Tuesday, October 16, 2007

കാത്തുനില്‍ക്കാതെ നടന്നകന്നവര്‍-1

ഏട്ടന്
ഒന്നാം ക്ലാസ്സിലെ ആദ്യദിവസം
സ്കൂള്‍ വിട്ടപ്പോള്‍ പെയ്ത
പെരുമഴയില്‍ കൂട്ടുകാരെല്ലാം
ഏട്ടന്മാരുടെ കൂടെ
മഴയിലേക്കിറങ്ങിയപ്പോഴാണ്
അരികിലെ ശൂന്യത
ഞാനാദ്യം തിരിച്ചറിഞ്ഞത്.

വഴിയില്‍ മഴവെള്ളം തെറിപ്പിച്ച
വികൃതിപിള്ളേരില്‍ നിന്നും,
കള്ളകളികളിച്ചെന്നെ തോല്പ്പിച്ച
കളിക്കൂട്ടുകാരില്‍ നിന്നും,
കൊല്ലങ്ങളോളം കായ്ക്കാതിരുന്ന
പേരയ്ക്കമരം കായ്ച്ചത്
വല്യസന്തോഷത്തില്‍ വീട്ടില്‍ പറഞ്ഞപ്പോള്‍
കേട്ടപരിഹാസത്തില്‍ നിന്നും,
ഞാനോടിയൊളിച്ചത്
നിന്നിലേക്കായിരുന്നു.

ഇന്നും ഒറ്റപ്പെടുന്ന
ഏതൊരാള്‍‌ക്കൂട്ടത്തിലും
ആദ്യം തിരയുന്നത് നിന്നെ മാത്രം.

ജന്മാന്തരങ്ങള്‍ക്കുമപ്പുറം
കണ്ട്മുട്ടുമ്പോള്‍
തിരിച്ചറിയുമോ
ഈ കുഞ്ഞനുജത്തിയെ.


(ഇതൊരു വിലാപമല്ല.പിറകെ വരുന്ന എന്നെ കാത്തുനില്‍ക്കാതെ ആറ് മാസം പ്രായമുള്ളപ്പോള്‍ ഈ ലോകത്തോട് വിടപറഞ്ഞ ജ്യേഷ്ഠന്റെ ഓര്‍മ്മകള്‍ ജീവിതത്തില്‍ പല ഘട്ടത്തിലും തികട്ടി വരാറുണ്ട്. അതിനു പകരംവെക്കാന്‍ ആരുമില്ലെന്നറിയുമ്പോഴും ശക്തിയാകുന്ന ഓര്‍മ്മകള്‍ക്കും ആ വാല്‍സല്യം കൂടി എനിക്ക് നല്‍കിയെന്റെ മാതാപിതാക്കള്‍ക്കും ഈ വരികള്‍)

Labels:

22 Comments:

Blogger കണ്ണൂരാന്‍ - KANNURAN said...

ദൈവത്തിനു പ്രിയപ്പെട്ടവരെ നേരത്തെ വിളിക്കുന്നുവെന്നല്ലെ...

10/16/2007 1:41 pm  
Blogger ശെഫി said...

കണ്ണൂരാന്‍ പറഞ്ഞതെത്ര ശരി.
നമുക്ക്‌ പ്രിയപ്പെട്ടവര്‍ തന്നെ ദൈവത്തിനും പ്രിയപ്പെട്ടവരാവുന്നു എന്നത്‌ സത്യവും.

ജന്മാന്തരങ്ങള്‍ക്കപ്പുറം ആ ഏട്ടനെ കണ്ടുമുണ്ടാനാവട്ടെ..

10/16/2007 2:16 pm  
Blogger Kaithamullu said...

;-(

10/16/2007 3:51 pm  
Blogger ഉപാസന || Upasana said...

നന്നായി വല്ല്യമ്മായി
എല്ലാവര്‍ക്കും ഉണ്ട് ഓരോ...
:)
ഉപാസന

10/16/2007 4:08 pm  
Blogger സാബു ജോസഫ്. said...

ജനിച്ചാല്‍ മരണം അനിവാര്യമെങ്കിലും പ്രിയപ്പെട്ടവരുടെ വേര്‍പാടുകള്‍ എന്നും വേദനാജനകം തന്നെ......
മനോഹരമായ രചനയാണെങ്കില്‍ പോലും ഈ ഹ്യദയവേദനയെ എങ്ങനെ മനോഹരം എന്ന്‌‌ വിളിക്കും....?

10/16/2007 4:11 pm  
Blogger ചീര I Cheera said...

vaayiykkunnu...
thutaruu...

10/16/2007 4:54 pm  
Blogger പ്രയാസി said...

ഒരു പെങ്ങളില്ലാത്ത ദു:ഖം പലപ്പോഴും തോന്നിയിട്ടുണ്ടു..ഉള്ളതിനെ ദൈവം നേരത്തെ വിളിച്ചതാണ്..
കണ്ണൂരാന്‍ പറഞ്ഞതാ ശെരി.

10/16/2007 6:19 pm  
Blogger Raji Chandrasekhar said...

അതെ

10/16/2007 7:46 pm  
Blogger ധ്വനി | Dhwani said...

തിരിച്ചറിയും.. തീര്‍ച്ച!

10/16/2007 9:00 pm  
Blogger ഏ.ആര്‍. നജീം said...

വായിച്ചു.............
ഹൃദയഭാഷയില്‍ എല്ലാം പറഞ്ഞു കഴിഞ്ഞില്ലേ, ഇനി എന്തു പറയാന്‍...?

10/17/2007 5:16 am  
Blogger സൂര്യോദയം said...

വല്ല്യമ്മായി... ആ ആഗ്രഹതീവ്രത വെളിവാക്കുന്ന വരികള്‍...

10/17/2007 12:23 pm  
Blogger അപ്പു ആദ്യാക്ഷരി said...

വല്യമ്മായീ, ഹൃദയത്തില്‍തൊട്ട വരികള്‍!

10/17/2007 3:13 pm  
Blogger വെള്ളെഴുത്ത് said...

ജന്മാന്തരങ്ങള്‍ക്കുമപ്പുറം
കണ്ട്മുട്ടുമ്പോള്‍
തിരിച്ചറിയുമോ
ഈ കുഞ്ഞനുജത്തിയെ.
ഇങ്ങാനെയാരോ മുന്‍പും പറഞ്ഞിട്ടുണ്ട്..

10/17/2007 8:18 pm  
Blogger sajith90 said...

വളെരെ നന്നാകുന്നുണ്ട്‌

By
365greetings.com

10/18/2007 12:28 am  
Blogger Sherlock said...

കവിതയിലെ അനിയത്തി മാറ്റി അനിയനെന്നാക്കിയാല് ഞാനായി..

നല്ല വരികള്

10/18/2007 4:35 pm  
Blogger Inji Pennu said...

:(

10/18/2007 6:52 pm  
Blogger ഹരിശ്രീ said...

ഇന്നാണ് ഇവിടെ എത്തിയത്,

വല്യമ്മായി മനസ്സില്‍ തട്ടിയ വരികള്‍...

10/21/2007 11:12 am  
Blogger കുടുംബംകലക്കി said...

:(

10/22/2007 3:56 pm  
Blogger ..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

manasinte konil evideyo nombarangal koriyitunnu ee varikal.

10/25/2007 5:15 pm  
Blogger പട്ടേരി l Patteri said...

:( :(
Its touching..
especially when you relate the same with something similar...:(
കവിത നന്നായി... കുറിപ്പും

11/07/2007 12:27 pm  
Blogger  Muralee Mukundan , ബിലാത്തിപട്ടണം said...

ജന്മാന്തരങ്ങളോളം കാത്തിരുന്നാലും ; ഒരു തീർത്താൽ തീരാത്ത വിരഹം !
മസ്സിന്റെയുള്ളിൽ നിന്നും ഉറവവന്ന വരികൾ തന്നേ...!

2/22/2010 2:04 pm  
Blogger ലേഖാവിജയ് said...

ഏട്ടനില്ലാത്തതിന്റെ സങ്കടങ്ങൾ അനുഭവിച്ചിട്ടുണ്ട് പലപ്പോഴും.ഈ കവിത ആ സങ്കടം പിന്നെയും തരുന്നു..

6/01/2011 1:18 pm  

Post a Comment

<< Home