Saturday, September 08, 2007

പ്രഷര്‍ കുക്കര്‍-ശരിയായ ഉപയോഗക്രമം

ഇതെന്തൊരു വിഷയം? നിങ്ങളെല്ലാവരും കരുതുന്നുണ്ടാകാം.എനിക്കറിയാവുന്ന അധികം സ്ത്രീകളും(വിദ്യാ സമ്പന്നരും അല്ലാത്തവരും) പ്രഷര്‍കുക്കറില്‍ പാകം ചെയ്യുന്നത്‌ അതില്‍ നിന്നും വരുന്ന ആവികളുടെ എണ്ണം കണക്കാക്കിയാണ്‌.എന്നാല്‍ അതിനു പകരം ആദ്യത്തെ ആവി വന്നു കഴിഞ്ഞതിനു ശേഷം തീ കുറച്ചിട്ട്‌ നിശ്ചിത സമയം(പാകം ചെയ്യുന്ന സാധനത്തിന്റെ വേവിനനുസരിച്ച്‌) അടുപ്പില്‍ വെക്കുകയാണ്‌ വേണ്ടത്‌.

പ്രഷര്‍ കുക്കര്‍ -പ്രവര്‍ത്തന തന്ത്രം

സാധാരണ രീതിയില്‍ 100 ഡിഗ്രി സെന്റിഗ്രേഡ്‌ ഊഷ്മാവില്‍ ആണ്‌ വെള്ളം തിളക്കുന്നത്‌.അതിനു ശേഷം എത്ര നേരം അടുപ്പില്‍ വെച്ചാലും ആവിയായി പോകുന്നതല്ലാതെ വെള്ളത്തിന്റെ ഊഷ്മാവ്‌ കൂടുന്നില്ല.എന്നാല്‍ കൂടിയ അന്തരീക്ഷ മര്‍ദ്ദത്തില്‍ വെള്ളം തിളക്കുന്ന ഊഷ്മാവ്‌ വര്‍ദ്ധിപ്പിക്കാന്‍ കഴിയും.ഈ അധിക ഊഷ്മാവ്‌ മൂലം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വേവാനുള്ള സമയം കുറവ്‌ മതി.

പ്രഷര്‍ കുക്കര്‍ -ഉപയോഗിക്കേണ്ട വിധം.

പാചകത്തിനാവശ്യമുള്ള സാധനങ്ങള്‍ ആവശ്യത്തിന്‌ കുക്കറില്‍ വെച്ച്‌ ആവശ്യത്തിന്‌ വെള്ളമൊഴിക്കുക.കുക്കറിന്റെ മൂന്നില്‍ രണ്ടു ഭാഗാത്തിനേക്കാള്‍ കവിയരുത്‌.പരിപ്പു പോലെ പതയുന്ന സാധനങ്ങളാണെങ്കില്‍ പകുതി വരെയേ നിറക്കാവൂ.മൂടിയില്‍ നിന്നും വെയിറ്റ്‌ മാറ്റിയ ശേഷം കുക്കര്‍ മൂടി അടുപ്പില്‍ വെക്കുക.ആവി പുറത്ത്‌ വന്ന് തുടങ്ങുമ്പോള്‍ വെയിറ്റിടുക.ആദ്യത്തെ ആവി വരുമ്പോള്‍ തീ കുറക്കുക.ആവശ്യത്തിനുള്ള മര്‍ദ്ദം കുക്കറിനുള്ളില്‍ രൂപപ്പെട്ടാലാണ്‌ ആവി പുറത്ത്‌ വരുന്നത്‌.ഇവിടം മുതലാണ്‌ പാചക സമയം കണക്ക്‌ കൂട്ടേണ്ടത്‌.നിശ്ചിത സമയം കഴിഞ്ഞാല്‍ അടുപ്പ്‌ നിറുത്തി കുക്കര്‍ തണുക്കാന്‍ അനുവദിക്കുക.പെട്ടെന്ന് തുറക്കണമെന്നുണ്ടെങ്കില്‍ സ്പൂണ്‍ ഉപയോഗിച്ച്‌ വെയിറ്റ്‌ പൊക്കി ആവി പുറത്ത്‌ കളഞ്ഞ്‌ തുറക്കാം.

പാചകത്തിനിടയില്‍ എപ്പോഴെങ്കിലും കുക്കറിനുള്ളില്‍ മര്‍ദ്ദം കൂടുകയാണെങ്കിലാണ്‌ പിന്നേയും ആവി പുറത്ത്‌ വരുന്നത്‌.എത്ര പ്രാവശ്യം ഇത്തരത്തില്‍ ആവി പുറത്ത്‌ വരും എന്നത്‌ കുക്കറിനുള്ളിലെ വെള്ളത്തേയും അടുപ്പിന്റെ ചൂടിനേയും ആശ്രയിച്ചിരിക്കും. അല്ലാതെ പാചകത്തിനുള്ള സമയം ആവിയുടെ എണ്ണം നോക്കി നിശ്ചയിക്കുന്നത്‌ ബുദ്ധിയല്ല.

സ്ഥിരമായി ഒരേ അളവില്‍ ഒരേ ചൂടില്‍ പാചകം ചെയ്യുമ്പോള്‍ അടുപ്പില്‍ തീ കൂട്ടി വെച്ച്‌ ആവികളുടെ എണ്ണം കൂട്ടാം.പക്ഷെ അതു കൊണ്ട്‌ കുക്കറിന്റെ മുഴുവന്‍ പ്രയോജനവും കിട്ടില്ല.





Labels:

40 Comments:

Blogger വല്യമ്മായി said...

പ്രഷര്‍ കുക്കര്‍-ശരിയായ ഉപയോഗക്രമം

ഞാനറിയുന്ന അധികം സ്ത്രീകളുടേയും തെറ്റിദ്ധാരണകള്‍ തിരുത്താനൊരു ശ്രമം.

പുതിയ പോസ്റ്റ്‌

9/22/2006 10:30 pm  
Anonymous Anonymous said...

വല്ല്യമ്മായി
യ്യോ! ഞാന്‍ അങ്ങിനെ ചിന്തിച്ചിട്ടില്ലല്ലോ.
ഞാനെപ്പോഴും കുക്കറിന്റെ വിസിലിന്റെ എണ്ണാം അനുസരിച്ചാണ് വേവ് നോക്കുന്നെ.അത് തെറ്റാണല്ലെ..
പരിപ്പിന് - 3, അരിക്ക് - 1, മട്ടന്‍ - 2 ഇങ്ങിനെയാ വെച്ചേക്കുന്നെ. ഇത് ഇനി എങ്ങിനെ ചെയ്യും? എന്നുവെച്ചാല്‍ പരിപ്പ് വെച്ചുവെങ്കില്‍ ആദ്യത്തെ വിസില്‍ വന്ന് കഴിഞ്ഞാല്‍, പിന്നെ എത്ര നേരം എടുക്കും പരിപ്പ് വേവാന്‍ വിസില്‍ ഇല്ലാതെ എന്ന് എങ്ങിനെയറിയും?

9/22/2006 11:54 pm  
Blogger ബിന്ദു said...

ആദ്യായിട്ടൊരു കാര്യം ബുദ്ധിപൂര്‍വ്വം ആണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിഞ്ഞതില്‍ സന്തോഷം ഉണ്ട്. :)ഞാനും പലരേയും കണ്ടിട്ടുണ്ട് കുറേ വിസില്‍ കേള്‍പ്പിച്ചിട്ട് മുകളില്‍ വെള്ളം ഒഴിച്ച് കുക്കറിന്റെ അടപ്പു തുറക്കുന്നത്. ഓഫ് ചെയ്തതിനു ശേഷം ഉടനെ അടപ്പു തുറക്കുന്നതുപോലെ അപകടം പിടിച്ച പണി. നന്നായി വല്യമ്മായി. :)

9/23/2006 12:24 am  
Anonymous Anonymous said...

വല്യമ്മായി, ഞാന്‍ വിചാരിച്ചു ഞാന്‍ മാത്രമാണിങ്ങനെ ചെയ്യുന്നതെന്ന്! ആ വിസിലിന്റെ ശബ്ദം കേള്‍ക്കണത് എനിക്കിഷ്ടമല്ല, എന്റെ കൊച്ചിനാണെങ്കില്‍ പേടിയും. അതുകൊണ്ട് ആദ്യത്തെ വിസില്‍ കഴിഞ്ഞാന്‍ തീ കഴിയുന്നത്ര കുറച്ച് ടൈമര്‍ ഓണ്‍ ചെയ്ത് വെക്കുകയാണു ചെയ്യാറ്.
ഇവിടെ അമേരിക്കക്കാര്‍ക്കൊക്കെ പേടിയാ ഇതുപയോഗിക്കാന്‍. അതു പൊട്ടിത്തെറിക്കുന്ന സാധനമല്ലേന്നാ ചോദിക്കുന്നത്.

9/23/2006 6:16 am  
Blogger പാപ്പാന്‍‌/mahout said...

ആങ്‌ഹാ, അപ്പൊ എല്ലാ പിള്ളാര്‍‌ക്കും ഉള്ളതാണോ ഈ വിസില്‍‌പ്പേടി. പ്രഷര്‍‌കുക്കര്‍ മുരടനക്കിത്തുടങ്ങുമ്പോഴേ എന്റെ സന്തതികള്‍ അടുക്കളയില്‍നിന്നു മന്ത്രവിദ്യ പോലെ അപ്രത്യക്ഷരാവും.

9/23/2006 6:24 am  
Blogger Rasheed Chalil said...

വല്ല്യമ്മായി ഇതു പുതിയ വിവരം ആണല്ലോ. നോക്കട്ടേ... വിസിലിന്റെ എണ്ണം നോക്കിയാ ഞാങ്ങളും പാകം ചെയ്യറുള്ളത്.

പിന്നെ എന്റെ മോന് ലോകത്ത് ഏറ്റവും പേടിയുള്ള വസ്തു കുക്കറാണ്. വിസില്‍ കേട്ടല്‍ അവിടെ നിന്ന് തടിയെടുത്തിരിക്കും. ആരുമില്ലാത്ത സമയം കോണിയിലൂടെ മച്ചില്‍ കേറുക പുള്ളിയുടെ ഹോബിയായിരുന്നു. അവസാനം പരിഹാരം കണ്ടത് കോണിയില്‍ കുക്കര്‍ വെച്ചാണ്. അന്നണ് അതിന്റെ പുതിയ ഉപയോഗം എനിക്കും മനസ്സിലായത്.


വല്ല്യമ്മായി നന്നായി. ഇനി ഇതൊന്ന് പരീക്ഷിച്ച് നോക്കട്ടേ.

9/23/2006 8:36 am  
Blogger മുസ്തഫ|musthapha said...

എന്‍റെ നല്ലപാതിയും ചെയ്യുന്നതിതു തന്നെ...
വിസിലടിക്കാന്‍ തുടങ്ങുന്നൂന്ന് തോന്നിക്കഴിഞ്ഞാല്‍ ‘കുക്കറിനെ പറ്റിച്ചേ’ എന്നും പറഞ്ഞ് സ്റ്റൌ അങ്ങട്ട് ഓഫ് ചെയ്യും. എന്നിട്ടെന്നെ ഒരു നോട്ടവും... ‘എങ്ങിനെയുണ്ടെന്‍റെ പുത്തി’ എന്നൊരു ചോദ്യം ആ നോട്ടത്തില്‍ നിന്നും ഞാന്‍ വായിച്ചെടുക്കാറുണ്ട്.
ഇതിലെ നേട്ടങ്ങള്‍ 1) ഗ്യാസ് ലാഭിക്കാം 2) മോളുടെ പേടിയെ അകറ്റി നിറുത്താം 3) സീരിയലിന്‍റെ ശബ്ദരേഖ മിസ്സാവാതെ കേള്‍ക്കാം

9/23/2006 11:29 am  
Blogger വല്യമ്മായി said...

ഇഞ്ചീ,പരിപ്പിനു 5 മിനിട്ട്(കുതിര്ത്തതാണെങ്കില്‍ 2 ),സാധാ അരിയ്ക്ക് 3 മിനുട്ട്,ചുവന്ന അരിയ്ക്ക് 7 മിനിട്ട്.മട്ടണ്‍-10 കുതിര്ത്ത നിലക്കടല-20 മിനുട്ട്.ഇതൊക്കെയാണ്‍ സാധാരണ സമയം.ഒരു പ്രാവശ്യം ചെയ്തു നോക്കി വെണ്ട വ്യത്യാസം വരുത്തണം.

ഇലക്റ്റ്റിക് അടുപ്പില്‍ ചൂട് കുറക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ മറ്റൊരു ബര്‍ണര്‍ ചെരുതായി ചൂടാക്കി കുക്കര്‍ അങ്ങോട്ട് മാറ്റണം.

ബിന്ദു,ആര്‍പ്പി,പാപ്പാന്‍,ഇത്തിരി,അഗ്രജന്‍ നന്ദി.

ബാച്ചിലര്‍മാരേ അല്ലാത്തവരേ,ഇന്ധനലാഭം സമയലാഭം എന്നിവയോടൊപ്പം സ്വാദിഷ്ടമായ വിഭവങ്ങള്‍ പാകം ചെയ്യാന്‍ എന്റെ പുതിയ പോസ്റ്റ് സന്ദര്‍ശിക്കൂ

9/23/2006 5:23 pm  
Blogger paarppidam said...

ഇതൊരു നല്ല ഐഡിയാ തന്നെ.പക്ഷെ പ്രിയതമയോട്‌ പറഞ്ഞാല്‍ ഓ ഇതൊക്കെ നിങ്ങള്‍ പറഞ്ഞുതന്നിട്ടുവേണ്ടെ എന്നൊരു കമന്റ്‌ കേള്‍ക്കാം എന്നാലും നിങ്ങള്‍ക്ക്‌ എന്റെ നന്ദി പറഞ്ഞുകൊള്ളട്ടെ.

9/23/2006 5:40 pm  
Blogger മുസാഫിര്‍ said...

അടുക്കള ഭരണം നിങ്ങളുടെ ഓഫീസ് ജോലിയേക്കാളും ബുദ്ധിമുട്ടുള്ളതാണെന്നു ശ്രീമതി പറയാറുണ്ടു.സമ്മതിച്ചു കൊടുക്കാറില്ലെങ്കിലും.

9/24/2006 9:47 am  
Blogger Unknown said...

വല്ല്യമ്മായി,
വിജ്ഞാനപ്രദമായ പോസ്റ്റ്.

പൊട്ടിത്തെറി പേടിച്ച് ഞാന്‍ ഇത് യൂസ് ചെയ്യാറില്ല. (അല്ലെങ്കിലും ഇല്ല :-))

9/24/2006 11:10 am  
Blogger വല്യമ്മായി said...

ബാച്ചിലര്‍മാരേ അല്ലാത്തവരേ,ഇന്ധനലാഭം സമയലാഭം എന്നിവയോടൊപ്പം സ്വാദിഷ്ടമായ വിഭവങ്ങള്‍ പാകം ചെയ്യാന്‍ എന്റെ പുതിയ പോസ്റ്റ് സന്ദര്‍ശിക്കൂ

9/24/2006 12:40 pm  
Blogger mydailypassiveincome said...

കുക്കറിന്റെ ഉപയോഗം വായിച്ചപ്പോഴാണ് ഒരു കാര്യം ഓര്‍മ്മ വന്നത്. പണ്ട് ഞാനും എന്റെ മുറിയില്‍ താമസിച്ചിരുന്ന കൂട്ടുകാരനും (ഹോസ്റ്റലില്‍) ചിക്കന്‍ വച്ചിരുന്നത് കുക്കറില്‍ ആയിരുന്നു. കുക്കറില്‍ നിന്നും ഗ്യാസ് വരുമ്പോഴേക്കും അവന്‍ അതിന്റെ ഗ്യാസ് വെയ്റ്റ് പൊക്കിക്കളയും. അതിന്റെ കാരണം ചോദിച്ചാല്‍ അവന്‍ പറയുന്നത് കുക്കറിന്റെ വെയ്റ്റിന് ഭാരം കൂടുതലാണെന്നാണ്. അതിനാല്‍ അത് തനിയെ പൊങ്ങില്ല എന്ന്. ഞാന്‍ പറയും ഒരു മിനുട്ട് വെയ്റ്റ് ചെയ്യ് അതില്‍ നിന്നും തനിയെ ഗ്യാസ് പോകട്ടെ എന്ന്. അപ്പോള്‍ അവന്‍ എന്താ ചെയ്യുന്നതെന്നോ. ഇനി എന്നാല്‍ മാത്യു നോക്കിക്കോ. ഞാന്‍ ഒന്ന് ബാത്ത് റൂമില്‍ പോയി വരാം അന്ന് പറഞ്ഞ് അവിടെ നിന്നും തടി തപ്പും. എന്നിട്ട് ഒരു ഗ്യാസ് കേള്‍ക്കുമ്പോള്‍ ഒന്ന് ഒളിച്ചു നിന്ന് നോക്കിയിട്ട് വീണ്ടും പോകും.. ഹഹഹ..

9/25/2006 10:23 am  
Blogger വല്യമ്മായി said...

paarppidam , മുസാഫിര്‍
ദില്‍ബാസുരന്‍,മഴത്തുള്ളി,നന്ദി.

9/25/2006 8:17 pm  
Anonymous Anonymous said...

വല്ല്യമ്മായി
അതേ,ഞാന്‍ ഇന്ന് അദ്യത്തെ സ്റ്റീം വന്നപ്പൊ തന്നെ തീ കുറച്ച് നോക്കി. എന്നിട്ട് അത് പിന്നേം സ്റ്റീം രണ്ട് പ്രാവശ്യം പോണുണ്ടല്ലൊ...സ്റ്റീം പോവാണ്ടിരിക്കണില്ല്യ..
അതെന്നാ എന്റെ കൂക്കറിന് ബുദ്ധിയില്ലേ? :-)

9/29/2006 4:11 am  
Blogger വല്യമ്മായി said...

Inji Pennu,പാചകത്തിനിടയില്‍ എപ്പോഴെങ്കിലും കുക്കറിനുള്ളില്‍ മര്‍ദ്ദം കൂടുകയാണെങ്കിലാണ്‌ പിന്നേയും ആവി പുറത്ത്‌ വരുന്നത്‌.Do not count that and just measure the time.

9/29/2006 8:52 am  
Blogger മിടുക്കന്‍ said...

ഈ പ്രെഷര്‍കുക്കറില്‍ ചോറു വയ്ക്കുമ്പൊള്‍, എത്ര വെള്ളം വേണം..?

ഞാനാകെ കണ്‍പ്യൂഷനിലാ..
ഒന്നുകില്‍ വെള്ളം കൂടി പായസാകും.. അല്ലേല്‍ അടീല്‍ പിടിച്ച്‌ പാളീസാകും..

സ്പൂണ്‍ അളവിലൊക്കെ വെള്ളം കൂട്ടിയും കുറച്ചും വച്ചു അഡ്ജസ്റ്റ്‌ ചെയ്തു നോക്കി.. :(

വെള്ളം കൂടുതല്‍ ഒഴിക്കുന്ന ചില സമയങ്ങളില്‍ ചില വിസിലുകള്‍ നേരത്തെ അടിക്കുകയും.. പിന്നെ, ഒരു കരിഞ്ഞ മണം നൊസില്‍ വഴി വെളിയില്‍ വരുന്നതിന്റെ രസതന്ത്രം എത്ര ആലൊചിച്ചിട്ടു എനിക്ക്‌ പിടികിട്ടുന്നുമില്ല..

ഇഞ്ചി ചേച്ചിയെ ഒന്ന് ഹെല്‍പ്‌..

9/29/2006 10:13 am  
Blogger വല്യമ്മായി said...

മിടുക്കന്‍ എന്ത് തരം അരിയാണ്‍ ഉപയൊഗിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

യു എ ഇ യില്‍ കിട്ടുന്ന യു.എസ് സ്റ്റൈല്‍ അരി യാണെങ്കില്‍ ഒരു ഗ്ലാസ് അരിയ്ക്ക് 4 ഗ്ലാസ് വെള്ളം കുക്കറില്‍ ഒഴിച്ച് അടുപ്പത്ത് വെച്ച് വെള്ളം ചൂടാകുമ്പോള്‍ അരിയിടുക.ആദ്യത്തെ വിസില്‍ വന്നാല്‍ തീ കുറച്ച് 5 മിനുറ്റിനു ശേഷം അടുപ്പ് ഓഫ് ചെയ്യുക.കുറച്ച് സമയം കഴിഞ്ഞാല്‍ മൂടി തുറന്ന് 3 ഗ്ളാസ് ചൂട് വെള്ളം ഒഴിച്ച് ഇളക്കി അരിപ്പ പാത്രത്തില്‍ ചോര്‍ വാര്‍ക്കുക.

9/29/2006 10:30 am  
Blogger മിടുക്കന്‍ said...

പച്ചരി..
സം റ്റൈംസ്‌ അതിനെ ബിരിയാണി അരി എന്നു വിളിക്കാമയിരിക്കും.. 25 റുപ്പീസ്‌ പെര്‍ കിലോ കൊടുക്കുന്നതിനാല്‍, ആ കടേലെ പുള്ളി അതിനെ ബസ്മതി എന്നും വിളിക്കറുണ്ട്‌.. ഒര്‍ജിനാലാണൊ, ഡൂപ്ലി ആണൊ എന്നൊന്നും അറിയില്ല..

ഒരു കാര്യം അറിയാം, സാധാരണ കുക്കിങ്ങിന്‌ 15-20 മിനിട്ട്‌ വരെ, ഒന്നര ഗ്ലാസ്‌ അരിക്ക്‌ എടുക്കും...

9/29/2006 11:25 am  
Blogger വല്യമ്മായി said...

മിടുക്കന്‍ , ഒരു ഗ്ലാസ് അരിയ്ക്ക് 3 ഗ്ലാസ് വെള്ളം കുക്കറില്‍ ഒഴിച്ച് അടുപ്പത്ത് വെച്ച് വെള്ളം ചൂടാകുമ്പോള്‍ അരിയിടുക.ആദ്യത്തെ വിസില്‍ വന്നാല്‍ അടുപ്പ് ഓഫ് ചെയ്യുക.കുറച്ച് സമയം കഴിഞ്ഞാല്‍ മൂടി തുറന്ന് 3 ഗ്ളാസ് ചൂട് വെള്ളം ഒഴിച്ച് ഇളക്കി അരിപ്പ പാത്രത്തില്‍ ചോര്‍ വാര്‍ക്കുക.

9/29/2006 11:29 am  
Blogger മുല്ലപ്പൂ said...

ഇതു കൊള്ളാല്ലോ

9/30/2006 2:05 pm  
Blogger Mubarak Merchant said...

പ്രഷര്‍ കുക്കര്‍-ശരിയായ ഉപയോഗക്രമം
പ്രിന്റൌട്ടെടുത്ത് ഉമ്മച്ചീടെ കയ്യില്‍ കൊടുത്തിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് അറിയിക്കാം.

9/30/2006 5:48 pm  
Blogger മിടുക്കന്‍ said...

വല്ല്യമ്മായി..
ഡാങ്ക്സ്‌ ട്ടാ..

ബൂലോകരെ, ഇപ്പൊ, ഞാനും കുക്കാ...

9/30/2006 6:13 pm  
Blogger വിഷ്ണു പ്രസാദ് said...

2006 ലെ കമന്റുകളും 2007 ലെ പോസ്റ്റും.
ഉത്തരാധുനിക കവിതയ്ക്കു കിട്ടിയ തലക്കെട്ടാണെന്ന് വിചാരിച്ചാണ് ഓടി വന്നത്.സാരമില്ല ഈ ടൈറ്റില്‍ ഞാന്‍ അടിച്ചു മാറ്റിയിരിക്കും.

ഇതിനിപ്പോ പ്രസക്തിയുണ്ടല്ലോ...:)

9/08/2007 10:05 am  
Blogger Vanaja said...

വല്യമ്മായി,
പാചകം തുടങുമ്പോള്‍ എന്തിനാണ് മൂടിയില്‍ നിന്നും weight മാറ്റിയിട്ട് വയ്ക്കുന്നത്. ആദ്യം തന്നെ വെയ്റ്റ് വയ്ച്കുന്നതും, ആവി വന്നിട്ട് വയ്ക്കുന്നതും തമ്മില്‍ എന്താ വ്യത്യാസം?

9/08/2007 11:10 am  
Blogger വല്യമ്മായി said...

വനജ,വെയ്റ്റ് ഇടുന്ന ചെറിയ പെപ്പില്‍ തടസ്സങ്ങളൊന്നുമില്ലെന്നും ആവി എളുപ്പത്തില്‍ പുറത്ത് വരുമെന്നും അറിയാനാണ് ഇങ്ങനെ ചെയ്യുന്നത്.ആ പെപ്പില്‍ തടസ്സങ്ങളുണ്ടായാല്‍ വെയിറ്റിന് പൊങ്ങാന്‍ കഴിയാതെ വരികയും കുക്കറിനുള്ളീലെ മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിച്ച് സെഫ്റ്റി വാല്‍‌വ് ഉരുകി ഭക്ഷണ പദാര്‍ത്ഥം പുറത്തേക്ക് തെറിക്കുകയു ചെയ്യും.പൊടിയരി,പരിപ്പ് എന്നിവ പാകം ചെയ്യുമ്പോള്‍ അതിന്റെ പത പെപ്പില്‍ അടഞ്ഞും ഇങ്ങനെ സംഭവിക്കാറുണ്ട്.:)

വിഷ്ണു മാഷേ,കവിതയ്ക്കായി കാത്തിരിക്കുന്നു.പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് ഇതു പഠിക്കാനുണ്ടെന്ന് അറിഞ്ഞതിനാലാണ് ഈ പോസ്റ്റ് റിപബ്ലിഷ് ചെയ്തത്:)

9/08/2007 11:35 am  
Blogger മഴവില്ലും മയില്‍‌പീലിയും said...

ഒരു കുക്കര്‍ ഉപയോഗിക്കുന്നതിനു ഇത്രെയധികം കാര്യങ്ങല്‍ അറിഞ്ഞിരിക്കണം ​എന്നു അറിഞ്ഞതു ഇന്നാണു..വിജ്ഞാനപ്രെദമായ ഒരു പോസ്റ്റ്..നന്ദിവല്യമ്മായി

9/08/2007 12:27 pm  
Blogger ആഷ | Asha said...

വല്യമ്മായി,
ഈ പോസ്റ്റ് വളരെ നന്നായി.

ഞാന്‍ അനുഭവത്തില്‍ നിന്നും മനസ്സിലാക്കിയ ഒരു കാര്യം സൂചിപ്പിക്കട്ടെ. പരിപ്പിനെ ഇത്ര മിനിറ്റ് അരിയ്ക്ക് ഇത്ര മിനിറ്റ് എന്നു പൊതുവായി പറയാന്‍ സാധിക്കില്ല. കാരണം അതു കുക്കറില്‍ നാം വേവിക്കുന്ന സാധനങ്ങളുടെ അളവനുസരിച്ച് മാറി കൊണ്ടിരിക്കും. ഒരേ കുക്കറില്‍ തന്നെ 2 കപ്പ് അരി വേവുന്ന സമയമായിരിക്കില്ല 1/2 കപ്പ് വേവാനെടുക്കുക. സാധനത്തിന്റെ അളവു കുറയുന്നതിനനുസരിച്ച് സമയം കൂടുതല്‍ എടുക്കും.

അതിനാല്‍ ഓരോരുത്തരും സ്വന്തം കുക്കറില്‍ വേവിച്ചു നോക്കി തന്നെ സമയം കണ്ടത്തേണ്ടി വരും.

9/08/2007 12:38 pm  
Blogger വല്യമ്മായി said...

ശരിയാണ് ആഷേ,വെള്ളത്തിന്റെ അളവു കുറയുന്തോറും കുക്കറിനുള്ളില്‍ ആവശ്യത്തിന് മര്‍ദ്ദം ഇല്ലാതെ വരുന്നത് കൊണ്ടാണിങ്ങനെ

9/08/2007 12:58 pm  
Blogger Vanaja said...

വളരെ നന്ദി, വല്യമ്മായി :)

9/08/2007 1:16 pm  
Blogger ഉറുമ്പ്‌ /ANT said...

A good Post.
Thanks

9/08/2007 1:23 pm  
Blogger പി.സി. പ്രദീപ്‌ said...

വല്ല്യമ്മായി,
വെടി വെച്ചാല്‍ പൊക എന്നു പറയുന്നോരോട് ഈ ഉപയോഗക്രമം എത്രത്തോളം പ്രായോഗികമാണെന്നു കണ്ടറിയണം. :)
(അനുഭവം കൊണ്ട് പറഞ്ഞതാ ..എന്റെ വാമ ഭാഗം കേക്കണ്ട..ഹി ഹി).

ഇനിയും ഇതുപോലെ അറിവു പകരുന്ന വിഷയങ്ങളുമായി വരിക.
അഭിനന്ദനങ്ങള്‍.

9/08/2007 4:04 pm  
Blogger ഉപാസന || Upasana said...

തീര്‍ച്ചയ്യായും ഞാന്‍ അമ്മയോട് ഇതേക്കുറിച്ച് പറയാം.
എന്റെ രൂമില്‍ ഉപയോഗിക്കുന്ന കുക്കറിന് അടപ്പില്ല. സൊ നൊ പ്രോബ്ലം.
:)
ഉപാസന

9/08/2007 6:46 pm  
Blogger മയൂര said...

വല്യമ്മായി, ഈ പോസ്റ്റ് വളരെ നന്നായി. ഇനിയിത് പ്രാവര്‍ത്തികമാക്കണം...നന്ദി:)

9/09/2007 3:32 am  
Blogger അപ്പു ആദ്യാക്ഷരി said...

വല്യമ്മായീ .. ഈ പോസ്റ്റുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ഇവിടെ കമന്റിട്ടവര്‍ എല്ലാവരും പറഞ്ഞിരിക്കുന്നത് പ്രെസ്റ്റീജ്, ഹാക്കിന്‍സ് തുടങ്ങിയ പ്രഷര്‍കുക്കറുകളുടെ രീതിയാണ്. ഇനി ഇതല്ലാതെ മറ്റൊരു രീതിയിലുള്ള വെയിറ്റിടുന്ന കുക്കറുകളുമുണ്ട്. ഉദാഹരണം, ഹാക്കിന്‍സിന്റെ ഫ്യൂച്ചുറ മോഡല്‍. ഇത്തരം കുക്കറുകളില്‍ മര്‍ദ്ദം നിശ്ചിത അളവിലെത്തിയാല്‍പ്പിന്നെ ആവി ഒന്നിച്ച് ഒരു “വിസില്‍” ആയിപ്പോകാതെ തുടര്‍ച്ചയായ “ചിക്” ചിക്” ശംബദത്തില്‍ വെയിറ്റ് കുക്കറില്‍നിന്നും പൊങ്ങിയുമല്ല, താഴ്ന്നുമല്ല എന്നൊരു പൊസിഷനില്‍ നില്‍ക്കുകയാണ് ചെയ്യുന്നത്. ഇവിടെയും, തുടക്കത്തില്‍ ആവി പോകാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ സ്റ്റൌ സിമ്മിലാക്കാം, ഇന്ധനലാഭം ഉണ്ട്. പാചകത്തിനുള്ള സമയം പൂര്‍ത്തിയായാല്‍, കുക്കര്‍ തുറക്കാം. ആവി കളയാന്‍ വളരെ എളുപ്പം, വെയിറ്റിന്റെ ഒരറ്റത്ത് ചെറുതായി ഒന്നമര്‍ത്തിയാല്‍ മതി, വിരല്‍ കൊണ്ട്. (പൊള്ളുകയില്ല, ഇത്തരത്തില്‍ ആവി കളയാനായി ഡിസൈന്‍ ചെയ്ത കുക്കറാണ്. ഫ്യുച്ചുറയില്‍ പാചകം ചെയ്യുന്നത് ഏറ്റവും എളുപ്പമുള്ള ഒരു കാര്യമായാണ് എനിക്ക് (നല്ലപാതിക്കും !!) തോന്നിയിട്ടുള്ളത്.

9/09/2007 10:44 am  
Blogger ശ്രീ said...

വല്യമ്മായീ...
പോസ്റ്റ് ഉപകാരപ്രദമായി എന്ന് സന്തോഷത്തോടെ പറയട്ടെ.
:)

9/10/2007 9:37 am  
Blogger കാട്ടുപൂച്ച said...

• അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട് കില്ലുക്കാന് മോഹം

10/22/2007 9:18 pm  
Blogger കാട്ടുപൂച്ച said...

• അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട് കില്ലുക്കാന് മോഹം

10/22/2007 9:19 pm  
Blogger തറവാടി said...

വൈല്‍ഡ് കാറ്റ് ,

ഇത് പഴയ റഷ്യയൊന്നുമല്ല. ഉള്ളവന്‍ ഉള്ളതുപോലെ ജീവിക്കട്ടെ , കഞ്ഞിയുള്ളവന്‍ കഞ്ഞികുടിക്കൂ , ബിരിയാണി വെക്കാന്‍ പറ്റുന്നവന്‍ ബിരിയാണി കഴിക്കട്ടെന്നൈ , ബിരിയാണി വെക്കാന്‍ കഴിയുന്നവന്‍ അതെങ്ങിനെ ഉണ്ടാക്കുമെന്നു ചോദിച്ചാല്‍ പറഞ്ഞുകൊടുക്കാതെ , കഞ്ഞികുടിക്കാന്‍ പറയുന്നതു ശരിയാണോ?
അറിയാന്‍ മേലാഞ്ഞിട്ടു ചോദിച്ചുപോയതാണ്‌!

10/23/2007 9:00 am  
Blogger Noufal said...

വായിച്ചു. എത്ര തണുത്താലും വിസിൽ ഊരിയത്തിനു ശേഷമേ മൂടി തുറക്കാവൂ , അതാണ്‌ സേഫ്

11/27/2014 2:13 pm  

Post a Comment

<< Home