Wednesday, December 13, 2006

ജന്മദിന ചിന്ത

തിരിഞ്ഞ്‌ നടക്കാനായിരുന്നെങ്കില്‍;
വഴിയിലുപേക്ഷിച്ചു പോന്ന
പഴത്തൊലിയെടുത്ത്‌
കുപ്പയിലെറിയാമായിരുന്നു

Labels:

51 Comments:

Blogger വല്യമ്മായി said...

ജന്മദിനചിന്ത-പുതിയ പോസ്റ്റ്

12/13/2006 8:07 pm  
Blogger K.V Manikantan said...

തിരിഞ്ഞ്‌ നടക്കാനായിരുന്നെങ്കില്‍;
വഴിയിലുപേക്ഷിച്ചു പോന്ന
പഴത്തൊലിയെടുത്ത്‌
കുപ്പയിലെറിയാമായിരുന്നു-

ജപ്പാന്‍ ഹൈക്കു പോലെ മനോഹാരം.
-ഞാന്‍ തൊപ്പിയൂരി കയ്യില്‍ പിടിച്ച് തലകുനിച്ച് 4 സെക്കന്റ് നില്‍ക്കുന്നു.

12/13/2006 8:24 pm  
Blogger ലിഡിയ said...

മ്മ്ഹ് നല്ല ജന്മദിന ചിന്ത..

ഇനിയെങ്കിലും പഴത്തൊലിയൊന്നും വഴീലിടാതെ നടക്കൂട്ടോ, ദുബായ് പോലീസ് ഫൈനടിക്കും ഹാ പറഞ്ഞില്ലാന്ന് വേണ്ട (തമാശ പറഞ്ഞാല്‍ തല്ലരുത് ടീച്ചര്‍) :-) എനിക്ക് പിറന്നാളായിട്ട് ബിരിയാണിയോ നെയ്ചോറോ ഒന്നും ഉണ്ടാക്കി അയക്കാഞ്ഞത് എന്താ?


-പാര്‍വതി.

12/13/2006 8:28 pm  
Blogger സു | Su said...

നല്ല ചിന്ത. :)

കാര്യമായിട്ട് ആഘോഷിക്കാറുണ്ടോ ജന്മദിനം ?

12/13/2006 8:37 pm  
Blogger Kiranz..!! said...

തിരിഞ്ഞുനോക്കേണ്ട വല്യമ്മായി..ഇന്നലത്തെ തകര്‍പ്പന്‍ മഴക്ക് ആ പഴത്തൊലി ലോ..ലൊഴുകിപ്പോവുന്നു.

തറവാട്ടില്‍ അപ്പോ ജന്മദിനായിട്ടെന്താ ആഘോഷം ?

12/13/2006 9:01 pm  
Blogger sreeni sreedharan said...

തിരിഞ്ഞു നടക്കാന്‍ പറ്റില്ലല്ലോ അമ്മായീ....
ഇനിയും പഴത്തൊലികള്‍ എറിയാതിരുന്നാല്‍ മതി.
ഓള്‍ ദ ബെസ്റ്റ്!

12/13/2006 9:35 pm  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

chintha vaLare ishTamaayi :)

12/13/2006 9:45 pm  
Blogger reshma said...

വല്യമ്മായി, ജന്മദിനാശംസകള്‍!

നാല് കൊച്ചു വരികള്‍, ഒരു സിമ്പില്‍ ഇമേജ്, ധ്വനികള്‍ എണ്ണുന്നില്ല:) ജന്മദിന ചിന്ത ഇഷ്ടായി.

12/13/2006 10:05 pm  
Anonymous Anonymous said...

മുന്നോട്ട് നോക്കി നടന്നിരുന്നെങ്കില്‍
മുന്‍പേ പോയവര്‍
വഴിയിലുപേക്ഷിച്ച പഴത്തൊലിയില്‍
ചവിട്ടി വീഴില്ലായിരുന്നു.

:) ജന്മദിനാശംസകള്‍!

12/14/2006 6:18 am  
Blogger ടി.പി.വിനോദ് said...

വല്യമ്മായീ,കുഞ്ഞുകവിത നന്നായിരിക്കുന്നു.കുസൃതി നിറഞ്ഞ ഒരു ദാര്‍ശനികതയുണ്ട് അതില്‍.
ജന്മദിനാശംസകള്‍...

12/14/2006 6:50 am  
Anonymous Anonymous said...

ഇനിയെങ്കിലും പഴത്തൊലി റോഡിലിടാതെ പോവാന്‍ നോക്ക്...:)

12/14/2006 7:02 am  
Blogger മുസാഫിര്‍ said...

അപ്പൊള്‍ തറവാടി മുന്നിലാണോ അതോ പുറകിലാണൊ നടന്നിരുന്നത് വല്ലിമ്മായീ ?

12/14/2006 8:16 am  
Blogger സൂര്യോദയം said...

നന്നായിരിയ്ക്കുന്നു...
'തിരിഞ്ഞ്‌ നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍' എന്നെഴുതിയാല്‍ കുറച്ചുകൂടി വ്യക്തത വരുമെന്ന് ഒരു എളിയ തോന്നല്‍... :-)

12/14/2006 8:17 am  
Blogger Unknown said...

ഇതാണ് പോസ്റ്റ്. ഞാന്‍ ഒരു 10 തവണ വായിച്ചു. അത്രയും തവണ പുതിയ അര്‍ത്ഥങ്ങള്‍ കിട്ടുകയും ചെയ്തു. ആദ്യം താങ്കളുടെ കവിതയും പ്രണയ കവിതയും വായിച്ചതില്‍ നിന്ന് ഈ ചിന്ത 1000 മടങ്ങ് മനോഹരമായിരിക്കുന്നു. കീപ്പ് ഇറ്റ് അപ്പ്.

12/14/2006 8:35 am  
Blogger Peelikkutty!!!!! said...

ഇനി ഇപ്പം വല്യമ്മായി തിരിഞ്ഞ് നടക്കനൊന്നും നിക്കണ്ട..പഴത്തൊലി ഞാനെടുത്ത് കുപ്പയിലിട്ടു:)



മുട്ടായി ഒന്നും കിട്ടീല..:(

12/14/2006 8:39 am  
Blogger ബിന്ദു said...

പിറാന്നാളാശംസകള്‍!!
:)

qw_er_ty

12/14/2006 8:47 am  
Blogger Unknown said...

വല്യമ്മായിക്ക് ജന്മദിനാശംസകള്‍.
ഇനിയങ്ങോട്ട് പഴത്തൊലികള്‍ കുപ്പയില്‍ തന്നെയെറിഞ്ഞ് പോകാന്‍ നോക്കൂ!
എറിയാന്‍ കുപ്പയൊന്നും കണ്മുന്നില്‍ കണ്ടില്ലെങ്കില്‍ വിഷമിക്കണ്ട ഇവിടെ ബൂലോഗക്ലബ്ബുണ്ടല്ലോ!

12/14/2006 9:23 am  
Blogger mydailypassiveincome said...

വല്യമ്മായീ, വഴിയിലുപേക്ഷിച്ചതിനെയോര്‍ത്ത് ദുഖിക്കേണ്ട. തിരിഞ്ഞുനടക്കുകയും വേണ്ട. ധൈര്യമായി മുന്നോട്ടു നടക്കൂ. മാത്രമല്ല കുപ്പയിലെറിയേണ്ടത് മറ്റെങ്ങുമിടാതെ കുപ്പയില്‍ത്തന്നെയെറിയൂ. പിന്നെ തിരിഞ്ഞു നടക്കുകയോ നടക്കേണ്ടതിനെക്കുറിച്ചോര്‍ക്കുകയോ വേണ്ടല്ലോ.

12/14/2006 9:26 am  
Blogger മുസ്തഫ|musthapha said...

രാജുവിന്‍റെ വാക്കുകള്‍ ഞാന്‍ കടമെടുക്കട്ടെ... “ഞാന്‍ ഒരു 10 തവണ വായിച്ചു. അത്രയും തവണ പുതിയ അര്‍ത്ഥങ്ങള്‍ കിട്ടുകയും ചെയ്തു“.

വായനക്കാരന് അവന്‍റെ അഭിരുചിക്കൊത്ത് മിനഞ്ഞെടുക്കാന്‍, ഒരു പാട് തലങ്ങള്‍ ദര്‍ശിക്കാവുന്ന കൊച്ചു (വലിയ) ചിന്ത.

അഭിനന്ദനങ്ങള്‍ വല്യമ്മായി.

ഇനിയും ആശംസകള്‍ നേര്‍ന്ന് ബിരിയാണിയുടെ എണ്ണം കൂട്ടുന്നില്ല :)

12/14/2006 9:31 am  
Blogger ഇടിവാള്‍ said...

ഗംഭീരമായ്യിരിക്കുന്നു അമ്മായി.

തിരിഞ്ഞുനടക്കാന്‍ നിന്നാള്‍, നമ്മള് മറ്റുള്ളോരില്‍ നിന്നും ബഹുദൂരം പുറകിലാകും... ഒറ്റപ്പെടാം..

12/14/2006 9:40 am  
Blogger ജേക്കബ്‌ said...

ആശംസകള്‍

12/14/2006 9:43 am  
Blogger asdfasdf asfdasdf said...

ഉഗ്രന്‍ വരികള്‍. പലവട്ടം വായിച്ചു. പലതും മനസ്സില്‍ കയറിയിറങ്ങി.
ജന്മദിനമായിട്ട് ചിന്തമാത്രേ ഉള്ളൂ.. ആഘോഷങ്ങളൊന്നുമില്ലേ ?

12/14/2006 9:46 am  
Blogger സുല്‍ |Sul said...

വല്യമ്മായ്യേ......
പിറന്നാളായിട്ട് ഇത്തരം ഫിലുകളാണോ ചിന്തിച്ചുകൂട്ടുന്നത്. അടിച്ചുപൊളിക്കെന്റിഷ്ടാ. ചുമ്മാ ആലോചിച്ചു തലപൊളിക്കാതെ.

ഇനി ആലോചനയെപറ്റി. തുളഞ്ഞു കേറുന്ന വരികള്‍. ഇനിയുള്ളപാതയില്‍ തെറ്റുകള്‍ ഇല്ലാതെ മുന്നേറാന്‍ ശ്രമിക്കാം. അത്രേമല്ലേ മനുഷ്യനെകൊണ്ട് പറ്റു. തെറ്റുചെയ്യാത്തവരായി ആരുമില്ല. അതില്‍ നിന്ന് പാഠം ഉള്‍കൊണ്ട് മുന്നോട്ട് പോകാന്‍ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ!!!

-സുല്‍

12/14/2006 10:11 am  
Blogger Unknown said...

വല്ല്യമ്മായീ,
ഇത് വളരെ നന്നായിരിക്കുന്നു. ഞാന്‍ ശ്രദ്ധിച്ചത് ആദ്യ വരിയിലെ സെമി-കോളന്‍ (ഇതിന്റെ മലയാളം?) ഉണ്ടാക്കുന്ന അര്‍ത്ഥവ്യത്യാസങ്ങളാണ്. അതുള്ളപ്പോഴും ഇല്ലാത്തപ്പോഴുമുള്ള അര്‍ത്ഥങ്ങള്‍.

12/14/2006 11:03 am  
Anonymous Anonymous said...

ദില്‍ബൂ, സെമി കോളന്‍=അര്‍ദ്ധവിരാമ ചിഹ്നം

12/14/2006 11:09 am  
Blogger Kalesh Kumar said...

വല്യാന്റീ,
ജന്മദിനാശംസകൾ!!!

-കലേഷും റീമയും-

12/14/2006 11:12 am  
Anonymous Anonymous said...

വൈകിയ ജന്മദിന ആശംസകള്‍!!

അത്തിക്കുര്‍ശി

12/14/2006 11:54 am  
Blogger ഉമേഷ്::Umesh said...

വളരെ നല്ല കവിത, വല്യമ്മായീ. ഒരു കുഞ്ഞുണ്ണിക്കവിതയുടെ മനോഹാരിത. വല്യമ്മായിയുടെ ഇതുവരെ എനിക്കു് ഏറ്റവുമിഷ്ടപ്പെട്ട പോസ്റ്റ്.

ജന്മദിനാശംസകള്‍, വൈകിയാണെങ്കിലും!

12/15/2006 5:42 am  
Blogger വല്യമ്മായി said...

ഈ പോസ്റ്റിലും കഴിഞ്ഞ പോസ്റ്റിലുമായി എനിക്ക് ജന്മദിനമാശംസിച്ച സൂചേച്ചി,പീലിക്കുട്ടി,ദേവേട്ടന്‍,വിഷ്ണുപ്രസാദ്,രാജു,ഇടങ്ങള്‍,അനംഗാരി,സുല്‍,ഹെറിറ്റേജ് ചേട്ടന്,കുട്ടന്മേനോന്,മഴത്തുള്ളി,അഗ്രജന്‍,മുസാഫിര്‍,ഇക്കാസ്,പച്ചാളം,അരീക്കോടന്‍,താര,ചേച്ചിയമ്മ,ജ്യോതിര്‍മയി,കിരണ്സ്,രേഷ്മ,ലാപുട,ബിന്ദു,പിന്മൊഴി യാത്രമൊഴി,ജേക്കബ്,കലേഷ്,അത്തിക്കുറിശ്ശി,ഉമേഷ് ചേട്ടന്‍,പിന്നെ മെയിലെഴുതിയ ഓര്ക്കുട്ടില്‍ മെസ്സേജയച്ച എല്ലാവര്ക്കും നന്ദി.

ഇതുവരേയും ജന്മദിനം ആഘോഷിക്കാറില്ല,പച്ചാന വലുതാവുന്നത് വരെ ഈ ദിവസം തറവാടി ഓര്‍ക്കറു പോലും ഇല്ല,പിന്നെ ഉമ്മയുണ്ടായിരുന്നപ്പോള്‍ ക്ളാസ്സില്‍ കൊടുക്കാന്‍ മിഠായി വാങ്ങിതരുമായിരുന്നു.

12/16/2006 7:33 am  
Blogger വല്യമ്മായി said...

എന്റെയീ രണ്ടു വരി വായിച്ച് ആസ്വദിച്ച ചിന്തിച്ച വിവിധ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തിയ എല്ലാവര്ക്കും നന്ദി.
തനിമയ്ക്കു പ്രത്യേക നന്ദി,ആ അനോണീ താങ്കളാണെന്ന് ഇപ്പോഴാ അറിഞ്ഞത്.

എന്റെ പോസ്റ്റില്‍ എന്തു വന്നാലും കമന്റില്ല എന്നു കരുതി എയര്‍ പിടിച്ച് ദില്ബുവിന്‌ ഉത്തരം കൊടുക്കാനായി വന്ന അനോണീ,ഇത്രേം ബുദ്ധിമുട്ടണമായിരുന്നോ

12/16/2006 7:39 am  
Anonymous Anonymous said...

ഒരാള്‍ കമന്റുകള്‍ക്കായി ഇരക്കുന്നു , മറ്റൊരാള്‍ ആശംസകള്‍ക്കായും 

( മൊത്തം ആശംസകളും , നന്ദി പ്രകാശനവുംകണ്ടപ്പോള്‍തോന്നിയതാണെ!)

ഞങ്ങള്‍ രണ്ടും തരീല്ല , നിങ്ങളെന്ത് ചെയ്യും?

12/16/2006 9:39 am  
Blogger മുസ്തഫ|musthapha said...

വല്യമ്മായി, ഇനി കാര്യം കട്ടപ്പൊക... അനോണിയും പരിവാരങ്ങളും (ഞങ്ങള്‍ എന്ന് പറഞ്ഞതോണ്ട് എഴുതിയതാണേ) ആശംസയും കമന്‍റും തരില്ലെന്ന് പറയുന്നു... ഇനി എങ്ങിനെ ജീവിച്ചു പോകും. പിള്ളേരെ എങ്ങിനെ പഠിപ്പിക്കും, വീടിന്‍റെ വാടക എങ്ങിനെ കൊടുക്കും, നാട്ടിലെങ്ങിനെ പോകും, എങ്ങിനെ മാമു തിന്നും... എന്താ വല്യമ്മായി ‘ഇമ്മാതിരി’ അനോണികളെ പറ്റിയൊക്കെ പറയുമ്പോള്‍ ആലോചിച്ച് പറയേണ്ടെ :)

കഷ്ടം... കഷ്ടം... അല്ലതെന്തു പറയാന്‍!

12/16/2006 10:46 am  
Blogger വല്യമ്മായി said...

പ്രിയ അനോണീ,ഞാന്‍ ആരോടും ആശംസ ചോദിച്ചില്ല,വളരെ അടുപ്പമുള്ള ചിലരോട് കവിത വായിച്ചോ എന്നേ ചോദിച്ചിട്ടുള്ളൂ അതും നേരിട്ട്,

പിന്നെ തനിക്കങ്ങനെ തോന്നിയെങ്കില്‍ അതു നിങ്ങളുടെ മഞ്ഞകണ്ണടയുടെ കുഴപ്പം.

നിങ്ങള്‍ സ്വയം കല്പിച്ച് വെച്ചിരിക്കുന്ന ആ ‘മഹനീയ’ സ്ഥനത്തിന് ഒട്ടും ഭൂഷണമല്ല യുവ സുഹൃത്തെ ഈ മാതിരി ‘കമന്‍റുകള്‍‘

12/16/2006 10:49 am  
Blogger തറവാടി said...

അയ്യോ , തുറന്നതും ഇതാ കണ്ടത് ,,

ബൂലോകരെ ,

ഞാനും , എന്റെ വീവിയും , കുട്ടികളും തൂങ്ങിച്ചാവാന്‍ പോക്വാ,

കഷ്ടം മനുഷ്യര്‍ ഇത്ത്രേം അധപതിക്കുമോ?!!!

12/16/2006 11:11 am  
Blogger ഇടിവാള്‍ said...

നന്ദി പ്രകാശനത്തില്‍ എന്റെ പേരു ചേര്‍ക്കാത്തതില്‍ അതിഭീകരമാ‍യി പ്രതിഷേധിക്കുന്നു!

ഞാന്‍ കവിതയെഴുതിത്തുടങ്ങിയ ശേഷം കിട്ടിയ വാക്കാ ഈ “അതിഭീകരം” എന്നത് ;)

12/16/2006 11:23 am  
Blogger വേണു venu said...

വല്യമ്മായി,
ആശംസകള്‍ക്കൊപ്പം മനോഹരമായ വരികള്‍ക്കു് അഭിനന്ദനനങ്ങളും.

12/16/2006 11:34 am  
Blogger Sona said...

ഇത്തിരി വരികളിലൂടെ ഒത്തിരി കാര്യം പറയുന്ന ഒരു കുട്ടികവിത.എനിക്കിഷ്ടായി.

12/16/2006 12:15 pm  
Blogger Mubarak Merchant said...

അപ്പൊ അതീച്ചവിട്ടി തലകുത്തി വീണ തറവാടീടെ കാര്യമോ???

12/16/2006 12:35 pm  
Blogger ദേവന്‍ said...

അനോണിയണ്ണാ,
അനോണിയായി ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്യാം, ചെയ്തുകൂടാത്തത്‌ രണ്ടേയുള്ളു, ഒന്ന് അനോണിയായി വന്ന് സ്വന്തം പോസ്റ്റിന്‍ പൊക്കലും രണ്ട്‌ അനോണിയായി അറിയാവുന്നവരേം കൊള്ളാവുന്നവരേം തെറി പറഞ്ഞ്‌ സംതൃപ്തി നേടലും. രണ്ടും ആത്മവിശ്വാസമില്ലായ്മയുടേം അസൂയയുടെയും ലക്ഷണമാണ്‌.

12/16/2006 12:44 pm  
Blogger ചില നേരത്ത്.. said...

വല്യമ്മായീ
നുറുങ്ങ് കവിത ആസ്വദിച്ചു.
നല്ല വിശകലന സാദ്ധ്യതയുള്ള കവിത.
ഓഫ്: വിമര്‍ശിക്കാമെന്ന് കരുതി ഓടി വന്നതായിരുന്നു,പക്ഷേ നിരാശപ്പെടുത്തി :)

12/16/2006 1:26 pm  
Anonymous Anonymous said...

വല്ല്യമ്മായീ, അറിയാതെപോയ ജന്മദിനവും പറയാതെ പോയ അഥിതിയും എന്നെ വല്ലാതെ കുഴക്കിയിരിക്കുമ്പോഴാണ്‌ അമ്മായീടെ വീഴ്ച.വെറുതെ അനോണിയോടു വഴക്കിനുപോയിട്ട്‌ ഇനി അതിന്റെ കൂടി വേണോ? വൈകിപ്പോയ ഒരാശംസ ഞാനും വെക്കാം.

12/16/2006 7:22 pm  
Anonymous Anonymous said...

വൈകിയ പിറന്നാള്‍ ആശംസകള്‍...

സത്യം പറയാലോ കവിത വായിച്ച് എന്‍റെ കണ്ണു തള്ളിപ്പോയി.... ഒരുപാടര്‍ത്ഥങ്ങള്‍....... എന്താ പറയുക... ഇതിനെയൊക്കെ അല്ലെ ഈ ക്ലാസ്സിക്കല്‍ എന്നു പറയാറ്??? ഒരു ചെറിയ സംശയമാണെ.. അരും വടിയെടുക്കല്ലെ... :-s

12/17/2006 12:29 pm  
Blogger ammu said...

ഞാന്‍ വഴിയിലുപേക്ഷിച്ച പഴങ്ങളെക്കുറിച്ചെന്നെ ഓര്‍മ്മിപ്പിച്ചതില്‍ കുണ്ഠിതമുണ്ട്. മരിച്ചു ചെന്നാലും പരിഹാരവുമില്ല്യ!

12/17/2006 1:43 pm  
Anonymous Anonymous said...

ആശംസകള്‍.
എന്നാലും ഹൈക്കോടതിപോലും തഴഞ്ഞ ആ പതിമൂന്നിനു തന്നെ വേണായിരുന്നോ ജനിക്കാന്‍?

12/17/2006 3:12 pm  
Blogger ഡാലി said...

വല്യമ്മായി, നല്ല ചിന്ത. നല്ലവരികള്‍.
പഴത്തോലി കളയണ്ടാട്ടൊ. എന്റെ വീട്ടിലു രണ്ട് കുഞ്ഞു ആട്ടിന്‍ കുട്ടോളുണ്ട് അവര്‍ക്ക് കൊടുക്കാം. ;)

12/17/2006 6:30 pm  
Blogger thoufi | തൗഫി said...

വല്ല്യമ്മായി..വൈകിയാ കണ്ടത്
ഒരു കൊച്ചുനുറുങ്ങില്‍ വലിയൊരാശയം തുളുമ്പുന്ന,
മനസ്സില്‍ തട്ടുന്ന വരികള്‍.ഹൃദ്യം..മനോഹരം..
qw_er_ty

12/17/2006 6:53 pm  
Blogger വല്യമ്മായി said...

മിന്നാമിനുങ്ങ്,ഡാലി,നന്ദു,അസംഘടിത,പ്രിന്‍സി,കിനാവ്,ചിലനേരത്ത്,ഇക്കാസ്,ദേവേട്ടന്‍,സോന,വേണു,നന്ദി കവിത വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും.

12/22/2006 4:41 pm  
Blogger കരീം മാഷ്‌ said...

പഴത്തൊലി കളഞ്ഞാലും വേണ്ടില്ല,
അതിനകത്തെ പഴം കളയാതിരിക്കുക.

ഒ.ടോ. നന്ദി പറഞ്ഞുകൊണ്ട് എഴുതിയ കമണ്ടില്‍ പേരുകളുടെ കോമക്കു ശേഷം ഒരു സ്പയിസു വിട്ടാല്‍ റ്റെമ്പ്ലേറ്റു കുളമായതു ശരിയാക്കാം.
ഞാന്‍ ജന്മദിനം ആശംസിക്കാറില്ല. ആരും വയസ്സാകുന്നതു എനിക്കിഷ്ടമില്ല. എന്നാലും നല്ലതു വരാന്‍ പ്രാര്‍ത്ഥിക്കും

12/22/2006 7:26 pm  
Anonymous Anonymous said...

നാലു വരികളില്‍ വളരെ നന്നായി പറയണ്ട കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു...
സത്യത്തില്‍ ഇവിടെ വരാന്‍ വൈകി...വല്യമ്മായി സോറിട്ടോ...
ഈ അനിയത്തിയോട്‌ പൊറുക്കണേ......

12/22/2006 11:02 pm  
Blogger വല്യമ്മായി said...

മാഷേ,പഴതൊലി കൊണ്ട് മറ്റുള്ളവരെe വീഴ്ത്തിയ വേദനയാണ് ഉദ്ദേശിച്ചത്.ഒരോ ജന്മദിങ്ങളും ഒരു ഭീതിയാണ് തരുന്നത്.നന്ദി

ദ്രൌപതിയ്ക്ക് നന്ദി,താങ്കളുടെ വരികള്‍ വായിക്കാറുണ്ട്,ആശംസകള്‍.

12/24/2006 9:50 am  
Blogger yetanother.softwarejunk said...

തകര്‍പ്പന്‍ ചിന്ത !!!
അതിന്റെ അന്തരാര്‍ത്ഥം മനസ്സില്‍ ശരിക്കും തറച്ചു.

-YaSJ

12/28/2006 5:16 pm  

Post a Comment

<< Home