Wednesday, August 30, 2006

കൂട്ട്

മഴയെത്ര പെയ്താലും മഞ്ഞെത്ര പൊഴിഞ്ഞാലും
കവിയാത്തൊരീ രാഗമധുരിമയില്‍
ഒന്നിച്ച് തുഴയാനും ഒരുമിച്ച് കരേറാനും
എന്‍ തുണയായെന്നും നീയില്ലേ
മാനം തെളിഞ്ഞാലും അത് വീണ്ടുമിരുണ്ടാലും
താങ്ങും തണലുമായ് നീയില്ലേ

Labels:

13 Comments:

Blogger വല്യമ്മായി said...

വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ ചില വരികള്‍-പുതിയ പോസ്റ്റ്

8/30/2006 8:49 pm  
Blogger സു | Su said...

ഉണ്ടാവും. നമ്മുടെ നിഴല്‍ അല്ലേ? അതെപ്പോഴും ഉണ്ടാകും. ചിലപ്പോള്‍ കാണും. ചിലപ്പോള്‍ കാണില്ല.

8/30/2006 8:54 pm  
Blogger മുസ്തഫ|musthapha said...

വല്യമ്മാവാ കണ്ടില്ലേ, താങ്കളുടെ സാമീപ്യം വല്യമ്മായി കവിതയായ് വിരിയിക്കുന്നു.

വല്യമ്മായി :)

8/30/2006 10:15 pm  
Blogger P Das said...

അങ്ങിനെ ഒരു കൂട്ട് ഒരു സുഖാണേ..

8/31/2006 6:29 am  
Blogger സൂര്യോദയം said...

ലളിതം മധുരമീ ആഗ്രഹം
നല്‍കും പ്രതീക്ഷകള്‍ക്കൊപ്പം
:)

8/31/2006 8:06 am  
Blogger Rasheed Chalil said...

കൂട്ടിന്റെ മാധുര്യം..
മനുഷ്യന്‍ എപ്പോഴും ആഗ്രഹിക്കുന്നതും ഇങ്ങിനെ നല്ലോരു കൂട്ടല്ലെ... ഇന്നു കിട്ടാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളതും.എല്ലാവരും അവരുടെ വഴിതേടുമ്പോള്‍ ഒന്നിച്ചൊരു കൂട്ട് കണ്ടെത്താന്‍ പലര്‍ക്കും സാധിക്കാറില്ല.

വല്ല്യമ്മായി നന്നായിട്ടുണ്ട്.

8/31/2006 8:45 am  
Blogger വല്യമ്മായി said...

കൂട്ടുള്ളവര്‍ക്കും കൂട്ടാഗ്രഹിക്കുന്നവര്‍ക്കും വായിക്കാന്‍

സു ചേച്ചിക്കും ഉപ്പനും അഗ്രജനും ചക്കരയ്ക്കും സൂര്യോദയത്തിനും ഇത്തിരിവെട്ടത്തിനും നന്ദി

8/31/2006 10:02 am  
Blogger കരീം മാഷ്‌ said...

പണ്ടു പണ്ടെഴുതിയതാണെങ്കില്‍ കൂട്ടിനാരെയാണു കണ്ടത്‌. ദൈവത്തെയോ? അതോ അന്നും പ്രിയനെ കാത്തിരുന്നോ?

8/31/2006 12:33 pm  
Blogger വല്യമ്മായി said...

13 വര്‍ഷങ്ങള്‍ക്ക് മുമ്പ്

8/31/2006 12:42 pm  
Blogger അത്തിക്കുര്‍ശി said...

തുണയായ്‌ താങ്ങായ്‌ തണലായ്‌ ഒരു കൂട്ട്‌.. അതില്ലതെന്തു ജീവിതം!

നന്നായി, വല്ല്യമ്മായി.

8/31/2006 12:43 pm  
Blogger ദൃക്‌സാക്ഷി said...

ദാണ്ട് അത് വലിയ കുഴപ്പമില്ല...
പക്ഷേ, ആദ്യത്തെ രണ്ട് വരികള്‍ ഒന്നിനും കൊള്ളില്ല...
തോരാത്ത മഴയത്തും ഒഴിയാത്ത മഞ്ഞത്തും എന്ന് ആയിരുന്നെങ്കില്‍ അതിന്റെ തീവ്രത ഇങ്ങ് പോന്നെനേ നേരിട്ട്...

8/31/2006 1:06 pm  
Blogger വല്യമ്മായി said...

കരീം മാഷ്‌,അത്തിക്കുര്‍ശി,നന്ദി

Daippap,നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി

9/02/2006 8:31 am  
Blogger Sapna Anu B.George said...

എന്റെ വല്യമ്മായി,

താങ്ങും തണലുമായ് നീയില്ലേ ???? ഇതൊരു ,ചോദ്യമോ?
അതോ സ്വന്തം വിശ്വാസ്മോ?
വിശ്വസിക്കാന്‍‍ ശ്രമിക്കുന്നതോ?
ശാശ്വതമായി ഈ ലോകത്തില്‍ ഇല്ല ഒന്നും,
ഒരു ബന്ധങ്ങള്‍ക്കും ഒരു നിലനില്‍പ്പില്ല,
എല്ലാം ഒരു വിശ്വാസമല്ലെ?
പിന്നെ എന്റെ സ്വന്തം എന്ന് എന്തിനെ വിളിക്കും?
ആയിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിക്കട്ടെ,
അങ്ങനെയെങ്കില്‍ ഈ ലോകം
എന്റെ കൈപ്പിടിയില്‍ ഞാന്‍ ഒതുക്കിയേനേ?

9/20/2006 11:34 am  

Post a Comment

<< Home