ said...

നല്ല വാക്കുകള്‍ ! പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവര്‍ ധന്യവാന്മാര്‍ .

1/08/2009 2:13 pm  
Blogger മേരിക്കുട്ടി(Marykutty) said...

:))
രണ്ടു വട്ടം വായിച്ചു, മനസ്സിലാക്കി.

1/08/2009 2:26 pm  
Blogger നരിക്കുന്നൻ said...

ഈ പരിചയപ്പെടുത്തലിന് നന്ദി.

1/08/2009 2:31 pm  
Blogger പ്രയാസി said...

ആശംസകള്‍

1/08/2009 4:29 pm  
Blogger സെറീന said...

നന്നായിട്ടുണ്ട്..
ആശംസകള്‍..

1/09/2009 7:18 am  
Blogger Rose Bastin said...

നന്നായിരിക്കുന്നു !
നല്ലവാക്കുകൾ ഇങ്ങനെ പങ്കു വക്കുന്നത് അഭിനന്ദനാർഹമാണ്!
ആശംസകൾ!!

1/11/2009 9:52 am  
Blogger ആത്മ/പിയ said...

വളരെ പ്രയോജനപ്രദമായ വരികള്‍.
'ആശംസകള്‍'

1/11/2009 4:49 pm  
Blogger പി എം അരുൺ said...

അവനും ഞാനും ഒന്നെങ്കിൽ പിന്നെ
ഞാനെന്തിന്‌ എന്നെ തൂത്തെറിയണം.......?
തൂത്തെറിയപ്പെടേണ്ടത്‌
എന്നിലെ അസ്വസ്‌തകളും
ഞാനല്ലായ്മകളുമല്ലേ................?

വിമലീകരണത്തിനൊടുവിൽ
ഞാൻ തിരിച്ചറിയും
എന്റെ ഹൃദയത്തിനകത്ത്‌
ഇത്രയും കാലം അവനുണ്ടായിരുന്നെന്ന്......
ഞാനും അവനും രണ്ടായിരുന്നില്ലെന്ന്...........

1/13/2009 11:04 pm  
Blogger വല്യമ്മായി said...

അതിഥിയെ സ്വീകരിച്ച് ഞാന്‍ അല്ലാതാകാന്‍ എത്തിയ എല്ലാവര്‍ക്കും നന്ദി.

ബോധിസത്വന്‍,

ഈ വരികളില്‍ 'ഞാന്‍' എന്നത് കൊണ്ട് നമ്മുടെയൊക്കെ 'ഞാന്‍' എന്ന ഭാവത്തെയാണ് ഉദ്ദേശിച്ചിരിക്കുന്നത്.ആ ഒരു ഭാവം മാറ്റാതെ ദൈവത്തില്‍ ലയിക്കുന്നതെങ്ങനെ?

1/14/2009 7:30 am  
Blogger ജ്വാല said...

അതെ,അഹം എന്ന ഭാവം അതു തന്നെ എല്ലാ കുഴപ്പങളും ഉണ്ടാക്കുന്നതു.
അവതരിപ്പിച്ചതിനു നന്ദി..

1/15/2009 7:00 am  
Anonymous Anonymous said...

ഈ ബ്ലോഗിന്റെ പേരില്‍ തന്നെ ഒരു കഥയുണ്ടുകെട്ടോ..കോളേജില്‍ വച്ച് റോസ്മേരിയുടെ ഒരു കവിത വന്നു..‘എനിക്കു നിന്നോട് പറയാനുള്ളത്’.അത് ഞാന്‍ കവിതയില്‍ കംബക്കാരാനായ എന്റെ സുഹ്രുത്തിന് വായിക്കാന്‍ കൊടുത്തു.ആ സുഹ്രുത്ത് പിറ്റേന്ന് ഒരു കവിതയുമായി വന്നു.”നിന്നൊട് എനിക്ക് പറയാനുള്ളത്’..ഞങള്‍ ഇതു ചര്‍ച്ച ചെയ്തിരിക്കവേ മലയാളം നേരേ ചൊവ്വേ അറിയാത്ത മറ്റൊരു സുഹ്രുത്തു വന്നു..പിറ്റേന്ന് അയാളും വന്നു ഒരു കവിതയുമായി!‘നിങളോട് എനിക്ക് പറയാനുള്ളത്’...വര്‍ഷങള്‍ക്കിപ്പുറം ഇക്കാര്യം റോസ്മേരിയൊട് തന്നെ പറഞു ചിരിക്കാനിടവന്നു..ഇതാ ഇപ്പൊ ആ പഴയ കഥ മുഴുവന്‍ ഓര്‍ത്തുപോയി..നന്ദി..
നല്ല എഴുത്ത്..ഞാന്‍ ഇനി ഇവിടേക്കുവരും..

1/15/2009 7:21 am  
Blogger പാറുക്കുട്ടി said...

നല്ല വാക്കുകൾ

1/16/2009 9:22 am  
Blogger വിദുരര്‍ said...

നന്നായി.

ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായി ഒരു ബ്ലോഗു കൂട്ടായ്‌മ രൂപീകരിച്ചിരുന്നു.
ബന്ധപ്പെടാമോ

vidhurar@gmail.com

1/16/2009 2:13 pm  
Blogger P R Reghunath said...

Nallathu.

1/16/2009 6:44 pm  
Blogger sHihab mOgraL said...

ഈ പരിശ്രമത്തിനഭിനന്ദനങ്ങള്‍..
ഈ പങ്കുവെക്കലിനാശംസകള്‍...

- Shihab Mogral

1/18/2009 1:12 pm  
Blogger പി എം അരുൺ said...

ബുദ്ധിസം അനുസരിച്ച്‌ ദൈവം വിവരണാതീതനാണ്‌...........വിശ്ദീകരിക്കപ്പെടും തോറും ആ സങ്കൽപം വിക ലമാകുന്നു.
വരികളിലെ 'അവൻ' നന്മയാണെന്നു ചിന്തിക്കൂ.......വരികളിലെ 'ഞാൻ' കേവലം അഹങ്കാരത്തെ മാത്രമാണൊ കുറിക്കുന്നത്‌?

അഹങ്കാരം ഒരിക്കലും അകം മാത്രം പൊള്ളയായ ഒന്നാണെന്നു തോന്നുന്നില്ല.'അകം പൊള്ളയും മലിനവുമായ' എന്ന വിശദീകരണം അഹങ്കാരത്തേക്കാൾ കൂടുതൽ
കന്മഷം നിറഞ്ഞ മനസ്സിനല്ലേ ചേരുക?
ദൈവത്തെ വിശദീകരിക്കാൻ ശ്രമിച്ച്‌ കൂടുതൽ വിക ലമാക്കിത്തീർത്തവരാണ്‌ വൈദിക വർഗ്ഗം.അവരുടെ വാക്കുകളിലേക്ക്‌ അർത്ഥങ്ങൾ ആരോപിച്ച്‌ ശരിയുടെ തുരുത്തിലെത്തിക്കാൻ ശ്രമിക്കുന്നതിനേക്കൾ എത്രയോ മടങ്ങ്‌ ഫലപ്രദ്മാണ്‌ ബുദ്ധവചനങ്ങൾ ചർച്ച ചെയ്യുന്നത്‌...................
ദൈവത്തിനോടുപോലും നിസ്സംഗത പുലർത്താനാണ്‌ ബുദ്ധൻ പറഞ്ഞത്‌. വിജയങ്ങളിലും പരാജയങ്ങളിലും നിസ്സംഗനായവനിൽ എങ്ങനെ അഹങ്കാരം കടന്നുകൂടും?..........
അവനിൽ സദാ നന്മയുടെ പുഞ്ചിരിയുണ്ടാകില്ലേ.........അതല്ലേ യഥാർത്ഥ ദിവ്യ ചൈതന്യം?

1/19/2009 7:43 pm  
Blogger വല്യമ്മായി said...

സന്ദര്‍ശകര്‍ക്കും കമന്റെഴുതിയവര്‍ക്കും നനദി.

ബോധിസത്വന്‍,
ഓഷോയുടെ ചില പുസ്തകങ്ങളില്‍ വായിച്ചതല്ലാതെ ബുദ്ധമതത്തെ കുറിച്ച് അധികമെനിക്കറിയില്ല.

മൂലകൃതിയിലെ വരികളില്‍ ഞാന്‍ വായിച്ചെടുത്തതാണ് ഇവിടെ പോസ്റ്റിയത്,ഒരോ വായനയിലും ചിന്തയിലും വ്യത്യസ്ത അര്‍ത്ഥങ്ങളാണ് ഇത്തരം വരികള്‍ നമുക്ക് മുന്നില്‍ വെളിവാക്കുന്നതും.

1/20/2009 8:15 am  
Blogger ജയതി said...

വല്യമ്മായികുട്ടീ,
നല്ല പരിഭാഷ.
മൂലകൃതി വായിക്കാൻ ലിങ്ക് ഇട്ടതിനു നന്ദി.
തുടർന്നും എഴുതുക.

1/22/2009 12:23 pm  
Blogger സിനി said...

നല്ല ആശയം ;
പുതിയൊരു കവിയെ പരിചയപ്പെടുത്തിയതില്‍ നന്ദി

2/03/2009 11:00 am  
Blogger വെളിച്ചപ്പാട് said...

ഉചിതമായ ഉദ്യമം.

2/04/2009 8:05 pm  
Anonymous Anonymous said...

ആരാധ്യനായ അതിഥി = The Beloved Guest

ഇതു പൂർണ്ണമായ അർഥത്തിൽ ശരിയാണോ ?

Greatly loved,
Dear to the heart

എന്നോക്കോയെല്ലെ അർഥം വരിക.

beloved father, beloved childred എന്നോക്കോ പറയുന്നിടത്ത് ആരാധ്യനായ പിതാവ്, മകൻ / മകൾ എന്നോക്കോ പറയുമോ.

എന്റെ പരിമിതമായ അറിവ് വെച്ച് ചോദിച്ചുവെന്നെയുള്ളൂ.

എയുത്തുനും പൻകു വെച്ചതിനും നന്ദി.

2/08/2009 11:38 am  
Anonymous Anonymous said...

A rather poor translation of a poorly translated Arabic poem.

2/08/2009 11:57 am  
Blogger വല്യമ്മായി said...

അനോണീ,

beloved എന്നതിന് adore എന്ന ഒരു അര്‍ത്ഥവുമുണ്ടെന്ന അറിവില്‍ നിന്നാണ് അങ്ങനെ പരിഭാഷപ്പെടുത്തിയത്.

പിന്നെ ലോകോത്തരമായി എന്ന തോന്നലില്‍ നിന്നല്ല പരിഭാഷകള്‍ പലതും പങ്ക് വെക്കുന്നതും.വായിക്കുന്നതില്‍ വല്ലാതെ മനസ്സില്‍ പതിയുന്ന ചില വരികള്‍ എന്റെ മനസ്സില്‍ തോന്നിക്കുന്നതാണ് പലപ്പോഴും എഴുതുന്നത്,അതു കൊണ്ട് തന്നെ പദാനുപദ വിവര്‍ത്തമോ മൂലകൃതിയുടെ വായിച്ചെടുക്കാനാകതെ പോയ അര്‍ത്ഥങ്ങളോ എന്റെ വരികളിലുണ്ടാകണമെന്നില്ല.

വിമര്‍ശനങ്ങളും സ്വന്തം പേരില്‍ പറയുന്നതല്ലേ നല്ലത്.

2/08/2009 2:47 pm  
Anonymous Anonymous said...

അമ്മായീ,

beloved guest എന്ന് പറയില്ല, ആരാധ്യയനായ അതിഥി .....ഇതെന്താ.. ??
(പ്രിയപ്പെട്ട അതിഥി ന്ന് പറയാം)

"Beloved" - is use to express very intimate relatioship ...

(beloved wife എന്നോ beloved son.... എന്നോക്കോ പറയാം. വളരെ അടുത്ത ബന്ദ്ദം കാണിക്കാനാണ് ഉപയോഗിക്കുന്നത്.)

സൂഫിക്കും തെറ്റ് പറ്റിയിട്ടുണ്ട് എന്നർഥം

2/08/2009 5:23 pm  
Blogger വല്യമ്മായി said...

അതെന്താ നമ്മള്‍ ഏറ്റവും സ്നേഹിക്കുന്ന ആരാധിക്കുന്ന ആള്‍ അതിഥിയാകാന്‍ പാടില്ലേ? ഒരു സൂഫിക്ക് ഏറ്റവും intimate ആയ ബന്ധം ദൈവത്തോടായതിനാല്‍ സൂഫിസത്തിലല്ല വായനയിലാകാം തെറ്റ്.

ഇനിയെന്തായാലും സ്വന്തം പേരില്‍ വന്ന് മതി തെറ്റ് തിരുത്തല്‍

2/08/2009 7:39 pm  
Blogger sHihab mOgraL said...

തന്റെ എല്ലാമായി കരുതുന്ന ദൈവത്തിന്ന് ഹൃദയത്തിനുള്ളില്‍ ആഥിതേയത്വമൊരുക്കുന്നതില്‍ അനോണിക്കെന്താ ഇത്ര അങ്കലാപ്പ്...?

2/08/2009 9:51 pm  
Blogger SPIRITUAL ENLIGHTENMENT said...

നീയല്ലോ, സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും.
എന്ന 'ശ്രീ നാരായണഗുരു' വിന്റെ വരികള്‍ എത്ര മഹത്തരമാണ്.

5/21/2009 8:29 pm  

Post a Comment

<< Home