ആ കോഴിക്കൂടൊന്നടക്കണംട്ടാ
ഒന്ന് രണ്ട് ദിവസം വീട്ടില്‍ നിന്ന് മാറിനില്‍ക്കുമ്പോഴൊക്കെ ഉമ്മ സെല്ലമ്മായിയോട് വിളിച്ച് പറയാറുള്ള ഡയലോഗ്,ഇപ്പോള്‍ ഓര്‍ത്തതെന്താണന്നല്ലേ,ഞാനും കുട്ടികളെയും കൂട്ടി മൂന്ന് ദിവസത്തിന് വീട്ടിലൊന്നു പോകുകയാണ്.
ഈ വരുന്ന ശനിയാഴ്ച എന്റെ അനിയത്തിയുടെ കല്യാണമാണ്,അതിനിപ്പോഴാണോ വിളിക്കുന്നതെന്ന പരിഭവം പറയല്ലേ,രണ്ടാഴച മുമ്പേ രണ്ടുപേരെ വിട്ടതാ കല്യാണം വിളിക്കാന്‍,അവരിപ്പോഴും വാതില്‍ക്കല്‍ തന്നെ നില്‍ക്കുകയാ...
എല്ലാവരും പറയുന്ന പോലെ പണ്ടത്തെ കല്യാണങ്ങളുടെ രസമൊന്നുമില്ല ഇപ്പോഴത്തെ കല്യാണങ്ങള്‍ക്ക് എന്നാലും ഒപ്പന കളിക്കണം,മൈലാഞ്ചി ഇടണം,ഒരു മാസത്തെ അവധിക്ക് കണ്ടു മുട്ടിയതിനേക്കാള്‍ കൂടുതല്‍ ബന്ധുക്കളെ ,പരിചയക്കാരെ ഒക്കെ കാണണം.
ഉമ്മ പോയപ്പോ കണ്ണു നിറഞ്ഞിട്ടും കരയാതിരുന്ന ആ ആറുവയസ്സ്കാരിയുടെ മനോധൈര്യം എന്നും അവള്‍ക്കുണ്ടാകണേ എന്ന പ്രാര്‍ത്ഥന മാത്രം. പണ്ട് ഉമ്മാനെ കളിയാക്കി എതോ സിനിമാപ്പാട്ടിനെ അനുകരിച്ച് പാടാറുള്ള "ഉമ്മാടെ മക്കളൊക്കെ ഇപ്പോ ഒപ്പത്തിനൊപ്പമായി" എന്ന വരി യാഥാര്‍ത്ഥ്യമാകുന്ന സന്തോഷവും.
ഈ വരുന്ന ശനിയാഴ്ച എന്റെ അനിയത്തിയുടെ കല്യാണമാണ്,അതിനിപ്പോഴാണോ വിളിക്കുന്നതെന്ന പരിഭവം പറയല്ലേ,രണ്ടാഴച മുമ്പേ രണ്ടുപേരെ വിട്ടതാ കല്യാണം വിളിക്കാന്‍,അവരിപ്പോഴും വാതില്‍ക്കല്‍ തന്നെ നില്‍ക്കുകയാ...
എല്ലാവരും പറയുന്ന പോലെ പണ്ടത്തെ കല്യാണങ്ങളുടെ രസമൊന്നുമില്ല ഇപ്പോഴത്തെ കല്യാണങ്ങള്‍ക്ക് എന്നാലും ഒപ്പന കളിക്കണം,മൈലാഞ്ചി ഇടണം,ഒരു മാസത്തെ അവധിക്ക് കണ്ടു മുട്ടിയതിനേക്കാള്‍ കൂടുതല്‍ ബന്ധുക്കളെ ,പരിചയക്കാരെ ഒക്കെ കാണണം.
ഉമ്മ പോയപ്പോ കണ്ണു നിറഞ്ഞിട്ടും കരയാതിരുന്ന ആ ആറുവയസ്സ്കാരിയുടെ മനോധൈര്യം എന്നും അവള്‍ക്കുണ്ടാകണേ എന്ന പ്രാര്‍ത്ഥന മാത്രം. പണ്ട് ഉമ്മാനെ കളിയാക്കി എതോ സിനിമാപ്പാട്ടിനെ അനുകരിച്ച് പാടാറുള്ള "ഉമ്മാടെ മക്കളൊക്കെ ഇപ്പോ ഒപ്പത്തിനൊപ്പമായി" എന്ന വരി യാഥാര്‍ത്ഥ്യമാകുന്ന സന്തോഷവും.
Labels: സ്വകാര്യം
29 Comments:
അനിയത്തിക്കും പുതുമാരനും എല്ലാവിധ ആശംസകളും നേരുന്നു...
അവർക്കായ് നിങ്ങൾ ദുബായിൽ വെച്ച് ഞങ്ങൾക്കൊരുക്കുന്ന പാർട്ടിയിൽ കാലേകൂട്ടി തന്നെ എത്തിച്ചേരാമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു...
>
>
>
>
>
>
കോഴിക്കൂടിന്റെ കാര്യം എന്തേലും ചെയ്യാം... പക്ഷെ ഇവിടെ നിറുത്തിപ്പോകുന്ന ആ ‘ചാത്തൻ കോയീനെ’ എന്തു ചെയ്യും... അതീ മൂന്നീസോം കൂടു മൊളയുംന്ന് തോന്നണില്ല :))
കല്ല്യാണം വിളിക്കാന്‍ പോയോര് പെണങ്ങി നിപ്പാണ്. കണ്ടില്ലേ?!
കല്യാണം വിളിക്കാന്‍ പോയോരും കൊള്ളാം.. ഈ ഇരട്ടവല്യമ്മായിം കൊള്ളാം.
ഏതായാലും ഇങ്ങള് പോയി ബരീന്ന്...
കോയിക്കൂടിന്റെ കാര്യം അഗ്രജനേറ്റഅല്ലൊ.
(ചത്താലും കണ്ണ്.... എന്ന കൂട്ടത്തിലാ ഓന്‍)
പിന്നെ ചെറിയ വല്യമ്മായിക്കും ചെറിയ വല്യമ്മാവനും ആശംസകളും പൊതിഞ്ഞു പിടിച്ചൊ കടവ് കടക്കുമ്പോള്‍.
-സുല്‍
ആ വാതില്‍ക്കല്‍ നില്‍ക്കുന്നവര് വിളിക്കാനെത്തിയില്ലെങ്കിലും വിളിച്ചതായി കൂട്ടി കല്ല്യാണത്തിനു വരാമല്ലൊ അല്ലെ..?
അനിയത്തിക്ക് എല്ലാവിധ ആശംസകളും..
അനിയത്തിക്കുട്ടിയ്ക്ക് എല്ലാ ആശംസകളും..
അനിയത്തിക്കുട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
അനിയത്തിക്ക് വിവാഹമംഗളാശംസകൾ.
അനിയത്തിക്കുട്ടിയ്ക്കും വരനും സ്നേഹത്തോടെ ആശംസകൾ. :)
അറിയാൻ വൈകിയില്ലേ? പുതിയ സാരിയെടുക്കാൻ നേരമില്ലാത്തതുകൊണ്ട് ഞാൻ വരുന്നില്ല.
അനിയത്തിയ്ക്കും വരനും എല്ലാവിധ മംഗളാശംസകളും.. :)
അഗ്രജന്‍,ചാത്തന്‍ കോഴി മുളയൂലാന്ന് ഒറപ്പാ,നിങ്ങളെയൊക്കെ കണ്ടല്ലേ പഠിക്കണത് :)
സൂ ചേച്ചി,അതിനല്ലെ ഞാന്‍ രണ്ട് സാരി എടുത്തത്,അതീന്ന് ചേച്ചിക്കിഷ്ടമുള്ളതെടുത്തിട്ട് മറ്റെത് മതി എനിക്ക് :)
ആശംസകള്‍ക്കെല്ലാം നന്ദി.
അനിയത്തിക്ക് എല്ലാവിധ ആശംസകളും.. :):)
വല്യമ്മായി..
അനിയത്തിക്കുട്ടിക്ക് നന്മയും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഒരു ദാമ്പത്യ ബന്ധം ലഭിക്കട്ടെ, പുതു മാരിക്കും മാരനും ആശംസകള്‍..!
ക്ഷണിക്കാന്‍ വന്നവര്‍, ഇവര്‍ വിളിച്ചാല്‍ ആരാ വരാത്തത്...
ചാത്തനെ കുറക്കന്മാരുടെ ഇടയിലിട്ടേച്ചു പോവല്ലെ
അനിയത്തിക്കുട്ടിക്ക് എല്ലാവിധ മംഗളാശംസകളും....
ഓടോ: പുതുമാരന്‍ ഗള്‍ഫനാണാ..;(
അനിയത്തിയ്ക്ക് വിവാഹമംഗളാശംസകള്‍....
അനിയത്തിക്കും പുയാപ്ലേനും ആശംസകള്‍!
വിവാഹമംഗളാസംസകളുടെ ബിടർന്ന പൂക്കളിദാ,ഇദാ,ഇദാ...
വല്യമ്മായീ ഈ തലക്കെട്ടെന്നെ എവിടേയൊക്കെയോ കൊണ്ടുപോയി വിട്ടു..
നമ്മുടെ നാട്ടിൽ ഇപ്പോൾ അയൽ വീടെന്ന സങ്കൽപ്പം തന്നെയില്ലാ എന്ന് തോന്നുന്നു.......
അനുജത്തിക്കു് വിവാഹാശംസകൾ
പണ്ടത്തെ കല്ല്യാണങ്ങൾ വല്ല്യ പകിട്ടായിരുന്നു.ഇന്ന്
നമ്മൂക്ക് കല്ല്യാണവും ഒരു അഘോഷമല്ലെ.
അനിയത്തിക്ക് വിവാഹാ ആശംസകൾ
ഓര്‍മ്മകളില്‍ എവിടെ നിന്നൊക്കെ ആ വിളിച്ചു പറയല്‍ ഞാന്‍ കേള്‍ക്കുന്നു. അത്രക്ക് ഗ്ര്‌ഹാതുരമാണ് ആ അപേക്ഷ.
എല്ലാം ഭംഗിയായി നടക്കട്ടെ
പ്രാര്‍ത്ഥനകളോടെ
സനാതനും നജൂസും എല്ലാം പറഞ്ഞപോലെ ഈ തലക്കെട്ട് കണ്ടാണു ഞാനോടിയെത്തിയത് ( കോഴിയെ പിടിക്കാനല്ല )
കുറെ പിന്നിലേക്ക് കൊണ്ടു പോയി..
കല്യാണം വിളിക്കാന്‍ പോയവരുടെ നില്‍പ്പ് ജോറായീണ്ട്
പിന്നെ എല്ലാ ആശംസകളും അഡ്വാന്‍സായി അറിയിക്കുക.
അനിയത്തിക്കും വരനും സന്തോഷകരമായ ഒരു വിവാഹജീവിതം നേരുന്നു. ആശംസകളോടെ
ഉമ്മയുടെ സ്ഥാനത്ത് നിന്ന്....ഇല്ല നല്ലകാര്യത്തിനു പോകുമ്പോള്‍ ഇതും പറഞ്ഞു സെന്റീയാക്കുന്നില്ല.അനിയത്തിക്കും പുതിയാപ്ലക്കും എല്ലാ മംഗളാശംസകളും നേരുന്നു !
അനിയത്തിക്ക് ആശംസകള്‍!
മൈലാഞ്ചിക്കല്യാണം കൂടണം,ഒപ്പന കാണണം..ഒരുമാസം കണ്ടതിനേക്കാള്‍ കൂടുതല്‍ ബന്ധുക്കളെ ഒന്നിച്ചുകാണണം..
കൊതിപ്പിക്കുമ്പോ ഒരു കുറവും വരുത്തരുത് ട്ടാ..കൂട്ടത്തോടെ വേണം..:-)
കുറച്ച് വൈകി.. നാലും എല്ലാ ആശംസകളും അനീത്തികുട്ടിയ്ക്കും, പുതുമാരനും..
ആ തലേക്കെട്ട് കലക്കി ട്ടൊ.. :)
ആശംസകളര്‍പ്പിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.
പ്രയാസി,പുതിയാപ്ല മാത്രമല്ല പുതിയപെണ്ണും പ്രവാസി തന്നെ :)
മുസാഫിര്‍,ഞാനൊക്കെ എത്ര ശ്രമിച്ചാലും നികത്താനാകാതെ ആ സ്ഥാനമിപ്പോഴും ഒഴിഞ്ഞ് തന്നെ.
സനാതനന്‍,നജൂസ്,ബഷീര്‍,
ഇതേപോലൊരു ആശങ്ക സെല്ലമ്മായിയെ കുറിച്ചുള്ള പോസ്റ്റില്‍ പങ്ക് വെച്ചതാണ്.
പക്ഷെ എന്റെ അനുഭവം നേരെ തിരിച്ചാണ് കല്യാണം കഴിഞ്ഞതിനു ശേഷം പതിമൂന്നാമത്തെ സ്ഥലത്താണ് ഇപ്പോള്‍ താമസം.പക്ഷെ മിക്കയിടത്തും സെല്ലമ്മായിയെ പോലെ സ്വന്തം കുടുംബാംഗങ്ങളേക്കാള്‍ നമ്മെ സ്നേഹിക്കുന്ന ഏതൊരാപത്തിലും തുണയാകുന്ന അയല്‍ക്കാരേയാണ് ഇന്നു വരെ ലഭിച്ചിട്ടുള്ളത്.ജാതിമതരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി പരസ്പരം സ്നേഹിക്കാനും സഹായിക്കാനും മനസ്സുണ്ടെങ്കില്‍ പണ്ടത്തെ പോലുള്ള ബന്ധങ്ങള്‍ എന്നുമുണ്ടാകും. നന്മകളാല്‍ സമൃദ്ധമായ ഒരു നാട്ടിന്‍പുറമായേ ബ്ലോഗിനേയും ഞാന്‍ കണ്ടിട്ടുള്ളൂ.
പതിനേഴ് വര്‍ഷങ്ങളുടെ നീണ്ട കാലയളവിനു ശേഷമായിരുന്നു നാട്ടുകാരെ പലരേയും നേരില്‍ കണ്ടത്.കല്യാണതിരക്കിനിടയില്‍ എന്നെ കാണാന്‍ കഴിഞ്ഞില്ല എന്നു പറഞ്ഞ് പിറ്റേന്ന് കാലത്ത് തന്നെ വീട്ടിലെത്തിയ ചെറിയക്ലാസ്സുകളില്‍ കൂടെ പഠിച്ചിരുന്ന കൂട്ടുകാരിയുടെ ഉപ്പ മുതല്‍ സ്കൂളിലെ ടീച്ചര്‍മാര്‍,നാട്ടുകാര്‍,ബന്ധുക്കള്‍ തുടങ്ങി ഒരുപാട് പരിചയങ്ങളാണ് ഈ രണ്ട് ദിവസത്തിനിടയില്‍ പുതുക്കാനായത്.
Vallyammayikku Parayanullathu thanneyanu Kelakkanishtam.. Thanks and Best wishes...!!!
താമസിച്ചെങ്കിലും അനിയത്തിക്കും വരനും ആശം സകള്‍
എല്ലാം വായിച്ചും, മനോഹരമായിരിക്കുന്നു
അനിയത്തികുട്ടിക്ക് എന്റെ വിവാഹ ആശംസകള്‍.
സ്‌നേഹപൂര്‍വ്വം ബാലാമണി
Post a Comment
<< Home