Saturday, August 05, 2006

എന്റെ സ്വന്തം

അന്നുമിന്നുമെന്നും എനിക്കു
സ്വന്തമെന്‍ മനം മാത്രം

40 Comments:

Blogger വല്യമ്മായി said...

ഒരു കവിത(കുറുമിയല്ല)

8/05/2006 6:38 pm  
Blogger ബാബു said...

എത്ര വാസ്തവം! മറ്റുള്ളവര്‍ക്ക്‌ അതപരിചിതവും. (ഓര്‍ക്കുക 'രാധ, രാധ മാത്രം'. എം. മുകുന്ദന്‍.)

8/05/2006 6:50 pm  
Blogger ദില്‍ബാസുരന്‍ said...

വല്ല്യമ്മായീ,
കവിത നന്ന്. ഖണ്ഡശ പ്രസിദ്ധീകരിക്കാം.
:)

8/05/2006 6:55 pm  
Blogger വല്യമ്മായി said...

നന്ദി ബാബുവിനും ദിലബാസുരനും,
മറ്റുള്ളവരും വായിക്കൂ അഭിപ്രായങ്ങള്‍ അറിയിക്കൂ

8/06/2006 9:18 am  
Blogger ഇടിവാള്‍ said...

മനസ്സു പോലും സ്വന്തമല്ലാ അമ്മായി...

8/06/2006 9:48 am  
Blogger വല്യമ്മായി said...

മനസ്സാര്‍ക്കും തീരു കൊടുക്കാനാവില്ല ഇടിവാളേ

8/06/2006 9:50 am  
Blogger ഇത്തിരിവെട്ടം|Ithiri said...

ഈ കവിതതൈ (അതൊ തൈകവിതയോ) നന്നായി..

അത്മാഭിമാ‍നത്തിനെ സൂചിമുനകള്‍ ഒളിപ്പിച്ച ഈരടി.. വല്ല്യമ്മായി അസ്സലായി

8/06/2006 9:51 am  
Blogger വളയം said...

ഒരു കടല്‍ മുഴുവന്‍ കൈക്കുടന്നയില്‍ കോരിയെടുത്തല്ലോ അമ്മായീ..

8/06/2006 10:01 am  
Blogger കുറുമാന്‍ said...

കവിത കൊള്ളാം (കുറുമിയല്ല), പക്ഷെ അങ്ങനെ പറയല്ലെ വല്ല്യമ്മായ്യേ........അഞ്ചു മാസം കഴിഞ്ഞാല്‍ ഇരട്ടകുട്ടികളുടെ അമ്മയാവുമ്പോള്‍, അന്നുമിന്നുമെന്നും മനസ്സ് മാത്രമല്ലല്ലോ സ്വന്തമെന്നു പറയുവാന്‍ കഴിയുക.

8/06/2006 10:44 am  
Blogger വല്യമ്മായി said...

കുറുമാനെ,
തെറ്റിദ്ധരിക്കല്ലേ,ഞാന്‍ രണ്ടു കുട്ടികളുടെ അമ്മയാണ്.അഞ്ചു മാസം കഴിഞ്ഞ് അമ്മായി ആകും എന്നാണ് പറഞ്ഞത്.

മന‍സ്സുമാത്രമേ പൂര്‍ണ്ണമായി നമ്മുടേതെന്ന് പറയാന്‍ കഴിയൂ.

8/06/2006 11:47 am  
Blogger സു | Su said...

വല്യമ്മായീ :) കവിത കൊള്ളാം.

8/06/2006 11:56 am  
Blogger കുട്ടന്മേനൊന്‍::KM said...

രണ്ടു വരിയെ എല്ലാ ബ്ലോഗന്മാരൂം കവിതയെന്ന് വിളിക്കുന്നു. ഒന്നും മനസ്സിലാവുന്നില്ല..എങ്കിലും വരികള്‍ കൊള്ളാം..

8/06/2006 12:05 pm  
Blogger kuzhoor wilson said...

മന‍സ്സു
entethallla enikku

sareeram entethanu enna thonnal.

8/06/2006 12:24 pm  
Blogger വല്യമ്മായി said...

കുട്ടമേനോന്‍റെ സംശയത്തിനുത്തരം പറയാന്‍ ഞാനാളല്ല.
മനസ്സില്‍ തോന്നിയത് ഞാനെഴുതി.അത്രയേ ഉള്ളൂ.
പിന്നെ വിമര്‍ശനം ബൂലോകത്തെ ഒന്നടങ്കം ആണല്ലോ.

ബൂലോഗത്തെ സാഹിത്യ പുപ്പുലികളേ,ഓടി വരൂ.താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ എന്നെ സഹായിക്കൂ........

1.കവിത എന്നാലെന്ത്??
2.കുഞ്ഞുണ്ണി മാഷ് കവിയായിരുന്നോ
3.കവിതയും പദ്യവും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?ഉണ്ടെങ്കിലെന്ത്?

8/06/2006 12:51 pm  
Blogger കുറുമാന്‍ said...

1. കവിത എന്നാല്‍ എന്ത്? കവിത എന്നാല്‍ എന്റെ ഭാര്യയാകുന്നു.

2. കുഞ്ഞുണ്ണി മാഷ് കവിയായിരുന്നോ - കുഞ്ഞുണ്ണി മാഷ് - മാഷായിരുന്നു അതിലേറെ കവിയുമായിരുന്നു.

3.കവിതയും പദ്യവും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?ഉണ്ടെങ്കിലെന്ത്? - കവിത മനുഷ്യസ്ത്രീയാണ് ......പദ്യം അത് പുലികളെഴുതുന്നതാണ്..

പിന്നെ വല്യമ്മായി പുലികളോടാണ് ചോദിച്ചത്, പക്ഷെ എലിക്കും ഉത്തരം പറയാമല്ലോന്ന് വച്ച് വന്നു പറഞ്ഞതാണെ :)

8/06/2006 12:57 pm  
Blogger സു | Su said...

പുലിയും പുപ്പുലിയും അല്ലാത്ത ഞാന്‍ അഭിപ്രായം പറഞ്ഞോട്ടെ വല്യമ്മായീ?

1) കവിത ഞാന്‍ അറിഞ്ഞിടത്തോളം നമ്മുടെ കുറുമാന്റെ ഭാര്യയാണ്.

2) കുഞ്ഞുണ്ണിമാഷ് നല്ലൊരു മനുഷ്യനായിരുന്നു. ബാക്കിയൊക്കെ കല്പിച്ചുണ്ടാക്കുന്ന ബിരുദങ്ങളാണ്. എല്ലാ മനുഷ്യര്‍ക്കും എന്നപോലെ.

3)കവിതയും പദ്യവും തമ്മിലുള്ള വ്യത്യാസം എനിക്കറിയാവുന്നത് ഇതേയുള്ളൂ.

കവിത പദ്യം ചൊല്ലും.
പദ്യം കവിത ചൊല്ലില്ല.

ഹി ഹി ഹി.

8/06/2006 12:57 pm  
Blogger വല്യമ്മായി said...

സൂ ചേച്ചി,കുറുമാന്‍,നന്ദി

പിന്നെ ഞാന്‍ കാര്യമായിട്ട് ചോദിച്ചതാ,ഉത്തരങ്ങള്‍ അറിയാവുന്നവര്‍ ഒന്നു പറയൂ പ്ലീസ്.........

8/06/2006 1:07 pm  
Blogger kuzhoor wilson said...

''കവിത മനുഷ്യസ്ത്രീയാണ് ......പദ്യം അത് പുലികളെഴുതുന്നതാണ്..പിന്നെ വല്യമ്മായി പുലികളോടാണ് ചോദിച്ചത്, പക്ഷെ എലിക്കും ഉത്തരം പറയാമല്ലോന്ന് വച്ച് വന്നു പറഞ്ഞതാണെ''

pavam pulikal
avarkku പദ്യം mathrameyullu.

പുലിklkku kavitha
illa ennrijittu
sankadam varunnu

pavam pulikal

8/06/2006 1:14 pm  
Blogger ഗന്ധര്‍വ്വന്‍ said...

വല്യമ്മായിയുടെ ചോദ്യമല്ലെ.
എനിക്കു തോന്നിയത്‌ ഞാന്‍ പറയാം.

കുഞ്ഞുണ്ണി മാഷ്‌ നല്ല ഒരു മനുഷ്യനാണ്‌. ഒരു പാട്‌ കവികള്‍ക്കും കഥാകൃത്തുക്കള്‍ക്കും വഴികാട്ടിയും , ജനയിതാവുമായിരുന്നു.
നല്ല എഡിറ്ററായിരുന്നു. ഒരു പാട്‌ാശയങ്ങളും, തത്വ ചിന്തകളും കൊച്ചു വരികളിലൂടെ ധ്വനിപ്പിക്കുമായിരുന്നു.

എന്നാല്‍ ഒരു കവിയായിട്ട്‌ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. കവിതയുടെ സൗരഭ്യവും ആത്മാവും അദ്ധേഹത്തിന്റെ കവിതകളീല്‍ ഇല്ലെന്നാണ്‌ എന്റെ പക്ഷം. എത്‌ ഒരു പക്ഷെ എന്നേപ്പോലുള്ള മണ്ടന്മാരുടെ മാത്രം അഭിപ്രായമാകാം.

ഈ ബ്ലോഗും ഇതേ ചൊല്ലി നൂറടിക്കട്ടെ. ആശംസകള്‍.

8/06/2006 1:23 pm  
Blogger കുട്ടന്മേനൊന്‍::KM said...

വല്യമ്മായി ഇങ്ങനെ ചൂടാവാതെ... വേലായുധചരിതമെല്ലാം വളരെ വളരെ ആസ്വദിച്ച് വായിച്ച എനിക്ക് ത്രിശൂര്‍പ്പൂരത്തിന്ടെ വെടിക്കെട്ടില്‍ അമിട്ടുകള്‍ക്കും ഗുണ്ടുകള്‍ക്കുമിടയില്‍ ഒരു ഓലപ്പടക്കം പൊട്ടിയ പോലെയുള്ള വരികള്‍ കണ്ടപ്പോള്‍ കമന്റിയതാണ്. സത്യം പറഞ്ഞതിന് ഇങ്ങനെ പുലികളെ ഇറക്കി വിടുന്നത് ശരിയാണോ...

8/06/2006 1:24 pm  
Blogger വല്യമ്മായി said...

ഞാന്‍ ചൂടായതല്ല.വിമര്‍ശനങ്ങള്‍ എന്നും സ്വാഗതം ചെയ്തിട്ടേ ഉള്ളൂ.എന്‍റെ ഉള്ളിലും കാലമായി ഉണ്ടായിരുന്ന സംശയങ്ങള്‍ ബൂലോഗസമക്ഷം സമര്‍പ്പിച്ചു എന്നു മാത്രം

8/06/2006 1:29 pm  
Blogger വല്യമ്മായി said...

ബൂലോകത്തെ പുലികളേ പുലിത്തോലിട്ട പൂച്ചകളേ,എലികളേ

എന്‍റെ ചോദ്യങ്ങള്‍ക്കുത്തരം തരൂ........

8/06/2006 2:25 pm  
Blogger വേണു venu said...

മാനംചേര്‍ന്ന ഭടന്‍റെ മിന്നല്‍ ചിതറും കൈ വാളിളക്കത്തിലും ,സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവേര്‍പ്പണി പ്പൂങ്കവിള്‍ സ്ഥാനത്തും ,

കണികാണിടുന്നു കവിതേ നിന്‍ മംജു രൂപത്തെ ഞാന്‍.
ഇന്ങനെ എവിടെയോ വായിച്ചതോര്‍ക്കുന്നു.

8/06/2006 2:37 pm  
Blogger പാര്‍വതി said...

കഴിഞ്ഞ ദിവസം ഒത്തിരി കാലത്തിനു ശേഷം “ആല്‍ക്കെമിസ്റ്റ്” ഒന്നു കൂടി വായിച്ചു.(പണ്ടെന്നോ വായിച്ചിരുന്നു,എന്നാലും ഓരോ കാലഘട്ടത്തില്‍ ഓരോ അര്‍ത്ഥങ്ങളല്ലെ?)അതിനു ശേഷം തോന്നുന്നു.മനസ്സും നമ്മുടേതല്ലെന്ന്..എനിക്ക് തോന്നുന്നു.എന്റെ ഹൃദയം എന്നോട് സംസാരിച്ച് മടുത്ത് ഉറങ്ങി പോയെന്ന്..

സ്വന്തം ഹൃദയം കൂടെയുണ്ടെങ്കില്‍ എകാന്തത തോന്നില്ലെന്ന്.എന്റെ ഹൃദയ്ത്തിനെ കൊണ്ടൊന്ന് മിണ്ടിച്ചെടുക്കാന്‍ നോക്കുകയാ ഞാന്‍.

-പാര്‍വതി.

8/06/2006 3:11 pm  
Blogger Pretty Princess said...

This comment has been removed by a blog administrator.

8/06/2006 3:39 pm  
Blogger അത്തിക്കുര്‍ശി said...

കവിത:

അനുസ്യൂതം ഒഴുകുന്ന വികാരങ്ങള്‍!
എകാന്തതയില്‍ ഓര്‍മ്മയിലെത്തുന്ന വിചാരങ്ങള്‍!!

കുഞ്ഞുണ്ണി മാഷ്‌:

കവിയായിരുന്നോ?
മാഷായിരുന്നോ?
കുഞ്ഞായിരുന്നോ?
ഉണ്ണീയായിരുന്നോ?
- എല്ല്ലമായിരുന്നു.. അതിനപ്പുറം എന്തെല്ലമോ!

(മിതംച: സാരംച: വചോഹി വഗ്മിത:..എന്നാണല്ലൊ! അപ്പൊള്‍ നല്ല ഒരു വാഗ്മിയും!)

കവിതയും പദ്യവും..

പദ്യം പത്താം ക്ലസ്സു കഴിയുമ്പൊള്‍ കവിത. അല്ലെകില്‍, സ്കൂള്‍ റജിസ്റ്ററില്‍ കവിതയെടെ പേര്‍ പദ്യം!

ഓ:ടൊ: കുഞ്ഞുണ്ണി കുഞ്ഞു കവിതകള്‍ എഴുതുമ്പൊള്‍, വല്ല്യമ്മായി എന്തെഴുതണമായിരുന്നു?

8/06/2006 3:54 pm  
Blogger ഇത്തിരിവെട്ടം|Ithiri said...

അത്തിക്കുര്‍ശ്ശി വല്ല്യ്മ്മായി ഇമ്മിണി വല്യ കവിത എഴുതണം എന്നാണൊ....?

8/06/2006 4:02 pm  
Blogger ദില്‍ബാസുരന്‍ said...

1.കവിത എന്നാലെന്ത്??
ഉ: എന്തായാലെനിക്കെന്ത്?

2.കുഞ്ഞുണ്ണി മാഷ് കാവിയായിരുന്നോ?
ഉ: രാഷ്ട്രീയം പറയരുത്

3.കവിതയും പദ്യവും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?ഉണ്ടെങ്കിലെന്ത്?
ഉ: ഉണ്ട്. കവിത കോളേജില്‍ പഠിക്കുന്നു(നന്ന്) പദ്യ പ്ലസ് ടുവില്‍ പഠിക്കുന്നു(പോര)

8/06/2006 4:06 pm  
Blogger ഗന്ധര്‍വ്വന്‍ said...

പദ്യം എന്നാല്‍ യഥാ തഥം അനുഭവ വിവരണം.


കവിത അനുഭൂതിയാകുന്നു. അവിടെ ഭാവനയും അനുഭവവും കൈകോര്‍ക്കുന്നു. മുത്തും കാഞ്ചനവും പോലെ.

നീരന്ധ്ര നീല ജലദ പലകപ്പുറത്തെഴും....

കണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞും..

കവിത പദ്യത്തില്‍ വെളിപ്പെടുന്ന സ്പന്ദിക്കുന്ന കവിഹൃദയമാണ്‌.

പദ്യം ജീവനില്ലാത്ത കവിതയാണ്‌

8/06/2006 4:15 pm  
Blogger viswaprabha വിശ്വപ്രഭ said...

കവിത ഒരു മനോഭാവമോ അതിന്റെ പ്രസാരണമോ ആണ്. അത് മനസ്സിലുള്ളവരൊക്കെ കവികളുമാണ്.

ഒരക്ഷരവും ഒരു രൂപം പോലും കവിതയാവാം.
പദ്യത്തിലല്ലാത്ത കവിതകളുമുണ്ടാവാം. പറയുന്നതും എഴുതുന്നതും ഒക്കെ കവിതയാവണേ എന്നാണു ഞാന്‍ പ്രാര്‍ത്ഥിക്കുന്നതു തന്നെ.

വെറും ഗദ്യമല്ലാത്ത പദാവലിയാണ് പദ്യം. അതാവുമ്പോള്‍ വൃത്തവും പ്രാസവും മറ്റു നിബന്ധനകളും കൂടിക്കൂടി വന്നെന്നിരിക്കാം.
കവിത്വമില്ലാത്ത പദ്യങ്ങള്‍ പോലുമുണ്ടാവാം. നമ്മുടെ നാട്ടിലെ മുദ്രാവാക്യങ്ങള്‍ പലതും അതിനുദാഹരണമാണ്.

ഓര്‍ത്തുവെക്കാനും ഹൃദിസ്ഥമാക്കാനും പദ്യത്തിലായാല്‍ കവിതയ്ക്കു നന്ന്. മാറ്റും കൂടും.
കവിതയ്ക്കു സംഗീതാത്മകത കൊടുക്കും പദ്യമായിത്തീര്‍ന്നാല്‍.

മഴക്കാടുകളുടെ സൌന്ദര്യം അരമനമുറ്റത്തെ പൂന്തോട്ടത്തിലേക്കു പകര്‍ത്തുമ്പോള്‍ ഉണ്ടാവുന്ന അച്ചടക്കത്തിന്റെ ഭംഗി!

കുഞ്ഞുണ്ണിമാഷെ പറ്റി:

കുഞ്ഞുണ്ണിമാഷ് കവിയായിരുന്നു. എഴുതിയ കുഞ്ഞിക്കവിതകളേക്കാളും ഒക്കെയേറെ കവിത്വമുണ്ടായിരുന്നു ആ ഉണ്ണിമനസ്സില്‍.

എട്ടുവര്‍ഷത്തോളം ഞങ്ങള്‍ പരസ്പരം കത്തുകള്‍ അയച്ചിരുന്നു.വിഷയം വളരെ ചെറുത്: “എന്റെ വീട്ടിലെ, മൂന്നു കാലുകള്‍ മാത്രം ഉണ്ടായിരുന്ന, ഞങ്ങള്‍ ‘ഓട്ടോറിക്ഷ’ എന്നു വിളിച്ചിരുന്ന ഒരു പൂച്ചക്കുട്ടി”. സ്വര്‍ണ്ണനിറമുണ്ടായിരുന്ന അവള്‍ ചത്തുപോയിട്ടും ഞങ്ങള്‍ അവളെക്കുറിച്ച് എഴുതിക്കൊണ്ടിരുന്നു.

10 പൈസയുടെ നഗ്നമായ പോസ്റ്റുകാര്‍ഡുകളിലൂടെ ആ പൂച്ചക്കുട്ടിയുടെ വിവരാന്വേഷണങ്ങളിലൂടെ കുഞ്ഞുണ്ണിമാഷ് ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു പാടു കവിത്വമൊഴിച്ചുതന്നു മനസ്സിലേക്കും മസ്തിഷ്ക്കത്തിലേക്കും...

ഒരു കവിയരങ്ങില്‍ വെച്ച് മാഷ് ആ പൂച്ചക്കുട്ടിയെപ്പറ്റി പ്രസംഗിച്ചപ്പോള്‍ എന്തുകൊണ്ടോ കണ്ണുനിറഞ്ഞുപോയി കേട്ടിരുന്ന എനിക്ക്...

മറ്റെല്ലാം പോലെ, ഇങ്ങിനി വരാതെ പൂത്തുവാടിയ ഒരു വസന്തമായി ഞങ്ങളും പരസ്പരം മാഞ്ഞുപോയി കാലാന്തരത്തില്‍.

8/06/2006 4:24 pm  
Blogger വിശാല മനസ്കന്‍ said...

എനിക്ക് സ്വന്തമായി ഈ ഭൂമുഖത്ത് എണ്ണിയാലൊടുങ്ങാത്ത പലതുമുണ്ട്!

8/06/2006 4:34 pm  
Blogger ഗന്ധര്‍വ്വന്‍ said...

വിശ്വം സാര്‍ പറഞ്ഞ കവിതയുടെ ലക്ഷണങ്ങളും , കുഞ്ഞുണ്ണിമാഷെന്ന മനുഷ്യ്സ്നേഹിയെക്കുറിച്ചും, അദ്ധേഹത്തിന്റെ ബഹുമുഖമായ കഴിവുകളേയും അക്ഷരം പ്രതി ശരിവെക്കുന്നു.

എംകിലും ഒരു കവിയെന്ന നിലയില്‍ കുഞ്ഞുണ്ണി മാഷെ എനിക്കത്ര പഥ്യമല്ല.

പുഴുപോല്‍ ഇഴയും പുഴുവും, പുഴപോല്‍ ഒഴുകും പുഴയും, ഞാന്‍ പോല്‍ കരുതും ഞാനും , എന്തൊരു സുന്ദരമീലോകം.

8/06/2006 4:35 pm  
Blogger Pretty Princess said...

hey mom...nice poem u got there...

8/07/2006 11:14 am  
Blogger അരവിന്ദ് :: aravind said...

കൊള്ളാം വല്യമ്മായീ...:-)
എന്റെ “ഉണ്ടകള്‍” , “ഭ്രാന്ത്” തുടങ്ങിയ മികച്ച മഹാകാവ്യങ്ങള്‍ വായിച്ചിട്ടുണ്ടോ? ബൂലോഗ് ക്ലബ്ബില്‍ പഴയപോസ്റ്റില്‍ തിരയൂ..സംശം വല്ലതും തോന്നുകയാണെങ്കില്‍ ചോദിക്കണേ :-)

8/07/2006 6:49 pm  
Blogger അഗ്രജന്‍ said...

വല്യമ്മായി, സംഗതി ഒക്കെ കൊള്ളാം. കൃത്യായിട്ട് നികുതിയൊക്കെ അടച്ചോളു. പിന്നീടൊരു പ്രശ്നണ്ടാവുമ്പോ ഒരു തെളിവാകൂലോ!

നന്നായിട്ടുണ്ട്... ഇത്തിര്യേയ് ഉള്ളൂങ്കിലും ഒത്തിരിഷ്ടായി.

8/09/2006 1:38 pm  
Blogger അഞ്ചല്‍കാരന്‍... said...

എന്തിനാ പ്രാസത്തിനു വേണ്ടി “അന്നും - ഇന്നും - എന്നും” എന്ന പ്രയോഗം. “എന്നുമെനിക്കു സ്വന്തമെന്‍ മനം മാത്രം.” അര്‍ഥം ഒന്നു തന്നെയല്ലെ. കവിതയല്ല,സന്ദേശമല്ല,ഒരു വീക്ഷണം പോലുമല്ല. “ഞാനും എന്റെ കെട്ടിയോനും പിന്നെ ഒരു തട്ടനും” എന്ന പോലെയുള്ള ഒരു സങ്കുചിത ചിന്ത...അത്രേയുള്ളു. ഈ പ്രപഞ്ചം പോലും നമ്മുക്ക് സ്വന്തമാണെന്റമ്മായീയേ....

8/10/2006 7:34 pm  
Blogger Ralminov റാല്‍മിനോവ് said...

To make your heading perfect, please edit the blog title section of your template...

9/03/2006 7:08 pm  
Blogger സനാതനന്‍ said...

മനസ്സാണ് ഏറ്റവും അന്യമായ വസ്തു.അതിന് സ്വന്തമാണ് നാം.അതിന്‍‌റ്റെ വാലില്‍ കെട്ടി ‘ബാലി രാവണനെ എന്നപോലെ‘ അതു നമ്മെ അമ്മാനമാടുകയല്ലേ ചെയ്യുന്നത്...എന്‍‌റ്റെ എളിയ സംശയമാണ്.

6/12/2007 3:28 pm  
Blogger kaithamullu : കൈതമുള്ള് said...

"അന്നുമിന്നുമെന്നും എനിക്കു
സ്വന്തമെന്‍ മനം മാത്രം"
-വല്യമ്മായീടെ ആ statement ന് ഒരു വിയോജനക്കുറിപ്പ്!

6/12/2007 3:54 pm  
Blogger SULFI said...

വെറും രണ്ടു വരിയിലൂടെ രണ്ടായിരങ്ങളെ കൊണ്ട് വരി എഴുതിച്ചല്ലേ.
സമ്മതിച്ചു ........ വണങ്ങുന്നു സ്വാമിജീ ഞാന്‍ അങ്ങയുടെ മുമ്പില്‍. (നടുവ് മടക്കാന്‍ ബുദ്ധിമുട്ടുണ്ട്, ക്ഷമിക്കുക, നാടുകാര്‍ പെരുമാറിയപ്പോള്‍ ഉളുക്കിയത് ആണേ)
എന്തിനു എന്ന് ചോതിക്കരുത്. ഇതൊക്കെ ഒരു രഹസ്യമല്ലേ.
(വല്യമ്മായിയുടെ കവിത രണ്ടു വരി എന്തെ ആയിപോയി എന്നറിയാന്‍ ഇന്നലെ രാത്രി ഞാന്‍ വീട്ടില്‍ വന്നു എത്തി നോകിയാതാ)

6/07/2010 9:14 pm  

Post a Comment

Links to this post:

Create a Link

<< Home