അത്യാഗ്രഹം
പ്രാര്‍ത്ഥിക്കാതെ അനുഗ്രഹം കിട്ടണം
കൊടുക്കാത്ത സ്നേഹം തിരിച്ചു കിട്ടണം
പണിയെടുക്കാതെ പ്രതിഫലം കിട്ടണം
തിന്മ ചെയ്തായാലും പ്രശസ്തി കിട്ടണം
കൊടുക്കാത്ത സ്നേഹം തിരിച്ചു കിട്ടണം
പണിയെടുക്കാതെ പ്രതിഫലം കിട്ടണം
തിന്മ ചെയ്തായാലും പ്രശസ്തി കിട്ടണം
Labels: കവിത
25 Comments:
എന്റെ പുതിയ കവിത- അത്യാഗ്രഹം
ഒരു വരി കൂടി ചേര്‍ക്കട്ടെ
“നല്ല ബ്ലൊഗെഴുതാതെ നൂറ് കമന്‍റ് കിട്ടണം”
കവിത കൊള്ളാം.
എന്റെ വരി കൂടെ ചേര്‍ക്കൂ.
കമന്റടിക്കാനെന്നുമൊരു പോസ്റ്റ് കിട്ടണം.
പ്രാര്‍ത്ഥിച്ചില്ലെങ്കിലും അനുഗ്രഹം കിട്ടുമായിരിക്കും തരുന്നത് ദൈവമെങ്കില്‍ (ഞാന്‍ ആള്‍ ദൈവങ്ങളെ ഉദ്ദേശിച്ചിട്ടില്ല). കൊടുക്കാത്ത സ്നേഹം.. അത് ഇത്തിരി ബുദ്ധിമുട്ട് തന്നെ.. പിന്നെ മൂന്നാത്തെയും നാലാമത്തെയും വരികള്‍ മനുഷ്യന്‍ പ്രക്ടിക്കലാക്കുന്നു.
ഈ കുഞ്ഞുകവിത യിലെ അത്യാഗ്രഹം കൊള്ളാം... കവിതയും
വല്ല്യമ്മായി നന്നായിട്ടുണ്ട്.
ആദ്യത്തേയും അവസാനത്തേയും വരികള്‍ നടക്കുമായിരിക്കാം.(ഏത് വഴിയിലൂടെ നടക്കുമെന്നല്ലേ? ഷാര്‍ജാ കോര്‍ണിഷിലൂടെ നടന്ന് മെല്ലെ അജ്മാനിലേക്ക്) :-)
രണ്ടാമത്തേയും മൂന്നാമത്തേയും വരികള്‍ നടക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല.(ഒന്നിന് പോളിയോ മറ്റേതിന് ആമ വാതം) ;-(
കൊള്ളാം കുഞ്ഞേ നിന്നിഷ്ടം.... തള്ളാന്‍ പാടില്ലെന്നാലും...
:-)
മൂന്നാമത്തെ വരിയെപ്പറ്റി ഒന്നൂടെ ചിന്തിച്ചു നോക്കിക്കേ..;)
കുഞ്ഞുണ്ണി കവിത അസ്സലായി. സര്‍ക്കാരാഫീസിലായാല്‍ മുന്നാമത്തെ വരി ശരിയാകും, നാലാമത്തേതിന് രാഷ്ട്രീയത്തില്‍ ചേരണം..
വല്ലമ്മായിക്ക് ....
വളരെ സന്തോഷമായി.
മിക്കവരും മനസ്സില്‍ കരുതുന്നതും പുറത്തു കാണിക്കാത്തതുമാണ്..
മിനിമം റേഞ്ചില്‍ ഉള്ള ചില്ലറ മോഹങ്ങളെ... അത്യാഗ്രഹം എന്നൊക്കെ പറഞ്ഞ് അത്യാഗ്രഹികളായ ഞങ്ങളെ, ഇങ്ങനെ അപമാനിക്കരുതേ......
വെറുതേയീ അത്യാഗ്രഹങ്ങള്‍ എന്നറിയുമ്പോഴും....
വെറുതേ അത്യാഗ്രഹിക്കുവാന്‍ മോഹം...
**
ഈ പോസ്റ്റ് ഇഷ്ടപ്പെട്ടൂ.. വല്യമ്മായി ആന്റീ..
സു ചേച്ചി, ഇത്തിരിവെട്ടം,ദില്‍ബാസുരന്‍,സൂര്യോദയം,കൈത്തിരി, അഗ്രജന്‍, ബിജോയ് മോഹന്‍,വൈക്കന്‍,മിടുക്കന്‍,അനു ചേച്ചി, ദിവാ
നന്ദി,എന്‍റെ ചിന്തകള്‍ പങ്കു വെക്കാനെത്തിയതിന്.
ഇതൊന്നും എന്‍റെ ആഗ്രഹങ്ങളല്ല.വിതക്കാതെ കൊയ്യാനുള്ള മനുഷ്യന്‍റെ ദുരാഗ്രഹത്തെ കുറിച്ചെഴുതിയതാ.
ദൈവത്തിന്‍റെ സൃഷ്ടികളില്‍ നന്ദിയില്ലാത്തവരായി മനുഷ്യന്‍ മാത്രമേ ഉള്ളൂ.
ഈ അത്യാഗ്രഹങ്ങളും അതിലപ്പുറവും എനിക്കുമുണ്ട്...സേം പിച്ച് :-)
എന്തു നല്ല ആഗ്രഹങ്ങള്‍! :)
എനിക്കൊരു കമന്റ് വാള്‍ കിട്ടിയിരുന്നെ-
ങ്കിലെന്നൊരത്യാഗ്രഹമെനിക്കുമുണ്ടേ.
എന്‍റ്റെ പൊന്നു വല്യമ്മായി,
എല്ലാ ആഗ്രഹങ്ങളും ത്യജിച്ചു് ഹിമാലയ സാനുക്കളിലേയ്ക്കു് നടന്നു നീങ്ങുന്ന ആ യോഗിവര്യനും
ഒരാഗ്രഹമുണ്ടു്. നിറ്വ്വാണം.മോക്ഷം.മുക്തി.
ആഗ്രഹമൊന്നുമില്ലാത്ത അവ്സ്ഥായില് നാം മരണത്തെ ആഗ്രഹിക്കുന്നു.
രാജാവു്.
നിക്കു വയ്യ ഈ അമ്മായിടോരു കര്യയ്....
ലോകാ സമസ്താ സുഖിനോ ഭവന്തൂ...
വല്ല്യമ്മായി.... എന്റെ മനസ്സ് എങ്ങനെ വല്ല്യമ്മായി വായിച്ചറിഞ്ഞു? മുട്ടേല്‍ ഇഴയാന്‍ തുടങ്ങിയ കാലം മുതലുള്ള ആഗ്രഹങ്ങളാണിതൊക്കെ. എനിക്ക് തിരക്കാണന്നു പറഞ്ഞാലും എന്നെ വെറുതെ വിടാത്ത ഓരോരൊ അത്യാഗ്രഹങ്ങളേ.....
'പ്രാര്‍ത്ഥിക്കാതെ അനുഗ്രഹം കിട്ടണം'-ഇതൊരു അത്യാഗ്രഹമാണോ വല്യമ്മായീ...?എന്തോ പ്രാര്‍ത്ഥന,അനുഗ്രഹം..ഈ വാക്കുകളെ ചുറ്റിപ്പറ്റി ഒരുപാട് ദുര്‍ഗ്രഹതകളുള്ളതായി എനിക്കെപ്പോഴും തോന്നാറുണ്ട്...
നല്ല ചിന്തകള്‍
നല്ല ചിന്തകള്‍
കൊള്ളാലോ! :-))
പണിയെടുക്കാതെ പ്രൊമോഷന്‍ കിട്ടണം...
ഓഫീസില്‍ ബ്ലോഗിയാലും ശമ്പളം കിട്ടണം...
രാത്രി എത്ര വൈകിയാലും അത്താഴം കിട്ടണം...
രാവിലെ എത്ര നേരത്തെയായാലും വൈഫിന്റെ റ്റാ റ്റാ കിട്ടണം...
അല്ല, ഞാന്‍ ചിന്തിക്കുവാരുന്നേ....
ഒരു ചലനവും സൃഷ്ടിക്കാന്‍ കഴിയാത്ത നാല് വരികള്‍...
ഇതിലിപ്പോ എന്താ ഇത്ര പ്രത്യേകത?
Inji Pennu,ബിന്ദു,വളയം,Asharaf,മഞ്ഞുതുള്ളി,റീനി,രാജാവു്, ലാപുട,ചമ്പക്കാടന്‍,അരവിന്ദ്,Daippap
നന്ദി ആഗ്രഹങ്ങള്‍ പങ്കു വെക്കനെത്തിയതിന്
minnaminugu,
അങ്ങനെ ഒരാഗ്രാഹമൊട്ടുമില്ല
Post a Comment
<< Home