Monday, August 21, 2006

ഹോസ്റ്റല്‍ പാചകപരീക്ഷണങ്ങള്‍

ഒഴിവുദിവസങ്ങളില്‍ രാവിലെ 8 മണിക്ക് പ്രാതല്‍ കഴിഞ്ഞാല്‍ ഉച്ചക്ക് ഒരുമണിക്ക് ഭക്ഷണത്തിനുള്ള മണിയടിക്കുന്നത് വരെയുള്ള നീണ്ട സ്റ്റഡി ടൈം(എനിക്കത് മിക്കവാറും സ്ലീപ്പിങ്ങ് ടൈം ആയിരുന്നു).പഠിത്തത്തിന്‍റെ(ഉറക്കത്തിന്‍റെ) ഇടവേളകളില്‍ വിശന്നാല്‍ കഴിക്കാനായി ഉണ്ടാക്കിയിരുന്ന ചില വിഭവങ്ങളാണ് താഴെ.മാസത്തിലൊരിക്കല്‍ വീട്ടില്‍ പോകുമ്പോള്‍ വറവും പൊരിയും ഇഷ്ടം പോലെ എല്ലാവരും കൊണ്ടു വരുമെങ്കിലും അതെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകാറാണ് പതിവ്.


മുട്ട പൊരിച്ചത്:

കോഴിമുട്ട:1(തലയില്‍ തേക്കാനെന്ന വ്യാജേന വാങ്ങിയത്)
ഉപ്പ്:ആവശ്യത്തിന്(മെസ്സില്‍ നിന്നും പൊക്കിയത്)
വെളിച്ചെണ്ണ:1 സ്പൂണ്‍

മറ്റ് സാമഗ്രികള്‍:
മെഴുകുതിരി:3
തീപ്പെട്ടി:1
ചോറ് പാത്രത്തിന്‍റെ മൂടി(കട്ടിയുള്ളത്):ഒന്ന്
സ്പൂണ്‍:2 (വലുത്) 1(ചെറുത്)

ഉണ്ടാക്കുന്ന വിധം:

മൂന്ന് മെഴുകിതിരികള്‍ കത്തിച്ച് അടുപ്പിന്റ്റെ ആകൃതിയില്‍ മേശപ്പുറത്ത് ഉറപ്പിച്ച് നിര്‍ത്തുക. ചോറുപാത്രത്തിന്‍റെ മൂടി രണ്ട് വലിയ സ്പൂണുകളുടെ സഹായത്താല്‍ അതിന് മുകളില്‍ പിടിക്കുക.
ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ച് മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പ് വിതറി ചെറിയ സ്പൂണ്‍ കൊണ്ട് ഇളക്കുക.പാകമായതിന് ശേഷം റൂമേറ്റ്സിന്‍റെ എണ്ണത്തിനനുസരിച്ച് പങ്ക് വെച്ച് കഴിക്കുക.

ഇനിയും വിശപ്പ് മാറിയില്ലെങ്കില്‍ ഒരു വിഭവം കൂടി;

പഴം മൊരിച്ചത്:

നേന്ത്രപ്പഴം:1 (ചെറുതായി അരിയണം)
പഞ്ചസാര:1 ടീസ്പൂണ്‍
വെളിച്ചെണ്ണ:1 സ്പൂണ്‍

മറ്റ് സാമഗ്രികള്‍: ആദ്യമെഴുതിയത് തന്നെ.

മൂന്ന് മെഴുകിതിരികള്‍ കത്തിച്ച് അടുപ്പിന്റ്റെ ആകൃതിയില്‍ മേശപ്പുറത്ത് ഉറപ്പിച്ച് നിര്‍ത്തുക. ചോറുപാത്രത്തിന്‍റെ മൂടി രണ്ട് വലിയ സ്പൂണുകളുടെ സഹായത്താല്‍ അതിന് മുകളില്‍ പിടിക്കുക.
ചൂടായാല്‍ വെളിച്ചെണ്ണ ഒഴിച്ച് പഴമിട്ട് പഞ്ചസാര വിതറി ചെറിയ സ്പൂണ്‍ കൊണ്ട് ഇളക്കുക.പഴം മൊരിഞ്ഞാല്‍ റൂമേറ്റ്സിന്‍റെ എണ്ണത്തിനനുസരിച്ച് പങ്ക് വെച്ച് കഴിക്കുക.(മണം കേട്ട് അടുത്ത് അടുത്ത് റൂമുകാര്‍ വന്നാല്‍ അവര്‍ക്കും കൊടുക്കം.)

അച്ചടക്കത്തിന് പേര് കേട്ട ആ ഹോസ്റ്റലില്‍ ഞാനായിരുന്നു ആദ്യം ഇതെല്ലാം പരീക്ഷിച്ചത്.അതിന് ശേഷം എന്‍റെ പാത്രത്തിന്‍റെ മൂടി റൂമില്‍ നിന്നും റൂമിലേക്ക് പറന്ന് നടക്കുകയായിരുന്നു.

Labels: ,

24 Comments:

Blogger വല്യമ്മായി said...

പരീക്ഷണം ഒന്നു കൂടെ;പുതിയ പോസ്റ്റ്
നിയമപ്രകാരമുള്ള മുന്നറിയിപ്പ്:
ആരെങ്കിലും ഇതെല്ലാം പരീക്ഷിച്ചാല്‍ അനന്തരഫലങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല

8/21/2006 11:31 am  
Blogger സു | Su said...

അങ്ങനെയാണ് പാചകപരീക്ഷണങ്ങള്‍ ഉണ്ടായത്. :)ഇപ്പോ കുട്ടികള്‍ ആരെങ്കിലും ഇങ്ങനെ ചെയ്യുമ്പോള്‍ അവരോട് ദേഷ്യപ്പെടുകയും, പക്ഷെ ഉള്ളില്‍ ശരിക്കും പേടിയും ഉണ്ടാവില്ലേ?

8/21/2006 11:40 am  
Blogger Unknown said...

കലക്കി വല്ല്യമ്മായീ വിഭവങ്ങള്‍.

ഞാന്‍ ഹോസ്റ്റലിലൊന്നും താമസിച്ചിട്ടില്ല. എങ്കിലും ഈ പാത്രത്തിന്റെ മൂടി സംഘടിപ്പിക്കാനായിരിക്കും ഏറ്റവും ബുദ്ധിമുട്ട് അല്ലേ?

8/21/2006 11:40 am  
Blogger ലിഡിയ said...

വേറെ രണ്ടെണ്ണം കൂടി പറഞ്ഞ് തരാം..

1.മുട്ട ബുള്‍സൈ.

മുട്ട-1
ഉപ്പ്,കുരുമുളക് പൊടി ആവശ്യത്തിന്
എണ്ണ-‘തേപ്പ് പെട്ടിയില്‍ പരത്താന്‍ മാത്രം.
സാമ്പ്രാണിത്തിരി-2

ഇനി ഏറ്റവും അത്യാവശ്യമായ സാധനം- തേപ്പുപെട്ടി(5 പേരുള്ള ഞങ്ങളുടെ റൂമില്‍ ഒരു തേപ്പുപെട്ടി ഈ അക്ഷയപാത്രത്തിന്റെ റോള്‍ വഹിക്കാന്‍ മാത്രം ഉള്ളതായിരുന്നു)

ഉണ്ടാക്കുന്ന വിധം:
തേപ്പുപെട്ടി ചൂടാക്കുക.അതില്‍ എണ്ണ പുരട്ടുക.മുട്ട പതുക്കെ(സ്ലൊ മോഷനില്‍ അല്ല,താഴെ വീഴാതെ അടുത്ത് പിടിച്ച്)തേപ്പുപെട്ടിയില്‍ ഒഴിക്കുക,ചെറിയ ചട്ടുക കൊണ്ട് ഏടുത്ത് ചൂടൊടെ വിളമ്പുക.

മുട്ട ഉണ്ടാക്കുമ്പോള്‍ നല്ല മണം വരും, അതു കൊണ്ട് ആദ്യം തന്നെ സാമ്പ്രാണിത്തിരി കത്തിച്ച് ജനല്‍ അടച്ചിടുക.(ഹൊസ്റ്റലേഴ്സിനുള്ള നിര്‍ദ്ദേശം).

ധൈര്യമായി പരീക്ഷിക്കാം,എന്റെ ആരോഗ്യത്തിന്റെ രഹസ്യം തന്നെ ഇതാണ്.

-പാര്‍വതി.

8/21/2006 2:03 pm  
Blogger അഞ്ചല്‍ക്കാരന്‍ said...

വല്യമ്മായി പരീക്ഷണങ്ങളുടെ ഒരു നിലവറ തന്നെയാണല്ലോ...പുതു പുതു പരീക്ഷണങ്ങള്‍ക്കായി കാത്തിരിക്കുന്നു...കാമ്പസ് വാസികളാരെങ്കിലും ഇത് വായിച്ചിട്ടുണ്ടെങ്കില്‍ പരീക്ഷിക്കും മുമ്പ് പുതിയ വാസ സ്ഥലം ബുക്ക് ചെയ്യൂ...അല്ലേല്‍ പെരുവഴി ശരണം....

8/21/2006 2:32 pm  
Blogger അഞ്ചല്‍ക്കാരന്‍ said...

പാറുവേ...
ബുള്‍സൈ എന്നു പോരെ ?
മുട്ട ബുള്‍സൈ എന്നു വേണോ?

8/21/2006 2:35 pm  
Blogger myexperimentsandme said...

പരീക്ഷണങ്ങള്‍ കൊള്ളാമല്ലോ.

ഇങ്ങിനെ ഇല്ലാത്ത സെറ്റപ്പൊക്കെ ഉണ്ടാക്കി കുക്കിയാല്‍ എന്തുണ്ടായി വന്നാലും കഴിക്കാന്‍ നല്ല ടേസ്റ്റ്. നിരോധനങ്ങളൊന്നുമില്ലാതിരുന്ന ഹോസ്റ്റലില്‍ വെറുതെ ഒരു കെറ്റിലും വെച്ചുണ്ടാക്കിയ കാപ്പിക്കുമുണ്ടായിരുന്നു നല്ലൊരു ടേസ്റ്റ്. പക്ഷേ മൂന്നാം പക്കം മുറിയന്‍ വന്ന് നോക്കിയപ്പോള്‍ അമൂലിന്റെ പാല്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. എന്റെ ബാല്യകാല വീക്ക് നൊസ്സുകളില്‍ ഒന്നായിരുന്നു അമൂല്‍ പാല്‍‌പ്പൊടി. അത് രണ്ട് സ്പൂണ്‍ വായ്ക്കകത്താക്കി ഉമിനീരില്‍ മിക്സ് ചെയ്താല്‍ പല്ലിന്റെ അകത്തും മോണയിലുമെല്ലാം പറ്റിപ്പിടിക്കും. അത് പതുക്കെ നാക്കുകൊണ്ട് തോണ്ടി അലിയിപ്പിച്ച് തിന്ന്...അത് തീരുമ്പോള്‍ പിന്നെയുമെടുത്ത്...മൂന്നാം ദിവസം ഒരു അരക്കിലോ പൊടി കാലി. മുറിയന് പ്രാന്തായി.

നല്ല ടിപ്പുകള്‍, വല്ല്യമ്മായീ.

8/21/2006 4:35 pm  
Anonymous Anonymous said...

ഉം...ഞാനും ഇങ്ങിനെത്തെ കുറേ കഴിച്ചിട്ടുണ്ട് :)
അതിനൊക്കെ എന്തൊരു ടേസ്റ്റായിരുന്നു. ഇപ്പൊ എന്തോരം കഴിച്ചാലും അത്രേം ടേസ്റ്റില്ല.

8/21/2006 9:03 pm  
Blogger ബിന്ദു said...

ഹോസ്റ്റല്‍ ജീവിതം അനുഭവിക്കാന്‍ കഴിയാത്തതില്‍ വളരെ ദുഃഖം തോന്നുന്നു. ഇനിയിപ്പോള്‍ ഈ ബുദ്ധിയൊക്കെ കിട്ടിയിട്ടെന്ത് കാര്യം.:)

8/21/2006 9:29 pm  
Blogger അനംഗാരി said...

വല്യമ്മായി, ഹോസ്റ്റല്‍ പാചകം ഒരു പുസ്തകമാക്കൂ. എസ്ക്ലൂസീവായി ഹോസ്റ്റല്‍മേറ്റ്സിന് മാത്രം. പണം വാരാം. പ്ണ്ട് ഞാനും ഇതുപോലെ പല പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ഇതൊക്കെ ഒരു രസം തന്നെയാണെ. ഞാനൊരു മെയില്‍ അയച്ചിട്ടുണ്ട് വല്യമ്മായിക്ക്. കവിതയുടെ ലിങ്ക്. കണ്ടോ ആവോ?

8/22/2006 12:02 am  
Blogger viswaprabha വിശ്വപ്രഭ said...

വല്യമ്മായീ,

ഏതായിരുന്നു മട?
രമ്യ? രശ്മി? ദിവ്യ?

8/22/2006 12:36 am  
Blogger viswaprabha വിശ്വപ്രഭ said...

ഞങ്ങടെ അശ്വതീലൂണ്ടായ്‌ര്‌‌‍ന്നു രു “സണ്ണിവിലാസം കാപ്പിക്ലബ്ബ്”.

പഴേ തേപ്പുപെട്ടിയുടെ അകത്ത്‌ന്ന് ട്‌ത്ത ര് കോയില്‍,‍ രു വെട്ടുഗ്ലാസ് (ക്യാന്റീന്‍ വക്യാ, മിണ്ടണ്ട!), രു ഉസ്പൂണ്‍, രു പൊതി പഞ്ചാര, രു കുഞ്ഞിക്കുപ്പി ഇന്‍സ്റ്റന്റ് ക്യാപ്പി. ഇത്തിരീശ വെള്ളം.

അവനോന്‍ കുടിക്കൂം ചീയും, വേണ്ടോര്ക്ക് വിക്കൂം ചീയും.

ചൂടാറാതെ ഗ്ലാസൊന്നിന് 50 ന‍.പ.

8/22/2006 12:48 am  
Blogger വല്യമ്മായി said...

സു ചേച്ചി,അതെ.കുട്ടികള്‍ രണ്ട് പേര്‍ക്കും പാചകം താല്പര്യമാണ്.അടുക്കളയില്‍ കയറാന്‍ സമ്മതിക്കാറില്ല.

ദില്‍ബാസുരന്‍,അതെ

കൈത്തിരി,വേണമെങ്കില്‍ തരാം.

Parvathy,ഇസ്തിരിപ്പെട്ടി ഹോസ്റ്റലിന്‍റെ നാലയലത്ത് കൊണ്ട് വരാന്‍ സിസ്റ്റേര്‍സ് സമ്മതിക്കില്ലായിരുന്നു.ആല്ലെങ്കില്‍........

വക്കാരിമഷ്ടാ,ചൂട് വെള്ളം ഹോസ്റ്റലില്‍ നിന്നും കിട്ടുമായിരുന്നു അതിനാല്‍ ചായയും കാപ്പിയും ഹോര്‍ലിക്‍സും എപ്പൊ വേണമെങ്കിലും റെഡി.

അഞ്ചല്‍കാരന്‍,ജീവിതം തന്നെ ഒരു പരീക്ഷണമല്ലേ.

Inji Pennu,അതെ
ബിന്ദു,ഇപ്പോഴും ഒരങ്കത്തിനൊക്കെയുള്ള ബാല്യമില്ലേ

കുടിയന്‍,മെയില്‍ കിട്ടി.കവിതയൊന്നും അധികം എഴുതാറില്ല.എഴുതുമ്പോള്‍ തരാം.പുസ്തകമിറക്കിയിട്ട് വേണം ഹോസ്റ്റലുകാരെന്നെ ഓടിച്ചിട്ട് തല്ലാന്‍

വിശ്വേട്ടാ,ഇതെല്ലാം പ്രീഡിഗ്രി കാലത്തെ വിദ്യകള്‍.എഞ്ചിനീയറിങിന് ഹോസ്റ്റലില്‍ നിന്നിട്ടില്ല.

എല്ലാവര്‍ക്കും നന്ദി.

ആരെങ്കിലും വാതിലിന്‍റെ മറവില്‍ പഴമ്പൊരിയുടെ മണം പിടിച്ച് നിൽപ്പുണ്ടെങ്കില്‍ കടന്ന് വരാം.പഴമ്പൊരി കുറച്ച് കൂടി ബാക്കിയുണ്ട്

8/22/2006 8:12 am  
Anonymous Anonymous said...

ദാ, ആ ഗാര്‍ഡന്‍സിലെ രമ്യ മനോഹരമായ വസതിയിലേക്ക് എത്തിപ്പോയി. കുറെ കാലമായി നമ്മുടെ തറവാടീനേം വല്യമ്മായീനേം കുട്ട്യോളേം ഒക്കെ ഒന്നു കാണണമെന്ന്‌ വിചാരിക്കാന്‍ തുടങ്ങീട്ട്‌. വല്ലപ്പോഴും ഫോണാറുണ്ടെങ്കിലും, ഒരിക്കല്‍ തറവാടി ഇക്കാനെ കാണാന്‍ കഴിഞ്ഞെങ്കിലും, വീണ്ടും കാണാന്‍ സമയമായിത്തുടങ്ങി. അപ്പോ പഴമ്പൊരിയും മുട്ട പൊരിച്ചതും അനുബന്ധ വിഭവങ്ങളും റെഡിയായിക്കോട്ടേ, തറവാടീടെയും വല്യമ്മായിടെയും ഈ സാധുവായ ആരാധകന്‍ ഇതാ എത്തിപ്പോയീ...
പിന്നേയ്‌, ഈ വിശ്വേട്ടനെ (വിശ്വപ്രഭ) ഒന്നു പരിചയപ്പെടണമെന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ siteല്‍ പോയിനൊക്യപ്പൊ, contact mail, number ഇത്യാദി വിവരങ്ങള്‍ ഒന്നും കണ്ടില്ല... വേറൊന്നും കൊണ്ടല്ലാ... ഈ സാധുവും അതേ തട്ടകത്തില്‍ നാല് കൊല്ലം പയറ്റിയതായിരുന്നു. ഇപ്പോ ഗൂഗ്‌ള്‍ ഭൂമിയില്‍ നമ്മുടെ ആ തട്ടകത്തിന്റെ ആകാശ ദൃശ്യം കാണുമ്പോഴൊക്കെ ആ കാലഘട്ടത്തിന്റെ ഗൃഹാതുരത്വ ചിന്തകള്‍ ഓടിവരും...

8/22/2006 11:05 am  
Blogger Visala Manaskan said...

അത് സൂപ്പര്‍.

അങ്ങിനെ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്കുള്ള ആ ഒരു ടാസ്റ്റ് (ചിറാപുഞ്ചി അയ്യപ്പേട്ടന്‍ അങ്ങിനെയാ പറയാ) ഒരു ടാസ്റ്റ് തന്നെ!

8/22/2006 4:42 pm  
Blogger മുല്ലപ്പൂ said...

വായിച്ചു.
ഹൊസ്റ്റല്‍ നൊസ്റ്റാള്‍ജിയ.
ജീവിതത്തില്‍ ഒരു തവണ എങ്കിലും ഹോസ്റ്റെലില്‍ നിക്കാത്തവരേ, നിങ്ങല്‍ ഒരു പാടു കര്യങ്ങള്‍ മിസ്സ് ചെയ്തു.

8/22/2006 4:49 pm  
Blogger രാജേഷ് പയനിങ്ങൽ said...

ഞങ്ങള്‍ ഹീറ്റ് റ്റ്രീറ്റ്മെന്‍റ് ലാബില്‍, ഫര്‍ണസില്‍ 85ഡീഗ്രീ ഊഷ്മാവ് മെയിന്‍റയിന്‍ ചെയ്ത് വളരെ ശാസ്ത്രീയമായി ആണ് ബുള്‍സെ ഉണ്ടാക്കിയിരുന്നത്.

8/22/2006 5:44 pm  
Blogger വല്യമ്മായി said...

വിശാലേട്ടന്‍,മുല്ലപ്പൂ, ‍ആര്‍ദ്രം,അനോണീ,

നന്ദി,ഇവിടം സന്ദര്‍ശിച്ചതിനും അനുഭവങ്ങള്‍ പങ്കു വെച്ചതിനും

8/23/2006 10:02 am  
Blogger raghumadambath@gmail.com said...

ന്നായീട്ടാ..............മ്മായീ‍........പക്ഷെ തൊക്കെ ന്‍.ര്‍.ഐ കുട്ടികള്‍ക്കുള്ളതല്ലേ.......
ബദല്‍ പാചകരീതികല്‍(ആത്മഹത്യ ചെയ്ത രജനി,ഫസീല,ബിന്ദു ടൈപ്പ് ഹോസ്റ്റല്‍ കുട്ടികള്‍ക്ക് പറ്റിയത്)
മീസാന്‍ കല്ലിനടുത്ത് വളരുന്ന ആര്‍ക്കും വേണ്റ്റാത്ത മുരിങയില നാലല്ലി
കഞ്ഞി വെള്ളം(ഹൊസ്റ്റെലിനറ്റുത്ത വീട്ടില്‍ നിന്നു ചൊദിച്ചാല്‍ കിട്ടും)
ചീന മുളക്(ആവശ്യതിന്)
വെള്ളം ചേര്‍ത്ത് കഞ്ഞിവെള്ളം തിളപ്പിക്കുക(ഇല്ലെങ്കില്‍ കട്ടിയാവും).മുരിങ്ങയിലയും ചീനമുളകും ഇട്ട് ഒറ്റ തിള .ആവശ്യതിന് ഉപ്പുമിട്ട് മോന്തുക .കുടിക്കരുത്(നായന്മാര് കുടിച്ചാല്‍ കമ്പനിക്ക്...ചാത്തപ്പന്‍ കുടിച്ചാല്‍ കള്ള് കുടിയന്‍)അതുകൊണ്ട് കുടിക്കരുത് മോന്തന്നെ..മോന്താ...

8/23/2006 4:35 pm  
Anonymous Anonymous said...

പാവങ്ങള്‍ ഞങ്ങള്‍ ചാരായവാറ്റു വരെ ഹൊസ്റ്റലില്‍ ചെയ്തിട്ടുണ്ട്.

8/23/2006 6:50 pm  
Blogger സ്നേഹിതന്‍ said...

വല്യമ്മായിയുടെ പരീക്ഷണങ്ങള്‍ രസകരം.

8/23/2006 9:10 pm  
Blogger mydailypassiveincome said...

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഞാനും ഒരു സ്റ്റുഡന്റ്സ് ഹോസ്റ്റലില്‍ 2-3 വര്‍ഷം വാര്‍ഡനെ പറ്റിച്ച് ജീവിച്ചിട്ടുണ്ട്. അവിടെ ഹീറ്ററിന്റെ ക്ലേയിലായിരുന്നു പ്രിപ്പറേഷന്‍ മുഴുവനും. വാര്‍ഡന്‍ വാതിലില്‍ മുട്ടിയാല്‍ ഹീറ്റര്‍ കട്ടിലിന്റെ അടിയിലേക്കു പോവും. പകരം ഒരു മണ്ണെണ്ണ സ്റ്റവ് കത്തി നില്‍ക്കും.

9/16/2006 2:54 pm  
Anonymous Anonymous said...

എന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കില്ലേ?

12/28/2006 7:50 pm  
Blogger Sulfikar Manalvayal said...

പരീക്ഷണം അടുത്തതും.
ഇങ്ങള് ഒരു "ഫയങ്കര സംഫവം" തന്നെ ആയിരുന്നല്ലേ.
"വിവരക്കേടിന്റെ സോറി വിവരങ്ങളുടെ ഒരു മഹാ.......... അല്ലെങ്കില്‍ അത്രയും വേണ്ട............"

നല്ല രസമുള്ള പാചക കുറിപ്പുകള്‍. ഇത്തരം പൊടിക്കൈകള്‍ ഒന്നും ഞങ്ങള്‍ക്ക് വേണ്ടി വന്നില്ല. കാരണം ഇഷ്ടം പോലെ പോയി എടുത്തു തിന്നാന്‍ പറ്റുമായിരുന്നു.
(ഹും പരിപ്പ് കറിയും, സാമ്പാറും തിന്നു മരിച്ച കാലം. എന്റമ്മോ..)
ഇങ്ങനെയൊക്കെ അല്ലെ ആശ്വസിക്കാന്‍ പറ്റൂ.

6/07/2010 9:36 pm  

Post a Comment

<< Home