Monday, July 14, 2008

ഒരു ചോദ്യവും ഉത്തരവും

ഒരു ദിവസം സ്കൂള്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ പച്ചാന ചോദിച്ചു:ഉമ്മച്ചീ,എന്റെ പ്രായത്തിലുള്ള അന്ധയായ ഒരു കുട്ടിയില്‍ നിന്നും എന്ത് പ്രത്യേകത ഉണ്ടായിട്ടാണ് അള്ളാഹു എനിക്ക് കാഴ്ച തന്നത്?

എന്റെ ഉത്തരം താഴെ:അള്ളാഹുവിന് തന്റെ സൃഷ്ടികളെല്ലാം സമന്‍‌മാരാണ്.ഒരു കഴിവില്‍ പ്രാഗല്‍ഭ്യമുള്ളയാള്‍ മറ്റൊരു കാര്യത്തിന് അത്ര തന്നെ പ്രാപ്തിയുള്ളവനായികൊള്ളണമെന്നില്ല. കാഴ്ചയില്ലാത്ത കുട്ടിക്ക് നിനക്കുള്ളതിലും ഉള്‍‌ക്കാഴ്‌ചയും മറ്റ് കഴിവുകളുമുണ്ടാകാം.

ആരും പൂര്‍ണ്ണരല്ല. ഇല്ലാത്ത കഴിവുകളെ കുറിച്ച് വ്യാകുലപ്പെടാതെ ഉള്ളതിനെ തനിക്കും സമൂഹത്തിനും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുകയാണ് വേണ്ടത്.

എന്നാല്‍ ചുറ്റുപാടും വെറുതെ കാണുക എന്നതിലുപരി കാഴ്ച എന്ന കഴിവിന് പല ലക്‌ഷ്യങ്ങളുണ്ട്:
1.കണ്ണുകള്‍ തന്നതിലൂടെ മനോഹരമായ ലോകം കാണാനുള്ള കഴിവ്.അവ വരയിലൂടെ മനോഹരമായി പകര്‍ത്താനുള്ള കഴിവു കൂടെ തന്ന് ദൈവം അനുഗ്രഹിച്ചിരിക്കുന്നു.

2.കാഴ്ച ഒരു പരീക്ഷണം കൂടിയാണ്,നല്ല കാഴ്ചകള്‍ കാണാനും അനാവശ്യകാഴ്ചകളില്‍ നിന്നും മുഖം തിരിക്കാനും കഴിയുമോ എന്ന പരീക്ഷണം.പുറമേയുള്ള മായക്കാഴ്ചകളില്‍ ഉള്‍ക്കാഴ്ച നഷ്ടപ്പെടാതിരിക്കാനുള്ള പരീക്ഷണം.

3.ചുറ്റുമുള്ളവരുടെ കഷ്ടപ്പാടുകള്‍ കണ്ട് മന‍സ്സിലാക്കി അവരെ സഹായിക്കാന്‍.അന്ധയായ കുട്ടിയ്ക്ക് കൂടിയുള്ള കാഴ്ചയാണ് നിനക്ക് കിട്ടിയിട്ടുള്ളത്,അവര്‍ക്ക് വഴികാട്ടിയാകാന്‍.

എന്റെ മനസ്സിലേക്കോടിയെത്താത്ത എത്രയോ സാധ്യതകള്‍ ഇനിയുമുണ്ടാകാം.

Labels: ,

21 Comments:

Blogger മുഹമ്മദ് ശിഹാബ് said...

വര്‍ണ്ണക്കാഴ്ച്ചകളില്‍
മുങ്ങിപ്പോകുന്ന നമ്മള്‍ക്ക്
ഉള്‍കാഴ്ച്ചയും നഷ്ടമാവുന്ന കാലമല്ലേയിത്...
അയ്യോ
കാലത്തെ കുറ്റം പറയാന്‍ പാടില്ല..
ദൈവം തന്നെയാണ് കാലം.
നമ്മള്‍ക്കാണ് തെറ്റുന്നത്...

നന്നായി..

7/14/2008 7:38 pm  
Blogger ജിജ സുബ്രഹ്മണ്യൻ said...

പച്ചാനക്കു ഇത്രയും ചോദിക്കാനുള്ള മാനസിക വളര്‍ച്ച ഉണ്ടായല്ലോ.. സഹ ജീവികളോട് കരുണയും അവരെ കരുതാനും ഉള്ള ഒരു മനസ്സുണ്ടായല്ലോ.ഇപ്പോളത്തെ കുട്ടികളില്‍ കാണാന്‍ കഴിയാത്ത ഒരു വലിയ ഗുണം അല്ലേ അത്..

7/14/2008 8:05 pm  
Blogger Unknown said...

അന്ധയായ കുട്ടിക്ക് കൂടിയുള്ള കാഴ്ചയാണ് നിനക്ക് കിട്ടിയിട്ടുള്ളത്...

ഈയൊരു വാചകം മാത്രം മതിയായിരുന്നു വല്യമ്മായീ പച്ചാനക്ക് കൊടുക്കാന്‍..

എത്ര ശക്തമാണ് ആ ഒരു വാചകം. കണ്ണുള്ളരുടെ അകക്കണ്ണ് തുറപ്പിക്കാന്‍ ഒരൊറ്റ വാചകം മതി.

7/14/2008 8:05 pm  
Blogger riyaz ahamed said...

'കണ്ണു വേണമിരുപുറമെപ്പൊഴും
കണ്ണു വേണം മുകളിലും താഴേം
കണ്ണിലെപ്പൊഴും കത്തിജ്ജ്വലിക്കുമുള്‍-
ക്കണ്ണു വേണ,മണ യാത്ത കണ്ണ്'

7/14/2008 8:29 pm  
Blogger ഭൂമിപുത്രി said...

കണ്ണുള്ളവറ്
കണ്ടറിയാത്തിനപ്പുറം..
കേട്ടറിയുന്നതിനപ്പുറം..
തൊട്ടറിയുന്നതിനപ്പുറം..
പച്ചാനമോളേ,
കൂട്ടുകാരിയ്ക്കതുകഴിയും.

7/14/2008 10:04 pm  
Blogger Sharu (Ansha Muneer) said...

അന്ധയായ കുട്ടിയ്ക്ക് കൂടിയുള്ള കാഴ്ചയാണ് നിനക്ക് കിട്ടിയിട്ടുള്ളത്,അവര്‍ക്ക് വഴികാട്ടിയാകാന്‍.

അതിന് ഫുള്‍ മാര്‍ക്ക് :)

7/15/2008 9:24 am  
Blogger Shaf said...

അന്ധയായ കുട്ടിക്ക് കൂടിയുള്ള കാഴ്ചയാണ് നിനക്ക് കിട്ടിയിട്ടുള്ളത്...
സാദിഖ് നല്ല മറുപടി...
പചാനയുടെ നല്ല ചിന്തകള്‍ക്കുചിറകു നല്‍കാന്‍ വല്യമായിക്ക് കഴിയട്ടെ..

7/15/2008 9:45 am  
Blogger Rare Rose said...

ചോദ്യവും ഉത്തരവും ഒരുപാട് ഇഷ്ടപ്പെട്ടു....ഇതിലും മനോഹരമാ‍ായി വേറേയൊരു ഉത്തരം ഏതാണുള്ളത്..??അമൂല്യമായ കണ്ണുകള്‍ നമ്മള്‍ക്ക് ദൈവം കനിഞ്ഞു നല്‍കുമ്പോള്‍ അതിന്റെ ശ്രേഷ്ഠതയെക്കുറിച്ചും മാഹാത്മ്യത്തെക്കുറിച്ചും ആരും ചിന്തിക്കാറില്ല...വേണ്ടാത്ത കാഴ്ചകള്‍ക്കു നേരെ മിഴി പൂട്ടാനും.., നല്ല കാഴ്ചകളിലേക്ക് ഉണരുവാനും കണ്ണില്ലാത്തവര്‍ക്ക് നമ്മളിലൂടെ കാണാനുമാണു കണ്ണുകള്‍..
ഹെലെന്‍ കെല്ലെറുടെ ആത്മകഥയിലെ വരികളാണു ആദ്യമോര്‍മ്മ വന്നത്...വെറും മൂന്നെ മൂന്നു ദിവസം തനിക്ക് കാഴ്ചയരുളുകയാണെങ്കില്‍ എന്തെല്ലാം കാ‍ണുമെന്നു പറയുന്നയൊരു ഭാഗം...തന്നെ സ്നേഹിക്കുന്നവരുടെ മുഖങ്ങള്‍..,അസ്തമയം..തുടങ്ങി പ്രകൃതിയിലെ ഇലത്തുമ്പിന്റെ മാര്‍ദ്ദവം വരെ അവര്‍ തൊട്ടറിയുമെന്നു പറഞ്ഞിരിക്കുന്നു...കണ്ണുണ്ടായിട്ടും നമ്മള്‍ കാണാതെ പോകുന്ന പലതും ഉള്‍ക്കണ്ണിലൂടെ അവര്‍ കണ്ടറിഞ്ഞിരിക്കുമെന്നു നമ്മള്‍ക്ക് മനസ്സിലാവുമപ്പോള്‍...

7/15/2008 10:11 am  
Blogger ആഗ്നേയ said...

ഈ ചെറുപ്രായത്തിലേ പച്ചാനയുടെ പക്വത അതിശയിപ്പിക്കുന്നു.
വല്യമ്മായിയുടെ ഉത്തരവും ഇന്നുവരെ ചിന്തിച്ചിട്ടില്ലാത്ത മേഖലകളിലേക്ക് മനസ്സിനെ കൊണ്ട്പോയി.പലപ്പോഴും ഞാനും ആലോചിച്ചിട്ടുള്ളതാണ് എത്രയോ സ്സൌഭാഗ്യവതിയാണ് ഞാനെന്ന്.കാഴ്ചയുടെ കാര്യത്തില്‍ മാത്രമല്ല,ആരോഗ്യത്തോടെ ഓടിക്കളിക്കുന്ന എന്റെ മക്കളെ കാണുമ്പോള്‍,അവര്‍ക്ക് ഭക്ഷണമുണ്ടാക്കികൊടുക്കുമ്പോള്‍,കുഞ്ഞസുഖങ്ങള്‍ വന്ന് മരുന്ന് നല്‍കുമ്പോള്‍,അവരെ സ്കൂളില്‍ വിടുമ്പോള്‍ ഒക്കെ ഒരുപാട് പേര്‍ക്കു കിട്ടാത്തതും എനിക്കു കിട്ടിയതുമായ അനുഗ്രഹങ്ങളില്‍ നിറഞ്ഞമനസ്സോടെ നന്ദി പറയാറുണ്ട്.മനസ്സ് വല്ലാതെ അസ്വസ്ഥമാകുമ്പോള്‍ എപ്പോഴും കീഴ്പ്പോട്ട് നോക്കി ശീലിക്കാന്‍ പഠിപ്പിച്ച ഉസ്താദിനെ,വല്ലിമ്മയെ ഓര്‍ക്കും.അപ്പോഴാണ് എനിക്കു ദുഃഖങ്ങളേ ഇല്ല എന്നു മനസ്സിലാകുക.
ഇമ്മിണി ചിന്തകളൊളിപ്പിച്ച കുഞ്ഞുപോസ്റ്റ്.

7/15/2008 11:06 am  
Blogger Sathees Makkoth | Asha Revamma said...

നല്ല മറുപടി തന്നെ. തികച്ചും യുക്തമായത്.

7/15/2008 6:14 pm  
Blogger smitha adharsh said...

ഈശ്വരാ..പച്ചാന കുട്ടി,ഇത്രയും ഒക്കെ ദീര്‍ഘ വീക്ഷണം ഉള്ള കുട്ടിയാണോ? സാദിഖ് ഇക്കയുടെ കമന്റ് ഒരുപാടു ഇഷ്ടപ്പെട്ടു

7/15/2008 7:26 pm  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ മറുപടി വളരെ നന്നായി

7/15/2008 8:29 pm  
Blogger എസ്‌.കെ.കരുവാരകുണ്ട്‌ said...

This comment has been removed by the author.

7/16/2008 7:06 am  
Blogger എസ്‌.കെ.കരുവാരകുണ്ട്‌ said...

'ഒരു ചോദ്യവും ഉത്തരവും' വളരെ നന്നായി.

ഉത്തരത്തിലെ "ആരും പൂര്‍ണ്ണരല്ല. ഇല്ലാത്ത കഴിവുകളെക്കുറിച്ച്‌ വ്യാകുലപ്പെടാതെ ഉള്ളതിനെ തനിക്കും സമൂഹത്തിനും എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുകയാണ്‌ വേണ്ടത്‌." എന്ന ഭാഗം വളരെ പ്രസക്തം.
"അവന്‌ നാം രണ്ട്‌ കണ്ണുകള്‍ നല്‍കിയില്ലേ. ഒരു നാവും രണ്ടു ചുണ്ടുകളും" എന്ന ദൈവീക വചനങ്ങള്‍ കൂടി വല്യമ്മായിക്ക്‌ പച്ചാനയെ പഠിപ്പിക്കാനുള്ള ഒരവസരമായിരുന്നു.
"നിങ്ങള്‍ ഭൗതികമായി നിങ്ങളേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ആളുകളിലേക്ക്‌ നോക്കരുത്‌. താഴേക്കിടയിലുള്ള ആളുകളിലേക്ക്‌ നോക്കുക. അതാണ്‌ ദൈവത്തിന്റെ അനുഗ്രഹം നിസ്സാരമായി കാണാതിരിക്കാന്‍ നിങ്ങള്‍ക്ക്‌ നല്ലത്‌" എന്നു പഠിപ്പിക്കുന്ന പ്രവാചകന്റെ വചനവും.
ഏതായാലും പച്ചാന വല്യമ്മായിയുടെയും കുടുംബത്തിന്റെയും "കണ്‍കുളിര്‍മ്മയായി" വളരാന്‍ പരമകാരുണികന്‍ അനുഗ്രഹിക്കട്ടെ.

7/16/2008 7:10 am  
Blogger ഇസാദ്‌ said...

:)

7/16/2008 10:29 am  
Blogger Unknown said...

നല്ല ഗുണപാഠം
വല്ല്യമ്മായി

7/16/2008 11:07 am  
Blogger സുധീർ (Sudheer) said...

Vallyammayi,

Read this also and give to Pachana
here

I forwarded this in our DID mails
once...

Sudheer

7/17/2008 3:10 pm  
Blogger Sekhar said...

Nice post, & nice answers. Keep it up.

7/17/2008 4:56 pm  
Blogger സലാഹുദ്ദീന്‍ said...

കുട്ടികളില്‍ ഇത്തരം ചിന്തകളാണ് വളര്‍ത്തിയെടുക്കേണ്ടത്. സാങ്കല്പിക ലോകത്തില്‍ നിന്ന് വ്യതിചലിപ്പിച്ച്, യാഥാര്‍ഥ്യങ്ങളുടെ ലോകത്തേക്ക് നമ്മുടെ പാച്ചാനകള്‍ നയിക്കപ്പെടട്ടെ.

വല്യമ്മായിയുടെ ഈ പോസ്റ്റ് അതിലേക്കുള്ള ഒരു വെളിച്ചമാവട്ടെ എന്നാശംസിക്കുന്നു.

7/18/2008 12:00 am  
Anonymous Anonymous said...

Kuttikal Kuttikale pole

Chinthikkunnathalle

Nallathu???

Itharam valiya varthamaanangal avare
padippikkano?

9/20/2008 3:45 pm  
Blogger കാട്ടിപ്പരുത്തി said...

അനുഗ്രഹങ്ങളെ പരീക്ഷണങ്ങളെന്നും ഖുർആൻ വിശദീകരിക്കുന്നു. അതിനാൽ പ്രത്യേകതയേക്കാൾ അതൊരു പരീക്ഷണമായാണു ഭവിക്കുക.
നിന്റെ കഴ്ച എന്തിനുപയോഗിച്ചെന്ന ചോദ്യത്തിനാണു ദൈവം കാഴ്ച നൽകുന്നത്.

അതിനാൽ പ്രത്യേകതയേക്കാൾ പരീക്ഷണമായി കാണുക.

http://www.youtube.com/watch?v=1iWzYjPbRIk

9/24/2012 9:52 am  

Post a Comment

<< Home