Tuesday, August 01, 2006

വേലായുധചരിതം-അവസാന ഭാഗം

പറമ്പിലെ പണികള്‍ക്കു പുറമേ അടക്ക,ചക്ക,മാങ്ങ തുടങ്ങിയ പറിക്കുന്നതും വേലായുധന്‍ തന്നെയായിരുന്നു.ഒരു കവുങ്ങില്‍ നിന്നും മറ്റൊന്നിലേക്കുള്ള വേലായുധന്‍റെ ചാഞ്ചാട്ടം ഒട്ടു പേടിയോടെ തന്നെ ആയിരുന്നു ഞങ്ങള്‍ ആസ്വദിച്ചിരുന്നത്.

“മര്‍ക്ക്യാത്ത്യാരേ”** എന്ന വേലായുധന്‍റെ നീട്ടിയുള്ള വിളി കേട്ടാണു മിക്ക ദിവസങ്ങളിലും ഉണരാറുള്ളത്.ഏതു കാര്യത്തിനും തന്‍റേതായ വിശകലനം ഉണ്ടായിരുന്നു;എല്ലാ പണികളും പരമാവധി സാവധാനത്തില്‍ ചെയ്തിരുന്ന ഞങ്ങളുടെ വേലക്കാരിയെ പറ്റി മൂപ്പരുടെ കമന്‍റ്:“ചത്തവരേയും മരിച്ചവരേയും കണ്ടിട്ടുണ്ട്.വടി കുത്തി പിടിച്ച് ചത്തവരെ ആദ്യായിട്ടാ കാണണെ”.

കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ കേള്‍ക്കുമ്പോല്‍ ഇപ്പോഴും വേലയുധന്‍റെ വീട്ടിലെ ഓണക്കളിയാ മനസ്സിലേക്കോടി വരുന്നത്.

സ്കൂള്‍ അടച്ച് കഴിഞ്ഞാല്‍ കുട്ടികളെല്ലാം വേലായുധന്‍റെ പിന്നാലെ ആവും,മാവിന്‍റെ ഉയരത്തെ കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടാനും ഉണ്ണിപ്പെര കെട്ടാനും.

അങ്ങനെ എത്രയെത്ര ഓര്‍മ്മകള്‍........................

എന്ത് പറഞ്ഞാലും ചെയ്തു തന്നിട്ട് വേലായുധന്‍ പറയും: “കുട്ട്യെ ഒരഞ്ചാറ് വണ്ടി അകലത്തേക്കേ കെട്ടിച്ചു വിടൂ,എന്നാലേ വല്ലപ്പോഴും വിവരമറിയാന്‍ വരുമ്പൊ ഒരു കുപ്പിക്കുള്ള കാശ് കിട്ടൂ”

വേലയുധന്‍റെ ആഗ്രഹം പോലെ അഞ്ചാറ് വണ്ടി അകലത്തേക്ക് എന്നെ കെട്ടിച്ചു വിട്ടു.പക്ഷെ വേലായുധന് ഒരു കുപ്പിക്കുള്ള കാശ് കൊടുക്കാന്‍ കഴിഞ്ഞില്ല.എന്‍റെ കല്യാണത്തിന്‍റെ അവസരം (ഒരു പാട് കുപ്പികള്‍ കുടിച്ച് കുടിച്ച്) വേലായുധന്‍ ആശുപത്രിയിലായിരുന്നു.കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആ ഒരു കടം ബാക്കി വെച്ച് വേലായുധന്‍ യാത്രയായി...... ഒരു പാട് ദൂരത്തേക്ക്....

മരിച്ച് കിടക്കുമ്പോഴും “എല്ലാരേം ഞാന്‍ പറ്റിച്ചേ” എന്ന ഭാവത്തിലുള്ള ചിരി ആ മുഖത്തുണ്ടായിരുന്നു.മുയലിന്‍റെ പോലുള്ള പല്ലുകള്‍ പുറത്ത് കാട്ടിയുള്ള ചിരി.

** മുസ്ലീം സ്ത്രീകളെ ഞങ്ങളുടെ നാട്ടില്‍ അന്യ മതസ്ഥര്‍ വിളിച്ചിരുന്നത്

Labels:

72 Comments:

Blogger വല്യമ്മായി said...

വേലായുധചരിതം-അവസാന ഭാഗം

“നമ്മുടെ ജീവിതത്തിലെ നിശബ്ദ സാന്നിദ്ധ്യമായിരുന്നവര്‍ക്ക്”

സഹൃദയസമക്ഷം സമര്‍പ്പിക്കട്ടെ

8/01/2006 1:29 pm  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

വേലായുധ ചരിതം നന്നായി.
ഉള്ളില്‍ ഒരല്‍പം വേദനയും.

8/01/2006 2:35 pm  
Blogger myexperimentsandme said...

നന്നായി. പെട്ടെന്ന് വായിച്ചു തീര്‍ന്നപോലെ. ചരിതങ്ങള്‍ ഇനിയുമുണ്ടെങ്കില്‍ പോരട്ടെ. വായിക്കാനാളുകളനവധി.

8/01/2006 3:21 pm  
Anonymous Anonymous said...

ആദ്യം ഈ മംഗ്ലീഷ്‌ എഴുത്ത്‌ പഠിച്ചിട്ടാവാം ഒരു ബ്ലോഗ്‌ തുടങ്ങല്‍ എന്നു കരുതിയിരിക്കുകയാണേ. എല്ലാവരും ഈയുള്ളവനെ സ്വീകരിക്കണേ...

8/01/2006 3:25 pm  
Blogger വല്യമ്മായി said...

ചെറുതെങ്കിലും മനോഹരമായ(എന്നു ഞാന്‍ കരുതുന്ന) എന്‍റെ പോസ്റ്റിന് അനുയോജ്യമായ(ഓ.ടോ യും പരിഗണിക്കും)കമന്‍റുകള്‍ ക്ഷണിക്കുന്നു.

നിരൂപകരേ ഇതിലെ ഇതിലെ.....

8/01/2006 4:44 pm  
Blogger സു | Su said...

വേലായുധന്‍ മരിച്ചോ? ഇനിയെന്ത് ചരിതം :(

8/01/2006 4:48 pm  
Blogger asdfasdf asfdasdf said...

വേലായുധചരിതം നന്നായി. ഭാഷയും നന്ന്. പെട്ടന്ന് കഴിഞ്ഞതുപോലെ...

8/01/2006 4:56 pm  
Blogger ഇടിവാള്‍ said...

ഹ ഹ.. അതു കലക്കി വല്ല്യമ്മായീ..
ഏതാണ്ടൊരു മാട്രിമോണിയല്‍ പരസ്യമൊക്കെ പോലേ...

നമ്മുടെ അമേരിക്കക്കാരു ഉറക്കമെണീറ്റു പല്ലു തേപ്പും കഴിഞ്ഞു വരട്ടെ ! ഇതു കണ്ടാപ്പിന്നെ, ഓഫു യൂണിയന്‍ ഇവിടെ കേറിയൊന്നു നെരങ്ങും !

അല്ലാ, ദുബായില്‍, യൂണിയനൊരു ജൂനിയര്‍ ടെസ്റ്റു ഡ്രൈവറെ നിയമിച്ചിരുന്നല്ലോ.. കഴിവു തെളിയിക്കാനുള്ള ഒരവസരമാ ചുള്ളാ.. തൊടങ്ങിക്കോ !

ഇനി ടോപ്പിക്: വേലായുധ ചരിതം വായിച്ചു.. എഴുത്ത് നന്നായി കേട്ടോ ..

ഇതിപ്പോ, വേലായുധ ചരിതം മാറി വേലായുധ ചരമം ആയല്ലോ.. പാവം

8/01/2006 5:00 pm  
Blogger കുറുമാന്‍ said...

വേലായുധ ചരിതം വായിച്ചു......ഒരു കടം മാത്രം ഭാക്കിയായതില്‍ വിഷമിക്കരുത്......

കടം നില്‍ക്കുന്നതത്രവിഷമമാണെങ്കില്‍....

ദുബായില്‍ ഈ ഞാനുണ്ട്.......ആ ഒരു കടം (കുപ്പിയായതുകൊണ്ട് മാത്രം) എനിക്ക് നല്‍കണം എന്ന് തീരുമാനിച്ചാല്‍ ഉടന്‍ ബലിച്ചോറ് തിന്നാന്‍ വരുന്ന കാക്കയെ പോലെ ഞാന്‍ കാ കാ, കുറു, കുറൂന്ന് പറഞ്ഞ് ആടി എത്തും അല്ല് ഓടി എത്തും

8/01/2006 5:06 pm  
Blogger myexperimentsandme said...

കുറൂ, ഓടിയെത്തിയിട്ട് ആടിയോടും :)

8/01/2006 5:10 pm  
Blogger Unknown said...

ഇടിവാള്‍ സാറേ,
ഡ്രൈവറൊക്കെ പണ്ട്. ഇപ്പൊ ഞാന്‍ ക്ലബ്ബ് ഭാരവാഹിയാണ്. എനിക്ക് പ്രൊമോഷനായതറിഞ്ഞില്ലേ?

വല്ല്യമ്മായീ, ഓഫ് ടോപ്പിക് യൂണിയന്‍ കൈ വെക്കണോ? ഒരു വാക്ക് പറഞ്ഞാല്‍ ഞാന്‍ തുടങ്ങാം.

8/01/2006 5:11 pm  
Blogger ഇടിവാള്‍ said...

ദില്ലുവേ..
ഓഫു യൂണിയന്റെ ഓണററി മെംബര്‍ഷിപ്പു പതിച്ചു കിട്ടിയ അഹങ്കാരം കൊണ്ടു പറയുവല്ലാ... തൊടങ്ങിക്കോ മോനേ !

കുമാര്‍ജിയേ.. പൂയ്.. പൂയ്.. ഒരു ചെറിയ പണിയുണ്ട് ഇവടെ...വേഗമൊന്നു വരൂ...

8/01/2006 5:20 pm  
Blogger Unknown said...

ഒരു പണിയേറ്റെടുത്താല്‍ പിന്നെ ഞാന്‍ എല്ലാം മറക്കും അത് കൊണ്ട് കമ്പനി ബാലന്‍സ് ഷീറ്റ് അവടെ നിക്കട്ടെ. ഞാന്‍ ദാ വന്നു ഇടിവാള്‍ മാഷേ.

ആദീ, കടന്നു വരൂ. അമേരിക്കക്കാര്‍ പല്ലു തേക്കുകയോ കട്ടന്‍ ചായ ഉണ്ടാക്കുകയോ ചെയ്തു കഴിഞ്ഞാലുടന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

8/01/2006 5:26 pm  
Blogger ഇടിവാള്‍ said...

ഇന്നു അമേരിക്കയിലു ഓഫു യൂണിയന്‍കാരുടെ വക ഹര്‍ത്താലാണത്രേ..

അതല്ലേ ലവരേയൊന്നും ഇന്നു കാലത്തെ മുതല്‍ കാണാത്തേ... ഇതൊരു നടക്കു പോകുന്ന ലക്ഷണമില്ല ദില്ലൂ..

8/01/2006 5:32 pm  
Blogger Unknown said...

യൂഏഇ കോളിങ് യു എസ്
യൂഏഇ കോളിങ് യു എസ്

ഓട്ടോ യൂണിയന്‍ ഭാരവാഹികള്‍ ഉടന്‍ തന്നെ എത്തിച്ചേരേണ്ടതാണ്.

മറ്റൊരു പ്രധാന അറിയിപ്പ്: ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മറ്റൊരറിയിപ്പുണ്ടായിരിക്കുന്നതല്ല.

ഓവര്‍ ഓവര്‍

8/01/2006 5:34 pm  
Blogger ഇടിവാള്‍ said...

പ്രശിഡന്റേ ! ഇതിലേ ഇതിലേ !

വരൂ അര്‍മാദിക്കൂ...

ഒരു ജബല്‍ അലിക്കാരി കൂടി ധന്യയാവട്ടേ !

8/01/2006 5:36 pm  
Blogger Unknown said...

കുമാരേട്ടാ... എന്റെ കുമാരേട്ടാ (ശ്രീ കൃഷ്ണപ്പരുന്തില്‍ മോഹന്‍ ലാലിനെ വിളിക്കുന്ന യക്ഷിയുടെ സ്വരത്തില്‍)

തിരിച്ച് വരാനല്ലെങ്കില്‍ ഈ പോക്കരുതേ....

8/01/2006 5:40 pm  
Blogger ബിന്ദു said...

ആദ്യം തന്നെ പറയട്ടെ, ഇതെനിക്കു ഇഷ്ടായി.പാവം വേലായുധന്‍. :(
ഓ.. ഇതു നമ്മടെ വല്ല്യമ്മായിയല്ലെ, വിളിച്ചാല്‍ ചെല്ലാതിരിക്കാന്‍ പറ്റുവോ?

8/01/2006 5:40 pm  
Blogger Unknown said...

ഒറ്റക്ക് 100 അടിച്ച റെക്കോര്‍ഡ് എനിക്കാവുന്ന മട്ടാണല്ലോ ദൈവമേ.

ക്ലബ്ബിന്റെ കമ്മ്യൂണിക്കേഷന്‍ ലിങ്കില്‍ തകരാറുണ്ടെന്ന് തോന്നുന്നു. സാരമില്ല, ക്ലബ്ബിന്റെ മാനം ഈ ദില്‍ബന്‍ ഒറ്റക്ക് കാക്കും.

സ്വാ‍മീം....

8/01/2006 5:42 pm  
Blogger Unknown said...

ഹായ് ബിന്ദുചേച്ചി വന്നു,

ഇനി എന്താ പ്രശ്നം. ചേച്ചീ തുടങ്ങാം?

8/01/2006 5:44 pm  
Blogger ഇടിവാള്‍ said...

ചുള്ളാ.. 3 കമന്റ് തുടര്‍ച്ചയായി ഇട്ടാള്‍, അതു പെനാല്‍ട്ടി കിക്ക് ! ( കുറുമന്റെ കിക്ക് അല്ല..)

അതിട്ടവന്റെ തലക്കു കിക്കും എന്നു !
ഓഫു നിയമാവലിയൊന്നും അറിയില്ലേ ?

8/01/2006 5:45 pm  
Blogger Unknown said...

ഈ ദുനിയാവുമ്മില്ല് ഓഫ് ടോപ്പിക്കിന്റെ മഴയായിരുന്നപ്പോ എല്ലാവര്‍ക്കും പുഛമായിരുന്നു. ഇപ്പൊ ഒരു തുള്ളി ശുദ്ദമായ ഓഫ് ദാഹജലത്തിനായി ഞാന്‍ കേഴുകയാണ്.. കേഴുകയാണ്.

8/01/2006 5:46 pm  
Blogger Unknown said...

ഇടിവാള്‍ സാര്‍,

നിയമാവലിയൊന്നും അറിയില്ല. രക്ഷപ്പെടുത്തിയതിന് നന്ദി.

8/01/2006 5:48 pm  
Blogger Kumar Neelakandan © (Kumar NM) said...

നെടുമങ്ങാടിന്റെ പുതിയ ഉണ്ണിയുടെ കളരിയില്‍ നിന്നും തലപോയ മുറിച്ചുരികയുമായി ഞാന്‍ വന്നു. ഈ ജബല്‍ അലി കളരിയില്‍.

വല്ല്യമായിയേ നമോവാകം.
തട്ട് തൊട്ട് വന്ദിച്ച് ആദ്യ ചോദ്യം: ആരുടെ തലയാ ഞാന്‍ കൊയ്യേണ്ടത്?
വേലായുധചരിതം അവസാനഭാഗം കളിക്കുകയാണല്ലേ ഇവിടെ? ഭാഗം ഒന്നുമുതല്‍ വായിച്ചിട്ട് അതിനെ കുറിച്ചുള്ള കമന്റ് എഴുതാം.
എന്നെ ഓല അയച്ചു വിളിച്ച അസുരാ, വയ്ക്കൂ ദക്ഷിണ.

8/01/2006 5:54 pm  
Blogger Unknown said...

ഗുരോ..

തള്ളവിരലും ചൂണ്ടാണി വിരലും വിശാലേട്ടന്‍ പറഞ്ഞത് പോലെ മര്‍മ്മ പ്രധാന്‍ കേന്ദ്രങ്ങളുമൊഴിച്ച് എന്തും ചോദിച്ചോളൂ. ദക്ഷിണ വെക്കാം.

8/01/2006 5:57 pm  
Blogger Kumar Neelakandan © (Kumar NM) said...

ഹോ! അതെന്റെ ചമയങ്ങള്‍ക്കായില്ല. കയ്യും തലയും വെട്ടിയെടുത്ത് ഒരു ഒന്‍പത് കിഴി വേറേ വയ്ക്കൂ..

ഇന്ന് ഏറ്റവും കൂടുതല്‍ കമന്റ് ഓഫ് അടിച്ചവനുള്ള അവാര്‍ഡ് എനിക്കല്ലേ?
പണി പോയാലെന്താ ഒരു അവാര്‍ഡ് കിട്ടിയാല്‍ മതി.

8/01/2006 5:59 pm  
Blogger Unknown said...

ഗുരോ,

ഇതാ കയ്യും തലയും (ആരുടെയെന്ന് ചോദിക്കരുത്) ഒമ്പത് പൊന്‍ പണക്കിഴികളും (ഞാനൊരു വേദനിക്കുന്ന കോടീശ്വരനായത് നന്നായി). അനുഗ്രഹിച്ചാലും...

8/01/2006 6:02 pm  
Blogger ഇടിവാള്‍ said...

കുമാറുഭായി..

ഇവിടത്തെ പോരാട്ടത്തിനു ഓല കൊടുത്തയച്ചതു ഞാനാ .. ദില്ലുവല്ല..

തല തെറിച്ചു പോയാ, നിങ്ങക്കു കണ്ണും കാണീല്ലേ.. ശ്ശേ ! മോശം !

8/01/2006 6:02 pm  
Blogger Kumar Neelakandan © (Kumar NM) said...

ഇവിടെ കളി നടക്കട്ടെ.
തല്‍ക്കാലം ഞാന്‍ വീട്ടില്‍ പോണൂ. ബാക്കി അവിടുന്നാവാം. ഇനിയും താമസിച്ചാല്‍ അങ്കക്കലി മൂത്ത് ഭാര്യയും മോളും കൂടി എന്റെ തലകൊയ്യും. വീട്ടില്‍ ഗസ്റ്റ് ഉണ്ട്.

8/01/2006 6:04 pm  
Blogger ബിന്ദു said...

അവനവനിട്ടു പാര വയ്ക്കുന്ന ഒരാളെ ആദ്യായിട്ടു കാണുകയ. എന്നാല്‍ പിന്നെ എടു ഇടീ പണം.:)
കുമാറില്‍ കയറിയ ബാധ ഇനി എങ്ങനെ ഒഴിപ്പിക്കുമോ ആവോ?

8/01/2006 6:05 pm  
Blogger ബിന്ദു said...

അതു ശരി, അപ്പോള്‍ വീട്ടില്‍ ഗെസ്റ്റുള്ളതുകൊണ്ടാണല്ലെ ഇവിടെ ഈ അങ്കക്കലി ;)

8/01/2006 6:07 pm  
Blogger Unknown said...

ഒടുവില്‍.... മാറ്റച്ചുരിക പോലും തരാതെ ദക്ഷിണ വെച്ച ഗുരുനാഥനും പോയി.

യു എസിലേക്ക് ഓലയും കൊണ്ട് പോയ ചന്തുവെങ്ങാനും ഇനി.....ഏയ് ചന്തുവത് ചെയ്യില്ല.

8/01/2006 6:08 pm  
Blogger Kumar Neelakandan © (Kumar NM) said...

എല്‍ജി വന്നു. എനിക്കൊത്ത ചേകവത്തിയാ എല്‍ജിയും. ബാക്കി തല എല്‍ജി കൊയ്യും. ഊരിയവാള്‍ ഉറയിലിട്ട് തണുപ്പിക്കാതെ ഞാന്‍ എല്‍ജീയെ ഏല്‍പ്പിക്കുന്നു. അപ്പോള്‍ എത്രയാ ടാര്‍ഗറ്റ്?

ബിന്ദു പറഞ്ഞത് ശരിയാ ഒരു ബാധകയറിയ പോലായി. ഓഫ് അടിച്ച് വട്ടായവരുടെ കൂട്ടത്തിലെ ആദ്യ നാമം എന്റേതായിക്കൊള്ളട്ടെ.

ഒരു സത്യം പറയട്ടെ, ഈ ഓഫ് അടി ഒരു രസമുള്ള ഏര്‍പ്പാടാണ്. എല്ലാ ബ്ലോഗിലും അല്ല. എടുത്ത് പറയാം, “എല്ലാ ബ്ലോഗിലും അല്ല.“ ഇതുപോലെ ഓല അയച്ച് തട്ട് തീര്‍ത്ത് കാത്തിരിക്കുന്ന ബ്ലോഗില്‍!

8/01/2006 6:12 pm  
Blogger Unknown said...

ക്ലബ്ബിനും കൂടപ്പിറപ്പുകള്‍ക്കും വേണ്ടി ഒറ്റയ്ക്ക് പട വെട്ടി മരിച്ച ഈ ദില്‍ബന്‍ ചേകവന്റെ കഥ പാണന്മാരും ‘ക്രൈം’. ‘ഫയര്‍’ മാഗസിനുകളും പാടി നടക്കും.

ബ്ലോഗനാര്‍ കാവിലമ്മേ അനുഗ്രഹിച്ചാലും! ഈയുള്ളവന്‍ വീരസ്വര്‍ഗ്ഗം പുല്‍കട്ടെ.

8/01/2006 6:13 pm  
Blogger Kumar Neelakandan © (Kumar NM) said...

ഒരു ഓഫ് ടോപ്പിക് : വല്ല്യമ്മായിയേയ്, എന്റെ പ്യാര് കുമാറ്. സ്ഥലം നെടുവങ്ങാട്. തന്നെ! അമ്മയാണ തന്നെ! ഇപ്പം കൊറേ വര്‍ഷമായിറ്റ് കൊച്ചിയില് ചെല തട്ടിപ്പും തരികെടയുമായി അങ്ങനെ തട്ടിമുട്ടി പ്വോണ്. ഒള്ളതിയന്നെ! എന്തരായാലും പരിചയപ്പെട്ടതില് പെര്‌ത്ത് സന്തോഷം.

8/01/2006 6:16 pm  
Blogger ബിന്ദു said...

ശരിയാ, ഓഫടി ഒരു രസം തന്നെയാ.കൂടുതല്‍ ആള്‍ക്കാരെ ക്ഷണിച്ചുകൊള്ളുന്നു. ( പരസ്യം കുമാറിന്റെ വക ! ):)

8/01/2006 6:18 pm  
Blogger Unknown said...

ബിന്ദു ചേച്ചീ,
ഒന്ന് കൂടി ഉഷാറാവൂ.പ്ലീസ്...

8/01/2006 6:22 pm  
Blogger Kumar Neelakandan © (Kumar NM) said...

കണ്ണൂരിലെ കളരിയില്‍ നിന്നും എന്റെ ഒരു ശിഷ്യന്‍ വരുന്നുണ്ട്, ഇവിടെ. മണ്ടനാണെങ്കിലും അത്യാവശ്യം അടവുകളൊക്കെ അറിയാം. ഒന്ന് കളിക്കാനൂള്ള അവസരം ഒരുക്കിക്കൊടുക്കണേ?

(വേലായുധാ.. എന്നോട് പൊറുക്കില്ലേ?)

8/01/2006 6:25 pm  
Blogger Unknown said...

ഗുരോ,
പടവെട്ടി തളര്‍ന്ന എന്നെ അങ്ങ് മണ്ടനാക്കിയോ? ഇനി ഞാനല്ലേ?

8/01/2006 6:28 pm  
Blogger Sreejith K. said...

കുമാരച്ചേകവരേ, പോകുന്ന പോക്കില്‍ ഒന്ന് തട്ടിയിട്ട് പോകാന്‍ ഞാന്‍ എന്താ അമ്പലമണിയോ?

ദില്‍ബന്‍ ഇന്ന് നല്ല ഓഫ് മൂഡിലാണല്ലോ? എന്തിരേണ് ഗഡീ അവിടെ വര്‍ത്തമാനങ്ങള്.

ഓ.ടോ: വേലായുധ ചരിതം ഒന്നും രണ്ടും ചേര്‍ത്താലും ഒരു പോസ്റ്റിന്റെ വലിപ്പമല്ലേ ഉള്ളൂ. ഒറ്റപ്പോസ്റ്റാക്കാമായിരുന്നു.

8/01/2006 6:29 pm  
Blogger Unknown said...

ശ്രീജ്യേ..

മൂഡുണ്ടായിട്ടൊന്നുമല്ല മാഷേ. ക്ലബ്ബില്‍ ഭാരവാഹിയായിട്ട് ആദ്യം ഒരാള്‍ ഏല്‍പ്പിച്ച് പ്രൊജക്റ്റാ. നടന്നില്ലെങ്കില്‍ ആര്‍ക്കാ അതിന്റെ മോശം. നിങ്ങള്‍ക്കൊക്കെത്തന്നെ. അല്ല പിന്നെ.

സമയമുണ്ടെങ്കില്‍ ഒന്ന് കൈ വെക്ക് മാഷേ.

8/01/2006 6:34 pm  
Blogger -B- said...

അമ്മായ്‌! വല്ല്യമ്മായ് !! (പ്രേം കുമാര്‍ റോളില്‍).

വേലായുധ ചരിതം നന്നായിരിക്കുന്നു. മരയ്‌ക്കാത്തിയാരെ ആയിരിക്കും “മര്‍ക്ക്യാത്ത്യാരേ“ ആയത്‌ അല്ലെ?

അല്ലാ, യൂണിയന്‍കാരൊക്കെ എത്തീട്ടുണ്ടല്ലൊ. എന്തെങ്കിലും പരിപാടിയുണ്ടൊ?

8/01/2006 6:39 pm  
Blogger Sreejith K. said...

ബൈ ദ ബൈ മിസ്റ്റര്‍ ദില്‍ബൂ, “എല്ലാ ബ്ലോഗിലും ഓഫടി രസമില്ല എന്ന് കുമാരേട്ടന്‍ പറഞ്ഞത് ആരെ ഉദ്ദേശിച്ചായിരിക്കും എന്നാണ് ഊഹം? കുമാരേട്ടന്‍ വീട്ടില്‍ ചെന്ന് ഓണ്‍ലൈന്‍ ആവുന്നതിനു മുന്‍പ് നമുക്ക് ഇതില്‍ ഒരു തീരുമാനം ഉണ്ടാക്കണം.

8/01/2006 6:40 pm  
Blogger Unknown said...

ബിരിയാണി പെങ്ങളേ,
ക്ലബ്ബില്‍ ചേരുന്നോ?
ഞാന്‍ ദേ ഇപ്പൊ ചേര്‍ന്നതേയുള്ളൂ.ഒരു മെമ്പര്‍ഷിപ്പ് ഫോം ബാക്കിയുണ്ട്. വേണോ?

8/01/2006 6:41 pm  
Blogger Unknown said...

ശ്രീജ്യേ,
കുമാറേട്ടന്റെ സ്വന്തം ബ്ലോഗിലായിരിക്കണം ഓഫടി രസമില്ലാത്തത്.

8/01/2006 6:43 pm  
Blogger Sreejith K. said...

ഇജ്ജ് എന്ത മണ്ടത്തരമാണീ പറയണത്. ഇത് കേട്ടിട്ട് ഇജ്ജ് അനങ്ങാണ്ടിരിക്കണേണാ? അങ്ങോട്ട് ബരീന്‍ എല്ലാരും. അല്ലെങ്കി ഇപ്പ വേണ്ട. ഇബിടത്തെ കാര്യം ഒന്ന് തീരുമാനമായിട്ടാകാം, അല്ലേ ദിബൂച്ചേകവരേ?

8/01/2006 6:45 pm  
Blogger Unknown said...

ശ്രീജ്യേ..

ഹാവൂ.... ചുരിക മാറ്റിപ്പിടിക്കാന്‍ ഒരാളുണ്ടല്ലോ. മതി അത് മതി. ഞാന്‍ ആ ചുമലുകളില്‍ തല വെച്ച് ഒന്ന് കരയട്ടെ, ഉമ്മ വെക്കട്ടെ.

8/01/2006 6:50 pm  
Blogger Unknown said...

ശ്രീജ്യേ,
ഓവറാ‍യി അല്ലേ.
അല്ലെങ്കില്‍ ഉമ്മ വേണ്ട. ഞാന്‍ താങ്കളുടെ പെന്‍ ഫ്രണ്ട് അല്ലല്ലോ. :-)

8/01/2006 6:51 pm  
Blogger Sreejith K. said...

ഓവറായോ എന്നോ, ഞാന്‍ ഈ സമയം കൊണ്ട് എന്റെ പ്രൊഫൈലില്‍ നിന്ന് എന്റെ ഫോട്ടോ മാറ്റുന്ന കാര്യം വരെ ആലോചിച്ചു. ഇങ്ങള് മനുഷേനെ ഇടങ്ങേറാക്കല്ലേന്ന്.

8/01/2006 6:53 pm  
Blogger Sreejith K. said...

ഹാഫ് സെഞ്ച്വറി അടിക്കാന്‍ ഒരു മോഹം. ആര്‍ക്കും എതിര്‍പ്പില്ലല്ലോ, അല്ലേ

8/01/2006 6:53 pm  
Blogger ഇടിവാള്‍ said...

ശെ.. 50 കപ്പിനും ലിപ്പിനുമിടക്കു വെച്ചു നഷ്ടപ്പെട്ടല്ലോ..

ഗെഡികളേ.. ച്വാട്ടന്‍ വന്നു കെട്ടാ..

8/01/2006 6:57 pm  
Blogger Unknown said...

ശ്രീജ്യേ,

ഇജ്ജ് ചത്യല്ലേ പുള്ളേ ഈ കാട്ടീത്? ഞമ്മള് മോന്തി ബരെ മണ്ടി നടന്ന് കമന്റീത് അല്‍ക്കുല്‍ത്താക്കീറ്റ് ഇജ്ജ് അയ്മ്പത് അടിച്ചല്ലോ പഹയാ.

ഞമ്മള് ദാ പോണൂ...

8/01/2006 6:57 pm  
Blogger Unknown said...

ഹാവൂ,
ഗെഡി വന്നു. ഇനി എനിക്ക് വിശ്രമിക്കാം. ഒറ്റക്ക് പൊരുതി 50 അടിച്ച കാര്യം ക്ലബ്ബുകാരറിഞ്ഞാല്‍ അനുമോദനമൊക്കെ ഉണ്ടാവും തീര്‍ച്ച.

8/01/2006 7:00 pm  
Blogger ഇടിവാള്‍ said...

കജാഞ്ചി എവടെപ്പോയോ ആവോ !

8/01/2006 7:02 pm  
Blogger Unknown said...

കജാഞ്ചി മാത്രമല്ല ആരും ഇല്ല ഗഡീ.നമ്മള്‍ ഇമരാത്ത് ബ്രാഞ്ച് മാത്രം. പോരേ.

നഞ്ഞെന്തിന് നാന്നാഴി?

8/01/2006 7:05 pm  
Blogger ബിന്ദു said...

50 പോയി അല്ലേ? എന്നാലിനി നിന്നിട്ടു കാര്യമില്ല.:)

8/01/2006 7:12 pm  
Blogger ഇടിവാള്‍ said...

അപ്പോ, ദേ വല്ല്യമ്മായീ... 55 ആക്കി തന്നു കേട്ടാ...

ഇനി വേണേല്‍ പറ.. ബാക്കി നാളേ .. ഞമ്മളു സ്കൂട്ടാവ്വാട്ടാ...

8/01/2006 7:16 pm  
Blogger Kumar Neelakandan © (Kumar NM) said...

വല്ല്യമ്മായിയേ 58 കഴിഞ്ഞല്ലോ! കാലും നീട്ടീരിക്കാതെ വന്നു അറുപതെങ്കിലും തികയ്ക്കൂ.

ശ്രീജിത്തേ ഞാനില്ലാത്തനേരം നോക്കി നീ എന്നെ അപരാധിച്ചോ?
ടാ.. ചേകവന്‍ കണക്കു തീര്‍ക്കുന്നത് കമന്റെറിഞ്ഞാ വാചകമടിച്ചിട്ടല്ല. എടുക്കൂ ആയുധം. (ഞാന്‍ ഉറങ്ങാന്‍ പോകുന്നു)

8/01/2006 10:27 pm  
Blogger കുറുമാന്‍ said...

ഇടം തിരിഞ്ഞ്, വലം മറിഞ്ഞ്, മൂന്ന് പെഗ്ഗടിച്ച് വട്ടം കറങ്ങി, നാരങ്ങ അച്ചാര്‍ തൊട്ടു നക്കി, കുമ്പിട്ട്, നിലത്തിരിക്കുന്ന കുപ്പിയെടുത്ത്, തല നിവര്‍ത്തി, ഗ്ലാസില്‍ ഒഴിച്ച്, കടകം മറിഞ്ഞ്, തണുത്ത വെള്ളമൊഴിച്ച്, ഗുരുക്കന്മാരെ പ്രാര്‍ത്തിച്ച്, അവസാനപെഗ്ഗ് പൂഴി കടകന്‍ പോലെ യടിച്ച്, ഞാനുമൊരോഫടിച്ചു, എന്റെ കുമാറെ, ശ്രീജിത്തേ, ബിന്ദുവേ, ഇഞ്ജി പെണ്ണേ, ദില്‍ബുവേ, ഇടിവാളേ,ബീക്കുട്ട്യേ, വക്കാര്യേ........ഇലന്തൂര്‍ ഗുരുക്കളേ, ദേവാദി ദേവോ, കാത്തോളണേ......പ്പൂയ്, സൂവെ
ആറാപ്പോ, റൈ, ഏറേ, ഓയ്, പൂയ്,,,,,,

ഡിം, ടിം ക്ണം,.....തേങ്ങ അടിച്ചു ചിതറി

8/01/2006 10:55 pm  
Blogger K.V Manikantan said...

കുറൂ,
കുറുമി ടൈം പീസ്‌ എടുത്തെറിഞ്ഞ്‌ മോണിറ്റര്‍ തകര്‍ത്ത ഒച്ചയല്ലേ അത്‌?


കുറൂ..... ഈ വല്ല്യമായി 89-92 കാലഘട്ടത്തില്‍ സെഞ്ചോസഫ്ഫില്‍ ആയിര്‍ന്നൂ..... കുറുവിന്റെ കാലാട്ടല്‍ കാലം അതായിരുന്നില്ലേ....


പക്ഷേ എനിക്ക്‌ ഓര്‍മ്മ വരുന്നില്ല ഒരു അമ്മായിയേ.....

ആ... കാലം എല്ലാവരേയും അമ്മായിയാക്കുമായിരിക്കും....

8/01/2006 11:06 pm  
Blogger സ്നേഹിതന്‍ said...

ചെറുതെങ്കിലും വേലായുധചരിതം ഉള്ളില്‍ തട്ടുന്ന പോലെ എഴുതിയിരിയ്ക്കുന്നു.

8/01/2006 11:30 pm  
Blogger Adithyan said...

വേലായുധ ചരിതം നന്നായിരിയ്ക്കുന്നു... അല്‍പ്പം സെന്റി ടച്ച് കൊടുത്തല്ലെ? ഇനിയും പോരട്ടെ...


(ഇവിടെ ഒരു വരവു കൂടി വരേണ്ടി വരും) ;)

8/02/2006 5:45 am  
Blogger വല്യമ്മായി said...

എന്‍റെ മോഹങ്ങള്‍ പൂവണിഞ്ഞു.

ദില്‍ബാസുരന്‍,ഇടിവാള്‍,കുമാര്‍,ബിന്ദു തുടങ്ങിയ ഓ.ടോ. പുപ്പുലികള്‍ക്ക് ഒരായിരം നന്ദി,താങ്ക് യു,ശുക്രിയാ,ശുക്റേന്‍...(ഇനിയെനിക്ക് വാക്കുകള്‍ കിട്ടുന്നില്ല)

വര്‍ണ്ണമേഘങ്ങള്‍, വക്കാരിമഷ്ടാ,സു, kuttamenon, സ്നേഹിതന്‍ ,Adithyan :വിലയിരുത്തലുകള്‍ക്ക് നന്ദി(തെറ്റുണ്ടെങ്കിലും പറയാന്‍ മടിക്കരുതേ)

ബിരിയാണിക്കുട്ടി:പുതുപെണ്ണായ് ഇങ്ങോട്ട് വരുമ്പോള്‍ ബിരിയാണി വാങ്ങി തരില്ലേ?
ശ്രീജിത്ത്(മണ്ടുസേ...):ചെറുതായതിന്‍റെ കാരണം കഴിഞ്ഞ പൊസ്റ്റില്‍ തന്നെ പറഞ്ഞിരുന്നു:

Vallyammayi said...
പാവം വെലായുധനെ പല ഭാഗങ്ങളാക്കി നീട്ടി വലിക്കണമെന്നു കരുതിയതല്ല.ഓഫീസിലിരുന്ന് അധികം ഓഫ്-പണി ചെയ്യാന്‍ പറ്റാത്തതിനാലാ.
ഇന്നലെ ഗൂഗിള്‍ ടോക്കിന്‍റെ വേലിക്കെ വന്ന് വിശാലന്‍ ചേട്ടന്‍ “ഇന്നെന്തൂട്ടാ അവിടെ കൂട്ടാന്‍“ എന്നു ചോദിച്ചപ്പോ പൊലും ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.

നന്ദി.....വേലയുധന്‍റെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക്

7/27/2006 8:58 AM


കുറുമാന്‍:ഇന്ന് രാവിലെ സഫ മില്‍ക്ക് കൊണ്ടുവന്ന ½ ലിറ്റര്‍ പാല്‍ എടുത്തു വെച്ചിട്ടുണ്ട്.കടം വീടട്ടെ.

സങ്കുചിതന്‍:(89-91)അന്ന് അമ്മായി പോയിട്ട് അമ്മ പോലും ആയിരുന്നില്ല.പത്താം ക്ലാസ് മുതല്‍ പല പ്രാവശ്യം മത്സരങ്ങള്‍ക്കായി ക്രൈസ്റ്റില്‍ വന്നിട്ടുണ്ട്.വൈകുന്നേരമായാല്‍ ക്രൈസ്റ്റിന്റ്റെ മുറ്റത്ത് കിറുങ്ങിയടിച്ച് കുറേ പേരെ കണ്ടിട്ടുണ്ട്.അതില്‍ സങ്കുവും കുറുവും ഉണ്ടായിരുന്നോ എന്നൊരു സംശയം ഇല്ലാതില്ല.

8/02/2006 2:49 pm  
Blogger വല്യമ്മായി said...

എന്‍റെ പോസ്റ്റില്‍ കമന്‍റിയവരെല്ലാം കടന്നു വരൂ.നന്ദി പായസം വിളമ്പി വെച്ചിട്ടുണ്ടേ........

8/02/2006 3:41 pm  
Blogger കുറുമാന്‍ said...

സഫേടെ പാല് വാങ്ങി വച്ചിട്ടുണ്ട് എനിക്ക് എന്നു പറഞ്ഞപ്പോളും, ഇത്രയും പെട്ടെന്ന് അതോണ്ട് പായസം ഉണ്ടാക്കി നാട്ടാര്‍ക്കെല്ലാം വിളമ്പും എന്നു ഞാന്‍ കരുതിയില്ല....

കള്ളില്ലെങ്കില്‍ വേണ്ട, കുറച്ച് പാലെങ്കിലും കുടിക്കാന്ന് വച്ചപ്പോള്‍ പായസമായിപോയി.....

അപ്പോ സെന്റ് ജോസപ്പിലായിരുന്നല്ലെ പഠിപ്പ്? ഏതു കൊല്ലം? എന്റ്റെ കാലാട്ടല്‍ കണ്ടിട്ടുണ്ടോ ആവോ?

8/02/2006 3:50 pm  
Blogger വല്യമ്മായി said...

89-91 ഫസ്റ്റ് ഗ്രൂപ്പ്.കോളേജ് ക്വിസ് ടീം മെമ്പരയിരുന്നു.ഇരിങ്ങാലക്കുടയില്‍ ചെണ്ട പുറത്ത് കോലു വീഴുന്ന എല്ലാ മല്‍സരങ്ങള്‍ക്കും പങ്കെടുത്തിരുന്നു.

ആ പാല്‍ പൊട്ടിച്ചിട്ടില്ല.

8/02/2006 3:56 pm  
Blogger കണ്ണൂസ്‌ said...

അമ്മായി 94-99 കാലഘട്ടത്തില്‍ എപ്പോഴെങ്കിലും ആയിരുന്നു ജോസപ്പിലെങ്കില്‌ ഒന്നു പറയണേ. ഒരാളെ അറിയുമോന്നറിയാനാ.

8/02/2006 3:59 pm  
Blogger വല്യമ്മായി said...

ഇല്ല.89-91 മാത്രം

8/02/2006 4:02 pm  
Blogger സ്തമക്കാരം said...

വല്ല്യമ്മായി എങ്ങിനെയാ നിങ്ങള്‍ക്കൊരു കമന്റ്‌ അയക്കുക. ഞാന്‍ ബ്ലോഗിംഗ്‌ പരീക്ഷിച്ചു കൊണ്ടിരിക്കാണ്‌. എന്തൊക്കെ ചെയ്യുന്നു എന്ന് വല്ല്യ പിടിയില്ല. ഒരു പ്രാവശ്യം ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തു, കുറച്ച്‌ കഴിഞ്ഞ്‌ നോക്കിയപ്പോള്‍ അത്‌ കാണാനില്ല. പ്രൊഫെയില്‍ എഡിറ്റ്‌ ചെയ്താല്‍ അതു പോകുമോ?

8/23/2006 2:28 pm  
Blogger സു | Su said...

മലയാളാ ഇത് വായിക്കൂ ഒക്കെ മനസ്സിലാകും.

http://ashwameedham.blogspot.com/2006/07/blog-post_28.html

ഇതും

http://howtostartamalayalamblog.blogspot.com/

8/23/2006 2:34 pm  
Blogger Shahina said...

This comment has been removed by the author.

12/09/2007 7:27 pm  
Blogger Sulfikar Manalvayal said...

ആദ്യായി എന്റെ പോസ്റ്റില്‍ വന്നു കമന്റിയതിനു പെരുത്ത്‌ നന്ദി.
എന്നാല്‍ പിന്നെ അമ്മായിയുടെ ആദ്യ കാലങ്ങളിലെക്കൊന്നു പോയി നോക്കാം എന്ന് കരുതി വന്നതാ.
അപ്പോഴല്ലേ മനസിലായത്, കമെന്റുകളെ കൊണ്ടുള്ള പൂരം. ആള്‍ പുലിയല്ല, പുപ്പുലി ആയിരുന്നെന്നു.
കൊള്ളാം ട്ടോ വേലായുധ ചരിതം. ഓര്‍മിപ്പിച്ചു എന്റെ വീടിലും ഉണ്ടായിരുന്ന ഇങ്ങിനെ ഒരു പണിയാള്‍

6/07/2010 9:00 pm  

Post a Comment

<< Home