Tuesday, July 29, 2008

നേര്‍ക്കാഴ്ചകള്‍

ശ്രീ.ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകള്‍ എന്ന പുസ്തകത്തിലെ ആദ്യ അധ്യായത്തില്‍ നിന്നും:

"നിന്റെ കാല്പ്പാടുകള്‍ പോലും പതിയാനാകാത്ത ഈ യാത്ര നിനക്കിനിയും നിര്‍ത്താനാവുന്നില്ലല്ലോ.എന്റെ മനസ്സ് പറയുന്നു;ഈ യാത്രയുടെ സാഫല്യത്തെ കുറിച്ച് ഞാനൊരിക്കലും ഹത്താശനായിട്ടില്ലല്ലോ".

ഏതൊരു പ്രവാസിയേയും പോലെ അന്നത്തിനായി കടല്‍ കടന്ന് കാര്യമായ ഭൗതികനേട്ടങ്ങളൊന്നുമില്ലാതെ മടങ്ങിയിട്ടും ഹതാശനാകാത്തതിന്റെ കാരണങ്ങളാണ് മറ്റ് അധ്യായങ്ങളില്‍ എഴുത്തുകാരന്‍ നമ്മോട് പങ്ക് വെക്കുന്നത്.

" .... നിനക്കൊരു മാതള പ്പഴം കൊടുത്തയക്കാം
എന്റെ ഹൃദ്രക്തം കൊണ്ട്
പണിത
രത്നങ്ങളാണതില്‍ നിറയെ
എന്റെ കണ്ണീരും
സ്വപ്നങ്ങളും കൊണ്ട്
പണിത രത്നങ്ങള്‍ ...."

വഴിയരികില്‍ നിന്ന് കേട്ട ഈ പാട്ട് പങ്ക് വെച്ച് കൊണ്ട് ശ്രീ.ബാബു തുടര്‍ന്ന് എഴുതുന്നു:

"പ്രകൃതിയുടെ ഏറ്റവും വന്യമായ ഹൃദയത്തിലായിരിക്കണം ഏറ്റവും മധുരതരമായതെന്തും വിളയുക."

വന്യമായ മരുഭൂമിയില്‍ താന്‍ മധുരതരമായി അനുഭവിച്ചതെല്ലാം തിളങ്ങുന്ന മാതളയല്ലികളായി നമുക്ക് മുമ്പില്‍ നിരത്തി വെക്കുകയാണ്.

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂര്‍ത്തി രൂപമായ സാദിനേയാണ് നാമാദ്യം പരിചയപ്പെടുന്നത്, ഉപാധികളില്ലാത്ത സാദിന്റെ സ്നേഹം നമുക്ക് കൂടി അനുഭവിക്കാനാകുന്നുണ്ട് പലപ്പോഴും .

ശ്മശാന സൂക്ഷിപ്പുകാരനായ ഹബീബുള്ള,പലസ്തീനിയായ ഒമര്‍,ഇസ്മയില്‍ എന്ന കഥ പറച്ചിലുകാരന്‍,മൂസ്സക്ക,സ്നേഹം കൊണ്ട് ചികില്‍സിക്കുന്ന 'ഡോക്ടര്‍' ഇബ്രാഹീം,മുക്കുവനായ കാദിര്‍,അല്‍ ഖര്‍ജിലെ ഇക്ക,കലാകാരനായ ഭാസി,ജോസ്, ലെബനിയായ ഖലീല്‍ തുടങ്ങി പ്രവാസ ജീവിതത്തില്‍ നാം കണ്ടു മുട്ടാനിടയുള്ള ഒട്ടു മുക്കാല്‍ കഥാപാത്രങ്ങളേയും എഴുത്തുകാരന്‍ നമ്മെ പരിചയപ്പെടുത്തുന്നു.

അതോടൊപ്പം കുടുംബത്തെ വിട്ട് കഴിയേണ്ടി വരുന്ന പ്രവാസികളുടെ മാനസിക വ്യാപാരം മനസ്സില്‍ തട്ടുന്ന വിധം എഴുതിയിരിക്കുന്നു.

ഈ കഥകളുടെ ഒപ്പം അറേബ്യയുടെ ചരിത്രവും അറബികളും കേരളവും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രവും നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നുമുണ്ട്.

പ്രതീക്ഷ നിറഞ്ഞ ഒരു യാത്ര ഒന്നുമൊന്നും നേടാതെ,എന്നാല്‍ മനസ്സിനൊരു പോറലുമേല്‍ക്കാതെയുള്ള മടക്കയാത്ര.ഒരു പക്ഷെ,ഒടുവില്‍ ഏറ്റവുമൊടുവില്‍ ആയിരിക്കണം,നഷ്ടമെന്ന് കരുതിയ നേട്ടങ്ങള്‍ എനിക്ക് കണ്ടെത്താന്‍ ആകുന്നത്.

അതെ, കഠിനമായ ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോന്ന് തിരിച്ചു നോക്കുമ്പോള്‍ മരുഭൂമിയിലെ തെളിനീരുറവകള്‍ പോലെ നാമനുഭവിച്ച സ്നേഹാനുഭവങ്ങള്‍ മാത്രം നമുക്ക് കാണാനാകുന്നത് ശാശ്വതമായ വികാരം സ്നേഹം മാത്രമായതായിരിക്കണം.

പ്രവാസിയുടെ കുറിപ്പുകള്‍
‍ബാബു ഭരദ്വാജ്
മാതൃഭൂമി ബുക്സ്.

Labels:

14 Comments:

Blogger വല്യമ്മായി said...

ചില നേര്‍ക്കാഴ്ചകള്‍

7/29/2008 11:01 pm  
Blogger സു | Su said...

പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി. പോസ്റ്റ് വായിച്ചപ്പോൾ വാങ്ങണമെന്നു തോന്നുന്നുണ്ട്. :)

7/30/2008 5:09 am  
Blogger അഗ്രജന്‍ said...

ആ ബുക്ക് ഇങ്ങട്ട് തന്നിട്ട് നാട്ടില്‍ പോയാല്‍ മതി

7/30/2008 10:05 am  
Blogger അത്ക്കന്‍ said...

ചില നേര്‍ക്കാഴ്ചകള്‍ പരിചയപ്പെടുത്തിയതിനു നന്ദി.

7/30/2008 10:28 am  
Anonymous vidyadas prabhu said...

അടുത്ത മാസം നാട്ടില്‍ പോകുന്നുണ്ട്..അപ്പൊ എന്തായാലും വാങ്ങി വായിച്ചു നോക്കും..
വല്യമ്മായി സമയം കിട്ടുമ്പോള്‍ "www.akashathilmekhangalillathavar.blogspot.com" വഴി കൂടി ഒന്നു വരിക....

7/30/2008 11:31 am  
Blogger നജൂസ്‌ said...

രണ്ടാം വര്‍ഷ ബിരുധ കാലത്താണ് പ്രവാസിയുടെ കുറിപ്പുകള്‍ വായിക്കുന്നത്‌. ആദ്യമായി ഭരദ്വാജിനെ വായിക്കുന്നതും അന്നാണ്. പ്രവാസിയുടെ മുറിവുകളെ ഇത്രമാത്രം എഴുതി ഫലിപ്പിച്ച വേറൊരാള്‍ ഉണ്ടാവില്ല...
വായിച്ചിരിക്കേണ്ട ഒരു പുസ്തകം

7/30/2008 12:11 pm  
Blogger sv said...

ഇനി നാട്ടില്‍ പോകുമ്പോള്‍ വായിക്കെണം..

നന്ദി...

നന്മകള്‍ നേരുന്നു

7/30/2008 1:19 pm  
Blogger ശെഫി said...

ഇത് മാധ്യമത്തിൽ പംക്തിയായ് വന്നപ്പോൾ വായിച്ചിരുന്നു. പിന്നീട് പുസ്തകമായി വന്നപ്പോഴും വായിച്ചു.പ്രവാസിയായ ശേഷം ഒരിക്കൽ കൂടി വായിച്ചു. എത്ര വായിച്ചാലും കൊതിതീരാ‍ത്ത പുസ്തകമാണത്. അതി മനോഹർമാണതിന്റെ ഭാഷ.
സ്വന്തം കുഞുങളുടെ ചിരിയും കരച്ചിലും വളർച്ചയും നഷ്ടപ്പെടുന്ന പ്രവാസിയെ കുറിച്ച് പറയുന്ന ഭാഗം ഏറെ വൈകാരികമാണ്. മാധ്യമത്തിൽ തന്നെ തുടർ പംക്തിയായ് വന്ന പ്രവാസത്തിന്റെ മുറിവുകൾ എന്ന അദ്ദേഹത്തിന്റെ രചനകൾ ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.

7/30/2008 1:56 pm  
Blogger ആഗ്നേയ said...

thank you for this post

7/30/2008 3:52 pm  
Blogger mmrwrites said...

മാധ്യമത്തില്‍ പംക്തിയായി വന്നിട്ടു പോലും വായിച്ചില്ല. വായന കുറഞ്ഞു അതു തന്നെ കാരണം. വല്യമ്മായി പരിചയപ്പെടുത്തിയതുകൊണ്ട് പുസ്തകം തരപ്പെടുത്തി വായിക്കുന്നുണ്ട്.

7/30/2008 7:13 pm  
Anonymous Anonymous said...

dear valyammayi,aadyame parayatte njan oru thara anoni alla.pravasik alude samkadam, athoru sadharana malayalikku manassulayikkollanam ennilla.lokathe ettavum valiya ezhuthukaril palarum { eg-:Joseph conrad,Vladimir Nbakov) pravasikal aayirunnu.pravasikku jeevikkendathu
nadukatathappettavante oru jeevithamanu.srilankan tamil novelist Kshobha sakthi,asian-american novelist zuhair hamad thudangi babu bharadwaj vare udaharanangal.pravasiyude asthithwa dukhamo vedanakalo keralatheppolulla oru madhyavargga samoohathinu manassilavilla.evide avarude jeevithathilalla,panathilanallo kannu.babuvum muzaffar ahmedum aanennu thonnunnu malayalathil arthavathaya oru pravasisahithyam roopappeduthan thudakkamittathu ennu thonnunnu.malayalikalkku paravasa jeevithathinte samkeernathakalum samkadangalum manassilakkamn ee post uthakattte.
continue your good work valyammayi (100% sincere aayanu parayunnathu)

7/31/2008 6:11 pm  
Blogger deepdowne said...

"അതെ, കഠിനമായ ജീവിതാനുഭവങ്ങളിലൂടെ കടന്ന് പോന്ന് തിരിച്ചു നോക്കുമ്പോള്‍ മരുഭൂമിയിലെ തെളിനീരുറവകള്‍ പോലെ നാമനുഭവിച്ച സ്നേഹാനുഭവങ്ങള്‍ മാത്രം നമുക്ക് കാണാനാകുന്നത് ശാശ്വതമായ വികാരം സ്നേഹം മാത്രമായതായിരിക്കണം." നന്ദി!

8/05/2008 12:07 am  
Blogger എസ്‌.കെ.കരുവാരകുണ്ട്‌ said...

തനിക്കും കുടുംബത്തിനും വേണ്ടി അന്നത്തിന്നായി കടല്‍ കടന്ന് ഒരു മെഴുകുതിരി കണക്കെ ഉരുകി ഒടുവില്‍ അണയാന്‍ നേരം നാട്ടിലേക്ക്‌ മടങ്ങുമ്പോള്‍ ഭൗതിക നേട്ടങ്ങളൊന്നും ഉണ്ടാവാറില്ല എന്നതോടൊപ്പം അനിവാര്യമായും പോകാനുള്ള പാരത്രിക ജീവിത്തിന്റെ കാര്യത്തിലും പാവം പല പ്രാവാസികളുടെയും കാര്യം... ഇതുകൂടി ഓര്‍മ്മിപ്പിച്ചു വല്യമ്മായിയുടെ പോസ്റ്റ്‌.
പിന്നെ, ആ വഴിക്കൊന്നും (http://nilaav-islam.blogspot.com/2008/08/blog-post.html)വല്യമ്മായിയെ കണ്ടിട്ടില്ലല്ലോ.

8/06/2008 6:40 am  
Blogger Sapna Anu B.George said...

എവിടെയാ ചേച്ചി.... മറന്നോ ഞങ്ങളെയൊക്കെ?? വല്ലപ്പോഴും ഒന്നെത്തിനോക്കൂ!!!!

8/18/2008 9:17 am  

Post a Comment

Links to this post:

Create a Link

<< Home