ധാന്യവാഹകരായ ഉറുമ്പുകള്‍
(റൂമിയുടെ മസ്‌നവി എന്ന കാവ്യത്തിലെ കുറച്ച് വരികളുടെ പരിഭാഷ. വരികള്‍ ഇംഗ്ലീഷില്‍ ഇവിടെ.)
ആത്മാവ് ഉറുമ്പാണെങ്കില്‍
അത് ചുമക്കുന്ന ധാന്യം മാത്രമാണ് ശരീരം.
ചുമക്കുന്നവനറിയാം ചുമട് നശ്വരമാണെന്ന്.
ബാര്‍ലി ചുമക്കുന്ന ഉറുമ്പ്
ഗോതമ്പ് ചുമക്കുന്ന ഉറുമ്പിനെ പിന്തുടരുമ്പോള്‍
ഉറുമ്പ് മറ്റൊരു ഉറുമ്പിനടുത്തേക്കാണ് നടന്നടുക്കുന്നത്.
ധാന്യങ്ങളുടെ ചലനം അതിന്റെ പരിണിത ഫലം മാത്രം.
ചുമടിനെയല്ല,ചുമക്കുന്നവനെയാണ് ശ്രദ്ധിക്കേണ്ടത്.
കറുത്ത ഉറുമ്പ് കറുത്ത പ്രതലത്തിലൂടെ നീങ്ങുമ്പോള്‍
ചലിക്കുന്ന ധാന്യത്തെ മാത്രം കാണുന്നത് പോലെ.
പക്ഷെ നാമറിയണം,
വാഹകനില്ലാതെ ധാന്യത്തിന് ചലിക്കാനാകില്ലയെന്ന്.
ആത്മാവ് ഉറുമ്പാണെങ്കില്‍
അത് ചുമക്കുന്ന ധാന്യം മാത്രമാണ് ശരീരം.
ചുമക്കുന്നവനറിയാം ചുമട് നശ്വരമാണെന്ന്.
ബാര്‍ലി ചുമക്കുന്ന ഉറുമ്പ്
ഗോതമ്പ് ചുമക്കുന്ന ഉറുമ്പിനെ പിന്തുടരുമ്പോള്‍
ഉറുമ്പ് മറ്റൊരു ഉറുമ്പിനടുത്തേക്കാണ് നടന്നടുക്കുന്നത്.
ധാന്യങ്ങളുടെ ചലനം അതിന്റെ പരിണിത ഫലം മാത്രം.
ചുമടിനെയല്ല,ചുമക്കുന്നവനെയാണ് ശ്രദ്ധിക്കേണ്ടത്.
കറുത്ത ഉറുമ്പ് കറുത്ത പ്രതലത്തിലൂടെ നീങ്ങുമ്പോള്‍
ചലിക്കുന്ന ധാന്യത്തെ മാത്രം കാണുന്നത് പോലെ.
പക്ഷെ നാമറിയണം,
വാഹകനില്ലാതെ ധാന്യത്തിന് ചലിക്കാനാകില്ലയെന്ന്.
Labels: ആത്മീയം, വിവര്‍ത്തനം
52 Comments:
"ധാന്യവാഹകരായ ഉറുമ്പുകള്‍"
റൂമിയുടെ മസ്‌നവി എന്ന കാവ്യത്തിലെ കുറച്ച് വരികളുടെ പരിഭാഷ.
..കറുത്ത ഉറുമ്പ് കറുത്ത പ്രതലത്തിലൂടെ നീങ്ങുമ്പോള്‍
ചലിക്കുന്ന ധാന്യത്തെ മാത്രം കാണുന്നത് പോലെ....
പക്ഷെ നാമറിയണം,
വാഹകനില്ലാതെ ധാന്യത്തിന് ചലിക്കാനാകില്ലയെന്ന്
തിരഞ്ഞെടുത്ത വരികള്‍ ഗംഭീരം... നന്ദി.
റൂമിയുടെ മസ്നവിയില്‍ നിന്ന് ചിന്തനീയമായ വരികള്‍ ഇവിടെ കുറിച്ചിട്ട വല്യമ്മായി, അഭിനന്ദനങ്ങള്‍
വളരെ നന്നായിരിക്കുന്നു
പരിഭാഷ വളരെ നന്നായിരിക്കുന്നു
കവിത,കവിതയാകണമെങ്കില്‍ നമ്മുടെ മനസിലുണ്ടാവുന്ന ചിന്‍തകള്‍ വളരെ അധികം മനനം ചെയേണ്ടതുണ്ട് മനസില്‍ എന്ന ഒരഭിപ്രായമാണ് എനിക്കിവിടെ പറയാനുള്ളത്,
അതാണീ കവിതയുടെ വിജയവും
റൂമിയുടെ മസ്നവിയില്‍ നിന്ന് ചിന്തനീയമായ വരികള്‍ ഇവിടെ കുറിച്ചിട്ട വല്യമ്മായി, അഭിനന്ദനങ്ങള്‍
വിവര്‍ത്തനത്തില്‍ നിന്ന്
പിന്നെയും വിവര്‍ത്തനം പിടയുന്നു.
നന്ദി.
:)
ഒരു തിരിച്ചറിവ് നല്ലതാണ്.
അഭിനന്ദനങ്ങള്‍....
വാഹകനില്ലാതെ ധാന്യത്തിന് ചലിക്കാനാകില്ലയെന്ന്
വളരെ സത്യമായ ഒരു പ്രസ്താവന
എത്ര സുന്ദരമായ ചിന്ത.
നല്ല കവിത...
നല്ല സന്ദേശം...അഭിനന്ദനങ്ങള്‍...
വല്യമ്മായിയുടെ പുതിയ പരീക്ഷണങ്ങള്‍ക്ക് ഭാവുകങ്ങള്‍...
ഇതിനായി തെരെഞ്ഞെടുത്ത ചിന്തയും ഗംഭീരം...!!!!
നന്നായിട്ടുണ്ട്
ഉഗ്രന്‍ പരിഭാഷ.. നല്ല കവിത. സുന്ദരം
ആശംസകള്‍.... നല്ല വരികള്‍.. റൂമിയെ ചിന്നൂന്‍ പണ്ടേ വല്യ ഇഷ്ടാണ്‍...
റൂമിയുടെ മസ്നവിയില്‍ നിന്ന് ചിന്തനീയമായ വരികള്‍ ഇവിടെ കുറിച്ചിട്ട വല്യമ്മായി, അഭിനന്ദനങ്ങള്‍
സത്യത്തില്‍ സംഗതി പിടികിട്ടാന്‍ പലയാവര്‍ത്തി വായിക്കേണ്ടി വന്നു..
(ഞാനാ ഉറുമ്പിന്റെ പുറകേ നടക്കുവാരുന്നു ഇത്രേം ദിവസോം)
ഒരു കടുകട്ടി ഫിലോസഫിയെ വളരെ മനോഹരമായ വരികളായി എഴുതിയിട്ടുണ്ട്.. !.
മുന്‍പ് വായിച്ചതിനുശേഷം വീണ്ടും ഈ വഴി വന്നപ്പോഴാണ് ഒരു കാര്യം ഓര്‍മവന്നത്..പൈതൃകം എന്ന മാസിക പുറത്തിറക്കിയ
റൂമി പതിപ്പ് കണ്ടിരുന്നോ...?എന്റെ കൈവശം ഉണ്ട് വേണമെങ്കില്‍ പി ഒ ബോക്സ് മെയില്‍ ചെയ്യൂ ഞാന്‍ അയകാം..
ഷഫീര്‍
http://paithrukamonline.com/pdf/06-07.pdf
വല്യമ്മായി ചില്ലറക്കാരിയല്ലെന്ന് മനസ്സിലായി. ഭാവുകങ്ങള്‍
നല്ല സന്ദേശങ്ങള്‍
തിരഞ്ഞെടുത്തത് മസ്നവിയില്‍ നിന്നാണെങ്കിലും ....എടുത്തത് വളരെ അര്‍ത്ഥ പൂര്ര്‍നമായവ തന്നെ
“ഈ ഗാനങ്ങള്‍
കാത്തു സൂക്ഷിക്കുന്നതിനെ ചൊല്ലി നമ്മള്‍
വ്യാകുലപ്പെടേണ്ട.
ഒരു വ്യാദ്യോപകരണം തകരുന്നെങ്കില്‍ സാരമില്ല
നാ വന്നണഞ്ഞ ഇവിടം സംഗീതമയം!
തന്ത്രികളുടേയും, ഓടക്കുഴലിന്റേയും വീചികള്‍
അന്തരീക്ഷത്തിലേക്കുയരുന്നു.
ലോകത്തിലെ കിന്നരമൊക്കെയും കത്തിപ്പോകുകിലെന്ത്....?
നിഗൂഡമായി, വാദ്യങ്ങള്‍
അപ്പോഴും ശബ്ദിച്ചുകൊണ്ടിരിക്കും“
എന്ന് പറഞ്ഞ റൂമിയെ
ഇവിടെ ഓര്‍മ്മപ്പെടുത്തിയതിന്
അങ്ങേക്ക് അഭിനന്ദനങ്ങള്‍
Vahakanum chalikkaathakunnidam...!
Manoharam, Ashamsakal...!!!
This comment has been removed by the author.
റൂമിയുടെ ചിന്തനീയമായ കവിത വിവര്‍ത്തനത്തിന് അഭിനന്ദനങ്ങള്‍ വല്യമ്മായി
ബാര്‍ളിയാകുന്ന ശരീരത്തെ ഉറുമ്പാകുന്ന ആത്മാവു ചുമക്കുന്നു...
വലിയമ്മായി ചുമക്കുമ്പോള്‍
പാവം വലിയമ്മാവന്‍ ഉറക്കമുണര്‍ന്നു ...
കഫ് സിറപ്പ് കുടിപ്പിക്കുന്നു
കാലമേ പറയൂ..
കഫ് സിറപ്പിലുണ്ടോ ബാര്‍ലി?
വളരെ നന്നായിരിക്കുന്നു..അഭിനന്ദനങ്ങള്‍.
വരികളുടെ അര്‍ത്ഥവ്യാപ്തി, വളരെയേറെ ചിന്തിപ്പിയ്ക്കുന്നു.
ചുമക്കുന്നവനറിയാം ചുമട് നശ്വരമാണെന്ന്.
നന്നായിട്ടുണ്ട്
Dear Sir/Madam
We are a group of youngsters from cochin who are currently doing a website on kerala. which we plan to make the most informative resource available. our website is http://enchantingkerala.org .
you could find more about us and our project here: http://enchantingkerala.org/about-us.php
we came across your website:http://rehnaliyu.blogspot.com/
We found your website interesting and noted that the content in your webpage and ours could complement each other. So we kindly request you to have a look at our website and provide a link to it if you think its worth linking to. Ofcourse we'll reciprocate by adding a link to your webpage from ours.
as you can see ours is a collaborative venture wherein many people from different walks of life participate. we also welcome you to be a part of our site, you could help the project by writing articles, providing photos and videos, subscribing to our content and also by recommending it to your friends and relatives.
pls free to contact me for any further clarification needed or even if its just to say hi.
warm regards
For Enchanting Kerala
Bibbi Cletus
Format to be used for linking to Enchanting Kerala.org
Kerala's Finest Portal : Kerala Information
ചിന്തിപ്പിക്കുന്ന വരികൾ..പോസ്റ്റിയത് നന്നായി.:)
എത്ര ശക്തമായ സന്ദേശം.
പോസ്റ്റിനു നന്ദി
ഒന്നും പറയാനില്ല...
എല്ലാം ധാന്യത്തിനായുള്ള നെട്ടോട്ടം..
ഉള്ളിൽ കയറികൊണ്ടു..
നന്നായി ഇനിയുമെഴുതുക.!!!
വല്യമ്മായി,
ചിന്തിപ്പിക്കുന്ന വരികള്‍ !
എല്ലാ ആശം സകളും !
ഈ വല്യമ്മായുടെ ഒരു കാര്യം....ഉറുമ്പിനെ പോലും വെറുതെ വിട്ടില്
:)
:)
:)
3/3
:-)
"ആത്മാവ് ഉറുമ്പാണെങ്കില്‍
അത് ചുമക്കുന്ന ധാന്യം മാത്രമാണ് ശരീരം.
ചുമക്കുന്നവനറിയാം ചുമട് നശ്വരമാണെന്ന്."
എന്തു തിരഞ്ഞെടുക്കണം എന്ന അറിവിനെക്കാള്‍
എന്ത്, എങ്ങനെ തിരഞ്ഞെടുക്കണമെന്ന വല്യമ്മായിയുടെ തിരിച്ചറിവിന് അഭിനന്ദനങ്ങള്‍.
നല്ല ആശയം
നല്ല വിവര്‍ത്തനം.
സ്നേഹപൂര്‍വ്വം
നീലാംബരി
ആത്മാവ് ഉറുമ്പാണെങ്കില്‍
അത് ചുമക്കുന്ന ധാന്യം മാത്രമാണ് ശരീരം.
ചുമക്കുന്നവനറിയാം ചുമട് നശ്വരമാണെന്ന്...
ചിന്തിപ്പിക്കുന്ന വരികള്‍ ..
നന്ദി വല്യമ്മായി....
പരിഭാഷക്ക് ...
സര്‍,
നന്നായിട്ടുണ്ട്....ഈ അല്പന്റെ ആശംസകള്‍...കറുത്ത ബ്ലോഗ് ടെമ്പ്ലടെസ് നന്നായിട്ടുണ്ട്.
തസ്ലീം .പി
‘റൂമി’യുടെ ഉദാത്തചിന്തയും,ഭാവസങ്കല്‍പങ്ങളും
എപ്പോഴും ഉയരങ്ങളില്‍ നക്ഷത്രസമാനം തിളങ്ങുന്നു!
ആത്മാവില്ലാതെ പിന്നെന്ത് ഞാനത്വം!
കേവല ജഡം ആ ധാന്യം ചുമക്കുന്ന ഉറുമ്പിനേക്കാള്‍
എത്രയോ ചെറുത് !
റൂമിയെന്‍ ചിന്തകള്‍ ഇനിയും പോസ്റ്റ് ചെയ്യൂ വല്യമ്മായീ
വളരേ വൈകിയാണെങ്കിലും,ആശമസകള്‍ !
nice.. :)
hii vallia ammayi... kavitha kalakki. onum manassilaayillenkllum....
This comment has been removed by the author.
വല്യമ്മായീ,
വരികള്‍ മനോഹരം. ഒരു വിവര്‍ത്തനകവിതയാണെന്ന് തോന്നിപ്പിക്കുന്നതേയില്ല. അസ്സലായിട്ടുണ്ട്.
തന്റെ ഭാരത്തിന്റെ ഇരട്ടിയിലധികം ഭാരം ചുമക്കുവാന്‍ കഴിവുള്ള ജീവിയാണല്ലോ ഉറുമ്പ്. ഇംഗ്ലീഷ് കവിതയും കണ്ടു. റൂമിയും വല്യമ്മായിയും ആശയപ്രകാശനത്തില്‍ മത്സരിച്ചിട്ടുണ്ട്.
Maths Blog Team
നല്ല സന്ദേശം. ശരീരമാകുന്ന ധാന്യം നശ്വരമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ചുമക്കണം. ആ ഉള്ളറിവ് ഉണ്ടായാല്‍ മനുഷ്യന്‍ എത്രയോ നന്നാവും.
വല്യമ്മായീ, അഭിനന്ദനങ്ങള്‍.
നല്ല ചിന്തിപ്പിക്കുന്ന വരികൾ..
തിരഞ്ഞെടുത്ത് പരിഭാഷപ്പെടുത്തിയതിന് നന്ദി..
ആശംസകൾ..
ചുമക്കുന്നവനറിയാം ചുമട് നശ്വരമാണെന്ന്...
ചിന്തിപ്പിക്കുന്ന വരികള്‍
എത്ര മനോഹരമാണീ വരികള്‍... അഭിനന്ദനങ്ങള്‍..
നന്നായിരിക്കുന്നു
sareeram khalu dharmmasaadhanam. valyammayi vampan philosopher analle.
കറുത്ത ഉറുമ്പ് കറുത്ത പ്രതലത്തിലൂടെ നീങ്ങുമ്പോള്‍
ചലിക്കുന്ന ധാന്യത്തെ മാത്രം കാണുന്നത് പോലെ.
Post a Comment
<< Home