Thursday, November 02, 2006

ആദ്യത്തെ പ്രോജക്റ്റ്‌

ഇന്നത്തെ കാലത്ത്‌ നഴ്സറി മുതല്‍ കുട്ടികള്‍ക്ക്‌ പ്രൊജക്റ്റ്‌ ചെയ്യണം.കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ പരിഭാഷ വിക്കിയിലെ ഒരു കമന്റ്‌ കണ്ട്‌ ഞാന്‍ എട്ടില്‍ പഠിക്കുന്ന അനിയത്തിയെ വിളിച്ചു;ഹൈസ്കൂള്‍ ക്ലാസ്സിലെ സെമിനാറിന്റേയും പ്രോജക്ടിന്റേയും വിഷയങ്ങള്‍ അറിഞ്ഞാല്‍ ആ വിഷയം പരിഭാഷപ്പെടുത്തി വിക്കിയില്‍ ഇടാമെല്ലൊ എന്നു കരുതി.ഉടനെ കിട്ടി മറുപടി,അതൊന്നും നമ്മള്‍ ചെയ്യേണ്ട പണ്ടു ചെയ്തത്‌ സ്കൂളിലുണ്ട്‌,അത്‌ പകര്‍ത്തി കൊടുത്താല്‍ മതി എന്ന്.

ഞാനൊക്കെ എഞ്ചിനീയറിങ്ങിന്‌ ചേര്‍ന്നിട്ടാണ്‌ പ്രൊജക്റ്റ്‌,അസൈന്റ്‌മന്റ്‌ എന്നെല്ലാം കേള്‍ക്കുന്നത്‌ തന്നെ.വീട്ടിലുള്ള എല്ലാ വൈദ്യുത ഉപകരണങ്ങളുടേയും സ്പെസിഫിക്കേഷന്‍ എഴുതാനാണ്‌ ഞങ്ങള്‍ക്ക്‌ ആദ്യം കിട്ടിയത്‌.ഞാന്‍ വീട്ടില്‍ വന്ന് ഫ്രിഡ്ജും വാഷിംഗ്‌ മഷീനും ടിവിയും മിക്സിയും എന്നു വേണ്ട,വാപ്പായുടെ ശേഖരത്തിലുള്ള ഡ്രില്‍ മെഷീന്‍,മരം കട്ടര്‍ എല്ലാം തിരിച്ചും മറിച്ചും നോക്കി എഴുതിയെടുത്തു.എല്ലാം വലിച്ചിട്ടതിന്‌ ഉമ്മ ചീത്ത പറയും എന്നാണ്‌ കരുതിയത്‌.അതിനു പകരം ഉമ്മാടെ കണ്ണു നിറഞ്ഞു.അവള്‍ എഞ്ചിനിയറായി കാണാന്‍ വിധിയുണ്ടാകുമോ എന്ന് പറഞ്ഞിട്ടാണ്‌ അന്ന് കരഞ്ഞതെന്ന് ഉമ്മാടെ മരണ ശേഷമാണ്‌ വീട്ടിലുണ്ടായിരുന്ന സുലൈഖത്ത പറഞ്ഞത്‌.

അന്നെനിക്ക്‌ അതിന്റെ അര്‍ത്ഥം മനസ്സിലായില്ല.ഇപ്പോള്‍ പച്ചാനയുടേയും ആജുവിന്റേയും ഓരോ ചെറിയ നേട്ടത്തിലും എന്റെ കണ്ണും നിറയുന്നു.

നാളെ ശവ്വാല്‍ പന്ത്രണ്ട്‌,ഹിജറ വര്‍ഷപ്രകാരം ഉമ്മാടെ ഓര്‍മ്മകള്‍ക്ക്‌ പതിനഞ്ചു വയസ്സ്‌.

Labels:

27 Comments:

Blogger വല്യമ്മായി said...

പുതിയ പോസ്റ്റ്-ആദ്യത്തെ പ്രോജക്റ്റ്‌

11/02/2006 7:14 pm  
Blogger ലിഡിയ said...

വല്യമ്മായീ ഹൃദ്യമായിരിക്കുന്നു, ആ ഓര്‍മ്മകള്‍ക്ക് എന്നും വഴിവിളക്കാവുന്ന നക്ഷത്ര തിളക്കം ഉണ്ടാവട്ടെ.

-പാര്‍വതി.

11/02/2006 7:18 pm  
Blogger Unknown said...

വല്ല്യമ്മായി നന്നായി ഓര്‍മ്മക്കുറിപ്പ്. എനിക്കിപ്പൊഴും മനസ്സിലാവാത്ത ഇത് പോലുള്ള കാര്യങ്ങള്‍ പലതുമുണ്ട്. കാലം പറഞ്ഞ് തരുമായിരിക്കും അല്ലേ?

11/02/2006 7:23 pm  
Blogger പട്ടേരി l Patteri said...

എല്ലാം വലിച്ചിട്ടതിന്‌ ഉമ്മ ചീത്ത പറയും എന്നാണ്‌ കരുതിയത്‌.അതിനു പകരം ഉമ്മാടെ കണ്ണു നിറഞ്ഞു.
എന്റെ കണ്ണും ....:(

11/02/2006 7:32 pm  
Blogger Siju | സിജു said...

ഹൃദ്യമായ ഓര്‍മ്മ്ക്കുറിപ്പ്
qw_er_ty

11/02/2006 8:33 pm  
Blogger അലിഫ് /alif said...

വളരെ ഹൃദ്യമായ ഓര്‍മ്മകുറിപ്പ്.

11/02/2006 8:47 pm  
Anonymous Anonymous said...

മല്ലു ഫിലിമ്സ് ഇനി മുതല്‍ മലയാളത്തില്‍
ദയവായി സന്ദര്‍ശിക്കൂ.....

11/02/2006 10:18 pm  
Blogger കാളിയമ്പി said...

വല്യമ്മായീ..നന്നാ‍യി..

11/02/2006 11:55 pm  
Anonymous Anonymous said...

:( സങ്കടം വന്നു.

11/03/2006 12:33 am  
Blogger സൂര്യോദയം said...

ഓര്‍മ്മകള്‍ നയിക്കട്ടെ....

11/03/2006 7:40 am  
Blogger Mubarak Merchant said...

ഉമ്മാടെ ഓര്‍മ്മകള്‍ മുന്നോട്ടുള്ള യാത്രയില്‍ ചാലക ശക്തിയായി എന്നും കൂടെയുണ്ടാവട്ടെ..

11/03/2006 7:44 am  
Blogger Rasheed Chalil said...

ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടേ... സുഖമുള്ള അസ്വാസ്ഥ്യമായി, സാന്ത്വനമായി, സ്നേഹമായി, കൈവിട്ടുപോയ ഭൂതകാല സുകൃതമായി എന്നെന്നും മനസ്സിന്റെ ചെപ്പിനുള്ളില്‍ ജ്വലിച്ച് നില്‍ക്കട്ടേ... ആ ഓര്‍മ്മയാണ് വല്ല്യമ്മായി... ജീവിതത്തിന്റെ സുഗന്ധം.

കൈവിട്ട് പോയ ആ വസന്തത്തിന് നന്മയ്ക്കായുള്ള പ്രാര്‍ത്ഥനയോടെ.

11/03/2006 8:09 am  
Blogger സു | Su said...

ആ ഓര്‍മ്മകളിലേക്ക് വല്യമ്മായിയോടൊപ്പം ഞാനും സഞ്ചരിക്കുന്നു.

11/03/2006 8:13 am  
Blogger mydailypassiveincome said...

വല്യമ്മായീ, വളരെ നന്നായിരിക്കുന്നു ഈ ഓര്‍മ്മക്കുറിപ്പ്. നമ്മള്‍ ചെയ്യുന്ന ഓരോ ചെറിയ ചെറിയ കാര്യങ്ങളും, നമ്മുടെ ഓരോ നേട്ടങ്ങളും തുറന്നു പറഞ്ഞില്ലെങ്കിലും മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ട്. ഇന്ന് അവരുടെ സ്ഥാനത്ത് നമ്മളും അത് ആവര്‍ത്തിക്കുന്നു.

11/03/2006 8:54 am  
Blogger അനംഗാരി said...

ഉമ്മ എന്നും എന്റെ ദൌര്‍ബല്യമാണ്.എനിക്ക് വേണ്ടി എപ്പോഴും, പ്രാര്‍ത്ഥിക്കുന്ന ഉമ്മ.എപ്പോള്‍ വിളിച്ചാലും, കരയും.ഉമ്മയെ കുറിച്ചുള്ള കവിത കേട്ട് ഉമ്മ കരയുന്നത് ഞാന്‍ വെബ്കാമില്‍ കണ്ടു. ഉമ്മ ഇല്ലാതാവുമ്പോഴുള്ള സങ്കടം എനിക്ക് ഊഹിക്കാം.
ആ ദീപ്ത സ്മരണകള്‍ മനസ്സിന് ഊര്‍ജ്ജം നല്‍കട്ടെ. നല്ലൊരു ഉമ്മയാകാന്‍ തമ്പുരാന്‍ കനിയട്ടെ.

11/03/2006 10:03 am  
Blogger സുല്‍ |Sul said...

വല്യമ്മായി, ഹൃദ്യം.

11/03/2006 10:10 am  
Anonymous Anonymous said...

അല്ലെങ്കിലും ഒരു പാടു കാര്യങ്ങളുടെ അര്‍ത്ഥമറിയുന്നത് വേണ്ടപ്പെട്ടവരുടെ വേറ്പാടിനു ശേഷമാണല്ലോ!

-നജീബ്

11/03/2006 11:19 am  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ഉമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നും ദീപ്തമായിരിക്കട്ടെ.

11/03/2006 12:18 pm  
Blogger reshma said...

ആ ഉമ്മാക്കും, ഉമ്മാന്റെ മക്കള്‍ക്കും സമാധാനം ഉണ്ടാവട്ടെ.
qw_er_ty

11/03/2006 11:58 pm  
Blogger മുസ്തഫ|musthapha said...

ഉള്ളം നിറഞ്ഞൊഴുകുന്ന ഓര്‍മ്മക്കുറിപ്പ്... വളരെ നന്നായി വല്യമ്മായി. വരികള്‍ ശരിക്കും നൊമ്പരപ്പെടുത്തി.

11/04/2006 9:46 am  
Blogger asdfasdf asfdasdf said...

വല്യമ്മായിയുടെ ഓര്‍മ്മകള്‍ നന്നായിരിക്കുന്നു.
qw_er_ty

11/04/2006 10:13 am  
Blogger thoufi | തൗഫി said...

ഉമ്മ തെളിയിച്ച കെടാവിളക്ക്‌ ജീവിതത്തിലെന്നെന്നും ദീപ്തമായി നിലനില്‍ക്കട്ടെ.ഓര്‍മ്മകള്‍ നന്നായിരിക്കുന്നു,വല്ല്യമ്മായി

11/04/2006 1:11 pm  
Blogger Aravishiva said...

ആര്‍ദ്രമായ പോസ്റ്റ്...ഉമ്മയുടെ ഓര്‍മ്മ ആര്‍ദ്രമായൊരോര്‍മ്മയായിത്തന്നെയിരിയ്ക്കട്ടെ..........

11/04/2006 1:27 pm  
Blogger Kalesh Kumar said...

ടച്ചിംഗ് പോസ്റ്റ് വല്യാന്റീ!

11/04/2006 4:17 pm  
Blogger മുസാഫിര്‍ said...

ഉമ്മയുടെ ഓര്‍മ്മക്ക് മുന്നില്‍ കുറച്ച് നൊമ്പരത്തിപ്പുക്കള്‍,മനസ്സിനെ സ്പര്‍ശിച്ചു,വല്യമ്മാ‍യി.

11/04/2006 6:04 pm  
Blogger വല്യമ്മായി said...

മാതൃസ്നേഹത്തെ പറ്റിയുള്ള ഈ ചെറിയ ഓര്‍മ്മ പങ്കു വെക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.

“എന്‍ ജയ പാതയില്‍ എന്നുമൊരു ദീപമായ് തെളിഞ്ഞ നീയെന്തേ അണഞ്ഞു പോയി”

11/06/2006 9:14 am  
Anonymous Anonymous said...

nicw

6/22/2015 11:03 am  

Post a Comment

<< Home