തിരിച്ചറിവ്
കണ്ണിലൊരു കരടു പോയപ്പോഴാണ്
തിരിച്ചറിഞ്ഞത്
ഞാന്‍ നിന്റെ കണ്ണിലെ കരടായിരുന്നപ്പോള്‍
എന്തുമാത്രം നൊന്തുവെന്ന്
എന്നിട്ടുമൊരുവേള ശ്രമിച്ചില്ലല്ലൊ
എന്നെയവിടെ നിന്നെടുത്തുമാറ്റാന്‍.
തിരിച്ചറിഞ്ഞത്
ഞാന്‍ നിന്റെ കണ്ണിലെ കരടായിരുന്നപ്പോള്‍
എന്തുമാത്രം നൊന്തുവെന്ന്
എന്നിട്ടുമൊരുവേള ശ്രമിച്ചില്ലല്ലൊ
എന്നെയവിടെ നിന്നെടുത്തുമാറ്റാന്‍.
Labels: കവിത
39 Comments:
തിരിച്ചറിവ്-പുതിയ പോസ്റ്റ്
വല്ല്യമ്മായി..:)
സുഖമുള്ളൊരു കരടാണെങ്കില്‍് എടുത്തുമാറ്റാന്‍് ആരു മെനക്കെടും?
വല്യമ്മായി
കുറച്ചു വരികളില്‍ കൂടുതല്‍ കാര്യം.
"തിരിച്ചറിവ്"
നന്നായിരിക്കുന്നു.
-സുല്‍
ചെറിയ വരികളില്‍ വലിയ അര്‍ത്ഥങ്ങള്‍.
അതാണ് പറയുന്നത് കണ്ണിലെ കരടാണെങ്കിലും സ്നേഹത്തിനുവേണ്ടി അവിടെ നിന്ന് എടുത്തു മാറ്റാതെ പിടിച്ചു നിര്‍ത്തും.
കവിത യെ കുറിച്ച് വിശദമായി പിന്നീട്
തിരിച്ചറിവ് നന്നായി വല്യമ്മായീ :)
വല്ല്യമ്മായീ ആ കരട് ഞാനൊന്നുമല്ലല്ലോ? നല്ലവരികള്‍, നല്ല ആശയം, നല്ലചിന്ത....
കുഞ്ഞുകവിതയിലെ ആശയം കൊള്ളാം.
അവസാനത്തെ രണ്ടുവരികള്‍ വളരെ ഇഷ്ടായി....
“തിരിച്ചറിവ്”
അതെ, ചിലപ്പോഴെങ്കിലും തിരിച്ചറിവുകള്‍ നമ്മില്‍ കുറ്റബോധം നിറയ്ക്കുന്നു.
വളരെ നന്നായിരിക്കുന്നു ഈ കുഞ്ഞു വരികള്‍.
തിരിച്ചറിവുകളെക്കള്‍ വലിയൊരു ഗുരുവുണ്ടോ ? ഭൂമിയുടെ കണ്ണീര്‍ ചാലുകളിലൂടെ കപ്പലോടിക്കുന്ന മനുക്ഷ്യന്റെ ഒരു ഭംഗിവാക്കാകുമോ,അതൊ, സ്നേഹസമുദ്രത്തിലെ സ്നെഹഭാജനത്തിന്റെ തിരിച്ചറിവോ ?
ഏതായാലും നല്ല ചിന്ത, നല്ല വാക്കുകള്‍ !!
വല്യമ്മായി സ്നേഹത്തിന്റെയും സഹനത്തിന്റെയും പാതയില്‍ ചിന്തിക്കുന്നു. നല്ലത്.
പക്ഷെ, കണ്ണടക്കം പറിച്ചെറിഞ്ഞാലും പോകാത്ത കരടുകളെ നമ്മള്‍ വേദന കടിച്ചമര്‍ത്തി സഹിക്കാറില്ലേ ചിലപ്പോഴെങ്കിലും?
അതിനെക്കുറിച്ചുകൂടി ചിന്തിക്കൂ.
വല്യമ്മായീ..
ചിലകരടുകള്‍ നമുക്കെടുത്തുമാറ്റാനാവില്ല.. കണ്ണിന്റെ ഭാഗമായിത്തീര്‍ന്നിരിക്കും. ശ്രമിച്ചാല്‍ ചിലപ്പോള്‍ കണ്ണിനെപ്പോലും .. ! അതുകൊണ്ടവാം എടുത്തുമാറ്റാന്‍ ശ്രമിക്കാത്തത്!
എങ്കിലും കരടില്ലാത്ത കണ്ണുകള്‍ക്കായി, ആരുടെയും കണ്ണീലെ കരടാവാതിരിക്കാന്‍ ശ്രമിക്കാം..
നന്നായി.
കുറച്ചു വരികളില്‍ വളരെ ഭംഗിയായി കാര്യം പറഞ്ഞിരിക്കുന്നു..
നന്നായിരിക്കുന്നു വല്യമ്മായി .പ്രത്യേകിച്ചും അവസാനത്തെ രണ്ടുവരികള്‍...
ഉം. ഇഷ്ടമായി കവിതയും അതിന്റെ അര്‍ത്ഥവും.
എന്‍റെ അനുഗ്രഹം വല്യമ്മായിക്കെപ്പോഴും ഉണ്ടാവും :)
നന്നായിരിക്കുന്നു
വല്യമ്മായീ,
ഇതാണ് എഴുതിത്തെളിയല്‍...
വളരെ നന്നായി.
അഭിനന്ദനങ്ങള്‍
ഇതെന്തു പണിയാ വിഷ്ണുമാഷെ,
അപ്പോ ഞാനൊന്നും തെളിഞ്ഞില്ലെ? :)
( നമ്മള്‍ നാട്ടുകരാ, അതു മറക്കണ്ട ട്ടാ..,:) )
ഇഷ്ടപ്പെട്ടു..
ആരും ആരുടെയും കണ്ണിലെ കരടാവാതിരിക്കട്ടെ.
കൃഷ് | krish
തിരിച്ചറിവ് കലക്കന്‍!
മൊമന്റ് ഓഫ് ട്രൂത്ത് വരെ കാത്തിരിക്കണം അതുണ്ടാകാന്‍! അത് എന്ന് എപ്പോള്‍ എവിടെവച്ച് എന്നൊന്നും ആര്‍ക്കേലും പറയാന്‍ പറ്റുമോ?
Short but Hitting.....
എടുത്ത് മാറ്റിയാല്‍ വിവരമറിയുന്ന ടൈപ്പ് കരടാണെങ്കില്‍ ആര് റിസ്കെടുക്കും? കണ്ണ് പോകുന്നതിനേക്കാള്‍ നല്ലതാണല്ലോ കണ്ണിലൊരു കരടിരിക്കുന്നത്. :-)
ഓടോ: കവിത കൊള്ളാം. (എന്താ അവള്‍ടെ ഒരു മേക്കപ്പ് ഹോ!)
ഇങ്ങനെ എന്തെല്ലാം തിരിച്ചറിയാന്‍ കിടക്കുന്നു..:)
'തിരിച്ചറിവ്' മനോഹരമായിട്ടുണ്ട്..സ്വയം തിരിച്ചറിയുന്നതിലും വലുതായി എന്തുണ്ട്? അത് ആത്മാവിനെ അറിയുന്നതു പോലെയല്ലേ?..
തിരിച്ചറിവുണ്ടാക്കി തരുന്ന വരികള്‍ വളരെ ചിന്തിപ്പിക്കുന്നു. വല്യമ്മാവിക്കു് ആശംസകള്‍.
എടുത്തുമറ്റാന്‍ ശ്രമിക്കുമ്പോള്‍ അതിലേറെ വേദന, അതാവും അതവിടെ തന്നെ ഇരുന്നോട്ടെ എന്നു വെച്ചത്....
നല്ല കവിത
മനുഷ്യനെന്ന ദുരാഗ്രഹി
ആവശ്യം കഴിഞ്ഞാല്‍
കണ്ണിലെ കൃഷ്ണമണി പോലും
കരടായെ കാണു.
അത്ര പാവമല്ലാത്ത വല്ല്യമ്മായി...
കൊള്ളാം എഴുത്ത്.
ആകര്‍ഷകം
നന്നായിട്ടുണ്ട് വല്ല്യമ്മായി....
ഇനിയും പോസ്റ്റണം ഇതുപോലെ നല്ല നല്ല പോസ്റ്റുകള്‍.
ഒരു കുറിപ്പ്:
തിരിച്ചറിവ് എന്നുള്ളത് തീര്‍ച്ചയായും ഇന്നത്തെ മനുഷ്യര്‍ക്ക് ഇല്ലാതായി വരുന്ന അല്ലെങ്കില്‍ പൊങ്ങച്ചത്തിനുമേല്‍ പൊങ്ങച്ചം കുത്തിനിറയ്ക്കുന്ന ഇന്നിന്‍റെ മനുഷ്യര്‍ക്കിടയില്‍ ആരും പരസ്പരം അറിയുവാനൊ മനസ്സിലാക്കുവാനൊ ശ്രമിക്കുന്നില്ലെന്ന് തോന്നുന്നു. ആരെങ്കിലും ആത്മാര്‍ത്ഥമായിട്ട് എന്തെങ്കിലും പറഞ്ഞാല്‍ അത്തരം വാക്കുകളെ സംശയത്തിന്‍റെ കണ്ണുകളിലൂടെ , അരിപ്പവച്ച് നോക്കുന്ന കണ്ണുകളാണ് ഇന്ന് സമൂഹത്തിനും അതു പോലെ മലയാളിക്കും.
ഒരു കാര്യം ചെയ്യുകയൊ, അല്ലെങ്കില്‍ കാണുകയൊ ചെയ്യുമ്പോള്‍ അതിന്‍റെ യഥാതഥമായ മനസ്സിലാക്കല്‍ അതൊരുക്കലും ഉണ്ടാകുന്നില്ല മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഞാന്‍ മനസ്സിലാക്കുന്നതായിരിക്കില്ല അതു കേട്ടു കൊണ്ട് നില്‍ക്കുന്ന മറ്റൊരാള്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ഈ രണ്ടു പേരും കേട്ടതൊ മനസ്സിലാക്കിയതൊ ആയിരിക്കില്ല ആദ്യം പറഞ്ഞ ആള്‍ ഉദ്ദേശിച്ചത് ഇവിടെ വാക്കുകളുടെ , വാചകങ്ങളുടെ തിരിച്ചറിവ് നഷ്ടപ്പെടുന്നു എന്നു പറയാം. മറ്റൊരുതരത്തില്‍ പറയുകയാണെങ്കില്‍
തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹം, ദേഷ്യം, പക ഒക്കെയും വായിച്ചെടുക്കാന്‍ പലപ്പോഴും കഴിയുന്നില്ല മനുഷ്യര്‍ക്ക്. മൃഗങ്ങള്‍ക്ക് ആപത്ത് / വരാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍ കൂട്ടി കാണുവാന്‍ കഴിവുണ്ടെന്നും എവിടെയോ വായിച്ചിട്ടുണ്ട്. മനുഷ്യരെക്കാള്‍ വേഗത്തില്‍ പലകാര്യങ്ങളും മൃഗങ്ങള്‍ തിരിച്ചറിയുന്നു എന്നു പറയാം. അതു കൊണ്ടാണ് 'നമ്മുടെ വീട്ടില്‍ കാവല്‍ കിടക്കും സ്നേഹമുള്ള മൃഗമാണ് നായ ' എന്ന് സ്കൂളില്‍ നമ്മെ പഠിപ്പിക്കുന്നത്.
നമ്മള്‍ സ്നേഹിച്ച് ഓമനിച്ച പട്ടികള്‍ എത്ര വര്‍ഷം നമ്മെ കാണാതിരുന്നാലും ലീവിന് പോകുമ്പോള്‍ അല്ലെങ്കില്‍ 10 വര്‍ഷം കഴിഞ്ഞ് എവിടെ വച്ച് കണ്ടാലും അവര്‍ നമ്മെ തിരിച്ചറിയുന്നു കാരണം തിരിച്ചറിവിന്‍റെ ജാതകം അവര്‍ക്കറിയാം എന്നുള്ളതു തന്നെ. എന്നാല്‍ വേറൊരു കൂട്ടരാകട്ടെ
നമ്മുടെ ഗ്രാമങ്ങളില്‍ (ഗ്രാമങ്ങളില്‍ മാത്രമല്ല പട്ടണങ്ങളിലും) ചിലപ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കും മകന്‍ അമ്മയെ വഴക്കു പറയുകയും ശാസിക്കുകയും മറ്റുചിലപ്പോള്‍ ഉപദ്രവിക്കുകയും ചെയ്യുന്നത്. എന്നാല്‍ ആ മകനെ അമ്മ ഒരിക്കലും തള്ളിപ്പറയുന്നില്ല. അങ്ങിനെ വേണെമെങ്കില്‍ പോലും.
ഈ കണ്ണിലെ കരട് ഹൃദയത്തെ കാര്ന്ന് തിന്നുമ്പോഴും ഹൃദയ്ത്തോട് ചേര്‍ത്തു നിര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.
മകനൊ മകളൊ ഒരു വിഷവിത്തായി വളരുന്നുവരുമ്പോള്‍ അച്ഛനൊ അമ്മയ്ക്കൊ ഒരിക്കലും അവരെ തള്ളിക്കളയാന്‍ പറ്റുന്നില്ല എത്ര തന്നെ വേദനിച്ചാലും. അതു പോലെ നല്ല സൌഹൃദങ്ങളും.
ഇവിടെ ഓര്‍മ്മ വരുന്നത് ബൈബിളിലെ 'മുടിയനായ പുത്രനെ 'യാണ്. തിരിച്ചറിവില്‍ മുടിയനായ പുത്രന്‍ റെ മാനസാന്തരം തീര്‍ച്ചയായും ഈ വരികളില്‍ തെളിഞ്ഞു കാണാം
ഞാന്‍ നിന്റെ കണ്ണിലെ കരടായിരുന്നപ്പോള്‍
നിനക്കെന്തുമാത്രം നൊന്തുവെന്ന്
എന്നിട്ടുമൊരുവേള നീ ശ്രമിച്ചില്ലല്ലൊ
എന്നെയവിടെ നിന്നെടുത്തുമാറ്റാന്‍
ചില ബന്ധങ്ങള്‍ അങ്ങനെയാണ്...
സുഖമുള്ള നോവുകള്‍ നല്‍കുന്ന ബന്ധങ്ങള്‍....
അത് തിരിച്ചറിയുമ്പോഴാണ് ആ നോവിന്റെ മാധുര്യം കൂടുതല്‍ അനുഭവപ്പെടുന്നത്...
ആമി,സുല്‍,ഇരിങ്ങല്‍,സൂ ചേച്ചി,കിനാവ്(അല്ലാട്ടോ),ചേച്ചിയമ്മ,അപ്പു,അഗ്രജന്‍,ചിത്രകാരന്‍,ഇക്കാസ്,അത്തിക്കുര്‍ശി,മംസി,മാത്യു,പച്ചാളം വല്യപ്പന്‍,മണിക്കുട്ടി,വിഷ്ണു മാഷ്(തെളിയേണ്ട മാഷെ,എന്നും വളരാന്‍ ബാക്കിയുണ്ടാകണം), കൃഷ്, മാനു, കലേഷ്, ദില്‍ബു, പീലിക്കുട്ടി, സാരംഗി, വേണു, സുഹാസ്, നന്ദുവേട്ടന്‍, എന്നെന്നും, ഇളതെന്നല്‍ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
വരികള്‍ ചെറുതായി തിരുത്തിയിട്ടുണ്ട്.
വല്യമ്മായീ,
വളരെ നന്നായി....
[ഈ ഒരു വരിയില്‍ ഒതുക്കേണ്ട അഭിനന്ദനം അല്ലാ, ഈ വരികള്‍ അര്‍ഹിക്കുന്നത്..പക്ഷെ എന്റെ ഒരു ഭാഷാ പരിധി വച്ച് അത്രയേ രക്ഷ ഉള്ളൂ]
കുഞ്ഞുമണീ
നന്നായിണ്ട്
വെറും ഒരു കരടിന്യാ ചിപ്പി ഏറ്റോം നല്ല മുത്താക്കി മാറ്റണേ.
കൃഷ്ണമണ്യേകരടായി കാണണ ലോകത്ത് കരടീനെ കൃഷ്ണ മണ്യായി കാണാന്‍ കഴിവുള്ളവരെ കണ്ടു കിട്ടണതന്നെ ഭാഗ്യം.
സ്നേഹം
ഈ കുഞ്ഞു വരികളിലെ വലിയ അര്‍ത്ഥങ്ങളുമായി എന്റെ വല്ല്യമ്മായി,നീ എന്നെന്നും മുന്നേറട്ടെ.
സാന്ഡോസ്,അചിന്ത്യേച്ചി,സപ്നേച്ചി സന്ദര്‍ശനത്തിനും വാക്കുകള്‍ക്കും നന്ദി
വല്ല്യമ്മായി ആളൊരു പുലിതന്നേ...
വളരേ ഇഷ്ടമായി..ട്ടോ...
ഒടിയന്‍,വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
പറയാനുള്ളതു മുഴുവനും കേട്ടു. ഇനിയും പറയൂ...കേള്‍ക്കണം. കവിതകള്‍ അസ്സലായിരിക്കുന്നു.
കണ്ണിലാകുമ്പോഴേ കരടിനു വലിപ്പമുള്ളൂ
Post a Comment
<< Home