Wednesday, June 13, 2007

ഓര്‍മ്മയിലൊരു പുഞ്ചിരി മാത്രം

അനിയന്റെ ജനനത്തോടനുബന്ധിച്ച് മൂന്ന് മാസം ഉമ്മയുടെ തറവാട്ടില്‍ താമസിച്ചിരുന്ന സമയം.തൊട്ടടുത്തുള്ള ബാലവാടിയില്‍ അമ്മാവന്മാരുടെ മക്കളോടൊപ്പം ഞാനും പോകാന്‍ തുടങ്ങി.പത്ത് മണിക്ക് പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന ക്ലാസ്സില്‍ പടങ്ങളൊക്കെ കാണിച്ച് കാക്ക കുടത്തില്‍ നിന്ന് വെള്ളം കുടിച്ച പോലുള്ള കഥകളും ശാന്തടീച്ചര്‍ ഈണത്തില്‍ പാടിത്തരുന്ന ആംഗ്യപാട്ടുകള്‍ ഏറ്റ് പാടലുമായിരുന്നു കാര്യപരിപാടി.

പതിനൊന്ന് മണിയോടെ ടീച്ചറും സഹായത്തിനുള്ള ചേച്ചിയും ഉപ്പ്‌മാവുണ്ടാക്കുന്നതിന് വേണ്ടി അടുക്കളയില്‍ പോയാല്‍ ഞങ്ങള്‍ പലതരം കളികളില്‍ വ്യാപൃതരാകും.കയ്യൂക്കുള്ളവരെല്ലാം ആടുന്ന കുതിരയിലും അരയന്നത്തിലും സ്ഥാനം പിടിച്ചിരിക്കും.മുഷിഞ്ഞ വേഷത്തിലുള്ള ഒരു കുട്ടി കളിക്കാനൊന്നും കൂടാതെ ടീച്ചര്‍ ഉപ്പുമാവ് കൊണ്ട് വരുന്നതും കാത്ത് വാതില്‍ക്കല്‍ ചെന്ന് നില്‍ക്കുന്നത് ആദ്യദിവസങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല.ഒന്ന് രണ്ട് പ്രാവശ്യം കളിക്കാന്‍ വിളിച്ചെങ്കിലും "അവളങ്ങനെയാ ഒന്നിലും ഒരുത്സാഹവുമില്ല" എന്ന മറ്റ് കുട്ടികളുടെ വാക്ക് കേട്ട് പിന്നീടതിന് മുതിര്‍ന്നില്ല.

ഒരു ദിവസം കളി കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ ഒരു സ്ത്രീയും ഈ കുട്ടിയും ഉമ്മയോട് സംസാരിച്ചിരിക്കുന്നത് കണ്ടെങ്കിലും അയല്‍ക്കാരും കൂട്ടുകാരും ഉമ്മയുടെ നിത്യസന്ദര്‍ശകരായിരുന്നതിനാലും ഈ കുട്ടി ബാലവാടിയില്‍ വെച്ച് ലോഹ്യം കാണിക്കാത്തതിനാലും ഞാനവരെ കണ്ട ഭാവമേ നടിച്ചില്ല.കുളി കഴിഞ്ഞ് വേഷം മാറാന്‍ നോക്കുമ്പോഴാണ്, എന്റെ രണ്ട് മൂന്ന് ഉടുപ്പ് ഉമ്മ ആ കുട്ടിക്ക് കൊടുത്തെന്ന് മനസ്സിലായത്.ദേഷ്യവും സങ്കടവും തോന്നിയെങ്കിലും അന്തിനേരത്ത് കരഞ്ഞാല്‍ വല്യമ്മായിയുടെ(മൂത്ത അമ്മാവന്റെ ഭാര്യ) വകയുള്ള കണ്ണുരുട്ടല്‍ പേടിച്ച് പിറ്റേ ദിവസം ആ കുട്ടിക്കിട്ട് തീര്‍ക്കാം എന്ന് കരുതിയിരുന്നു.

പിറ്റേന്ന് ബാലവാടിയിലെത്തിയപ്പോള്‍ ഉമ്മ കൊടുത്ത ഉടുപ്പൊക്കെ അണിഞ്ഞ് ആ കുട്ടി വാതിക്കല്‍ തന്നെ ഉണ്ട്. എന്നെ കണ്ടയുടനെ പുഞ്ചിരിയോടെ വന്ന് കൈ പിടിച്ചപ്പോള്‍ അതു വരെയുണ്ടായിരുന്ന ദേഷ്യമൊക്കെ പമ്പ കടന്നു. അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ച് പോന്നത് വരെ അവളെ കൂടി ഞങ്ങളുടെ കളികളിലൊക്കെ പങ്കെടുപ്പിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടായിരുന്നു.

അവളിപ്പോ എവിടെയാണാവൊ,കണ്ട് മറന്ന ഒരു പാട് സഹപാഠികള്‍ക്കിടയില്‍ നിന്നും ആ പേരും മുഖവും ഓര്‍ത്തെടുക്കാനാകുന്നില്ലല്ലോ.

Labels:

33 Comments:

Blogger വല്യമ്മായി said...

ഓര്‍മ്മയിലൊരു പുഞ്ചിരി മാത്രം-പുതിയ പോസ്റ്റ്

കവിതകളേക്കാള്‍ ഞാനെഴുതുന്ന കഥകളും അനുഭവക്കുറിപ്പുകളും ഇഷ്ടപ്പെടുന്ന വായനാക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.

6/13/2007 11:48 am  
Blogger Unknown said...

ഓര്‍മ്മയിലേക്കൊരു എത്തിനോട്ടം അത് നന്മയിലേക്കുള്ള കുതിച്ചു ചാട്ടമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പലരും കാലത്തെ മറക്കാന്‍ ശ്രമിക്കുമ്പോള്‍ വല്യമ്മായി കാലത്തെ കൂടെ കൊണ്ടു പോകുന്നു.
ആശംസകളോടെ
ഇരിങ്ങല്‍

6/13/2007 12:02 pm  
Blogger മുസ്തഫ|musthapha said...

"അവളിപ്പോ എവിടെയാണാവൊ"

ജീവിതയാത്രയില്‍ സഹയാത്രികരായി വന്ന് എവിടെയൊക്കെയോ വഴി പിരിഞ്ഞവരെ കുറിച്ച്, തിരക്കിട്ട ഓട്ടങ്ങള്‍ക്കിടയിലും ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് വളരെ നല്ല കാര്യം തന്നെ.

നന്നായിട്ടുണ്ട്!

6/13/2007 12:10 pm  
Blogger സുല്‍ |Sul said...

അതുഞാനായിരുന്നില്ല. :)

ഓര്‍മ്മകള്‍... ഓര്‍മ്മകള്‍...

-സുല്‍

6/13/2007 12:19 pm  
Blogger Kaithamullu said...

“കവിതകളേക്കാള്‍ ഞാനെഴുതുന്ന കഥകളും അനുഭവക്കുറിപ്പുകളും ഇഷ്ടപ്പെടുന്ന വായനാക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.“
-വളരെ ഇഷ്ടമായി,വല്യമ്മായി; ഈ അനുഭവവും വിനയവും.

6/13/2007 12:23 pm  
Blogger Rasheed Chalil said...

വല്ല്യമ്മായി ഇത്തരം ഓര്‍മ്മകള്‍ ഒര്‍ക്കാന്‍ കഴിയുന്നത് തന്നെ ഏറ്റവും വലിയ സൌഭാഗ്യം.

കുറിപ്പ് നന്നായിരിക്കുന്നു.

6/13/2007 12:49 pm  
Blogger മുസാഫിര്‍ said...

ഒരു കൈ കൊടുക്കുന്നത് മറ്റെ കൈ പോലും അറിയരുതെന്നാ‍ പറയാറ്.
എന്തായാലും അനുഭവക്കുറിപ്പ് നന്നായി.

6/13/2007 1:16 pm  
Blogger വിചാരം said...

കുട്ടികളുമൊത്ത് സുഖായി എവിടെയെങ്കിലു... സുഖായിട്ടു തന്നെ ഇരിക്കുന്നുണ്ടാവണം, ഒരു ചെറുപുഞ്ചിരിയോടെ, എപ്പോഴെങ്കിലും വല്യമ്മായിടെ മുന്‍പിലവര്‍ വരും.. വരാതിരിക്കില്ല.

6/13/2007 1:21 pm  
Blogger യരലവ~yaraLava said...

എന്നെപ്പോലെയൂള്ള പാവങ്ങളുടെ കഥ പറഞ്ഞു സങ്കടപ്പെടാമെന്നല്ലതെ; പൈസക്കാരെ കുറിച്ചു ആര്‍ക്കും എഴുതാനില്ലേ; ബീരാനേ..ജ്ജ് ന്റെ പ്രൊഫഷണല്‍ സീരീസ് എന്നാ വെളിച്ചം കാണുക.

ശ്ശ്...ഓ പോയിട്ട് ‘ഫ’ എന്നു പോലും പറഞ്ഞുപോകരുത്. ഗ്ലും.

6/13/2007 1:56 pm  
Blogger അപ്പു ആദ്യാക്ഷരി said...

നല്ല ഓര്‍മ്മകള്‍ വല്യമ്മായീ.
താണനിലത്തേ നീരോടൂ,
അവിടേ ദൈവം തുണചെയ്യൂ.. എന്നുള്ളതിനാല്‍ ആ കൂട്ടുകാരി ഇപ്പോള്‍ ദാരിദ്ര്യമെല്ലാം മാറി സുഖമായി ജീവിക്കുന്നുണ്ടാവും എന്ന് വിശ്വസിക്കാം.

ഓ.ടോ. കവിതയേക്കാള്‍ നല്ലത് ഇതുതന്നെ. ആശംസകള്‍!

qw_er_ty

6/13/2007 2:01 pm  
Blogger ചീര I Cheera said...

എനിയ്ക്കും ഓര്‍മ്മ വന്നു, കുട്ടിക്കാലത്ത് അര്‍ത്ഥം മനസ്സിലാവാതിരുന്ന പുഞ്ചിരികള്‍..
നന്നായി വല്യമ്മായി..

6/13/2007 3:46 pm  
Blogger Kalesh Kumar said...

ഇത് വായിച്ചപ്പം അപ്പൂപ്പന്റെ തോളത്തിരുന്ന് ബാലവാടീല്‍ പോണത് ഓര്‍മ്മ വരുന്നു വല്യാന്റീ!
നന്നായിട്ടുണ്ട് ഓര്‍മ്മ!

6/13/2007 4:33 pm  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

തിരിച്ചും ചിരിച്ചില്ലേ??

6/13/2007 4:34 pm  
Blogger സൂര്യോദയം said...

വളരെ സുഖമുള്ള ഒരു ഓര്‍മ്മ... കേള്‍ക്കുന്നവര്‍ക്കും :-)

6/14/2007 7:54 am  
Blogger ബിന്ദു said...

അടുത്ത തവണ നാട്ടില്‍ പോവുമ്പോള്‍ അന്വേഷിച്ചു നോക്കു. തീര്‍ച്ചയായും വിവരം കിട്ടിയേക്കും.

6/14/2007 8:05 am  
Blogger വല്യമ്മായി said...

എന്റെ കൂടെ ബാലവാടിയില്‍ പോകാനെത്തിയ ഇരിങ്ങല്‍,അഗ്രജന്‍,സുല്‍,കൈത്മുള്ള്,ഇത്തിരിവെട്ടം,മുസാഫിര്‍(കൊടുത്തതിനല്ല ഇവിടെ പ്രസക്തി,ആ പ്രവൃത്തി എന്നിലും ആ കുട്ടിയിലുമുണ്ടാക്കിയ മാറ്റമാണ്),വിചാരം,യരലവ(ധനത്തില്‍ നമ്മേക്കാള്‍ താഴ്ന്നവരേയും വിദ്യയില്‍ നമ്മേക്കാള്‍ ഉയര്‍ന്നവരേയും വീക്ഷിക്കണം എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്),അപ്പു,പി.ആര്‍,കലേഷ്,കുട്ടിചാത്തന്‍(തീര്‍‌ച്ചയായും),സൂര്യോദയം,ബിന്ദു നന്ദി.

6/16/2007 9:52 am  
Blogger കുറുമാന്‍ said...

ഓര്‍മ്മകള്‍ക്കെന്നും മധുരം അല്ലെ വല്യമ്മായി :)

qw_er_ty

6/16/2007 7:31 pm  
Blogger Unknown said...

This comment has been removed by the author.

6/17/2007 10:06 am  
Blogger Unknown said...

വല്യമ്മായീടെ ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍, എല്ലായ്പ്പോഴും അവിടെ കാണുന്നത് ആര്‍ദ്രമായ മനസ്സും സ്നേഹമയമായ അഭ്യര്‍ത്ഥനകളും പിന്നെ നന്മ നിറഞ്ഞ ചായക്കൂട്ടുകളും മാത്രമാണ്. എല്ലാ കഥകളിലും നായിക വല്യമ്മായി തന്നെ! കുട്ടികളുടെ മനശ്ശാസ്ത്രമനുസരിച്ച്, പിറ്റേദിവസം ബാലവാടിയില്‍ വെച്ച്, ‘ഇതെന്റെ ഉമ്മ ഇവള്‍ക്ക് കൊടുത്തതാണ്- ഇതെന്റേതാണ്’ എന്ന് പറയുകയായിരുന്നു വേണ്ടത്. (Exceptional case is not example)

അന്ന്, ബാലവാടിയുടെ വാതില്‍പ്പടിയില്‍ ഏകാകിയായി നിന്ന, പൊലിമയുള്ള ഒരു ഉടുപ്പിടാന്‍ ഏറെ കൊതിച്ചിട്ടുണ്ടായിരിക്കാമായിരുന്ന ആ പ്രിയപ്പെട്ട കുട്ടുകാരിക്ക് ഞാനെന്റെ മിഴിനീര്‍പ്പൂക്കള്‍ സമ്മാനമായി സമര്‍പ്പിക്കട്ടെ!!

6/17/2007 10:36 am  
Blogger കരീം മാഷ്‌ said...

Mahima Said:-
"പിറ്റേദിവസം ബാലവാടിയില്‍ വെച്ച്, ‘ഇതെന്റെ ഉമ്മ ഇവള്‍ക്ക് കൊടുത്തതാണ്- ഇതെന്റേതാണ്’ എന്ന് പറയുകയായിരുന്നു വേണ്ടത്".

My vision :-
എന്നിട്ടാ കുട്ടിക്കു സങ്കടം വന്നു കരയുകയും അതു കണ്ടപ്പോള്‍ കഥാകാരി മനസ്ഥാപപ്പെട്ടു കൂട്ടുകാരിയുമായി സെറ്റായി എന്നെഴുതിയാല്‍ നല്ല കഥയായി.
എന്നാല്‍ വല്യമ്മായി ഓര്‍മ്മക്കുറിപ്പല്ലെ എഴുതിയത്‌. വെള്ളം ചേര്‍ക്കണ്ടാന്നു കരുതിക്കാണും മഹിമേ!

6/17/2007 10:39 am  
Blogger Unknown said...

ഓ:ടോ. ( സോറി വല്യമ്മായി )

മാഷേ,

കുട്ടികളുടെ പൊതുവായ സൈക്കോളജി അങ്ങനെയായിരിക്കും എന്നാണ് ഞാന്‍ സൂചിപ്പിച്ചത്. എന്നാല്‍ വല്യമ്മായി അങ്ങനെയല്ലാതായി-അത് വല്യമ്മായിടെ നന്മ- ( അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായി അങ്ങനെയും ഉണ്ടായിരിക്കണം). അല്ലാതെ, വല്യമ്മായി അങ്ങനെ എഴുതണമായിരുന്നു എന്ന് ഞാന്‍ ഉദ്ദേശിച്ചില്ല. പക്ഷെ, മാഷ് ധരിച്ചതുപോലെ, കമന്റ് വായിക്കുന്നവര്‍ക്ക് അങ്ങനെ തോന്നാന്‍ സാധ്യതയുട്ണ്. അതെന്റെ എഴുത്തിന്റെ കുഴപ്പമാണ്- സോറി- ( പഴയ നാലാം ക്ലാസാണെ! അതിനാല്‍ ഭാഷയൊന്നും അറിയില്ല- ഹൃദയത്തിന്റേതല്ലാതെ!!)

6/17/2007 10:54 am  
Blogger കരീം മാഷ്‌ said...

ഹൃദയത്തിന്റെ ഭാഷയില്‍ എഴുതുന്നവരെ എനിക്കു വളരെ ഇഷ്ടമാണ്‌. അവരെ മാത്രമേ ഇഷ്ടപ്പെട്ടിട്ടുള്ളൂ. മഹിമക്കു വിഷമമായോ?

6/17/2007 11:22 am  
Blogger വല്യമ്മായി said...

കുറുമാന്‍,നന്ദി.

മഹിമ,ഉമ്മയോട് കൂടിയുള്ള ദേഷ്യം ആ കുട്ടിയോട് തീര്‍ക്കണമെന്ന് കരുതി തന്നെയാ ബാലവാടിയില്‍ പോയത്,ആ കുട്ടിയുടെ പെരുമാറ്റം എന്നെ അതില്‍ നിന്ന് പിന്തിരിപ്പെച്ചെന്ന് മാത്രം.ഒരു കണക്കിന് നന്നായി അല്ലെങ്കില്‍ ഇതു പോലെ ഒരു വീട്ടാകടമായി മനസ്സില്‍ കിടന്ന് പുകഞ്ഞേനേ.

അനുഭവങ്ങള്‍ അതേ പടി പകര്‍ത്തുമ്പോള്‍ സ്വയം മഹത്‌വല്‍ക്കരിക്കാനുള്ള ശ്രമമായി തെറ്റിദ്ധരിക്കപ്പെടുമെന്ന് എനിക്കും തോന്നുന്നു.ഈ ബ്ലോഗിലെ പോസ്റ്റുകളില്‍ ഭാവനയില്‍ നിന്നെഴുതിയത് വളരെ കുറച്ച് മാത്രം.ഉദാഹരണം 1 ,2 വായനയ്ക്കും കമന്റിനും നന്ദി.എഴുത്ത് അത്മാര്‍ത്ഥമാകണമെങ്കില്‍ അത് ഹൃദയത്തില്‍ നിന്നാകുന്നത് തന്നെയാണ് നല്ലത് :).

കരീം മാഷ് നന്ദി.

6/17/2007 1:05 pm  
Blogger Unknown said...

വല്യമ്മായി,

അന്നു ഞാനതു വായിച്ചിട്ടുണ്ടായിരുന്നു. zainab നോടെനിക്ക് സഹതാ‍പവും തോന്നിയിരുന്നു. എന്നിട്ടും നിങ്ങളൊടെനിക്ക് വെറുപ്പ് തോന്നിയിട്ടുണ്ടായിരുന്നില്ല. കാരണം, അത് തുറന്നു പറയാനുള്ള ആര്‍ജ്ജവം കാണിച്ചതിനാല്‍. ക്ഷണികമെങ്കിലും ആ പോസ്റ്റ് കഠിനമെന്നു തോന്നുന്ന എന്റെ മനസ്സിലും ചെറിയൊരു നൊമ്പരമുണര്‍ത്താതിരുന്നില്ല. ( അന്ന് ഞാന്‍ കമന്റ് എഴുതിയിട്ടുണ്ടായിരുന്നില്ല) ഒരു പക്ഷെ, ഇതു തന്നെയായിരിക്കും നിങ്ങളുടെ പോസ്റ്റുകള്‍ വായിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന ഘടകവും!

6/17/2007 2:08 pm  
Blogger Unknown said...

വെറുതെ എന്നെ വിഷമിപ്പിച്ചു.. :-(

6/20/2007 3:06 pm  
Blogger Manarcadan said...

വല്യമ്മായി പാവംല്ല്യാന്ന് ആരാ പറഞ്ഞത്? ഈ നന്മയാണ്‍ ആ മനസ്സിലെ ഭയങ്കരത്വമെങ്കില് വല്ല്യമ്മായി ത്തിരൂടെ ഭയങ്കരിയായിക്കൊള്ളിന്

6/23/2007 4:15 pm  
Blogger ak47urs said...

enikku parayuvanullathu!!!!
nammaloru paadu cash avashyangalkum anavsyangalkum chilavakkunnu,pakshe athyavsyangakku polum bhudhimuttunnavare sahayikkanulla oru manassu athaanavasyam,,
but nammal ennum parayum nammalentha ingane kashtapadil aayi poye ennu,,!!!?

6/27/2007 6:21 pm  
Blogger സജീവ് കടവനാട് said...

ഓര്‍മ്മയിലൊരു പുഞ്ചിരി മാത്രം, ഓര്‍മ്മയിലെ ഒരുപാടു പുഞ്ചിരികളില്‍ ഒന്ന്. വല്ല്യമ്മായീ ഇതൊരു കഥാബീജമല്ലേ. ഒരുപാട് കഥകള്‍ക്കുള്ള വിത്ത്. ഫലം പ്രതീക്ഷിച്ചോട്ടെ?

6/29/2007 3:31 pm  
Blogger ഷംസ്-കിഴാടയില്‍ said...

ജീവിതാനുഭവങ്ങളുടെ...ഇഴകളില്‍ നിന്നടര്‍ത്തിയ..
ഈ ഏട്..കൊള്ളാം

7/09/2007 5:08 pm  
Blogger Ajith Polakulath said...

ഓര്‍മ്മകള്‍ മരിക്കില്ല

അന്നത്തെ കുറച്ച് നിമിഷങ്ങള്‍ ഇന്നത്തെ നല്ല ഓര്‍മ്മകള്‍
അല്ലെ?

എന്നും ഓര്‍മ്മയുണ്ടായിരിക്കട്ടേ!

അഭിനന്ദനങ്ങള്‍

7/11/2007 1:13 pm  
Blogger ശ്രീ said...

“മുഷിഞ്ഞ വേഷത്തിലുള്ള ഒരു കുട്ടി കളിക്കാനൊന്നും കൂടാതെ ടീച്ചര്‍ ഉപ്പുമാവ് കൊണ്ട് വരുന്നതും കാത്ത് വാതില്‍ക്കല്‍ ചെന്ന് നില്‍ക്കുന്നത് ആദ്യദിവസങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കാതിരുന്നില്ല“

ഈ വാചകങ്ങള്‍ തന്നെ എല്ലാം വ്യക്തമാക്കുന്നു...
വല്യമ്മായീ... ഓര്‍മ്മകളില്‍ നിന്നെഴുതിയ ഈ കൊച്ചു സംഭവം വളരെ ഇഷ്ടപ്പെട്ടു....

അവളും ഒരിക്കലെങ്കിലും ഇത് ഓര്‍ക്കാതിരിക്കില്ല....വല്യമ്മായിയേയും
:)

8/01/2007 2:43 pm  
Blogger ജയകൃഷ്ണന്‍ said...

എനിയും എഴുതണം,നന്നായിട്ടുണ്ട്.

8/05/2007 4:26 pm  
Blogger സജീവ് കടവനാട് said...

ഓണാശംസകള്‍!

8/27/2007 8:06 am  

Post a Comment

<< Home