Wednesday, September 05, 2007

അദ്ധ്യാപകദിനാശംസകള്‍

ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്ത്

മിക്കവാറും എല്ലാ അവധിക്കും ഞാന്‍ പഠിച്ച തൃശ്ശൂര്‍ ഗവ. എന്‍‌ജിനീയറിംഗ് കോളേജ് സന്ദര്‍ശിക്കാറുണ്ടെങ്കിലും സ്റ്റാഫ് റൂമിലുള്ള അദ്ധ്യാപകരേയും കണ്ട് ജോസേട്ടന്റെ കാന്റീനിലെ ചായയും കുടിച്ച് തിരിച്ച് പോരാറാണ് പതിവ്.

ഇക്കൊല്ലം ആഗസ്റ്റ് 15 ന് കോളേജിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച പൂര്‍‌വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. പുതിയ കുറേ കെട്ടിടങ്ങള്‍ വന്നു എന്നതൊഴിച്ചാല്‍ കോളേജിപ്പോഴും പഴയ പ്രതാപത്തിലും പ്രൗഢിയിലും തലയെടുപ്പോടെ നില്‍ക്കുന്നു. മഴക്കാലത്തെ പച്ച പുതച്ച കാമ്പസിനും അതേ ഭംഗി. ലാബിനു പിറകില്‍ 'പ്രമദ വന"മെന്ന് കുട്ടികള്‍ വിളിച്ചിരുന്ന മരങ്ങള്‍ക്കിടയിലൂടേയുള്ള നടപ്പാതയും സ്റ്റേഡിയത്തിനു ചുറ്റുമുള്ള പടികളും കാട് പിടിച്ച് കിടക്കുന്നതും കാന്റീനിന്റെ സ്ഥലം മാറ്റവുമാണ് ശ്രദ്ധയില്‍ പെട്ട മറ്റു വ്യത്യാസങ്ങള്‍.

ക്ലാസ്സില്‍ പഠിച്ച ഭൂരിഭാഗം പേരുമായും പല പൂര്‍‌വ്വ വിദ്യാര്‍ത്ഥികളുമായും ഗ്രൂപ്പ് മെയില്‍ വഴിയും നേരിട്ടും ഇപ്പോഴും പരിചയം പുതുക്കുന്നതിനാല്‍ അദ്ധ്യാപകരെ കാണാമല്ലോ എന്നതായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനുള്ള ഒരു പ്രധാന കാരണം. പന്ത്രണ്ട് വര്‍‌ഷങ്ങള്‍ക്ക് ശേഷം കാണുമ്പോഴുള്ള അമ്പരപ്പ് നിമിഷങ്ങള്‍ക്കകം പഴയ സ്നേഹവാല്‍സല്യങ്ങളിലേക്ക് വഴി മാറിയത് കാണാന്‍ കഴിഞ്ഞു. ഉമ്മയുടെ മരണം,വിവാഹം,പച്ചാനയുടെ ജനനം തുടങ്ങി സന്തോഷ സന്താപങ്ങളിലെല്ലാം അവരുടെയെല്ലാം പിന്തുണയും പ്രോത്സാഹനവും കുറച്ചൊന്നുമല്ല ഗുണം ചെയ്തിട്ടുള്ളത്.

അദ്ധ്യാപകദിനാശംസകള്‍

ഇവര്‍ക്കും അന്ന് കാണാന്‍ കഴിയാതിരുന്ന സന്തോഷ് മാത്യു സാര്‍,ഹമീദ് സാര്‍ തുടങ്ങി മറ്റദ്ധ്യാപകര്‍ക്കും ആയുരാരോഗ്യസൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതിനോടോപ്പം ഒന്നാം ക്ലാസ്സു മുതല്‍ പഠിപ്പിച്ച അദ്ധ്യാപകര്‍ക്കും ബൂലോഗത്തെ വിഷ്ണുമാഷ്, ഭാര്യ, പി.പി.രാമചന്ദ്രന്‍ മാഷ്, കരിപ്പാറ സുനില്‍ മാഷ്, രെജി മാഷ്, രാമനുണ്ണീ മാഷ്, ആദര്‍ശ് തുടങ്ങി എല്ലാവര്‍ക്കും അദ്ധ്യാപക ദിനാശംസകള്‍.

അദ്ധ്യാപനത്തിന്റെ ശ്രേഷ്ഠതയെക്കുറിച്ച് പ്രീഡിഗ്രിക്കാലത്തെഴുതിയ കുറച്ച് വരികള്‍ ഇവിടെ.

Labels: ,

10 Comments:

Blogger നിഷ said...

ആശംസകള്:)

9/05/2007 2:02 pm  
Blogger അപ്പു ആദ്യാക്ഷരി said...

എന്നെ പഠിപ്പിച്ച അദ്ധ്യാപകര്‍ക്കുള്ള ആശംസകളും ഇവിടെ നേരുന്നു

9/05/2007 3:20 pm  
Blogger Kumar Neelakandan © (Kumar NM) said...

ഹോയ്.. ഇന്ന് ടീച്ചേര്‍സ് ഡേ ആണോ? (സ്കൂളിന്റെ പടികയറാത്ത നിനക്ക് എന്ത് ടീച്ചേര്‍സ് ഡേ എന്നാവും ല്ലേ?)

എന്നെ ഒന്നാം ക്ലാസില്‍ പടിപ്പിച്ച എന്റെ തങ്കോണിസാറിനും,
(പിന്നെയും പഠിച്ചു. ഞാനൊക്കെ പഠിക്കുമ്പോള്‍ ഒന്നാം ക്ലാസില്‍ എല്ലാവരേയും ജയിപ്പിക്കും ) പിന്നെ പഠിപ്പിച്ച പാണത്തിസാറിനും (തയ്യല്‍ ടീച്ചര്‍ ആയിരുന്നു, ഒരു ദിവസം പോലും സൂചിയും നൂലും തുണിയും കൊണ്ടുപോകാത്ത എനിക്ക് ആ ടീച്ചറിന്റെ പിച്ച് കിട്ടാത്ത സമയമില്ല. പക്ഷെ എന്റെ ഷര്‍ട്ടിന്റെ പോക്കറ്റ് കീറിക്കിടന്നപ്പോള്‍ ആ ടീച്ചര്‍ എന്നെ അടുത്തുവിളിച്ച് നിര്‍ത്തി തയ്ച്ചു തന്നത് ഇപ്പോഴും ഓര്‍മ്മയുണ്ട്. മറക്കുകയും ഇല്ല)
പഴം പുഴുങ്ങി വീട്ടില്‍ നിന്നും ബാഗിലിട്ട് കൊണ്ടുവന്ന് ക്ലാസിന്റെ മൂലയില്‍ പോയി നിന്ന് ഞങ്ങള്‍ കാണാതെ തിന്നുന്ന ബാലേഷസാറിനും,

നമ്മളെ ഒന്നു നോക്കിയാല്‍ അപ്പോള്‍ നമ്മള്‍ അറിയാതെ മുള്ളിപോകുന്ന എന്‍ സി സി കം ഫിസിക്സ് സാറിനും (പാവം ആ സാറിനെ കുറച്ചുനാള്‍ മുന്‍പ് കണ്ടു. ആ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്ക് ഭയങ്കര ദയ തോന്നി)

സ്കൌട്ടിന്റെ സാര്‍ ആയിരുന്നിട്ടും ആര്‍ക്കും പേടി ഇല്ലാതിരുന്ന അപ്പുക്കുട്ടന്‍ സാറിനും,

എന്റെ പ്രിയപ്പെട്ട വസന്തടീച്ചറിനും രാധടീച്ചറിനും റബ്ബറുമൂക്കന്‍ സാറിനും, വടിയുമായി വടിപോലെ വിറച്ചു നില്‍ക്കുന്ന വെറപ്പന്‍ സാറിനും (സത്യം, ആ സാറിന്റെ ശരിക്കുള്ള പേരു എനിക്ക് ഓര്‍മ്മയില്ല) പിന്നെ ഒരുപാട് ടീച്ചേര്‍സിനും അഭിവാദ്യങ്ങള്‍.

ഇത് ഇവിടെ ഓര്‍മ്മിക്കാന്‍ പോസ്റ്റിട്ട വല്യമ്മായിക്ക് നന്ദിയും.

9/05/2007 4:09 pm  
Blogger ഉപാസന || Upasana said...

അമ്മായ്യേയ്,
ഇതെന്താ സ്മരണക്കുറിപ്പാണോ. ഞമ്മക്ക് ഇതിലൊന്നും വല്ല്യ പിടിപടില്ലപ്പാ...
:)
ഉപാസന

9/05/2007 4:44 pm  
Blogger മുസ്തഫ|musthapha said...

മറ്റ് പല ബഹളങ്ങള്‍ക്കുമിടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ദിനം!

എന്‍റെ പ്രിയപ്പെട്ട എല്ലാ അദ്ധ്യാപകര്‍ക്കും എന്‍റെ വൈകിയ ആശംസകള്‍!
പ്രത്യേകിച്ച് എന്‍റെ ഓര്‍മ്മയിലെ ആദ്യത്തെ അഭിനന്ദനങ്ങള്‍ http://agrajan.blogspot.com/2007/01/blog-post.html ചൊരിഞ്ഞ ഫാത്തിമ്മ ടീച്ചര്‍ക്ക്...

വല്യമ്മായി... ആ കവിത വായിച്ചിരുന്നു... നന്നായിരിക്കുന്നു... പണ്ട് തൊട്ടേ കവി ആയിരുന്നല്ലേ :)

9/06/2007 11:11 am  
Blogger മഴവില്ലും മയില്‍‌പീലിയും said...

പഠിച്ചിരുന്ന കാലത്തു ഞാന്‍ ഒരികലും ഒരു നല്ല വിദ്യാറ്ഥി ആയിരുന്നില്ല..ഒരദ്ധ്യാപകനും എന്നെകുറിച്ചു നല്ലതു പറഞ്ഞിരിക്കാന്‍ ഇടയില്ല്..എങ്കിലും ഗുരു നിന്ദ ഒന്നും ചെയ്യാത്ത ഒരു മണ്ടനായ വിദ്യാര്ഥിയുടെ ആശം സ..എല്ലാ അദ്യാപകര്ക്കും

9/06/2007 8:06 pm  
Blogger മഴത്തുള്ളി said...

വല്യമ്മായീ,

അദ്ധ്യാപകദിനം കഴിഞ്ഞ് 2 ദിവസം കഴിഞ്ഞാ ഇത് കാണുന്നത് :(

ഓക്കെ, ഓര്‍മ്മയില്‍ വരുന്ന ഒരുപാട് സാറുമ്മാരുണ്ട്. ‘പുരാതനറോമന്‍ സാമ്രാജ്യത്തിന്റെ അധപതനത്തോടുകൂടി’ എന്ന് ക്ലാസ്സില്‍ വന്ന ഉടന്‍ തന്നെ അലറിവിളിച്ച് ചരിത്രം പഠിപ്പിക്കുന്ന അയല്‍‌വക്കത്തുള്ള അഗസ്റ്റ്യന്‍ സാര്‍ (ധാരാളം ഇമ്പോസിഷന്‍ എഴുതിയിട്ടുണ്ട്), തലമുടി ഗോപുരം പോലെ വക്കുന്ന ചൂടന്‍ മാത്യുസാര്‍, കെമിസ്ട്രി പഠിപ്പിച്ചിരുന്ന മാക്കാന്‍ സാര്‍ (ഒറിജിനല്‍ പേരു മറന്നു ;) ), തൊമ്മച്ചന്‍ സാര്‍, അന്നമ്മടീച്ചര്‍, ഹിലാരിയ സിസ്റ്റര്‍, അങ്ങനെ എന്റെ എല്ലാ പ്രിയപ്പെട്ട സാറുമ്മാര്‍ക്കും എന്റെയും ആശംസകള്‍.

9/07/2007 3:27 pm  
Blogger കരിപ്പാറ സുനില്‍ said...

നമസ്കാരം,
ഈ അവസരത്തീല്‍ ഓര്‍മ്മിച്ചതിന് സന്തോഷം രേഖപ്പെടുത്തുന്നു.
അതോടോപ്പം കഴിഞ്ഞ ചില അദ്ധ്യാപക പരിശീലന വേളകളിലുണ്ടായ ചോദ്യങ്ങള്‍ ഇവിടെ പങ്കുവെയ്ക്കട്ടെ
വ്യത്യസ്തമായ ഉത്തരങ്ങളാണ് അവക്ക് ലഭിച്ചത് എന്നതുകൊണ്ടുകൂറ്റിയാണ് അവ ഇവിടെ എഴുതുന്നത്
1.എ.സി. ലൈനില്‍ ഫ്രീക്വന്‍സി അളക്കുവാനുള്ള ഉപകരണമുണ്ടോ ? ഉണ്ടെനികില്‍ അതിന്റെ പേരെന്ത് ?
2.നമ്മുടെ ഫ്രീക്വന്‍സി 50 ഹെര്‍ട്സ് ആണല്ലോ . അതിന് അല്പം പോലും ഒരിയ്ക്കലും വ്യത്യാസം വരുന്നില്ലേ
3.ഫേസ് എന്ന വസ്തുത കുട്ടികള്‍ക്ക് മനസ്സിലാക്കിക്കോടുക്കുവാന്‍ എന്തെങ്കിലും സൂത്രവിദ്യയുണ്ടോ ?
4.ത്രീ ഫേസില്‍ മൂന്നുഫേസുകളും സംഗമിക്കുന്നിടത്ത് വോള്‍ട്ടേജ് സീറോ ആണല്ലോ. ( സ്റ്റാര്‍ കണക്ഷന്‍ ) അങ്ങനെയെങ്കില്‍ ഒരു ലൈനിലെ വോള്‍ട്ടേജില്‍ കുറവു വരുമ്പോള്‍ സീറോയ്ക്ക് മാറ്റം വരാത്തതെന്തുകൊണ്ട് ?
5.ac,dc എന്നിവ തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കുന്നത് വോള്‍ട്ടേജ് സമയ ഗ്രാഫ് മുഖേനെ യാണല്ലോ .ഡി.സി യുടെ വോള്‍ട്ടേജ് സീറോയില്‍ നിന്ന് തുടങ്ങാത്തതെന്തുകൊണ്ട് ? ac യുടെ ഗ്രാഫില്‍ ഒരു ഹാഫ് സൈക്കിള്‍ നെഗറ്റീവ് ആയാണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത് .അതിനു കാരണമെന്ത് ? എതിര്‍ ദിശ എന്നതുമാത്രമാണോ കാരണ? ഗ്രാഫില്‍ പല പ്രാവശ്യം സീറോയില്‍ക്കൂടി കടന്നുപോകുന്നില്ലേ .അപ്പോഴൊക്കെ വോള്‍ട്ടേജ് സീറോ അല്ലേ .? അത് നമുക്ക് അനുഭവപ്പെടാത്തതെന്തുകൊണ്ട് ?
6.ത്രീഫേസ് മോട്ടോറില്‍ ന്യൂട്രല്‍ ലൈന്‍ ആവശ്യമില്ലാത്തതെതുകൊണ്ട് ?
7.സിങ്കിള്‍ ഫേസ് , ത്രീ ഫേസ് എന്നിങ്ങനെ മാത്രമേ ജനറേറ്റര്‍ ഉള്ളൂ. ടൂഫേസ് , ഫൈവ് ഫേസ് .. എന്നിങ്ങനെ ജനറേറ്റര്‍ ഇല്ല . എന്തുകൊണ്ട് ?
8.ചില ആളുകളുടെ ശരീരത്തില്‍ക്കുടി വൈദ്യതി കടന്നുപോയാലും കുഴപ്പമില്ലാത്തതെന്തുകൊണ്ട് ? ഇടക്കിടെ പത്രറിപ്പോര്‍ട്ടുകള്‍ കാണാറുണ്ടല്ലോ
9.വോള്‍ട്ടേജ് സമയ ഗ്രാഫിന്റെ ഉപയോഗമെന്ത് ? ആ ഗ്രാഫില്‍ ആര്‍മേച്ചറിന്റെ ഒരു അറ്റം മാത്രം പരിഗണിക്കുന്നതെന്തുകൊണ്ട് ? യഥാര്‍ത്ഥത്തില്‍ രണ്ടറ്റം ഉണ്ടല്ലോ ?
10. സ്റ്റാര്‍ കണക്ഷനില്‍ ന്യൂറ്റ്ട്രല്‍ പോയിന്റിനുമുമ്പില്‍ മൂന്നു ചുരുളുക്കള്‍ കാണുന്നുണ്ടല്ലോ . അത് എന്തിന്‍?
11.രണ്ടു ഫേസുകള്‍ മാത്രം ഉപയോഗിച്ച് പ്ര വര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഇല്ലാത്തതെന്തുകൊണ്ട് ?
12.100Hz ല്‍ വൈദ്യുതി ഉല്പാദിപ്പിക്കാത്തതെന്തുകൊണ്ട് ?
13.വലിയ ജനറേറ്ററുകളില്‍ റോട്ടോറായി ഫീല്‍ഡ് കാന്തമാണല്ലോ ഉപയോയിക്കുന്നത് ? അപ്പോള്‍ ഈ ഫീല്‍ഡ് കാന്തമല്ലേ ഒരു സെക്കന്‍ഡില്‍ 50 പ്രാവശ്യം തിരിയുന്നത് ? അത് ഉറപ്പുവരുത്തുന്നതെങ്ങനെ ? ഫീക്വന്‍‌സി കുറഞ്ഞാല്‍ വൈദ്യുത ലൈനില്‍ എങ്ങനെ അറിയാം ?
14.ത്രീ ഫേസ് ഗ്രാഫ് എളുപ്പത്തില്‍ മനസ്സിലാക്കിക്കൊടുക്കുവാനുള്ള സൂത്ര വിദ്യയുണ്ടോ ?
ഈ ചോദ്യങ്ങള്‍ Std:X ,വൈദ്യുത കാന്തിക പ്രേരണം ,വൈദ്യുത പവര്‍ ഉല്പാദനവും വിതരണവും എന്നീ അദ്ധ്യായങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ അദ്ധ്യാപക പരിശീലനവേള യില്‍ ഉയര്‍ന്നുവന്നതാണ് .
പ്രഷര്‍കുക്കറിനെക്കുറിച്ചുള്ള പോസ്റ്റ് വിജ്ഞാന പ്രദമാണ് . അത് പത്തിലെ ഒന്നാം അദ്ധ്യായത്തില്‍ ഉള്ളതുമാണ്
സമയവും സൌകര്യവുമുള്ള പക്ഷം ഉത്തരം കണ്ടെത്തിയാല്‍ ഉപകാര പ്രദമായിരിക്കുമെന്ന് അറിയിക്കുന്നു.
ആശംസകള്‍ നേര്‍ന്നുകൊണ്ട്
കരിപ്പാറ സുനില്‍

9/08/2007 7:12 am  
Blogger വല്യമ്മായി said...

കോലാഹലങ്ങള്‍ക്കിടയിലും ആശംസകള്‍ നേരാനെത്തിയ നിഷ,അപ്പു,കുമാരേട്ടന്‍,ഉപാസന, അഗ്രജന്‍,പ്രദീപ്,മഴത്തുള്ളി നന്ദി.

കരിപ്പാറ സുനില്‍,ചോദ്യങ്ങള്‍ക്ക് എത്രയും പെട്ടെന്ന് ഉത്തരം നല്‍കാം.പ്രഷര്‍കുക്കറിന്റെ പോസ്റ്റ് പഠിക്കാനുണ്ടെന്ന് അറിയിച്ചതില്‍ സന്തോഷം.കൂടുതല്‍ പേരിലേക്കെത്തിക്കുന്നതിനായി ആ പോസ്റ്റ് റിപബ്ലിഷ് ചെയ്യുന്നു.

9/08/2007 10:23 am  
Blogger myexperimentsandme said...

അദ്ധ്യാപകരെയും മറന്നു, അദ്ധ്യാപകദിനവും മറന്നു... വന്ന വഴിയെല്ലാം മറക്കാതിരുന്നെങ്കില്‍...

ഈ പോസ്റ്റിട്ട വല്ല്യമ്മായിക്ക് ആശംസകള്‍. എല്ലാ അദ്ധ്യാപകര്‍ക്കും നല്ലൊരു ഭാവി തലമുറയെ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ വൈകിയാണെങ്കിലും ആശംസകള്‍.

9/14/2007 1:09 am  

Post a Comment

<< Home