Thursday, August 31, 2006

എന്‍റെ ആദ്യ കാമുകന്‍

അന്നെനിക്ക് മൂന്നോ നാലോ മാസം പ്രായം.ഞങ്ങളുടെ അടുത്ത വീട്ടിലെ കുഞ്ഞമ്മ സിസ്റ്റര്‍ ജോലിക്ക് പോകുമ്പോള്‍ അവരുടെ മകന്‍ അജിത്തിനെ എന്‍റെ വീട്ടിലാണ് വിടാറ്.ഉമ്മ എന്തെങ്കിലും ജോലിക്കായി അടുക്കളയിലേക്ക് പോയാല്‍ മടങ്ങിയിരിക്കുന്ന എന്‍റെ കൈ നിവര്‍ത്തി ഒട്ടിച്ച് വെക്കുക എന്നതായിരുന്നു മൂപ്പരുടെ ഒരു വിനോദം. എന്നിട്ട് ഉമ്മയോട് പറയും:“ആന്‍റീ ഈ കുട്ടി എത്ര പറഞ്ഞിട്ടും കൈ നിവര്‍ത്തി വെക്കുന്നില്ല.അതു കൊണ്ടാ ഞാന്‍ ഒട്ടിച്ച് വെച്ചത്”.
പിന്നീടെപ്പോഴോ കക്ഷിയുടെ അടുത്ത ഡയലോഗ്: “ഞാന്‍ വലുതാവുമ്പോള്‍ ഇവളെ കല്യാണം കഴിച്ചോളാം.ഒരു പ്ലെയിന്‍ സ്ത്രീധനമായി തന്നാല്‍ മതി”
കുറച്ച് നാള്‍ മുമ്പ് വാപ്പ അവന്‍റെ അപ്പനെ കണ്ടിരുന്നു.അജിത്തിപ്പോള് ‍അമേരിക്കയില്‍ സര്‍ജനായി ജോലി ചെയ്യുന്നത്രേ.

ഒരു സംശയം മാത്രം ബാക്കി: അവന്‍ എത്ര സ്ത്രീധനം വാങ്ങി കാണും?

Labels:

30 Comments:

Blogger വല്യമ്മായി said...

എന്‍റെ ആദ്യ കാമുകന്‍-ഒരു കുഞ്ഞി പോസ്റ്റ്

8/31/2006 1:13 pm  
Blogger കുട്ടന്മേനൊന്‍::KM said...

ഒരു സംശയം മാത്രം ബാക്കി: അവന്‍ എത്ര സ്ത്രീധനം വാങ്ങി കാണും?... വേറൊരു സംശയവും ബാക്കിയില്ലല്ലോ ?

8/31/2006 1:25 pm  
Blogger സു | Su said...

അവന്‍ ഇപ്പോഴും വല്യമ്മായിയേം കാത്തിരിപ്പുണ്ടാകും, ഇഞ്ചിപ്പെണ്ണിന്റെ കഥയില്‍പ്പറഞ്ഞപോലെ ചിരിയും കാത്ത് ;)

ഇഞ്ചിപ്പെണ്ണിന്റെ പേര് പറഞ്ഞാല്‍ കുറ്റമുണ്ടോ എന്തോ ഇനി? നിഴലിനെപ്പേടിക്കേണ്ട കാലമാണേ....

8/31/2006 1:52 pm  
Blogger ദില്‍ബാസുരന്‍ said...

പോസ്റ്റിന്റെ പേര് കണ്ടപ്പോള്‍ പെട്ടെന്ന് ഞാന്‍ വിചാരിച്ചു ഇതാ മാധവിക്കുട്ടിക്ക് ശേഷം തുറന്നെഴുതുന്ന ഒരു സ്ത്രീ എന്നൊക്കെ. ഇത് ഒരു മാതിരി... :-)
(തമാശയാണേ...)

നല്ല പോസ്റ്റ്. എന്റെ ഊഹം ശരിയാണെങ്കില്‍ 5 ലക്ഷവും (ഇന്‍ ക്യാഷ്-കറുത്ത സ്യൂട്ട് കേസില്‍) ഒരു മാരുതി സ്വിഫ്റ്റ് കാറുമായിരുന്നു സ്ത്രീധനം. ഒക്കെ കല്ല്യാണപ്പന്തലില്‍ വെച്ച് തന്നെ വാങ്ങി.

8/31/2006 2:02 pm  
Blogger മുല്ലപ്പൂ || Mullappoo said...

കുഞ്ഞിപോസ്റ്റ് കൊള്ളാം

8/31/2006 2:17 pm  
Blogger ശ്രീജിത്ത്‌ കെ said...

അയ്യോ, അജിത്തിന്റെ കല്യാണം കഴിഞ്ഞോ? ട്രാജഡി ആയല്ലോ.

അടുത്ത പോസ്റ്റ് “എന്റെ രണ്ടാമത്തെ കാമുകന്‍” എന്നാണോ? ഞാന്‍ ഓടി.

8/31/2006 2:22 pm  
Blogger സൂര്യോദയം said...

വല്ല്യമ്മാമന്‍ ആവേണ്ട ആളാ... എന്താ ചെയ്യാ... വെറുമൊരു സര്‍ജനായി അതും അമേരിക്കയില്‍... പാവം.. (കോമഡി.. കോമഡി) :-)

8/31/2006 3:30 pm  
Blogger Physel said...

അത്ര പാവമല്ലാത്ത ത്ര്‌ശ്ശൂരുകാരീ, ഇത്രേം ചെറുപ്പത്തിലും അങ്ങിനെത്തനെയായിരുന്നോ?

8/31/2006 4:01 pm  
Blogger ഇത്തിരിവെട്ടം|Ithiri said...

വല്ല്യമ്മായി ഇതുകൊള്ളാല്ലോ... മഞ്ഞക്കിളിയിലേക്കുള്ള പോസ്റ്റ് ആയിരുന്നു. ഇവിടെയിട്ട് നശിപ്പിച്ചു.

അല്ലെങ്കിലും ഈ ദില്‍ബൂ ഇങ്ങിനെയാ.. പെട്ടൊന്നു തെറ്റിദ്ധരിക്കും.ശുദ്ധമനസ്സായത് കൊണ്ടാ.. കാര്യമ്മാക്കേണ്ട.

ഏതായാലും സ്ത്രീധാനം വാങ്ങിക്കാണും. എന്നാലും പാവം അജിത്ത്.. ചതിക്കരുതായിരുന്നു വല്ലയ്മ്മായി ചതിക്കരുതായിരുന്നു. കഷ്ടമായിപ്പോയി.

8/31/2006 4:05 pm  
Blogger കരീം മാഷ്‌ said...

അടുത്ത പോസ്റ്റ് “എന്റെ രണ്ടാമത്തെ കാമുകന്‍” എന്നാണോ?
ഞാന്‍ ഓടുന്നില്ല..
ഈ സീരിസു എന്ത്ര കാണും.ടി.വി യിലെ മെഗ സീരിയലു പോലെ.............................................................

8/31/2006 4:15 pm  
Blogger ഉപ്പന്‍ said...

This one is very good Vallyammaayi .

8/31/2006 4:25 pm  
Anonymous Anonymous said...

ËíÆíØíËíÆíØíËíÆíØíËíÆíØí

8/31/2006 4:45 pm  
Anonymous Anonymous said...

ഹഹാ..സൂവേച്ചി..വല്ല്യമ്മായി ഓള്‍റെഡി ആ ചിരി പാസ്സാക്കി കളഞ്ഞെന്നാ തോന്നണെ.. ആ സര്‍ജന്‍ രക്ഷപ്പെട്ടൂ!! ഹിഹിഹി..:-)

8/31/2006 5:14 pm  
Blogger ബിന്ദു said...

ആദ്യ പ്രണയം മറക്കാന്‍ പറ്റില്ല എന്നു പറയുന്നതു വെറുതെയല്ല അല്ലേ? ;)

8/31/2006 7:26 pm  
Anonymous Anonymous said...

ബിന്ദൂട്ടിയെ...ഉം..ഉം..അപ്പൊ ഇതേ വരെ മറന്നിട്ടില്ലല്ലെ...ഉം...ഉം.. ഇനി ഒരു മിനി മസാലകഥക്ക് പകരം...ചേട്ടന്‍ വറചട്ടിയില്‍ എന്നെ വാട്ടിയ കഥ വല്ലോം എഴുതാന്‍ പോവാണൊ? :-)...ഈ ബ്ലോഗൊക്കെ ആശാന്‍ ഓഫീസിലിരുന്ന് വായിക്കണുണ്ടുട്ടൊ :)

8/31/2006 7:34 pm  
Anonymous Anonymous said...

കഥയില്‍ ചോദ്യമില്ല എന്നാ ചൊല്ല്
എങ്കിലും ചോദിക്കട്ടെ
4 മാസം പ്രായമായ കുട്ടിക്കു ഇത്രേം ഓര്‍മ്മയോ?

8/31/2006 7:37 pm  
Blogger ബിന്ദു said...

എന്റെ ഈശ്വരാ... ചക്കിനു വച്ചതു കൊക്കിനു കൊണ്ടു എന്നു പറഞ്ഞതു പോലെ ആയല്ലൊ.;)

8/31/2006 7:39 pm  
Blogger .::Anil അനില്‍::. said...

മൂന്നോ നാലോ മാസം പ്രായം!

നല്ല കുഞ്ഞിപ്പോസ്റ്റ്.

8/31/2006 7:43 pm  
Blogger Daippap said...

എന്നെ കൊല്ല്...സമ്മതിക്കില്ല...

8/31/2006 7:49 pm  
Blogger കര്‍ണ്ണന്‍ said...

അങ്ങനെ വല്ല്യമായിയും ആദ്യ പ്രണയത്തെ മറന്നില്ല :)

8/31/2006 8:14 pm  
Blogger വക്കാരിമഷ്‌ടാ said...

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രണയമായിരിക്കുമല്ലേ ഇത്? കൊള്ളാം.

8/31/2006 8:22 pm  
Blogger ഷിജു അലക്സ്‌‌: :Shiju Alex said...

“എന്റെ കടിഞ്ഞൂല്‍ പ്രണയ കഥയിലെ“ എന്ന ഗാനം ഓര്‍മ്മ വന്നു.

9/01/2006 7:58 am  
Blogger വല്യമ്മായി said...

കുട്ടന്‍ മേനോന്‍,ഇല്ല
സു ചേച്ചി,അറിയില്ല
ദില്‍ബാസുരന്‍,ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും.......... അല്ലേ
ശ്രീജിത്ത്‌,കഴിഞ്ഞു,ഓടണ്ട
സൂര്യോദയം,അയാളുടെ നല്ല കാലം(പ്ലെയിന്‍ ചോദിച്ച അയാളെവിടെ പത്ത് പൈസ വേണ്ട എനിക്ക് നിങ്ങളുടെ മോളെ മതി എന്ന് വാപ്പാട് പറഞ്ഞ വല്യമ്മാവനെവിടെ(http://tharavadi.blogspot.com/)
Physel,എനിക്കോര്‌മ്മയില്ല.
ഇത്തിരിവെട്ടം,ആര് ആരെ ചതിച്ചൂന്നാ
കരീം മാഷ്‌,എല്ലാമെഴുതിയാല്‍ വേറെ പോസ്റ്റ് എഴുതാന്‍ സമയമുണ്ടാകില്ല.അതിനാല്‍ ഇതോടെ നിര്‍ത്തി.
ബിന്ദു,ഓര്‍മ്മകളൊക്കെ പോരട്ടെ
Inji Pennu,അതെ
Navan,പറഞ്ഞു കേട്ടതാ
അനില്‍,നന്ദി(ഓണത്തിനൊന്നും വിളിക്കിണില്ല അല്ലേ)
Daippap,ഓണം ഉണ്ടിട്ട് പോരെ
മുല്ലപ്പൂ,ഉപ്പന്‍,കര്‍ണ്ണന്‍,വക്കാരിമഷ്ടാ,ഷിജു അലക്സ്‌,നന്ദി എല്ലാവര്‍ക്കും

9/02/2006 7:40 am  
Blogger മിന്നാമിനുങ്ങ് said...

ആ പ്രണയം പരിണയത്തില്‍ കലാശിക്കാത്തതില്‍ പ്രയാസമില്ലല്ലേ. എങ്കിലും, മനസ്സിന്റെ നെരിപ്പോടിലെവിടെയോ ഒരു വിരഹത്തിന്റെ നൊമ്പരം ബാക്കിയാകുന്നു? ( അത് വരികള്‍ക്കിടയില്‍ വായിക്കാം )
പിന്നെ, പ്രായം ബോധപൂര്‍വ്വം വരുത്തിവെച്ച മറയാണെന്നു തോന്നുന്നു. അവന്‍ കൈകള്‍ ഒട്ടിച്ചു വെച്ചപ്പോള്‍ മിഴികള്‍ തമ്മിലുടക്കിയിരുന്നോ എന്നാര്‍ക്കറിയാം.
ചെറിയ ഭാവനകള്‍ക്കും വലിയ കാര്യങ്ങള്‍ പറയാം എന്ന് ലളിതമായി ആവിഷ്കരിച്ചിരിക്കുന്നു.

9/02/2006 6:17 pm  
Blogger അരവിശിവ. said...

പ്രണയം..അതു മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു...ഒരു നാല്ഞ്ച് വണ്‍ വെ മനസ്സിലേക്കോടി വന്നു(ചെറുപ്പത്തിലെ മാത്രമേ കൂട്ടിയിട്ടുള്ളൂട്ടോ..).കണ്ണില്‍ പ്രണയമാം പ്രാവിരുന്നു കൂറുകിയോ..?.വല്ലാതെ സ്നേഹിച്ചിരുന്നുവെന്നു പറയാന്‍ മറന്നുപോയതില്‍ പരിഭവിച്ചകന്ന കൂട്ടുകാരിയെ ഓര്‍മിപ്പിച്ചതിന്..വേദനിപ്പിച്ചതിന് നന്ദി...അജിത്ത് നമ്മള്‍ വിചാരിക്കുന്നത്ര സ്ത്രീധനക്കൊതിയനാവാന്‍ വഴിയില്ല..ആരറിഞ്ഞു അല്ലേ?.

9/06/2006 5:21 pm  
Blogger മഴത്തുള്ളി said...

അജിത്തിന്റെ നമ്പര്‍ സംഘടിപ്പിച്ച് ഒന്ന് പഴയ പരിചയം ഒക്കെ പുതുക്കാന്‍ വയ്യായിരുന്നോ? പ്ലെയിന്‍ വാങ്ങി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി എന്നു പറയണം. ഹഹ...

9/16/2006 2:38 pm  
Blogger Sapna Anu B. George said...

ഉഗ്രന്‍ മകളെ, എനിക്കും ഒരു സംശയം ബാക്കി? അവനെന്തു സ്ത്രീധനം വാങ്ങിച്ചു കാണും?

2/14/2007 8:12 pm  
Blogger SULFI said...

അജിത്‌. നീ എത്ര ഭാഗ്യവാന്‍.
നിന്റെ പിതാ മഹാന്മാര്‍ ചെയ്ത പുണ്യം കൊണ്ടാ നീ ഈ താടകയില്‍ (ക്ഷമിക്കണം ഒരു പാട് പരത്തി, കുറച്ചു കൂടി നല്ല ഒരു വാക്കിനു, കിട്ടിയില്ല) നിന്ന് രക്ഷപെട്ടത്.
നിന്നെ കത്തി വെച്ച് കൊന്നേനെ. പടച്ചോന്‍ ഉണ്ടെന്നും അവന്‍ നീതിമാനെന്നും ഇപ്പോള്‍ മനസിലായി.

6/07/2010 9:41 pm  
Blogger SULFI said...

അങ്ങിനെ 2006 അഗെസ്റ്റ് വരെ എഴുതിയ എല്ലാ പോസ്റ്റുകളും വായിച്ചു. ഇനിയും വരാം കേട്ടോ. ഇപ്പോള്‍ കുറച്ചു ചെല്ലക്കിളികള്‍ കാത്തിരിക്കുന്നു. എനിക്കായി.
വീണ്ടും സന്ധിക്കും വരെ വണക്കം.

6/07/2010 9:43 pm  
Blogger ഒരു നാടോടി said...

കളിക്കൂട്ടുകാരികളെയെല്ലാം
ഓര്‍മ്മ വന്നു... എഴുതാന്‍ തോന്നുന്നു...


ഓഫ്:
വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ

8/28/2012 2:33 pm  

Post a Comment

Links to this post:

Create a Link

<< Home