Saturday, December 01, 2007

കോന്തലയില്‍ സൂക്ഷിച്ച ഓര്‍മ്മകള്‍

തികച്ചും സ്വകാര്യാനുഭവങ്ങളെ വായനക്കാരുമായി പങ്ക് വെക്കുന്നതിന്റെ സാംഗത്യത്തെ കുറിച്ച് ബ്ലോഗില്‍ പല ചര്‍‌ച്ചകളും നടന്നതാണ്.

ശ്രീ കല്‍‌പ്പറ്റ നാരായണന്‍ "കോന്തല" എന്ന സ്മരണകളുടെ ആമുഖത്തില്‍ തന്നെ ഇതിനൊരുത്തരം തരുന്നു:

"അത്ര തിടുക്കത്തില്‍ എണീറ്റ് പോരാന്‍ ചില ഇടങ്ങളില്‍ വീണ്ടും ചെന്നിരിക്കുകയാണ് ഞാന്‍.അത്ര വേഗത്തില്‍ തട്ടിക്കളയാന്‍ പാടില്ലായിരുന്ന ചില കൈകളെ മടിയില്‍ വെച്ചിരികുകയാണ് ഞാന്‍.മറന്ന ചിലതെടുക്കാന്‍ മടങ്ങി വന്നിരിക്കയാണ് ഞാന്‍ വീട് കളയില്‍ മൂടി പോയിരിക്കുന്നു,എങ്കിലും."


ഇത്തരമൊരു തിരിച്ചുപോക്ക് നമ്മളും ആഗ്രഹിക്കുന്നത് കൊണ്ടാകാം ആത്മപ്രകാശനത്തിനു കിട്ടുന്ന അവസരങ്ങളില്‍ ഏറിയ പങ്കും നമ്മളും ഓര്‍മ്മകള്‍ക്കായി നീക്കിവെക്കുന്നത്.

ജീവിതത്തില്‍ പിന്നീട് സഞ്ചരിക്കുന്നിടങ്ങളിലെല്ലാം തന്റെ നാടു തന്നെ കാണുന്നതിലൂടെ നാടും വീടും കവിയെ എന്ത് മാത്രം സ്വാധീനീച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം.വയനാട്ടില്‍ കുടിയേറിയ തന്റെ കുടുംബത്തിന്റെ കഥ പറയുന്നതിലൂടെ വയനാട്ടിലെ ഒരു കുടിയേറ്റ ഗ്രാമത്തിന്റെ നേര്‍ക്കാഴ്ചയാണ് നമുക്ക് കിട്ടുന്നത്.

അച്ഛന്‍,അമ്മ,ഏട്ടന്‍ എന്നിവര്‍ക്കൊപ്പം അദ്ദേഹം പരിചയപ്പെടുത്തുന്ന പൊട്ടന്‍ മാണി,രോഹിണി,കൊഞ്ഞന്‍ കുഞ്ഞിരാമന്‍,പി.കെ,അലക്കു കാരി മാതു,ചായപ്പിടികക്കാരന്‍ നമ്പ്യാര്‍,താമി മാഷ് തുടങ്ങിയവരൊക്കെ വയനാട്ടില്‍ മാത്രമല്ല കേരളത്തിലെ ഏതൊരു ഗ്രാമത്തിലും നമ്മള്‍ കണ്ടു മറന്ന കഥാപാത്രങ്ങള്‍ തന്നെ.ഇതെല്ലം എന്റെ കൂടി ഓര്‍മ്മകളാണല്ലൊ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഒരോ സംഭവങ്ങളുടേയും ആഖ്യാനം.

ലളിതമായ സംഭവങ്ങളിലൂടെ തുടങ്ങി ബന്ധങ്ങളേയും മരണത്തേയും കുറിച്ചുള്ള യാഥാര്‍ത്ഥ്യങ്ങളും വായനക്കാരുമായി പങ്ക് വെച്ചിരിക്കുന്നു.

എത്ര വായിച്ചാലും മടുപ്പു കൂടാതെ ഇടക്കിടെ വായിക്കുന്ന എന്റെ പ്രിയപ്പെട്ട പുസ്തകളിലേക്ക് ഒന്നു കൂടെ.

കോന്തല
(സ്മരണകള്‍)
കല്‍‌പ്പറ്റ നാരായണന്‍‌
കറന്റ് ബുക്സ്.

Labels:

19 Comments:

Blogger വെള്ളെഴുത്ത് said...

എനിക്കിഷ്ടപ്പെട്ടത് അതിന്റെ ആമുഖമായി കക്ഷി കുറിച്ചിട്ട പൂച്ചയെക്കുറിച്ചുള്ള കവിതയാണ്..

12/01/2007 9:32 pm  
Blogger കരീം മാഷ്‌ said...

ആ പുസ്തകത്തിനു ചേരുന്ന ഏറ്റവും നല്ല പേരാണു “കോന്തല” എന്നതു.

കോന്തലയില്‍ കോര്‍ത്തിട്ടിരുന്ന ഒരു ആഭരണമുണ്ടായിരുന്നു (മോതിരം) പോലെ !
പേരെന്താണെന്നോര്‍ക്കുന്നില്ല.
ആര്‍ക്കെങ്കിലുമറിയുമോ?

12/01/2007 9:40 pm  
Blogger Shaf said...

നല്ല സം‌രഭം, കയ്യില്‍ കിട്ടുകയാണേ വായിക്കതെ വിടില്ല
പരിചയപെടുത്തിയതിനു നന്ദി ചേച്ചി..

:)-ഷഫ്

12/02/2007 3:28 pm  
Blogger ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

33 വയസ്സില്‍ ഇത്ര പെട്ടന്നു അമ്മായി ആയോ?
മേല്‍ പ്പടി പുസ്തകം വായിക്കന്‍ തരപ്പെട്ടില്ല.
ഇത്തിരി ഖേദം ഉണ്ടു.

12/02/2007 9:10 pm  
Blogger ഭൂമിപുത്രി said...

കുറച്ചുനാള്‍മുന്‍പ് ‘ഭാഷാപോഷിണിയില്‍’കല്‍പ്പറ്റ
എഴുതിയ വയനാടന്‍ ഓര്‍മ്മകള്‍ തന്നെയാണൊയിതു?
ആ വായന ഒരനുഭവം തന്നെയായിരുന്നു.

12/02/2007 11:24 pm  
Blogger Murali K Menon said...

പുസ്തകപരിചയത്തിനു നന്ദി. ഒരു മുന്‍‌കേരളവര്‍മ്മ വിദ്യാര്‍ത്ഥിയെന്ന നിലയില്‍ കല്പറ്റ ബാലകൃഷ്ണനെ നന്നായി അറിയാം.

12/03/2007 1:24 pm  
Blogger Mahesh Cheruthana/മഹി said...

വല്യമ്മായി ,പുസ്തകം പരിചയപെടുത്തിയതിനു നന്ദി !

12/04/2007 10:46 am  
Blogger സുല്‍ |Sul said...

നന്നായിരിക്കുന്നു.

-സുല്‍

12/04/2007 1:33 pm  
Blogger നിലീന നായര്‍ said...

കോന്തല നന്ന്.

നന്ദി.

12/04/2007 11:03 pm  
Blogger Sanal Kumar Sasidharan said...

നന്നായി പരിചയപ്പെടുത്തി.നാട്ടില്പോകുമ്പോള്‍ വായിക്കണം

12/06/2007 10:45 am  
Blogger ധ്വനി | Dhwani said...

നന്ദി വിവരങ്ങള്‍ക്ക്!

സനാതനന്‍ പറഞ്ഞതു പോലെ തന്നെ

(ഈ മാസം പോകുന്നുണ്ട്. വാങ്ങിയ്ക്കുന്നുണ്ട്!)

12/06/2007 10:42 pm  
Blogger സാക്ഷരന്‍ said...

"അത്ര തിടുക്കത്തില്‍ എണീറ്റ് പോരാന്‍ ചില ഇടങ്ങളില്‍ വീണ്ടും ചെന്നിരിക്കുകയാണ് ഞാന്‍.അത്ര വേഗത്തില്‍ തട്ടിക്കളയാന്‍ പാടില്ലായിരുന്ന ചില കൈകളെ മടിയില്‍ വെച്ചിരികുകയാണ് ഞാന്‍.മറന്ന ചിലതെടുക്കാന്‍ മടങ്ങി വന്നിരിക്കയാണ് ഞാന്‍ വീട് കളയില്‍ മൂടി പോയിരിക്കുന്നു,എങ്കിലും."

സത്യം തന്നെ വല്ല്യമ്മായി …
ഓറ്മ്മകള് വല്ലാത്തൊരു കുന്തം തന്നെ

12/10/2007 8:16 pm  
Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്ദി,പരിചയപ്പെടുത്തലിന്.
വായിക്കണോല്ലോ..

12/11/2007 10:05 am  
Blogger Pongummoodan said...

നന്നായിരിക്കുന്നു വല്യമ്മായി.

12/13/2007 11:58 am  
Blogger daisi joseph said...

ഞാനൊരു പാവം തൃശ്ശൂര്‍ക്കാരിയാണേ,
‘കോന്തല’ യൊന്നും വായിക്കാന്‍ പറ്റിയില്ല.
പിന്നെ ഞാന്‍ എല്ലാകൊണ്ടും ഒരു തുടക്കക്കാരിയണ്.
ബൂലോഗക്ലബിലേക്ക് സ്വാഗതം എന്നൊക്കെ പറഞ്ഞു.
പക്ഷേ ഏത് വഴിയാണ് അതില്‍ കയറുക?
അറിവില്ലായ്മകൊണ്ട് ചോദിച്ചതാണ്.
പറഞ്ഞുതരുമെന്ന് വിചാരിക്കുന്നു.

12/22/2007 10:58 pm  
Blogger കുറുമാന്‍ said...

വല്ല്യമ്മായിക്കും, തറവാടിക്കും, പച്ചാനക്കൂം,
ആജുവിനും ഐശ്വര്യപൂര്‍ണ്ണമായ പുതുവത്സരാശംസകള്‍

12/31/2007 5:22 pm  
Anonymous Anonymous said...

അസ്സലായി ആശംസകള്‍

1/22/2008 11:04 pm  
Blogger വല്യമ്മായി said...

വെള്ളഴുത്ത് സൂചിപ്പിച്ച കവിത ഇവിടെ

3/07/2008 10:44 am  
Blogger Sandeep PM said...

പരിചയപെടുത്തലിനു വളരെ നന്ദി ...

3/07/2008 12:44 pm  

Post a Comment

<< Home