Friday, August 04, 2006

എന്റെ ആദ്യത്തെ പരീക്ഷണം

എനിക്കന്ന് അഞ്ചു വയസ്സായിരുന്നു പ്രായം.ഉമ്മ അനിയനെ പ്രസവിച്ച് കിടക്കുന്ന സമയം.നാട്ടികയിലുള്ള ഉമ്മാടെ തറവാട്ടിലായിരുന്നു ഞങ്ങള്‍.പത്തമ്പത് പേരുള്ള വലിയ തറവാടായിരുന്നു അത്.

ഖത്തറിലായിരുന്ന വാപ്പാക്ക് കത്തയക്കുന്നതിനായി ഒരു പാടു സ്റ്റാമ്പുകള്‍ ഒന്നിച്ച് വാങ്ങി വെക്കാറുണ്ടായിരുന്നു.ഇടക്കിടക്ക് പൈസ കൊടുത്ത് സ്റ്റാമ്പ് വാങ്ങിക്കുന്നത് കണ്ട എന്റ്റെ മനസ്സില്‍ ഒരു ഐഡിയ തോന്നി.

ഒരു ദിവസം ഉമ്മ കുളിക്കാന്‍ പോയ തക്കം നോക്കി ഞാന്‍ പെട്ടി തുറന്ന് ബാക്കിയുണ്ടായിരുന്ന സ്റ്റാമ്പുകള്‍ കയ്യിലെടുത്തു.കക്കൂസുകള്‍ക്ക് പിറകിലുള്ള സ്ഥലത്ത് ചെറിയ കുഴിയുണ്ടാക്കി സ്റ്റാമ്പുകള്‍ അതിനകത്തിട്ടു മൂടി.(പൂഴി മണലായിരുന്നതിനാല്‍ കുഴിക്കലും മൂടലും എളുപ്പമായിരുന്നു.).വലിയ സ്റ്റാമ്പ് മരത്തില്‍ നിന്ന് സ്റ്റാമ്പ് പറിച്ച് കത്തിലൊട്ടിക്കുന്ന രംഗം ഞാന്‍ സ്വപ്നം കണ്ടു.

പിറ്റേ ദിവസം കത്തിലൊട്ടിക്കാനായി സ്റ്റാമ്പിനാ‍യി തിരഞ്ഞിരുന്ന ഉമ്മാടെ അടുത്ത് ചെന്ന് ഞാന്‍ പറഞ്ഞു: “കുറച്ച് ദിവസം കഴിഞ്ഞാല്‍ കുറെ സ്റ്റാമ്പ് കിട്ടാനായി ഞാനത് കക്കൂസിന്റെ പിറകില്‍ കുഴിച്ചിട്ടു.”കേട്ട പാതി കേള്‍ക്കാത്ത പാതി ഉമ്മ എല്ലാവരേയും വിളിച്ച് മണ്ണു മാന്താന്‍ തുടങ്ങി.അരമണിക്കൂറിന്റെ അശ്രാന്തപരിശ്രമത്തിനു ശേഷവും ഫലം കാണാത്തതിനാല്‍ എല്ലാവരും നിര്‍ത്തി.

ഉമ്മാടെ അടിയും മറ്റുള്ളവരുടെ കളിയാക്കലും പേടിച്ച് ഞാന്‍ കോണിമുറിയില്‍ പോയി ഒളിച്ചിരുന്നു.

അന്ന് ഞാന്‍ പഠിച്ച പാഠങ്ങള്‍:

1.എന്തും കുഴിച്ചിടുമ്പോള്‍ ആഴത്തില്‍ കുഴിച്ചിടണം.
2.അവിടുത്തെ മുറ്റമടിക്കാരി നല്ല ആത്മാര്‍ഥയുള്ളവളായിരുന്നു.

Labels:

28 Comments:

Blogger വല്യമ്മായി said...

അഞ്ചു വയസ്സില്‍ ഞാന്‍ കണ്ട്പിടിച്ചതന്തെല്ലാം........

അറിയണമെങ്കില്‍ വായിക്കൂ

8/04/2006 11:09 am  
Blogger Sreejith K. said...

പഠിച്ച പാഠങ്ങള്‍ കലക്കി. ഞാനും വിചാരിച്ചു അവര്‍ തിരഞ്ഞിട്ടും എന്തേ കണ്ട് പിടിക്കാതിരുന്നതെന്ന്. ഇപ്പോഴും ഇങ്ങനെ ഓരോന്ന് കുഴിച്ചിടാറുണ്ടോ ആവോ

8/04/2006 11:13 am  
Blogger സു | Su said...

ആ മുറ്റമടിക്കാരി ഇപ്പോള്‍ എവിടെയുണ്ട്? ;)

നല്ല കണ്ടുപിടിത്തം.

8/04/2006 11:17 am  
Blogger കരീം മാഷ്‌ said...

അപ്പോള്‍ കര്‍ഷകശ്രീ (സ്ത്രീ) ആണല്ലേ? സുമാര്‍ എത്ര ഏക്കറില്‍ ഇപ്പോള്‍ സ്‌റ്റാമ്പു വിളയും?

8/04/2006 1:31 pm  
Blogger മുസാഫിര്‍ said...

കുഴിച്ചിടലും വിളവെടുപ്പും അതോടെ നിര്‍ത്തിയോ ?
അയ്യെ ! മോശമായിപ്പോയി.

8/04/2006 1:37 pm  
Blogger വല്യമ്മായി said...

ശ്രീജിത്ത്‌,സു ചേച്ചി, കരീം മാഷ്‌, മുസാഫിര്‍

വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.തലേക്കെട്ടില്‍ പറഞ്ഞ പോലെ ഇത് ആദ്യത്തേത് മാത്രമായിരുന്നു.ഓരോ പരീക്ഷണവും ഓരോ അനുഭവവും ചവിട്ട് പടിയാക്കി നടന്ന് കയറി ഓരോ പടവുകളും.പിന്നെ മന്‍സ്സുകൊണ്ടെങ്കിലും ആ അഞ്ചു വയസ്സിലേക്ക് തിരിച്ച് പൊകാന്‍ പറ്റി,ഇതെഴുതിയപ്പോള്‍.എഴുത്തില്‍ ഞാനൊരു തുടക്കകാരി മാത്രം,പരിചയ സമ്പന്നരായ നിങ്ങളുടെയെല്ലാം അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കയി സാകൂതം കാതോര്‍ക്കുന്നു.

8/04/2006 8:00 pm  
Blogger myexperimentsandme said...

നന്നായിരിക്കുന്നു, വല്ല്യമ്മായി. ആദ്യമേ വായിച്ചിരുന്നു.

അവസാനം പഠിച്ച പാഠഭാഗങ്ങള്‍ രസകരം.

8/04/2006 8:05 pm  
Blogger myexperimentsandme said...

വല്ല്യമ്മായി പലപ്പോഴും വായിക്കുന്നത് വളയമ്മായി എന്നാണ്. ഇതും വളയം ബ്ലോഗറും കൂടി കണ്‍ഫ്യൂഷ്യസായിപ്പോയി. :)

8/04/2006 8:06 pm  
Blogger Raghavan P K said...

ചെറുപ്പകാലങ്ങളിലുള്ള പാഠം... മറക്കുമോ മാനുഷരുള്ള കാലം... ശീലം എന്നതെ മറ്റിയതാ...

8/04/2006 8:42 pm  
Blogger ബിന്ദു said...

കൊള്ളാം എന്തൊരു ബുദ്ധി! നന്നയി എഴുതിയിട്ടുണ്ട്‌, നീളം കുറവാണന്നേയുള്ളൂ. :)

8/05/2006 5:47 am  
Blogger ഇടിവാള്‍ said...

ഒഹോ, മുറ്റമടിക്കാരിയുടെ ഫര്‍ത്താവും ഗള്‍‍ഫിലായിരുന്നല്ലേ ;) !

ചുളുവില്‍ കുറേ സ്റ്റാമ്പു കിട്ടിയതോടേ, ചറ പറാ ചറ പറാന്നു പ്രേമ കടിതങ്ങള്‍ അയച്ചു കാണ്‍ഊമല്ലോ, മുറ്റമടിക്കാരി.. ;)

8/05/2006 9:59 am  
Blogger Unknown said...

വല്ല്യമ്മായീ,
കുഴിച്ചിട്ടതെല്ലാം മുളച്ച് വന്നിരുന്നുവെങ്കില്‍ ഇന്ന് ലോകം എന്തായേനേ? :)

8/05/2006 10:41 am  
Blogger Kiranz..!! said...

ആദ്യ പരീക്ഷണങളില്‍ തന്നെ പാഠം പഠിച്ചതു നന്നായി.അല്ലായിരുന്നെകില്‍ മുറ്റം മുഴുവന്‍ മിഠായിയുടേം,പൈസത്തുട്ടുകള്‍ടേം ഒക്കെ സംസ്ക്കാ‍രപ്പറമ്പായിരുന്നേനെ...!!

8/05/2006 1:51 pm  
Blogger Mubarak Merchant said...

ആ സ്ഥലം വില്‍ക്കുന്നുണ്ടോ വല്യമ്മായീ?

8/05/2006 1:54 pm  
Blogger വല്യമ്മായി said...

ഞാനീ കോണിചോട്ടീന്ന് ഇപ്പം ഇറങ്ങി ഓടും.വേഗം വന്ന് വായിച്ചോ

8/05/2006 3:48 pm  
Blogger Rasheed Chalil said...

എന്റെമ്മോ... എന്നാ പരീക്ഷണമാഇത്..
ഇക്കണക്കിനു പള്ളീക്കട്ടില്‍ മനുഷ്യമരങ്ങള്‍,വീട്ടില്‍ ചിലയിടങ്ങളീല്‍ പൂച്ചമരം, കോഴിമരം.. ..
മാങ്ങയ്ക്ക് എറിയും പോലെ പാകമായവരെ എറിഞ്ഞുവീഴ്ത്തുക...... ശ്ശോ എനിക്കുവയ്യ ...

അറിയാതെ അലോചിച്ചാതാ........

വല്ല്യമ്മായി..ഇത് ഇത്തിരി കടന്നകയ്യായിപ്പോയി..

8/05/2006 3:59 pm  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിരിക്കുന്നു.
ശരിക്കും കാണാന്‍ കഴിയുന്നുണ്ട്
കോണിച്ചുവട്ടില്‍ ഒളിച്ചിരിക്കുന്ന
ആ അഞ്ചു വയസ്സുകാരിയെ.

8/05/2006 4:10 pm  
Blogger Visala Manaskan said...

അപ്പോള്‍ ആള് പുലിയായിരുന്നല്ലേ?
നൈസ്.

8/06/2006 4:31 pm  
Blogger ചന്തു said...

ഇത്തിരി കാശ് കുഴിച്ചിടാന്‍ മേലായിരുന്നോ..എങ്കില്‍ നാട്ടില്‍ത്തന്നെ കൂടാമായിരുന്നില്ലെ..

8/07/2006 3:21 pm  
Blogger വല്യമ്മായി said...

“ഗള്‍ഫില് കാശ് മരത്തില്‍ നിന്നും പൊട്ടിച്ചെടുക്കുന്നു എന്നാ എല്ലാവരുടേയും വിചാരം” എന്ന് ഉമ്മ പറയുന്നത് കേട്ട് ;ആ വിചാരം ശരിയെന്നു കരുതിയാ ഞാനീ ചെയ്തതൊക്കെ.

8/07/2006 3:30 pm  
Blogger ടി.പി.വിനോദ് said...

എത്ര സുന്ദരം ക്രിയാത്മകം ആ കുട്ടിക്കാലം...നന്ദി ആ നേര്‍മയെ പങ്കുവെച്ചതിന്....

8/07/2006 5:42 pm  
Blogger ജിസോ ജോസ്‌ said...

:))

6/06/2007 6:23 pm  
Blogger സാരംഗി said...

ഹ ഹ..നല്ല ഓര്‍മ്മകള്‍.. പങ്കുവച്ചതിനു നന്ദി..

6/06/2007 7:51 pm  
Blogger അഞ്ചല്‍ക്കാരന്‍ said...

ഇതെന്താണ് - പുനര്‍വായനയെന്ന് കേട്ടിട്ടുണ്ട്.
ഇത് പുനര്‍ ബ്ലോഗിംഗാ?

6/07/2007 1:14 am  
Blogger ലുട്ടാപ്പി::luttappi said...

വല്യമ്മായിടെ വേലക്കാരിക്കു ആത്മാർഥത ഉണ്ടായിരുന്നതു കൊണ്ട് അവർക്കെങ്കിലും കിട്ടി.... ഇപ്പൊളും പറംബു കിളക്കുംബൊൽ അമ്മ നോക്കറുണ്ട് ഞ്യാൻ പണ്ടു കുഴിച്ചിട്ട സ്വർണ്ണ മോതിരം....

6/12/2008 3:46 pm  
Blogger Sulfikar Manalvayal said...

അങ്ങിനെ ആദ്യ പരീക്ഷണം വായിച്ചു. കലക്കി.
ഇനി വായന തുടരാന്‍ തന്നെ തീരുമാനിച്ചു. ഫോളോ ഓപ്ഷന്‍ കാണുന്നില്ല എവിടെയും.

6/07/2010 9:06 pm  
Blogger കാട്ടിപ്പരുത്തി said...

പെൻസിൽ കുഴിച്ചിട്ട ഒരു കുട്ടിക്കാലമെനിക്കും സാക്ഷിയായുണ്ട്.

3/23/2011 3:24 pm  
Blogger Unknown said...

innaanu ithu vayikkan chance kittiyathu

nannayirkkunu

3/24/2011 2:39 pm  

Post a Comment

<< Home