Monday, December 11, 2006

പ്രണയം

പ്രണയം കപ്പാസിറ്ററുകളില്‍ ഊര്‍ജ്ജശേഖരണം
നടത്തുന്ന വൈദ്യുത മര്‍ദ്ദം പോലെ
വിപരീതചാര്‍ജ്ജുകള്‍ക്കിടയിലുള്ള
പ്രതിരോധത്തെ വക വെയ്ക്കാതെ
അത് സ്നേഹമെന്ന ഊര്‍ജ്ജം നിറയ്ക്കുന്നു.
ഈ ഊര്‍ജ്ജപ്രവാഹം ആരംഭത്തില്‍ ഇന്‍ഫിനിറ്റിയില്‍ തുടങ്ങി
കാല‍ക്രമേണ ഒരു നിശ്ചിത അളവില്‍ സ്ഥിരപ്പെടുന്നു.

Labels:

56 Comments:

Blogger വല്യമ്മായി said...

പ്രണയവും കപ്പാസിറ്ററും-പുതിയ പോസ്റ്റ്

12/11/2006 10:47 pm  
Blogger വേണു venu said...

ഈ ഊര്‍ജ്ജപ്രവാഹം ആരംഭത്തില്‍ ഇന്‍ഫിനിറ്റിയില്‍ തുടങ്ങി
കാല‍ക്രമേണ ഒരു നിശ്ചിത അളവില്‍ സ്ഥിരപ്പെടുന്നു

ഒരു ഖജനാ വെടി അമ്മായിയുടെ തറവാടിന്‍റെ വലതു വശത്തു നില്‍ക്കുന്ന ആ മരത്തിന്‍റെ താഴെയുള്ള കരീലയുടെ പുറകിലിരുന്നു കത്തിക്കുന്നു.
ഓ.ടൊ.
ഇതിപ്പോള്‍ ബൂലൊകാപ്രധിഭാസമാണോ?.

12/11/2006 10:56 pm  
Anonymous Anonymous said...

പ്രണയത്തില്‍ ഇത്രയധികം ഫിസിക്സ്‌ ഉണ്ടെന്നു കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.

12/12/2006 7:17 am  
Blogger വിഷ്ണു പ്രസാദ് said...

വല്യമ്മായീ,
ഫിസിക്സ് പഠിക്കാത്തവര്‍ക്ക് ഇത് ദഹിക്കൂല ട്ടോ.ന്നാലും പ്രണയഭൌതികം എന്ന ഒരു ശാഖയ്ക്ക് സ്കോപ്പുണ്ടാക്കിക്കളഞ്ഞല്ലോ...:)

12/12/2006 7:36 am  
Blogger അനംഗാരി said...

നിശ്ചിത അളവില്‍ സ്ഥിരപ്പെടും എന്ന് പറഞ്ഞതിനോട് മാത്രം യോജിപ്പില്ല വല്യമ്മായി. അതിനൊരു അളവുകോല്‍ ഇല്ല. അളക്കാന്‍ കഴിയുകയും ഇല്ല.

ബാക്കിയെല്ലാം ഗംഭീരം. ഈ ഊര്‍ജ്ജതന്ത്രം ഇഷ്ടപ്പെട്ടു. അതോ രസതന്ത്രമോ?

12/12/2006 7:43 am  
Blogger Unknown said...

പ്രണയപ്പനി ഇനിയും പടര്‍ന്ന് പിടിക്കട്ടെയെന്ന് ആശംസിക്കുന്നു. അത് ഊര്‍ജ്ജതന്ത്രമായാലും രസതന്ത്രമായാലും.

12/12/2006 8:02 am  
Blogger Peelikkutty!!!!! said...

പ്രണയത്തിന് എന്തെല്ലാം ഡെഫെനിഷന്‍സ് ആണെന്റെ ദൈവമെ..!..എല്ലാം കൂടിയൊരു പുസ്തകമാക്കിയാലോ? :)

12/12/2006 8:05 am  
Blogger Siju | സിജു said...

സ്വന്തം അനുഭവമാണോ :-)

12/12/2006 8:41 am  
Anonymous Anonymous said...

പ്രണയത്തിന് ഒരു ഫിസിക്സ് Interpretation വായിച്ചത് ആദ്യമായിട്ടാണ്. വല്യമ്മായി,വളരെ കൌതുകകരവും ശക്തവുമായ നിരീക്ഷണങ്ങള്‍. പ്രണയത്തിന് ഇനിയും ആരും പറഞ്ഞിട്ടില്ലാത്ത എന്തല്ലാം Dimensions ഉണ്ടാവാം അല്ലേ?.

12/12/2006 8:58 am  
Blogger ഇടിവാള്‍ said...

കവിത കൊള്ളാം വല്യമ്മായി..
രണ്ടു ചോദ്യങ്ങള്‍ അവശേഷിക്കുന്നു..

- വൈദ്യുതിക്കു മര്‍ദ്ദമുണ്ടോ ? ഇല്ല ;)
- കപ്പാസിറ്ററിലെ സ്റ്റോറേജ് ഓക്കേ, അതിന്റെ ഡിസ്ചാര്‍ജ്ജിന്റെ കാര്യം കൂടി ഒന്നു പറയാമായിരുന്നു ;)

ബൂലോഗ കവിതാ കുത്തൊഴുക്കില്‍, പല കവി തിമിംഗലങ്ങളും ശ്വാസം കിട്ടാതെ പിടയുന്നുണ്ട് !

12/12/2006 9:11 am  
Blogger asdfasdf asfdasdf said...

ഈ ഊര്‍ജ്ജപ്രവാഹം ആരംഭത്തില്‍ ഇന്‍ഫിനിറ്റിയില്‍ തുടങ്ങി
കാല‍ക്രമേണ ഒരു നിശ്ചിത അളവില്‍ സ്ഥിരപ്പെടുന്നു.
ഇതിലെ ഈ കാലക്രമേണ എന്നുള്ളതിന് വല്ല പരിധിയുമുണ്ടോ ? സ്ഥിരപ്പെട്ടില്ലെങ്കില്‍ എന്താണ് ചെയ്യേണ്ടത് ? ഞാനോടി...

12/12/2006 9:19 am  
Blogger സു | Su said...

ഫിസിക്സ് വല്യ പിടിയില്ല.

പ്രണയം എന്താണെന്ന് ഇതുവരെ ശരിക്ക് പിടികിട്ടിയിട്ടുമില്ല. ഗവേഷണം തുടരുന്നുണ്ട്.

പ്രണയം എന്തെങ്കിലും ആവട്ടെ.

:)

12/12/2006 9:26 am  
Blogger സുല്‍ |Sul said...

പ്രണയം പൂത്തിറങ്ങുന്ന ബൂലോകം. ഏനിക്കിഷ്ടമായി ഈ ഊര്‍ജ്ജകവിത.

ട്രാന്‍സിസ്റ്ററുകള്‍ക്ക് ത്രികോണ പ്രണയവും, ഐ സി കള്‍ക്ക് കണ്ടൊരോടെല്ലം പ്രണയവും, പിന്നെ ചിപ്, ബ്ലൂ ടൂത്ത്, വയര്‍ലെസ്സ് നെറ്റ്വര്‍ക്ക്........ ഓ എനിക്കോര്‍ക്കാന്‍ വയ്യ.

-സുല്‍

12/12/2006 9:31 am  
Blogger മുസാഫിര്‍ said...

-കാല‍ക്രമേണ ഒരു നിശ്ചിത അളവില്‍ സ്ഥിരപ്പെടുന്നു.

ഇതു കല്യാണം കഴിയുമ്പോള്‍ ആണു.അതു വരെ അവര്‍ ഗഗന‍ചാരികല്ലേ . എര്‍ത്തായി പ്രസരണ നഷ്ടം ഉണ്ടാവുകയില്ലല്ലോ !

അമ്മായി,പ്രണയത്തെ പുതിയ വീക്ഷണ കോണിലൂടെ കണ്ടതു രസമായി.

12/12/2006 9:33 am  
Blogger മുസ്തഫ|musthapha said...

പ്രണയത്തിന് ഇങ്ങിനേം നിര്‍വചനമുണ്ടല്ലേ.

‘കവിത’ ഒരു പകര്‍ച്ച വ്യാധിയാണോ ഡോക്ടര്‍!

:)

12/12/2006 9:54 am  
Blogger mydailypassiveincome said...

വല്യമ്മായീ,

പ്രണയവും കപ്പാസിറ്ററും‍ എന്നു കേട്ടപ്പോള്‍ ഒന്നു ഞെട്ടി. പിന്നെ പ്രണയകവിതകള്‍ക്ക് എന്തു വിഷയവുമാവാം എന്നു മനസ്സിലായി :)

ഇനിയാരാണാവോ പുതിയ കണ്ടുപിടിത്തവുമായി വരുന്നത്.

പിന്നെ കുട്ടമ്മേനോന്‍ പറഞ്ഞതുപോലെ ആ നിശ്ചിത അളവില്‍ അങ്ങനെ സ്ഥിരപ്പെട്ടില്ല എങ്കില്‍ എന്തു ചെയ്യും. ;)

ഓ.ടോ. കുട്ടമ്മേനോന്റെ പുറകെ ഞാനുമുണ്ട്. ;)

12/12/2006 10:02 am  
Blogger Unknown said...

പ്രണയകാലമണിത് എന്ന് തോന്നുന്നു. എല്ലാവര്ക്കും.

പ്രണയം മരിക്കുന്നില്ലല്ലൊ. ബൂലോകത്തുള്ള ആരാണ് പ്രണയിച്ചിട്ടുള്ളവര്?
അറിയുവാന് താല്പര്യമുണ്ട്.
അങ്ങിനെ ആരെങ്കിലുമുണ്ടെങ്കില് അവരില് പ്രണയമുണ്ടെങ്കില് അവരെഴുതട്ടെ പ്രണയം. പ്രണയിക്കാത്തവര്‍ക്ക് പ്രണയമെഴുതാന്‍ അവകാശമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറ്റുപലതു അറിയാതെ നമുക്ക് കേട്ട് കണ്ട് എഴുതാം. എന്നാല്‍ പ്രണയം അതു അനുഭവിച്ചു തന്നെ എഴുതണം.

വല്യമ്മായിയുടെ പ്രണയം കാപാസിറ്ററില് ഊറ്ജ്ജം നിറയ്ക്കുമ്പോലെയാണെങ്കിലും
അവാസാനം എന്തു സംഭവിക്കും?? പ്രണയം മരിക്കുമൊ??

4 - 8 വയസ്സുള്ള കുട്ടികളില് നടത്തിയ സര്‍വ്വേയില് കുട്ടികളള്‍ അവരുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നുണ്ട് സ്നേഹത്തെക്കുറിച്ച്.
“ Love is that first feeling you feel before all the bad stuff gets in the way“
നിഷ്കളങ്കമായ കുട്ടികളുടെ വാക്കുകളാണ് മുകളില് ഉദ്ദരിച്ചത്.

അത്രതന്നെ പ്രായത്തിലുള്ള ചില കുട്ടികള്‍ ഉദാഹരണ സഹിതം പറയുന്നു ഇങ്ങനെ:
“"When my grandmother got arthritis, she couldn't bend over and paint her toenails anymore. So my grandfather does it for her all the time, even when his hands got arthritis too. That's love."

ഇതില് നിന്നൊക്കെ വ്യത്യസ്തമാണ് ചിലര്ക്ക് പ്രണയം:

പ്രണയം വ്യക്തികള് തമ്മിലുള്ള ആകര്ഷണമാണെന്നും ആകര്ഷണം ഏതെങ്കിലും ഒന്നിനെ സ്വന്തമാക്കാനുള്ള ത്വരമാത്രമാണെന്നും
പ്രണയം ഉടലെടുക്കുന്നത് തലച്ചോറിലെ രാസപദാര്ത്ഥങ്ങളില് വരുന്ന മാറ്റങ്ങള്ക്കനുസരിച്ചാണെന്ന് ഡോകടര്മാര് പറയുന്നു.

അതു കൊണ്ടു തന്നെ വല്യമ്മായിയുടെ പുതിയ കണ്ടുപിടുത്തം ആദ്യവരികളില് കവിതയായും പിന്നെ ഗദ്യമായും തോന്നി.

ഇവിടെ പലരും പ്രണയ കവിതകളെഴുതി. പ്രണയം പലതരത്തിലുണ്ട്.
1. ആത്മരതി അല്ലെങ്കില് തന്നോട് തന്നെ തോന്നുന്ന സ്നേഹം.
2. ദിവ്യ പ്രണയം
3. വീട്ടുകാരിലുള്ള പ്രണയം
4. ചില വസ്തുക്കളോട്, വ്യക്തികളോട് അവരുടെ ചില അവയവങ്ങളോടുള്ള പ്രണയം
ഇത്രയൊക്കെ പറയാമെങ്കിലും പ്രണയത്തെ (സ്നേഹത്തെ) നമുക്ക് മൂന്നായി തിരിക്കാം
1. സഹോദര / സഹോദരി തുല്യമായ സ്നേഹം
2. മനസ്സുകള് തമ്മിലുള്ള പ്രണയം (ദിവ്യ പ്രണയം)
3. ശരീരത്തോടുള്ള പ്രണയം.

ചിലര്ക്ക് ആദ്യ കാഴചയില് തന്നെ പ്രണയ മുണ്ടാകാം. എന്നാല് പ്രണയത്തെ പലരും തെറ്റിദ്ധരിക്കുന്നു അല്ലെങ്കില് തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. പ്രണയത്തെയും Infactuation നെയും ആവശ്യാനുസരണം ആളുകളുപയോഗിക്കുന്നു. പ്രധാനമായും കൌമാര ദശയിലുള്ള കുട്ടികള് പ്രണയത്തെ കാണുന്നത് ഇങ്ങനെ യാണെന്ന് എനിക്ക് തോന്നുന്നു.

എനിക്ക് തോന്നുന്നത് പ്രണയം എന്നുള്ളത്
അതിരുകളില്ലാത്തതു തന്നെയാണെന്നു തന്നെ. (Love is unconditional).

“ കാല‍ക്രമേണ ഒരു നിശ്ചിത അളവില് സ്ഥിരപ്പെടുന്നു” എന്നുപറയുന്നത് തീരെ മനസ്സിലാകുന്നില്ല്.

വല്യമ്മായി പറയുന്ന പ്രണയം ഞാന് പറയുന്ന ഏതെങ്കിലും ഗ്രൂപ്പില് പെടുമൊ? അല്ലെങ്കില് ഈ കപ്പാസിറ്ററിറെ ഊര്ജ്ജം കാലക്രമത്തിലെങ്ങിനെ രൂപാന്തരം പ്രപിക്കുന്നു???

മറുപടി ആര്‍ക്കും പറയാം.

12/12/2006 12:21 pm  
Blogger sreeni sreedharan said...

നല്ല കവിത,
ഷോട്ടാവാണ്ട് നോക്കിയാല്‍ മാത്രം മതി!

(സ്വന്തം തൊഴില്‍മേഖല തെരഞ്ഞെടുത്തത് നാന്നായീ, ഇനി ആ ദില്‍ബനും മറ്റും “പ്രണയം ക്രഡിറ്റ് സൈഡും ഡെബിറ്റ് സൈഡും...” എന്നൊക്കെ എഴുതും ;)

12/12/2006 12:28 pm  
Blogger തറവാടി said...

ഇരിങ്ങലേ,

പ്രണയമോ ,

ഞാനും വല്യമ്മായിയും ഇത് കേട്ടിട്ട് പോലുമില്ലാ

12/12/2006 12:37 pm  
Blogger ദേവന്‍ said...

മാ പച്ചാളാ !
അണ്ഡ കടാഹത്തിന്റെ അച്ചുതണ്ടായ ഡെബിറ്റിനേം ക്രെഡിറ്റിനേം ആക്ഷേപിക്കരുത്‌!

യിങ്‌ യാങ്ങ്‌ ചക്രം പോലെ രാത്രിപകലുകള്‍ പോലെ ജനിമൃതികള്‍ പോലെ പരമമായ ഡ്യൂവല്‍ ആസ്ക്പെക്റ്റുകള്‍ ആണ്‌്‌ അവ. ഡെബിറ്റില്ലാത്ത ക്രെഡിറ്റില്ല. ക്രെഡിറ്റില്ലാത്ത ഡെബിറ്റുമില്ല, ഇതു രണ്ടുമില്ലെങ്കില്‍ എനിക്കു ചോറുമില്ല.

വെറുതേ അവത്തിങ്ങളെ അധിക്ഷേപിച്ച്‌ കണക്കശ്ശാപം വലിച്ചു തലയില്‍ വയ്ക്കല്ലേ.

12/12/2006 12:41 pm  
Blogger K.V Manikantan said...

എന്തു ചെയ്യാം -എഡിറ്റു ചെയ്യുക ഒരു ദൌറ്ബല്യമായിപ്പോയി...
===========================
പ്രണയം
കപ്പാസിറ്ററിലേക്കൊഴുകന്ന ഊര്‍ജ്ജമ്മാണ്.

ധ്രുവങ്ങള്‍ക്കിടയിലെ പ്രതിരോധം
വകവെക്കാതെ
അത് സ്നേഹത്തെ നിറക്കുന്നു.

ഇന്‍ഫിനിറ്റിയില്‍ തുടങ്ങി
ഒരു നിശ്ചിത അളവില്‍ സ്ഥിരപ്പെടുന്നതുവരെ.
=============================

ഞാന്‍ ജീവഭയത്താല്‍ ഓടുന്നു. ഇനി തറവാടി, കവിവാള്‍... ധാരാളമുണ്ട് എഡിറ്റ് ചെയ്യാന്‍...

12/12/2006 12:49 pm  
Blogger ചില നേരത്ത്.. said...

പ്രണയം 1:3 മിക്സിലുള്ള സിമന്റ് പ്ലാസ്റ്റര്‍ പോലാണ്
C-40 ഗ്രേഡിലുള്ള കോണ്‍ക്രീറ്റ് മിക്സ് പോലാണ്
ഉപ്പുരസമുള്ളിടത്തുപയോഗിക്കുന്ന SRC സിമന്റ് പോലാണ്.
കവിത, ഇക്കാലത്ത് വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന പോലാണ് .
(ശ്രദ്ധിക്കൂ, എല്ലാ വരികളുടെ അവസാനവും ‘പോലാണ്’ എന്നാണ്)
വല്യമ്മായീ ..തമാശ കവിതയാണല്ലോല്ലേ?
സീരിയസാണെങ്കില്‍ ഞാനോടി :)

12/12/2006 1:33 pm  
Blogger സൂര്യോദയം said...

ഈ ഫിസിക്സിന്റെ ഒരു കാര്യേ... ഭാഗ്യം ഞാന്‍ അധികം പഠിക്കാഞ്ഞത്‌ ;-)

12/12/2006 1:41 pm  
Blogger Unknown said...

കണക്കശ്ശാപം വാങ്ങിയ പച്ചാളത്തിനെ പൂശാന്‍ ഓടി വന്നതാ.അപ്പോഴേയ്ക്കും ദേവേട്ടന്‍ പൂശി. എന്നാലും എന്റെ വകയും ഇന്നാ.പച്ചാളം... ഡബിള്‍ എന്റ്രിയെ തൊട്ടാല്‍ ലൂക്കാ പാസിയോളിച്ചാത്തനാണേ സത്യം അടിച്ച് നിന്റെ ക്യാപിറ്റല്‍ അക്കൌണ്ട് കറന്റ് അക്കൌണ്ടാക്കും.ഇത് സത്യം x 3. :-)

12/12/2006 2:30 pm  
Blogger ഡാലി said...

കണക്കമാരെ കണ്ട് കണിക്കികള്‍ ഉണ്ടോ എന്ന് നോക്കി വന്നതാ.

ഇത് കവിതകാലം
മണലിലും, ഞണ്ടുംകുഞ്ഞുങ്ങളിലും
ബ്ലോഗിലും, മൂക്കിലും
അടുപ്പിലും, കാര്‍ന്നോരിലും
കവിതപൂക്കും കവിതകാലമിത്

നെഗറ്റിവ് സ്ലോപ്പുള്ള ഗ്രാഫ് പോലെ
പ്രണയമൊഴുകുമ്പോള്‍,
ഫിസിക്സിലും,കണക്കിലും,
സിമന്റിലും, ചട്ടിയിലും,
ക്രെഡിറ്റിലും, ഡെബിറ്റിലും,
കവിതപൂക്കും കവിതകാലമിത്

രസതന്തക്കാരേ, വരൂ നമുക്കും
ഈ കാറ്റില്‍ തൂറ്റി നോക്കാം
ഒത്താല്‍ ഒരു കവിത അല്ലേല്‍ ഒരു തന്ത്രം
കവിതപൂക്കും കവിതകാലമിത്

ഞാന്‍ ഓടിയില്ല. ഇവിടെതന്നെയുണ്ട്. രണ്ടിലൊന്ന് അറിഞ്ഞേ പോകൂ ;)

12/12/2006 2:58 pm  
Blogger sreeni sreedharan said...

കമന്‍റെ, വാട്ട് ഗോസ് ഔട്ട്
പണി വാട്ട് കംസ് ഇന്‍ ...എന്നെവിടെയോ കേട്ടപോലെ

(വല്യമ്മായി :) ഇതൊന്നിവിടെ വച്ചോട്ടെ, ഇപ്പൊ എടുത്തോളാം )

12/12/2006 6:56 pm  
Anonymous Anonymous said...

ഫിസിക്സില്‍ ഞാനെന്നും പുറകേയായിരുന്നു.അതുകൊണ്ട്‌ മനസ്സിലാകുന്നില്ലാ...ക്ഷമിക്കണേ

12/12/2006 7:45 pm  
Blogger thoufi | തൗഫി said...

പ്രണയം പലപ്പോഴും എനിക്ക് ഷോക്കടിച്ചിട്ടുള്ള ഒരു ഏര്‍പ്പാടാ..അതുകാരണം അടുക്കാന്‍ ഭയങ്കര പേടിയാ..

വല്ല്യമ്മായീ...കവിത കൊള്ളാം.ട്ടൊ
പ്രണയതിന്റെ പുതിയ നിര്‍വചനം അസ്സലായി.
എത്ര നിര്‍വചിച്ചാലും തീരാത്ത ഈ കാന്തികവലയം ബല്ലാത്തൊരു എര്‍പ്പാടുതന്നെ.

ഓ.ടോ)എ.സി.യെ ഡി.സി.യാക്കി മാറ്റിയാല്‍ പ്രണയം പ്രണയനൈരാശ്യമായി മാറുമൊ..?

12/12/2006 7:52 pm  
Blogger Abdu said...

എന്തിനാ ഈ പ്രണയത്തെയിങ്ങനെ സയന്‍സിലും കണക്കിലും ഒക്കെ കുത്തി നിറച്ച് ശ്വാസം മുട്ടിക്കണേ?

അതിനതിന്റേതായ ഒരു ഭാഷയില്ലേ, അതില്‍ പോരേ,

ഇതിപ്പോ എല്ലാവരും ഇതൊരു വാശിയായെടുത്താല്‍ പിന്നത്തെ അവസ്ഥ നോക്കിക്കേ, പോലീസേമാന്‍‌മാര് അവന്മാരുടെ ഭാഷയിലൊക്കെ പ്രണയത്തെ വര്‍ണിച്ചാല്‍ പിന്നെന്താ പറയാ :)

12/12/2006 7:59 pm  
Blogger sreeni sreedharan said...

അതെന്താ ഇടങ്ങളേ,
തങ്കപ്പനെസ്സൈ തങ്കമ്മപ്പോലീസിനോട്, “നീയില്ലാത്ത ജീവിതം, തോക്കില്ലാത്ത പാറാവുകാരനെപ്പോലാണെനിക്ക്” എന്നുപറയാന്‍ പാടില്ലെ?
;)

12/12/2006 8:25 pm  
Blogger തറവാടി said...

ഉമ്മച്ചിക്ക്,


" ജന്‍മദിനാശംസകള്‍"

പച്ചാന
ആജു
( പിന്നെ ഈ എഴുതിയവനും)

(ഓ:ടോ: പച്ചാന , ഇന്നലെ രാത്രി അറിയാതെ ഇവിടെ എഴുതാന്‍ ശ്രമിച്ചെങ്കിലും , അറിയാതെ ഉറങ്ങിപ്പോയത്രെ , രാവിലെ സ്കൂളില്‍ പോകുമ്പൊള്‍ ,എന്നോടിവിടെ ഇങ്ങനെ എഴുതാന്‍ പറഞ്ഞു)

12/13/2006 7:59 am  
Blogger സു | Su said...

ജന്മദിനാശംസകള്‍ വല്യമ്മായീ :) ഒരുപാട് സന്തോഷം വല്യമ്മായിയുടെ കൂടെ എന്നും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

12/13/2006 8:04 am  
Blogger Peelikkutty!!!!! said...

വല്യമ്മായീ,ഹാപ്പി ബെര്‍ത്ഡെ റ്റു യൂ...

12/13/2006 8:13 am  
Blogger ദേവന്‍ said...

ജന്മദിനാശംസകള്‍ വല്യമ്മായിയേ

12/13/2006 8:15 am  
Blogger വിഷ്ണു പ്രസാദ് said...

വല്യമ്മായീ ജന്മദിനാശംസകള്‍....

12/13/2006 8:19 am  
Blogger Unknown said...

സന്തോഷവും ആഹ്ലാദവും പകരുന്ന ഒരു പാട് ജന്മദിനങ്ങളുണ്ടാകട്ടേന്ന് ആശംസിക്കുന്നു.

12/13/2006 8:22 am  
Blogger Abdu said...

ഒരു ഓ ടോ.

മി. പാച്ചാളം, നീ മിണ്ടരുത്, നീ മിണ്ടാറാവുമ്പോ നിന്റെ ബോസ് പറയും, ദില്‍ബന്‍,
അത് വരെ നീ മിണ്ടരുത് :)

12/13/2006 8:25 am  
Blogger മുല്ലപ്പൂ said...

പിറന്നാളാശംസകള്‍, വല്ല്യമ്മായിയേ...
കേയ്ക്കും, പായസവും. ഐസ്ക്രീമും,ചോക്ലേസും മാത്രം മതി എനിക്ക്. ഞാനിപ്പോള്‍ ഡയറ്റിങ്ങിലാ..

12/13/2006 8:29 am  
Blogger അനംഗാരി said...

വല്യമ്മായിക്ക് ജന്‍‌മദിനാശംസകള്‍.

ഓ:ടോ: എന്റെ ജന്‍‌മദിനം വരുന്നു. ഞാനിരുന്ന് കരയും ദിവസം മുഴുവനും. ജനിച്ച് പോയതോര്‍ത്തിട്ട്. ജനിച്ചില്ലായിരുന്നെങ്കില്‍ ഇതൊന്നും കാണുകേം , കേള്‍ക്കുകേം വേണ്ടായിരുന്നല്ലോ?

12/13/2006 8:39 am  
Blogger സുല്‍ |Sul said...

സന്തോഷ ജന്മദിനം കുട്ടിക്ക് (കുട്ടിയല്ല വല്യമ്മായിക്ക്)

-സുല്‍

12/13/2006 8:59 am  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വല്യമ്മായീ ജന്മദിനാശംസകള്‍

12/13/2006 9:16 am  
Blogger asdfasdf asfdasdf said...

happy birthday to u !

12/13/2006 9:18 am  
Blogger mydailypassiveincome said...

വല്യമ്മായീ, ജന്മദിനാശംസകള്‍ :)

12/13/2006 9:23 am  
Blogger മുസ്തഫ|musthapha said...

വല്യമ്മായി,


പിറന്നാള്‍ ആശംസകള്‍...

ഒത്തിരിയൊത്തിരി പിറന്നാളുകള്‍ സന്തോഷത്തോടും സമാധാനത്തോടും പിന്നിടട്ടെ‍ എന്ന് പ്രാര്‍ത്ഥിക്കുന്നു.

12/13/2006 9:29 am  
Blogger മുസാഫിര്‍ said...

പിറന്നാള്‍ ആശംസകള്‍ വല്ലിമ്മായി !

12/13/2006 9:33 am  
Blogger Mubarak Merchant said...

വെല്യമ്മായിക്ക് പിറന്നാള്‍ ആശംസകള്‍.

12/13/2006 9:38 am  
Blogger sreeni sreedharan said...

വല്യമ്മായിക്ക് ജന്മദിനാശംസകള്‍,
പത്തെണ്‍പത് വര്‍ഷങ്ങളും കൂടി ജീവിച്ച്, ആ തറവാടിക്ക് കഞ്ഞിവച്ച് കൊടുക്കൂ... :)

ഇന്നു ഒരു കണ്ടന്‍സറെടുത്ത് ഷോട്ടാക്കിക്കോ...ട്ടേ! ആഘോഷമാവട്ടെ!
:)

12/13/2006 10:52 am  
Blogger Areekkodan | അരീക്കോടന്‍ said...

വല്ല്യമ്മായി വയസ്സ്‌ കൂടിക്കൂടി ഒരു വല്ല്യമ്മ ആവട്ടെ എന്നാശംസിക്കുന്നു. വല്ല്യമ്മായിയുടെ ഒന്നാം പ്രണയനിയമം നോബല്‍പ്രൈസിന്‌ സമര്‍പ്പിച്ചാലോ????

12/13/2006 11:23 am  
Blogger ലിഡിയ said...

സ്വപ്നങ്ങളെല്ലാം പൂവണിയാന്‍,എന്നും പച്ചപുല്‍ത്തകിടികളുടെ സമാധാനമറിയാന്‍, ഇനിയും സഫലമായ അനേകം നാളുകളെണ്ണാന്‍ എന്റെ വക ഒരു പിറന്നാള്‍ ആശംസ.

-പാര്‍വതി.

12/13/2006 1:33 pm  
Anonymous Anonymous said...

വല്യമ്മായിക്ക്‌ പിറന്നാളാശംസകള്‍.

12/13/2006 1:56 pm  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

piRannaaLaaSamsakaL, vallyammaayee:-)

12/13/2006 2:06 pm  
Blogger Sona said...

പ്രണയം വായിച്ചു..ആദ്യമായാ ഊര്‍ജ തന്ദ്രികളില്‍ കവിത വിരിഞത് കാണുന്നത്.gr8!

"Belated happy b'day"

12/16/2006 12:06 pm  
Blogger പാക്കരൻ said...

അതെ, കപ്പാസിറ്ററിന്റ്റെ ആയുസ് ∝ കയ്യിലിരിപ്പ്

6/20/2008 12:22 pm  
Blogger indrasena indu said...

elctrical engineere premichaal shock adichathu thanne mashey

7/08/2009 9:31 pm  
Blogger DARK SUN said...

upakaaramenkil sweekarichalum,labhikkunnu, nalkaan thonnunnu, nalkunnu. njaanum neeyum onnumariyunnilla ariyikkunnavanum ariyunnavanum avan mathram nammute ekanaya allahu rahmanurraheem
http://www.youtube.com/watch?v=AbFtkiMFGb8
nirbandamaayum ee linku check cheyyuka aarkkayakkanam ennu bodhikkunnuvo avarkk mathram ayakkuka.1 muthal 20 thil kooduthal file ukal undennu thonnunnu kazhiyunnathrayum kanumallo?
snehathode abumazeera enna shihab

8/21/2009 5:35 pm  
Blogger DARK SUN said...

abumazeera@gmail.com
jabeenashihab@gmail.com

8/21/2009 5:37 pm  

Post a Comment

<< Home