Tuesday, June 30, 2009

സ്നേഹസുഗന്ധം

ഒട്ടും പ്രതീക്ഷിക്കാത്ത ചിലയിടങ്ങളിലാണ് ജീവിതം ചിലപ്പോഴൊക്കെ നമ്മെയെത്തിക്കുക.സുഖ ദുഃഖങ്ങള്‍ മാറിമറിയുന്നതിനിടെ ആലയിലെന്നവണ്ണം ഉരുക്കി ശുദ്ധീകരിച്ച ചില അനുഭവങ്ങള്‍.ആ ചൂടില്‍ സ്നേഹത്താലും കരുണയാലും കൂട്ടിരുന്ന ചിലര്‍.

ദുബായിലെ ബാലരിഷ്ടതകള്‍ക്കിടയില്‍ ഞങ്ങള്‍ താമസിച്ചിരുന്നത് ഒരു അറബിവില്ലയിലെ ഔട്ട്‌ഹൗസിലായിരുന്നു.രണ്ടു വീടുകള്‍ക്കും ഒരേ ഗേറ്റും മുറ്റവും.ഉടമസ്ഥനായ സാലെം എന്ന അറബിയും ആന്ധ്രക്കാരിയായ ഭാര്യയും ആറ് മക്കളും ഒരു വേലക്കാരിയുമായിരുന്നു അവിടുത്തെ താമസക്കാര്‍.

ബദുക്കളുടെ സഹിഷ്ണുതയില്ലാത്ത പെരുമാറ്റത്തേയും അറബിപിള്ളേരുടെ വികൃതിയേയും കുറിച്ചെല്ലാം കേട്ടറിവുണ്ടായിരുന്നതിനാല്‍ ഇത്തിരി ഭീതിയോടെയാണ് താമസം തുടങ്ങിയത്.

ഞങ്ങള്‍ക്ക് അറബിയോ അയാള്‍ക്ക് ഹിന്ദിയോ വശമില്ലാത്തതിനാല്‍ സംസാരം കുറവായിരുന്നെങ്കിലും ഭാര്യയില്‍ നിന്നും എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ് തറവാടിയെ കാണുമ്പോഴെല്ലാം സലാം പറഞ്ഞ് കൈകൊടുത്ത് അറബിയില്‍ പകര്‍ന്നിരുന്നത് ഒരു ജ്യേഷ്ഠസഹോദരന്റെ സ്നേഹമാണെന്ന് തിരിച്ചറിയാന്‍ താമസമുണ്ടായില്ല..

ആജുവിന്റെ ജനനത്തിനു കുറച്ച് നാളുകള്‍ക്ക് ശേഷം പഴയ വീട് പൊളിച്ച് മുനിസിപ്പാലിറ്റി വക പുതിയ വീട് നിര്‍മ്മിക്കുന്നത് പ്രമാണിച്ച് അവിടെ നിന്നും താമസം മാറി.പിന്നീട് പലയിടത്തും താമസിച്ചെങ്കിലും ഇന്നും ഏറ്റവും തെളിമയോടെ ഓര്‍ക്കുന്നത് അവിടുത്തെ ജീവിതം മാത്രം. എട്ട് വര്‍ഷം മുമ്പ് പെട്ടെന്നായിരുന്നു അയാളുടെ മരണം.ഒന്ന് കാണാന്‍ കൂടി കഴിഞ്ഞില്ല.

ജോലിയും താമസവും അകലങ്ങളിലേക്ക് തെറിപ്പിച്ചപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടുമുള്ള സന്ദര്‍ശനങ്ങളും കുറഞ്ഞു. കുറേ നാളുകള്‍ക്ക് ശേഷമാണ് രണ്ടാഴച മുമ്പ് അവിടെ പോയത്.

നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയെങ്കിലും ഒരു വിടവ് മനസ്സില്‍ തോന്നിയില്ല,ഒരു പക്ഷെ വേര് പിടിക്കാതെ പറിച്ചെറിയുപ്പെടുമായിരുന്ന ഞങ്ങള്‍ക്ക് വെള്ളവും വളവും നല്‍കി പരിപാലിച്ച ആ കരുണയും കരുതലും മനസ്സിലെന്നും ഉണ്ടായിരുന്നതിനാലാകാം.

ദുബായിലെ മാറ്റങ്ങളൊക്കെ ആ പ്രദേശത്തേയും ബാധിച്ചിരിക്കുന്നു.എന്നാലും ആ സ്നേഹത്തിന്റേയും ബുഖൂറിന്റേയും സുഗന്ധം ഇപ്പോഴും അവിടെയൊക്കെ...

Labels: ,

36 Comments:

Blogger ഉഷശ്രീ (കിലുക്കാംപെട്ടി) said...

ചില ബന്ധങ്ങള്‍ അങ്ങനെയാ,എത്രയായാലും മറക്കാന്‍ കഴിയില്ല അതിന്റെ നൈര്‍മല്യവും സുഗന്ധവും.
നല്ല ഓര്‍മ്മകുറിപ്പ്.

6/24/2008 4:24 pm  
Blogger ബാജി ഓടംവേലി said...

നല്ല ഓര്‍മ്മ......

6/24/2008 7:39 pm  
Blogger നന്ദു said...

ഭാഷയും, ജാതിയും, മതവും ഒന്നും ഇല്ലാത്ത സ്നേഹം അതിരുകളില്ലാത്തതാണ്. തെളിവാർന്നു നിൽക്കും കാലം കഴിഞ്ഞാലും.

6/24/2008 11:18 pm  
Blogger Bindhu Unny said...

തീര്‍ത്തും പ്രതീക്ഷിക്കാത്തയിടത്തൂന്ന് സ്നേഹവും അടുപ്പവും ദൈവം തരും. അതുപോലെ തിരിച്ചുകൊടുക്കുവാനുള്ള അവസരവും. (വല്യമ്മായിയുടെ പോസ്റ്റുകള്‍ മുന്‍പും വായിച്ചിട്ടുണ്ട്. ആദ്യമായാണ് കമന്റിടുന്നത്) :-)

6/25/2008 9:39 am  
Blogger Rare Rose said...

ചില ബന്ധങ്ങള്‍ അങ്ങനെയാണു...ആഴത്തില്‍ നമ്മുടെ മനസ്സില്‍ വേരാഴ്ത്തി നില്‍ക്കും...എത്ര നാളുകള്‍ കഴിഞ്ഞാലും ഒളി മങ്ങാതെ ,മായാതെ അങ്ങനെ...ഹൃദ്യമായ ഓര്‍മ്മക്കുറിപ്പ് വല്യമ്മായീ..

6/25/2008 10:29 am  
Blogger ശ്രീ said...

നല്ല ബന്ധങ്ങള്‍ക്ക് ദീര്‍ഘായുസ്സുണ്ടാകട്ടെ.
:)

6/25/2008 2:50 pm  
Blogger Unknown said...

വല്യമ്മായി,

നല്ല ബന്ധങൽ എക്കാലവും മനസ്സിൽ സൂക്ഷിചു വെക്കാം
അതുമറക്കാനാവില്ല.

6/25/2008 3:45 pm  
Blogger Unknown said...

വല്യമ്മായി,

നല്ല ബന്ധങൽ എക്കാലവും മനസ്സിൽ സൂക്ഷിചു വെക്കാം
അതുമറക്കാനാവില്ല.

6/25/2008 3:47 pm  
Blogger Unknown said...

നമ്മള്‍ എത്ര അകലെയാണെലും ചിലപ്പോഴൊക്കെ
ചില സംഭവങ്ങള്‍ ഇങ്ങനെ ഓര്‍മ്മയില്‍ വരും.
കിലുക്കാപ്പെട്ടി ഉഷ ചേച്ചി പറഞ്ഞപോലെ
ചില ബന്ധങ്ങള്‍ അങ്ങനെയാണ്.എത്രയായാലും
മറക്കാന്‍ കഴിയില്ല.

6/26/2008 12:43 am  
Blogger Unknown said...

വല്ല്യമ്മായി കുറച്ചുനാളുകള്‍ക്ക് ശേഷം മനസ്സിനെ സ്പര്‍ശിച്ച ഒരു നല്ല വിവരണമായി ഈ സംഭവം
ആശംസകള്‍

6/26/2008 12:44 am  
Blogger വല്യമ്മായി said...

സ്നേഹസുഗന്ധം നുകരാനെത്തിയ കിലുക്കാം പെട്ടി ചേച്ചി,ബാജി,നന്ദു,ബിന്ദു,റോസ്,ശ്രീ,നജീബ്ക്ക,അനൂപ് നന്ദി സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും.

7/02/2008 8:36 pm  
Blogger ഇരട്ടി മധുരം.. said...

എവിടെയായിരുന്നു ആ വില്ല?

7/13/2008 2:07 pm  
Blogger Junaiths said...

പറഞ്ഞ കേട്ടത് പോലെയായിരിക്കില്ല പലരും,പലതും.
സ്നേഹത്തിനു ഭാഷയും അതിര് തിരിക്കാറില്ല..

6/30/2009 11:39 am  
Blogger Rejeesh Sanathanan said...

ഈ ഓര്‍മ്മകുറിപ്പ് ഹൃദ്യമായി.....ആ സുഹൃത് ബന്ധം പോലെ തന്നെ.......

6/30/2009 12:10 pm  
Blogger ചാണക്യന്‍ said...

ഓര്‍മ്മക്കുറിപ്പ് നന്നായി....

6/30/2009 1:09 pm  
Blogger മിന്നു // MinnU said...

കുടുംബ ബന്ധത്തെക്കാള്‍ ചില ബന്ധങ്ങള്‍ നമുക്ക് വളരെ പ്രിയപ്പെട്ടതാകും, പ്രത്യേകിച്ചും ഈ അന്യനാട്ടില്‍ കഴിയുമ്പോള്‍...

ഓ.ടോ: കിലുക്കാംപെട്ടി എന്നാ പേര് ഞാന്‍ മാറ്റി. എങ്കിലും ആദ്യ കമണ്റ്റ്‌ കിലുക്കാംപെട്ടി എന്ന് കണ്ടപ്പോള്‍ ഒരു കൌതുകം തോന്നി. നന്ദി

6/30/2009 6:51 pm  
Blogger സെറീന said...

ആഴങ്ങളിലേയ്ക്ക് നീളുന്ന വേരുകള്‍ പോലെയാണ്
ചില ബന്ധങ്ങള്‍, അകലങ്ങള്‍ കൊണ്ട് മൂടിയാലും
ഉറപ്പിച്ചു നിര്‍ത്താന്‍ അതിങ്ങനെ അകം കൊണ്ട്
ചേര്‍ത്ത് പിടിച്ചിരിയ്ക്കും...
(വല്യമ്മായിയുടെ ഓരോ കുറിപ്പും
നിറയെ സ്നേഹവും നന്മയുമാണ്)

6/30/2009 9:27 pm  
Blogger പാവപ്പെട്ടവൻ said...

ചില മണക്കുന്ന സ്നേഹങ്ങള്‍ മറക്കാന്‍ കഴിയില്ല

7/01/2009 2:43 am  
Blogger വല്യമ്മായി said...

ഇരട്ടിമധുരം,ജുനൈദ്,മാറുന്ന മലയാളി,ചാണക്യന്‍,മിന്നു,പാവപ്പെട്ടവന്‍ നന്ദി.

സെറീനാ,ഏത് കൊടിയവേനലിലും ഒരു തെളിനീരുറവ നമുക്കായ് ഭൂമിയില്‍ സൃഷ്ടിക്കുമവന്‍,പിന്നീട് തിരിഞ്ഞ് നോക്കുമ്പോള്‍ കാഴ്ചയില്‍ ആ വെള്ളം വജ്രം പോലെ വെട്ടിതിളങ്ങും .ആ കാഴ്ചകളാണ് കഴിയും വിധം ഇവിടെ പകര്‍ത്തി വെക്കുന്നത് :),നന്ദി .

7/01/2009 9:02 am  
Blogger Helper | സഹായി said...

വല്ല്യമ്മായി,

നല്ല ഓർമ്മകൾ,
അളന്ന്‌ മുറിച്ചെടുത്ത വാക്കുകളിലൂടെയുള്ള വിവരണം.

അലിഭായിക്കും അജൂവിനും പാച്ചാനക്കും സുഖമല്ലെ. നാട്ടിലാണെല്ലെ.

ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു.

7/01/2009 10:17 am  
Blogger വയനാടന്‍ said...

വായിച്ചു തീരും മുൻപേ തീർന്നുപോയല്ലോ.. കുഴപ്പമില്ല. അതുകൊണ്ടായിരിക്കും തീർന്നിട്ടും തീരാതെ ഉള്ളിൽ കിടക്കുന്നതു.

7/01/2009 8:01 pm  
Blogger ആത്മ/പിയ said...

വലിയമ്മായി, :)
ഇങ്ങിനെയൊക്കെ ഓരോ രാജ്യങ്ങളിലേയും അനുഭവങ്ങള്‍ എഴുതുമ്പോള്‍ ആത്മയെപ്പോലെ ലോകം അധികം കണ്ടിട്ടില്ലാത്തവര്‍ക്കൊക്കെ അത് വളരെ അറിവു തരും..

ആത്മ കരുതിയിരുന്നത് അറബികള്‍ ഒരു മനുഷ്യപ്പറ്റില്ലാത്തവരാണ് എന്നായിരുന്നു.
ഇപ്പോള്‍ അതൊക്കെ മാറി.
പാവം വലിയമ്മായിയെയും കുടുബത്തെയും ഒക്കെ പൊന്നുപോലെ നോക്കാന്‍ തക്ക വിശാലത അവര്‍ക്കുണ്ടല്ലൊ!

എല്ലാ രാജ്യക്കാരിലും കാണും നല്ലവരും ചീത്തവരും ഒക്കെ അല്ലെ?

7/01/2009 9:15 pm  
Blogger Areekkodan | അരീക്കോടന്‍ said...

ചില ബന്ധങ്ങള്‍ അങ്ങനെയാണു... മായാതെ .....ഒളി മങ്ങാതെ .ഹൃദ്യമായ ഓര്‍മ്മക്കുറിപ്പ്

7/02/2009 12:11 pm  
Blogger പി.സി. പ്രദീപ്‌ said...

നല്ല ബന്ദങ്ങള്‍ എല്ലായ്പ്പോഴും നില നിലക്കട്ടേ എന്ന് ആശംസിക്കുന്നു.

7/02/2009 7:34 pm  
Blogger Minnu said...

ആശംസകള്‍..nice mmemories

7/02/2009 8:31 pm  
Blogger ലേഖാവിജയ് said...

വല്യമ്മായിയുടെ എഴുത്തിലെ മിതത്വം ആണെനിക്കിഷ്ടം.ഏതു വിഷയമായാലും മടുപ്പിക്കാതെ പറയും.

7/04/2009 10:17 pm  
Blogger ശ്രീനാഥന്‍ said...

ഈ കുറിപ്പ്‌ മനുഷ്യനിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കുന്നു. ഇക്കാലത്ത്‌ വളരെ പ്രധാനമാണത്‌. നന്ദി.

7/05/2009 4:14 am  
Blogger Unknown said...

thaks ammayi

7/05/2009 6:32 pm  
Blogger വിജയലക്ഷ്മി said...

jaathiyum, mathavum ,bhaashayum orikkalum sneha bandhangalkku athirvarambukalaavilla mole.nalla ormmakkurippu.

7/07/2009 9:21 pm  
Blogger Unknown said...

ഓര്‍മ്മക്കുറിപ്പുകള്‍ നന്നായിരിക്കുന്നു, ഹൃദ്യമായ അവതരണം
ആദ്യമായിട്ടാണിവിടെ, ആശംസകള്‍.

7/08/2009 4:50 pm  
Blogger Faizal Kondotty said...

ഹൃദ്യമായി...

7/13/2009 10:53 am  
Blogger the man to walk with said...

chila bandhangal hridhaythiloodeyaanu..

7/22/2009 11:42 am  
Blogger Lathika subhash said...

ഹൃദയത്തിൽ തൊട്ടു ഈ കുറിപ്പ്.

7/24/2009 11:23 pm  
Blogger കുക്കു.. said...

വല്യമ്മായി...നല്ല ഓര്‍മ്മക്കുറിപ്പ്‌...

7/27/2009 10:36 pm  
Blogger M.K.KHAREEM said...

manalkaatinum kavithayundu...

9/11/2009 10:02 pm  
Blogger ഇഷ്ടിക ‍ said...

സ്നേഹബന്ധങ്ങള്‍ ഇല്ലാതാവുന്ന ഇക്കാലത്ത് ഇത്തരം കുറിപ്പുകള്‍ക്ക് പ്രസക്തിയുണ്ട്.. നല്ല ബന്ധങ്ങള്‍ക്ക് ആയുഷ്മാന്‍ ഭവ

9/14/2010 4:55 pm  

Post a Comment

<< Home