Thursday, October 25, 2007

ജീവിതം-എഴുത്തിനുമപ്പുറം

ഇന്ന് ഒക്ടോബര്‍ 25.



ജീവിതത്തിന്റെ നൈമിഷികതയെ പറ്റി ഇങ്ങനെയൊരു പോസ്റ്റിട്ടിട്ട് ഒരു വര്‍ഷം തികയുന്നു.ഒരു പോസ്റ്റിന്റെ പേരില്‍ ആദ്യമായും അവസാനമായും തറവാടിയുടെ മുഖം കറുത്തതും അന്ന്.


പിറ്റേന്ന് ഓഫീസിലെത്തിയപ്പോള്‍ ഉച്ചത്തിലുള്ള തഗലോഗ് മൊഴികളും ചിരികളുമൊന്നുമില്ല,ഞങ്ങളുടെ പി.ആര്‍.ഓ ഹാനിയുടെ ഭാര്യയും കുഞ്ഞും മറ്റ് കുടും‌ബാംഗങ്ങളും സഞ്ചരിച്ചിരുന്ന വാഹനം ഈജിപ്റ്റില്‍ വെച്ച് അപകടത്തില്‍ പെട്ടെന്നും ഹാനിയുടെ ഭാര്യ മരിച്ചെന്നും റിസപ്ഷനിസ്റ്റ് പറഞ്ഞു. രണ്ടാമത്തെ ഡെലിവറിക്കായി ഭാര്യ നാട്ടില്‍ പോയ വിവരം ഹാനി പറഞ്ഞത് ഞാനോര്‍ത്തു.എഴുതിയ വരിയെ അന്വര്‍ത്ഥമാക്കും വിധം കണ്മുമ്പിലൊരു വേര്‍പാട്.


"ഈ ജിവിതമൊന്നു തീര്‍ന്നു കിട്ടിയെങ്കില്‍" പല പ്രതിസന്ധികളില്‍ തളരുമ്പോഴും അര്‍ത്ഥമോര്‍ക്കാതെ നമ്മള്‍ പറഞ്ഞുപോകുന്ന വാചകം. പക്ഷേ മരണം മുന്നില്‍ വന്നു നിന്നാല്‍ ജീവിതം ഒരു നിമിഷമെങ്കിലും
നീട്ടികിട്ടിയെങ്കില്‍ എന്നാഗ്രഹിച്ചു പോകില്ലേ.


വലിയൊരു വെള്ളപ്പൊക്കം.പലരേയും രക്ഷപ്പെടുത്തി തളര്‍ന്നപ്പോള്‍ ഞാന്‍ ചിന്തിച്ചു അ‌ള്ളാഹുവേ എന്തിനാണെന്നെ കഷ്ടപ്പെടുത്തുന്നത്. അപ്പോള്‍ തന്നെ എന്നെ അവിടെ നിന്ന് ഉയര്‍ത്തപ്പെടുന്നു. പിന്നെ മേഘങ്ങളൊന്നുമില്ലാത്ത തെളിഞ്ഞ നീലാകാശത്തിലൂടെ പറന്നു പോകുന്നതായാണ് അനുഭവപ്പെട്ടത്. അപ്പോള്‍ തന്നെ ഞാന്‍ പ്രാര്‍ത്ഥിച്ചു തറവാടിയില്ലാതെ,മക്കളില്ലാതെ എനിക്കു പറക്കേണ്ട,എന്നെ തിരിച്ചിറക്കണേ.ഒരു കുലുക്കത്തോടെ കട്ടിലില്‍ വന്നു വീഴുന്നതാണ് പിന്നെ അറിഞ്ഞത്.



കുറേ ദിവസങ്ങള്‍ മുമ്പ് കണ്ട ഈ സ്വപ്നം ഓര്‍മ്മ വന്നത് "എന്റെ കിറുക്കുകള്‍" എഴുതിയ ഒരു പോസ്റ്റില്‍ മരിച്ച് വെണ്മേഘങ്ങള്‍ക്കിടയിലൂടെ നീങ്ങുന്നതിനെ കുറിച്ച് വായിച്ചപ്പോഴാണ്.


അതെ, മരണത്തെ കുറിച്ചും ആത്മഹത്യയെകുറിച്ചും എഴുതാനും വായിക്കാനുമെന്തെളുപ്പം!


പക്ഷേ, മുമ്പില്‍ തെളിയുന്ന ഈ അക്ഷരങ്ങളെക്കാള്‍ ഒരുപാടൊരുപാട് അപ്പുറത്താണ് ജീവിതം.

Labels:

25 Comments:

Blogger ശ്രീ said...

വല്യമ്മായീ...

നല്ല പോസ്റ്റ്. ആഴമുള്ള ചിന്ത. പലരും പലപ്പോഴും ഈ കാര്യം മറക്കുന്നു.

:)

10/25/2007 8:52 am  
Blogger ബാജി ഓടംവേലി said...

ജനനത്തിനും മരണത്തിനും ഇടയിലുള്ള മൂന്നക്ഷരം അതാണ് ജനനത്തെയും മരണത്തെയും അന്വര്‍ത്ഥമാക്കുന്നത്.
നല്ല ചിന്തകള്‍.
ജീവിച്ച് കൊതി തീര്‍ന്നവര്‍ ആരെങ്കിലും ഉണ്ടോ?

10/25/2007 9:12 am  
Blogger ആഷ | Asha said...

:)

10/25/2007 9:20 am  
Blogger കരീം മാഷ്‌ said...

ശരിക്കും പേടിപ്പിക്കുന്ന ചിന്ത.

10/25/2007 9:27 am  
Blogger സൂര്യോദയം said...

നിര്‍വ്വചിക്കാനാവാത്തത്ര ആഴമുള്ള പല കാര്യങ്ങളുമുണ്ട്‌... പലതും നാം മനസ്സിലാക്കുന്നതിനേക്കാള്‍ എത്രയോ തീവ്രമാണെന്നതാണ്‌ സത്യം... പിന്നെ, അത്ര തീവ്രത തോന്നുമ്പോള്‍ ആ ചിന്തകളില്‍ നിന്ന് പെട്ടെന്ന് സ്കൂട്ട്‌ ആയി സന്തോഷകരമായ എന്തുണ്ട്‌ അടുത്തതായി എന്ന് കണ്ടുപിടിച്ച്‌ അങ്ങോട്ട്‌ മനസ്സിനെ ആനയിക്കുകയാവും നല്ലത്‌.. :-)

10/25/2007 10:12 am  
Blogger ശെഫി said...

നന്നായിരിക്കുന്നു

10/25/2007 10:55 am  
Blogger സാജന്‍| SAJAN said...

പക്ഷേ, മുമ്പില്‍ തെളിയുന്ന ഈ അക്ഷരങ്ങളെക്കാള്‍ ഒരുപാടൊരുപാട് അപ്പുറത്താണ് ജീവിതം.

ചിന്തോദ്ദ്വീപകമായ വരികള്‍:)

10/25/2007 11:14 am  
Blogger വാളൂരാന്‍ said...

മരണമെത്തുവോളം മരണത്തെ പേടിയില്ലാത്തവരല്ലേ നാം....നല്ല വരികള്‍ ബിഗ്ഗാന്റീ....

10/25/2007 11:51 am  
Blogger വേണു venu said...

ജീവിക്കുക എന്ന സത്യം.
നല്ല ചിന്ത വല്യമ്മാവി.:)

10/25/2007 11:53 am  
Blogger Murali K Menon said...

ഞാന്‍ നേരെയിരുന്നു ശ്രദ്ധിച്ചു കേട്ടു. സന്തോഷം. (അല്ല മ്മള് തൃശൂക്കാരു പറയേ, കാര്യം പറയുമ്പോ തിരിഞ്ഞിരിക്ക്വാണ്ടാ ശവീന്ന് - അതോണ്ടാ നേരെയിരുന്നത്)

:)

10/25/2007 5:52 pm  
Blogger ഉപാസന || Upasana said...

സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു
അതിനിടയിലാടുന്ന ഒരു പെന്‍‌ഡുലം
അതാണ് ജീവിതം
ശ്രീകുമാരന്‍ തമ്പി
:)
ഉപാസന

10/25/2007 7:38 pm  
Blogger പ്രയാസി said...

"ഈ ജിവിതമൊന്നു തീര്‍ന്നു കിട്ടിയെങ്കില്‍" പല പ്രതിസന്ധികളില്‍ തളരുമ്പോഴും അര്‍ത്ഥമോര്‍ക്കാതെ നമ്മള്‍ പറഞ്ഞുപോകുന്ന വാചകം. പക്ഷേ മരണം മുന്നില്‍ വന്നു നിന്നാല്‍ ജീവിതം ഒരു നിമിഷമെങ്കിലും
നീട്ടികിട്ടിയെങ്കില്‍ എന്നാഗ്രഹിച്ചു പോകില്ലേ.

അതെ വല്യമ്മായി സത്യം..!

10/25/2007 8:57 pm  
Blogger Sethunath UN said...

സ്നേഹ‌മാവോള‌മുള്ളപ്പോ‌ള്‍
സ്നേഹിയ്ക്കാനാളു‌മുള്ളപ്പോ‌ള്‍
മ‌രിയ്ക്കാനിഷ്ട‌ം തോന്നുകില്ല
എപ്പോ‌ഴും തോന്നും കുറെക്കാല‌ം,
കുറച്ചൂടെ, അവരുടെ കൂടെ.. അങ്ങനെ

10/25/2007 9:04 pm  
Blogger വാണി said...

വല്ല്യമ്മായീ...

ആഴമുള്ള ചിന്ത..
“മുമ്പില്‍ തെളിയുന്ന ഈ അക്ഷരങ്ങളെക്കാള്‍ ഒരുപാടൊരുപാട് അപ്പുറത്താണ് ജീവിതം“
നന്നായിരിക്കുന്നു..

10/25/2007 9:54 pm  
Blogger ഏ.ആര്‍. നജീം said...

എന്താ എഴുതുക..?
ഇനിയൊന്നും ബാക്കിയില്ലാതെ വല്ല്യമ്മായി പറഞ്ഞു കഴിഞ്ഞല്ലോ..

10/26/2007 12:08 am  
Blogger എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

10/27/2007 2:19 pm  
Blogger ചീര I Cheera said...

ആലോചിച്ചിരിയ്ക്കുകയായിരുന്നു..
ആദ്യത്തെ വരിയില്‍ തന്നെ തങ്ങി ..
ജീവിതത്തിന്റ്റെ നൈമീഷികത എന്നതൈല്‍ തന്നെ, അതിന്റെ അര്‍ത്ഥത്തിന്റെ ആഴം...
അത് തിരിച്ചറിയാന്‍ തന്നെ, അഥവാ തിരിച്ചറിഞാല്‍ തന്നെ മനസ്സ് ഉള്‍ക്കൊണ്ട്, അതിനനുസരിച്ച് പ്രവര്‍ത്തിയ്ക്കുക എന്ന തലത്തിലേയ്ക്ക് എത്തുന്ന ഒരു സ്വപ്നവും!

ഇനി വായിച്ച അവസാന ഭാഗത്തേയ്ക്ക് മനസ്സ് എത്തുന്നേയുള്ളു.. :)

10/27/2007 5:07 pm  
Blogger എം.കെ.ഹരികുമാര്‍ said...

Thanks to your comments
MK Harikumar

11/03/2007 12:44 pm  
Blogger Mahesh Cheruthana/മഹി said...

വല്യമ്മായീ...
പക്ഷേ, മുമ്പില്‍ തെളിയുന്ന ഈ അക്ഷരങ്ങളെക്കാള്‍ ഒരുപാടൊരുപാട് അപ്പുറത്താണ് ജീവിതം.അതാണു സത്യവും!

11/05/2007 3:40 pm  
Blogger ധ്വനി | Dhwani said...

ജീവിതം മടുത്തു മരിച്ചവരെ പറ്റി ഞാന്‍ കേട്ടിട്ടില്ല. ആത്മഹത്യ ചെയ്ത ഭീരുക്കളല്ലാതെ. അവര്‍ക്കു പറ്റിയ തെറ്റ് അവര്‍ ജീവിതം കണ്ടില്ല എന്നതാണു. ജീവിയ്ക്കുകയാണെന്നു വെറുതെ നിനച്ചവര്‍.

എനിയ്ക്കുമുണ്ട് കുന്നോളം ആഗ്രഹം ജീവിതത്തോട്. :)
നല്ല പോസ്റ്റ്

11/05/2007 5:04 pm  
Blogger ഗിരീഷ്‌ എ എസ്‌ said...

മരണം ആത്മഹത്യയാവുമ്പോള്‍ അതിനെ കുറിച്ചെഴുതിയത്‌ വായിക്കാന്‍ താല്‍പര്യമേറുന്നത്‌ സ്വാഭാവികം..
പക്ഷേ..
ആത്മഹത്യ ചെയ്യുന്നത്‌ ഭീരുക്കളാണെന്നതിനോട്‌ യോജിക്കാനാവില്ല...ഒരു നിമിഷത്തിന്റെ ചിന്താവ്യതിയാനമാണെന്നതിനോട്‌ യോജിക്കാനാവുമെങ്കിലും മുന്‍കൂട്ടി ആത്മഹത്യയെ കുറിച്ച്‌ ചിന്തിച്ചുകൂട്ടുന്നവരാണേറെയും...

ആത്മഹത്യ ചെയ്യുന്നത്‌ മനോധൈര്യം കൂടുതലുള്ളവരാണെന്നതാണ്‌ എന്റെ അഭിപ്രായം...

വല്യമ്മായി
നല്ലൊരു പോസ്റ്റ്‌
അഭിനന്ദനങ്ങള്‍...

11/05/2007 6:13 pm  
Blogger എം.കെ.ഹരികുമാര്‍ said...

Thanks
kooduthal sradhikaam.
MK Harikuamr.

11/06/2007 10:36 am  
Blogger ഹരിശ്രീ said...

പോസ്റ്റ്

നന്നായിട്ടുണ്ട്.

11/07/2007 6:06 pm  
Blogger anvari said...

ഒരു ഇന്‍ഷുറന്‍സ് സുഹൃത്ത് വിശദീകരിച്ചത് പോലെ, അവരുടെ കമ്പനി ആത്മഹത്യക്കും ഇന്‍ഷുറന്‍സ് തുക കൊടുക്കുമത്രേ. ഒരു വര്‍ഷമെന്കിലും പ്രീമിയം അടച്ചലാണ് ഇന്‍ഷുറന്‍സ് പരിധിയില്‍ വരുന്നത്. ആത്മഹത്യ പ്രവണതയുള്ള ആരും, ഒരു വര്‍ഷത്തില്‍ കൂടുതല്‍ അത് നീട്ടി വെക്കില്ലത്രേ.

11/23/2007 1:38 am  
Blogger  Muralee Mukundan , ബിലാത്തിപട്ടണം said...

മരണത്തിന്റെ മുഖം നമ്മുടെ മുഖകണ്ണാടിയിൽ കാണിച്ച് ,ആളെ പേടിപ്പിച്ചു കളഞ്ഞല്ലോ...
നന്നായിട്ടുണ്ട് ഈ അവലോകനങ്ങൾ ...കേട്ടൊ

2/22/2010 1:57 pm  

Post a Comment

<< Home