Saturday, November 22, 2008

കാറ്റിന്‍ കുറളിന്റെ പൊരുള്‍

(ഭാഷപോഷിണി നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ശ്രീ.ഡി.കെ.എം.കര്‍ത്തായുടെ 'കാറ്റിന്‍‌കൂറള്‍' എന്ന കവിതയെ കുറിച്ച്)


ഈ നിമിഷം ജീവിച്ചിരിക്കുന്നു എന്ന അഹങ്കാരത്തോടെ നാം ശ്വസിക്കുന്ന വായു മുമ്പ് ഏതോ ജന്തുവിന്റെ ഉച്ഛ്വാസമല്ലേ എന്ന് ചുരുങ്ങിയ വരികളിലൂടെ ഉദ്ബോദിപ്പിക്കുന്ന കവിത ഊര്‍ജ്ജനിയമത്തില്‍ പ്രതിപാദിക്കുന്ന പോലെ പ്രപഞ്ചത്തിലെ വസ്തുക്കളുടെ ചാക്രിക അവസ്ഥ വിവരിക്കുന്നതിലുപരി വെളിവാക്കുന്ന ചില സത്യങ്ങളുണ്ട്.



പൂവിലും പുല്ലിലും പുഴുവിലും നമ്മളിലും നിറഞ്ഞിരിക്കുന്നത് ഒരേ പ്രാണന്റെ വിവിധ അവസ്ഥകളാണെന്നും നാം പ്രപഞ്ചത്തിന്റെ അധിപരല്ല ഒരു ഭാഗം മാത്രമാണെന്നുള്ള സത്യം.



എല്ലാ മനുഷ്യരിലും ദൈവാംശമുണ്ട് എന്ന് പറയുമ്പോള്‍ എല്ലാവരും തിരിച്ചെറിയുന്ന ഒരു ചോദ്യമുണ്ട്;അപ്പോള്‍ നമ്മളിലെങ്ങിനെ അധമ വികാരങ്ങള്‍ക്കും തിന്മയ്ക്കും ഇടം കിട്ടുന്നു എന്ന്.എത്ര തന്നെ നന്മ,ചൈതന്യം ഒക്കെ ഉള്ളിലുണ്ടായാലും അത് ശരിയായ രീതിയില്‍ നമുക്കും മറ്റുള്ളവര്‍ക്കും നന്മയ്ക്കായി ഉപയോഗപ്പെടുത്താന്‍ പരിശ്രമിക്കേണ്ടത് നമ്മള്‍ തന്നെ.

സമര്‍പ്പണം:കുറേ ദിവസമായി മനസ്സിലിട്ടു നടന്നിരുന്ന ഈ വിഷയത്തെ "ആത്മാവിന്റെ നിര്‍‌വികാരതയെ" കുറിച്ച് പറഞ്ഞ് എഴുതാന്‍ തോന്നിപ്പിച്ച ആത്മ ചേച്ചിക്ക്.

Labels:

11 Comments:

Blogger ആത്മ/പിയ said...

വളരെ നല്ല പോസ്റ്റ്.
വളരെ വളരെ നന്ദി

ആത്മചേച്ചി

11/23/2008 4:55 am  
Blogger കാസിം തങ്ങള്‍ said...

നന്‍‌മയ്ടെ പ്രചാരകരാവാന്‍‌ നമുക്കാവട്ടേ. വല്യമ്മായിക്കും ഇതെഴുതാന്‍ പ്രചോദിപ്പിച്ച ആത്മ ചേച്ചിക്കും ആശംസകള്‍

11/23/2008 10:39 am  
Blogger സുല്‍ |Sul said...

ചിന്തകള്‍ക്കടുത്തു നില്‍ക്കുന്ന പോസ്റ്റിനു നന്ദി.

-സുല്‍

11/23/2008 11:19 am  
Blogger ബഷീർ said...

നന്മയെ ഉദ്ദീപിപ്പിക്കാനും തിന്മയെ കയ്യൊഴിയാനും മനസ്സിനെ പാകപ്പെടു കഴിയട്ടെ.. ആശംസകള്‍

11/23/2008 1:25 pm  
Blogger രാജാവു് said...

മഹാ സത്യങ്ങള്‍ പറഞ്ഞു തരുന്ന പ്രകൃതി.!

11/23/2008 5:20 pm  
Blogger Rose Bastin said...

നല്ല ചിന്ത!!എല്ലാമനുഷ്യരിലും ദൈവാംശമുണ്ട് .അതോടൊപ്പം അധമവികാരങ്ങളും തിന്മയോടുള്ള ചായ്‌വുംനിലനിൽക്കുന്നു.അധമവികാരങ്ങളെ തോല്പി ച്ച് ദൈവാംശത്തെ വളർത്തിയെടുക്കേണ്ടത് ഓരോ മനുഷ്യന്റെയും ധർമ്മമാണ്.വളരെ നല്ല വിഷയം!നല്ലപോസ്റ്റ്!

11/24/2008 9:40 am  
Blogger സു | Su said...

വല്ല്യമ്മായീ :) നല്ല പോസ്റ്റ് ആയിട്ടുണ്ട്. നന്ദി.

ഓഫ് :- ബാബു ഭരദ്വാജിന്റെ പുസ്തകം വാങ്ങിയിട്ടുണ്ട്. പ്രവാസിയുടെ കുറിപ്പുകൾ. വായിച്ചില്ല. പെട്ടെന്നു വായിക്കണമെന്നു കരുതിയിരുന്നു. കഴിഞ്ഞില്ല. ഇവിടെ പോസ്റ്റ് കണ്ടിട്ടാണ് വാങ്ങിയത്.

:)

11/24/2008 10:59 am  
Blogger ചീര I Cheera said...

വല്യമ്മായീ.. ഇടയ്ക്കു വേണം ഇത്തരമൊരു വായന എന്നു തോന്നാറുണ്ട്, ഭൂമിയിലേയ്ക്കൊന്നിറങ്ങി വരാന്‍..

11/25/2008 8:23 am  
Blogger smitha adharsh said...

നന്നായിരിക്കുന്നു..
നല്ല ചിന്തകള്‍.

11/25/2008 12:53 pm  
Blogger മുസാഫിര്‍ said...

പണ്ടു നെഹ്രു പറഞ്ഞത് “co existence or no existance“ നമ്മള്‍ പലപ്പോഴും മറക്കാറാണ് പതിവ്.ഓര്‍മ്മിപ്പിച്ചതിനു നന്ദി,വല്യമ്മായി.

11/25/2008 3:17 pm  
Blogger Bindhu Unny said...

ഈ പൊരുള്‍ മന‍സ്സിലാക്കുന്നവര്‍ എത്ര പേര്‍!

11/27/2008 3:56 pm  

Post a Comment

<< Home