വിധി മാറ്റിയെഴുതിയ പരീക്ഷണം
ഞാനന്ന് എത്രാം ക്ലാസിലാണെന്ന് എനിക്കിപ്പൊ ഓര്‍മ്മയില്ല.വാപ്പ വന്നപ്പോള്‍ ബട്ടണ്‍ ഞെക്കിയാല്‍ ഒച്ചയും വെളിച്ചവും ഉണ്ടാകുന്ന ഒരു തോക്ക് അനിയന് കൊണ്ട് വന്നു.കിട്ടിയപ്പോള്‍ മുതല്‍ അവന്‍ അതിനൊരു വിശ്രമവും കൊടുക്കാത്തതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ബാറ്ററി കഴിഞ്ഞു.
ആവനാഴിയിലെ അമ്പൊഴിഞ്ഞ പടയാളിയെ പോലെ അവന്‍ നടക്കുന്നത് കണ്ട് എന്റെ മനസ്സലിഞ്ഞു.ബള്‍ബ് ഞാന്‍ കത്തിച്ച് കാണിച്ച് തരാം എന്നു പറഞ്ഞ് ഞാന്‍ സ്ക്രൂഡ്രൈവറെടുത്ത് തോക്ക് തുറന്നു.ഉള്ളിലുണ്ടായിരുന്ന ബള്‍ബ് വയറോടു കൂടി പുറത്തെടുത്തു.ഒട്ടും സമയം കളയാതെ അടുത്തു കണ്ട പവര്‍ പോയന്റില്‍ രണ്ട് വയറും തിരുകി വെച്ചു സ്വിച്ച് ഓണ്‍ ആക്കി.
ട്ടേ എന്ന ശബ്ദത്തിനൊപ്പം അനിയന്റെ കരച്ചില്‍ കേട്ടത് മാത്രമേ ഇന്നെനിക്ക് ഓര്‍മയുള്ളൂ.
ഒരു പക്ഷേ “ഇവള്‍ ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആകേണ്ടത് തന്നെ” എന്ന് എന്റെ വിധി പോലും തീരുമാനിച്ചത് അന്നായിരിക്കാം.
ആവനാഴിയിലെ അമ്പൊഴിഞ്ഞ പടയാളിയെ പോലെ അവന്‍ നടക്കുന്നത് കണ്ട് എന്റെ മനസ്സലിഞ്ഞു.ബള്‍ബ് ഞാന്‍ കത്തിച്ച് കാണിച്ച് തരാം എന്നു പറഞ്ഞ് ഞാന്‍ സ്ക്രൂഡ്രൈവറെടുത്ത് തോക്ക് തുറന്നു.ഉള്ളിലുണ്ടായിരുന്ന ബള്‍ബ് വയറോടു കൂടി പുറത്തെടുത്തു.ഒട്ടും സമയം കളയാതെ അടുത്തു കണ്ട പവര്‍ പോയന്റില്‍ രണ്ട് വയറും തിരുകി വെച്ചു സ്വിച്ച് ഓണ്‍ ആക്കി.
ട്ടേ എന്ന ശബ്ദത്തിനൊപ്പം അനിയന്റെ കരച്ചില്‍ കേട്ടത് മാത്രമേ ഇന്നെനിക്ക് ഓര്‍മയുള്ളൂ.
ഒരു പക്ഷേ “ഇവള്‍ ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആകേണ്ടത് തന്നെ” എന്ന് എന്റെ വിധി പോലും തീരുമാനിച്ചത് അന്നായിരിക്കാം.
Labels: ഓര്‍മ്മക്കുറിപ്പ്
21 Comments:
പതിവ് പോലെ ഒരു ചെറിയ പോസ്റ്റ്
എന്നിട്ടിപ്പോ വല്യമ്മായി ഇലക്ട്രിക്കല്‍ എഞ്ജിനീയറായോ? ആയെങ്കില്‍ ന്യൂട്രലിന്റെയും ഫെയ്സിന്റെയും വിധി!
വല്യമ്മായി, ഇന്നു വല്യാമായി വടി പോലെ എണീറ്റു നില്‍ക്കുന്നത് വലിയൊരദ്ഭുതം തന്നെ. എന്നാലും എന്റെ ഇലക്ട്രിക്കല്‍ എഞ്ചിനിയറേ, ഈ പരീക്ഷണം ഇത്തിരി കടുത്തു പോയി. പോസ്റ്റ് രസകരം. നല്ല അവതരണം.
വല്യമ്മായീ ഇങ്ങള് ഒരു ‘ചൈല്‍ഡ് ജീനിയസ്’ ആയിരുന്നു അല്ലേ?
(ഓടോ: ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. വൈദ്യുതി ഉണങ്ങിയ ഇലയിലും പച്ചിലയിലും കടന്ന് പോകുന്നതിന്റെ വ്യത്യാസം പത്ത് വയസ്സുകാരി അനിയത്തിക്ക് പറഞ്ഞ് കൊടുക്കാന്‍ അച്ഛന്‍ എന്നെ ഏല്‍പ്പിക്കുന്നു.ഡീപീപീപ്പിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ഞാന്‍ ഉണങ്ങിയ ഒരു ചുള്ളിക്കമ്പ് പ്ലഗ് പോയിന്റില്‍ തിരുകി സ്വിച് ഓണാക്കി അനിയത്തിയോട് തൊടാന്‍ പറയുന്നു.കുഴപ്പമൊന്നുമില്ല.അടുത്തതായി പച്ച കൊമ്പ് വെച്ചുള്ള പരീക്ഷണം. കരച്ചില്‍ കേട്ട് ഓടിവന്ന അച്ഛന്‍ കെ എസ് ഈ ബി ഉപഭോക്താക്കളോട് പെരുമാറുന്നതിലും ഭീകരമായാണ് എന്നോട് പെരുമാറിയത്. എന്തായാലും ഞാന്‍ പറഞ്ഞ് കൊടുത്ത ആ പാഠം അവള്‍ ഇന്നും മറന്നിട്ടില്ലെന്ന് മാത്രമല്ല ഇടയ്ക്കിടയ്ക്ക് എന്നെ ഓര്‍മ്മപ്പെടുത്താറുമുണ്ട്.
വല്ല്യമ്മായീ എന്റെ ഒരു പോസ്റ്റാണ് ഈ പോയത്. ചെലവ് ചെയ്യണേ..:))
വല്ല്യമ്മായി..പരീക്ഷണം നന്നായി.
ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം..
എന്റെ മഹാഭാഗ്യം! വല്യമ്മായി വന്നു കേറുന്നതിനു മുന്‍പുതന്നെ എനിക്ക് ആ ലാബിലൊക്കെ വന്ന് എന്റെ പഠിപ്പു മുഴുവനാക്കാന്‍ പറ്റീലോ!
സിവിലിനും പുളിഞ്ചോടിനും ഇടയ്ക്ക് ഇപ്പോഴും കെട്ടിടങ്ങളൊക്കെ ഉണ്ടോ ആവോ!
പ്രത്യേകിച്ച് ആ ഹൈവോള്‍ട്ടേജ് ലാബ്!
ഒരു പാടു പരീക്ഷണങ്ങള്‍
നടത്തിയിട്ടുണ്ടല്ലോ , ഏതായാലും ദുബായിലെത്തിയതു
നാട്ടുകാരുടെ ഭാഗ്യം .
ഞാന്‍ അങ്ങനെ യാതൊരു പരീക്ഷണത്തിനും മുതിരാതെ തിന്നും കുടിച്ചും കഴിഞ്ഞു. ഇപ്പോഴും അങ്ങനെത്തന്നെ.
ഓ ടൊ : സു ഇനിയേതായാലും പരീക്ഷ്ണത്തിനു
പോവണ്ട,പാവം ചേട്ടനെ കൊടിയേരിയുടെ പോലിസ്...
വല്ല്യമ്മായീ..കൊള്ളാം കേട്ടോ. സംഭവിച്ചതെല്ലാം നല്ലതിന്.
ആരെങ്കിലും എന്തെങ്കിലും ഒരു അനുഭവം പറഞ്ഞാല്‍ അപ്പോതന്നെ ‘എന്റെ അനുഭവം’ കൃഷ്ണേട്ടന്റെ പോലെ പറയുന്നത് ശരിയാണോ എന്നറിയില്ല. പക്ഷെ, ടോക്കറ്റീവായി പോയില്ലേ? ക്യാ കരൂം?
ഒരിക്കല്‍ ഞാന്‍ പാടത്തെ മോട്ടോര്‍ പുരയില്‍ കയറി സ്ക്രൂ ഡ്രൈവര്‍ വച്ച് ഒന്ന് പണിഞ്ഞു.
‘ട്രൌസറിന്റെ പിറകിലെ പോക്കറ്റിന്റെ ഏരിയയില്‍ അരോ പുറംകാലുകൊണ്ട് ഒറ്റ പെട ’
ആരാ അടിച്ചേന്ന് ആലോചിച്ച് കുറച്ച് നേരം ചുറ്റും നോക്കി. എന്നിട്ട് വേഗം തന്നെ തറയില്‍ കിടന്ന സ്ക്രൂ ഡ്രൈവറുമെടുത്ത് രണ്ടുകൈ കൊണ്ടും അടികൊണ്ട് തരിച്ച ഭാഗം തിരുമ്മി വീട്ടിലേക്ക് നടന്നു.
ബട്ടണ്‍ ഞെക്കിയാല്‍ ഒച്ചയും ശബ്ദവും...
ലൈറ്റും വെട്ടവും സ്റ്റൈല്‍ ആണല്ലേ :-))
കഥ നന്നായി.
അടിച്ചാല്‍ തിരിച്ചടിക്കാ‍്ന്‍ പറ്റാത്തതായി ഇതൊന്നു മാത്രമേഉള്ളൂ..കറന്റ്..
ഇക്കാസ്&വില്ലൂസ്,ആയി,ഇപ്പൊ ദുബായില്‍ ഒത്തിരി വലിയ കമ്പനിയില്‍ ഇത്തിരി ചെറിയ എഞ്ചിനിയര്‍
ശ്രീജിത്ത് കെ,ഇത്തിരിവെട്ടം, മുസാഫിര്‍,വിശാല മനസ്കന്‍,നന്ദി വായിച്ചതിനും അനുഭവങ്ങള്‍ പങ്കു വെച്ചതിനും
സു | Su,പാചകവും ഒരു പരീക്ഷണമല്ലേ
അരവിന്ദ് :: aravind,തെറ്റ്കണ്ട് പിടിച്ചതിന് നന്ദി
വിശ്വേട്ടാ,ലാബൊക്കെ അവിടെ ഉണ്ട്,കഴിഞ്ഞ വര്‍ഷവും പോയിരിന്നു.ഇവിടുത്തെ ചൂടില്‍ നിന്നും രക്ഷ നേടാന്‍ മഴ പെയ്ത് തോര്‍ന്ന പുലരിയിലെ പുലിഞ്ചോട്ടിലെ കുളിരിലേക്ക് തിരിച്ച് പോകാറുണ്ട് മനസ്സ് കൊണ്ട്.(ഞങ്ങളുടെ കാലത്ത് അവീടം പ്രമദ വനം എന്നാണ് അറിയപ്പെട്ടിരുന്നത്)
ചന്തു,നല്ല കടംകഥ
കലേഷ്,പെരിങ്ങോടന്‍,ഉമേഷേട്ടന്‍,കമന്റാറില്ലെങ്കിലും വായിക്കാറുണ്ടെന്ന് കരുതുന്നു.
വിശാലമനസ്കന്‍ പറഞ്ഞമാതിരി, ആരെങ്കിലുമൊക്കെ പറയുമ്പോഴേ ചിലതൊക്കെ ഓര്‍മ്മ വരൂ.
പള്ളിയിലോട്ട് നമസ്കാരത്തിനായി പോകുന്ന വഴി കിട്ടിയ ‘ലാങ്കിപ്പൂവ്’ വുളു (അവയവങ്ങള്‍ ശുദ്ധി വരുത്തല്‍)എടുക്കുന്ന സമയത്ത് എടുത്ത് വെക്കാന്‍ കണ്ട സ്ഥലം - തൂങ്ങിക്കിടന്നിരുന്ന ബള്‍ബ് ഹോള്‍ഡര്‍. അന്നത്തെ ‘പെരുപ്പ്’ ഇതെഴുതുമ്പോഴും ഞാനറിയുന്നു.
ഞാന്‍ ഇപ്പോഴാ വായിക്കുന്നതു്. അപ്പോള്‍ എഞ്ചിനീയറാണല്ലേ. ഇലക്‍ട്രിക്കലില്‍ നമ്മളും പണ്ടു പല റിസേര്‍ച്ചും ചെയ്തിരുന്നു. അലുമിനിയം കമ്പി കോയില്‍ പോലെ ചുരുട്ടിവച്ചു ഹോസ്റ്റലിലെ കറന്റ് കട്ടെടുത്തു ചായയുണ്ടാക്കുന്നതു് എന്ന വിഷയത്തിലായിരുന്നു തീസീസ്. ഫ്യൂസൊന്നും പോകാതെ രക്ഷപ്പെട്ടു :)
എഞ്ചിനീയരായോ എന്നല്ല ചോദ്യം; അനുജന്‍ ജീവനോടെ, കുഴപ്പമൊന്നുമില്ലാതെയുണ്ടോ എന്നാണ് അറിയേണ്ടത്..?
:)
ബള്‍ബും വയറും തിരുകിവെച്ചത് ഞാനാ.സ്വിചോണാക്കിയപ്പോള്‍ ബള്‍ബ് പൊട്ടിത്തെറിച്ചതിന്‍റെ ശബ്ദമാ കേട്ടത്.എനിക്കോ അവനോ ഷോക്കടിച്ചില്ല.വായിച്ചു കമന്‍റിയവര്‍ക്കും കമന്‍റാത്തവര്‍ക്കും നന്ദി.
കാത്തിരിക്കുക കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി
ഹഹ... അടിപൊളിയായി. ഇതു വായിച്ചപ്പോള്‍ ഒരു കാര്യം ഓര്‍മ്മ വരുന്നു. ഫെയ്സ് മാത്രം കട്ടിലില്‍ കയറിനിന്നിട്ട് പിടിച്ചിട്ട് മട്ടുള്ളവരോട് എന്റെ കയ്യിലും മറ്റും ടെസ്റ്റര്‍ വച്ച് ടെസ്റ്റ് ചെയ്യാന്‍ പറയും. കാണുന്നവര്‍ക്ക് ടെസ്റ്റര്‍ കത്തുമ്പോള്‍ അദ്ഭുതം. അതുകണ്ട എന്റെ അനിയന്‍ അങ്ങനെ കാണിച്ചു. അപ്പോള്‍ അവിടെയുണ്ടായിരുന്ന കസിന്‍ അവനെ ടെസ്റ്റര്‍ ഇല്ലാതെ ഒന്ന് തൊട്ടു. ട്ടോ.... ഭാഗ്യത്തിന് 2 പേര്‍ക്കും ഒരു നല്ല ഷോക്ക് മാത്രമേ കിട്ടിയുള്ളൂ. പിന്നെ അവര്‍ ആ പണിക്ക് പോയിട്ടില്ല.
അനില്‍ശ്രീയുടെ പോസ്റ്റിലിട്ട ലിങ്കില്‍ പിടിച്ച് തൂങ്ങി ഒരു ഇലക്ട്രിക്കല്‍ എഞ്ചിനിയരുടെ ഓര്‍മ്മക്കുറിപ്പുകളില്‍ എത്തി...
എന്നാപിന്നെ ഞാനും ഒരു ഓര്‍മ്മ പങ്കു വെക്കട്ടെ.
ഇതുപോലെത്തന്നെ പണ്ട്, വളരെപണ്ട്, വീട്ടില്‍ വാങ്ങിയ പെന്‍ടോര്‍ച്ചിന്റെ ബാറ്ററിയില്‍ ചാര്‍ജ്ജ് തീര്‍ന്നുപോയി. ഞാനാരാ മോന്‍, പണ്ട് കുതിരവട്ടം പപ്പു പറഞ്ഞ സ്റ്റൈലില്‍ അനിയത്തിയോട്:
“ഇപ്പോ ശരിയാക്കിത്തരാാ.......”
ന്നും പറഞ്ഞ് എന്റെ തലമണ്ടയിലെ ശാസ്ത്രജ്ഞാനം പുറത്തെടുത്തു. ആ ബാറ്ററിയുടെ +ve & -ve ഭാഗത്ത് രണ്ട് വയറുകള്‍ പ്ലാസ്റ്റര്‍ ഇട്ട് ഒട്ടിച്ചു. എന്നിട്ട് അതെടുത്ത് പ്ലഗ്ഗില്‍ കുത്തി. ചുമ്മാ കുത്തിയാല്‍ ചാര്‍ജ്ജ് കയറില്ലല്ലോ? അതുകൊണ്ട് സ്വിച്ചും ഇട്ടു.
“ഠിം”
എന്തോ ഒച്ച, ബാറ്ററിയുടെ അടുത്ത് നിന്ന് ചെറിയ തോതില്‍ പുക. ഒച്ച വന്നത് മെയ്ന്‍ സ്വിച്ച് ഏരിയയിലെ ഫ്യൂസില്‍ നിന്ന്. ആ പരീക്ഷണം ഈ രീതിയില്‍ 'വിജയിച്ചതു' കൊണ്ടാവാം ഞാന്‍ ഫിസിക്സ് തന്നെ മെയ്ന്‍ എടുത്ത് ഗ്രാജ്വേഷന് ചേരുകയും, കോഴ്സ് കഴിയുമ്പോള്‍ ലാബില്‍ അതുമിതും പൊട്ടിച്ച് നാശകോശമാക്കിയതിന്റെ പേരില്‍ കുട്ടികള്‍ക്ക് ചുമത്തുന്ന നികുതിയിനത്തില്‍ 475 രൂപ കോളജിന് നല്‍കിയതും.
:-)
തോറ്റേ....ഞാന്‍ വിചാരിച്ച് ഞാനാണ് ഇതിന്റെ യെല്ലാം ഉസ്താത് എന്നു...ഇപ്പോള്‍ മനസ്സിലായി ഞാന്‍ ശിശു ആണെന്ന്...
അങ്ങിനെ ആ പരീക്ഷണവും .........
നടക്കട്ടെ. വല്ലഭനും പുല്ലും ആയുധം എന്നാ......
തുടരുന്നു എന്‍ വായന ഞാന്‍. ഈ അനന്ത സാഗര പോസ്റ്റുകളിലൂടെ.
ഈ വേര്‍ഡ് വെരിഫികേഷന്‍ ആരും ഇത് വരെ ഒന്നും പറഞ്ഞില്ലേ.. അതൊന്നു ഒഴിവാക്കി കൂടായിരുന്നോ.
എന്നെ പോലെ സ്കൂളില്‍ പഠിക്കാത്തവര്‍ വല്ലാതെ ബുദ്ധിമുട്ടുന്നു.
Post a Comment
<< Home