ഈ പടത്തിലൂടെ, കുഞ്ഞുചോദ്യത്തിലൂടെ വല്യമ്മായി ചിന്തിപ്പിച്ചു ഒരു വലിയ സത്യം
നൈമിഷികം മാത്രമേയുള്ളൂവെങ്കിലും ഒരിക്കല്‍ കൂടി നോക്കൂയെന്നില്‍ കാണാം സൂര്യഗോളവും ആകാശവും അതിലെ പറവകളും എല്ലാമെല്ലാം ഈ നറുകണികയാം ജലതുള്ളിയില്‍ ഒരു നിമിഷമെങ്കിലൊരു നിമിഷം... ആയുസ്സു പോകും മുന്‍പ് പ്രകാശിക്കുക, പ്രതിഫലിപ്പിക്കുക സുന്ദരനിമിഷങ്ങളും നന്മയും സന്തോഷവുമെല്ലാം..
അതെ,നമുക്കെല്ലാവര്‍ക്കും അറിയാം ഇനി അധിക നാളില്ലെന്ന്,അവിടെ ഇരിക്കുന്നതു വരെ ഇലയ്ക്ക് കുളിരും മറ്റുള്ളവര്‍ക്ക് സൂര്യന്‍റെ ചൈതന്യവും പകര്‍ന്നു നല്‍കി ജീവിതം ധന്യമാക്കാം.
സന്ദര്‍ശിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
"ഈ ഇലത്തുമ്പിലിനിയെത്ര നേരം?" എന്നായിരുന്നു നല്ലത്. എന്തായാലും വല്യമ്മായി ആളു കൊള്ളാല്ലോ.... ഇത്തിരി തേങ്ങയുടക്കാത്തൊരു പോസ്റ്റീ ബൂലോഗത്തില്ലേ...ഹമ്പട...!
അതെ,നമുക്കെല്ലാവര്‍ക്കും അറിയാം ഇനി അധിക നാളില്ലെന്ന്,അവിടെ ഇരിക്കുന്നതു വരെ ഇലയ്ക്ക് കുളിരും മറ്റുള്ളവര്‍ക്ക് സൂര്യന്‍റെ ചൈതന്യവും പകര്‍ന്നു നല്‍കി ജീവിതം ധന്യമാക്കാം.
35 Comments:
വല്ലാത്തൊരു ചോദ്യമാണല്ലോ വല്ല്യമ്മായി...
എന്തിനിത്ര വിഷാദം വല്യമ്മായി.
അമ്മായിടെ മരുമക്കള്‍ ഞങ്ങളെല്ലാം ഇല്ലെ ഇവിടെ.
:) നന്നായിരിക്കുന്നു. പടവും ചോദ്യവും.
"പൂവിന്നൊരു പകല്‍
പൂര്‍ണ്ണേന്ദുവിനൊരു രാവൊ-
രുഷസ്സിനു തിരുനെറ്റിയിലെപ്പൂവിരിയും വരെ..
ഒരു പുരുഷായസ്സൊരു പിടി നീര്‍പോളങ്ങള്‍ പൊലിയും വരെ..."
പതുക്കെ അത് കണ്ണിന്റെ കോണില്‍ വച്ച് ആ കുളിരറിയാന്‍ തോന്നുന്നു..
“ചൂരലെടുക്കട്ടേ.....”
:-))
-പാര്‍വതി.
ഒരു കൈക്കുടന്നയിലേക്കായിരിക്കട്ടെ അതിന്‍റെ അടുത്ത യാത്ര!
പാര്‍വ്വതി ഏതായാലും ചൂരലെടുത്തതല്ലേ... ഒന്നു വെരട്ടി വിട്ടേക്കു :)
അടര്‍ന്നു വീഴുന്നൊരു മഴത്തുള്ളിക്കും പറയാനുണ്ടാകുമല്ലേ,വേര്‍പാടിന്റെ കഥകള്‍
നന്നായിരിക്കുന്നു,വല്ല്യമ്മായി
അല്ലാ,പ്രൊഫെയില്‍ താഴെപോയതെന്തേ..?
മിന്നാമിനുങ്ങേ,
മഴത്തുള്ളി അടര്‍ന്നു വീണില്ലല്ലോ, അതിവിടെത്തന്നെ ഉണ്ട്. ;)
വല്യമ്മായീ, കൊള്ളാം നല്ല ഒരു ചോദ്യം തന്നെ.
- മഴത്തുള്ളി -
ഇലയോ, വെള്ളത്തുള്ളിയോ? :-)
വല്ല്യമ്മായീ,
ഇനി വളരെ കുറച്ച് നാളുകള്‍ മാത്രം. അത് ആലോചിക്കുമ്പോള്‍ കുളിര് കോരുന്നു. ചെറിയ പേടിയും ഉണ്ട്.
പറഞ്ഞ് വന്നത് ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2007 നെ പറ്റി അല്ലേ? (ഞാന്‍ ഓടി!)
എനിക്കെന്തോ ആ പടവും ചോദ്യവും കണ്ട് സങ്കടം വന്നു...
ഇറ്റിവീഴാനുള്ള സമയദൈര്‍ഘ്യം ലാപുടയുടെ ഒരു കവിതയിലുണ്ട്.
പുലരിത്തൂമഞ്ഞ് തുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം..
ഭാരം താങ്ങാനരുതാതെ നീര്‍മണി...!
അതു തന്നെയാ സംഗതി..!
ഇറ്റുവീഴാനുള്ള മഴത്തുള്ളിയുടെ കാത്തിരിപ്പാണ് മനോഹരം. ലോകത്ത് പെയ്യുന്ന മഴ മുഴുവന്‍ ഇലത്തുമ്പുകളിലിങ്ങനെ ഇറ്റു വീഴാതെ നിന്നാല്‍ ഞാനതിനെ മനോഹരമെന്ന് പറയില്ല.
വല്ല്യമ്മായീ...ഈ ഇലത്തുമ്പില്‍ എത്ര നാള്‍ എന്നോ? ഇപ്പോ ഒന്ന് പോയി നോക്കൂ....ഉത്തരം കിട്ടീലെ?
നല്ല കാപ്ഷന്‍
ഓ.ടോ. ഞാന്‍ കരുതി സ്വന്തമായെടുത്ത ഫോട്ടോയാണെന്നു, അടിച്ചുമാറ്റിയതായിരുന്നല്ലേ.. :
ഇനിയെത്ര നാള്‍ എന്നൊക്കെ ചോദിച്ച് പേടിപ്പിക്കല്ലേ വല്യമ്മായീ.... :)
വല്യമ്മായി...വളരെ നന്നായിരിയ്ക്കുന്നു..ചോദ്യവും ചിത്രവുമെല്ലാം..
ഒരുപാട് നാളുകള്‍ ഇനിയും. ചേര്‍ത്തുപിടിക്കാന്‍ ഒരു ഹൃദയമുള്ളപ്പോള്‍ വീഴ്ചയെ പ്രതീക്ഷിക്കുന്നതെന്തിന്?
ഇലത്തുമ്പില്‍
തുളുമ്പി വിറച്ചുള്ള
നില്‍പ്പിനെപ്പറ്റി
ഭാരമുള്ള ഒരു ഉപമ
ആര്‍ക്കെങ്കിലും
തോന്നുമ്പോഴാണ്
മഞ്ഞുതുള്ളി
താഴേക്കു വീഴുന്നത്.
നാളൊന്നുമില്ല
ഇത്തിരി നേരം മാത്രം..
ഈ പടത്തിലൂടെ, കുഞ്ഞുചോദ്യത്തിലൂടെ വല്യമ്മായി ചിന്തിപ്പിച്ചു ഒരു വലിയ സത്യം
നൈമിഷികം മാത്രമേയുള്ളൂവെങ്കിലും
ഒരിക്കല്‍ കൂടി നോക്കൂയെന്നില്‍
കാണാം സൂര്യഗോളവും ആകാശവും
അതിലെ പറവകളും എല്ലാമെല്ലാം
ഈ നറുകണികയാം ജലതുള്ളിയില്‍
ഒരു നിമിഷമെങ്കിലൊരു നിമിഷം...
ആയുസ്സു പോകും മുന്‍പ്
പ്രകാശിക്കുക, പ്രതിഫലിപ്പിക്കുക
സുന്ദരനിമിഷങ്ങളും നന്മയും സന്തോഷവുമെല്ലാം..
അതെ,നമുക്കെല്ലാവര്‍ക്കും അറിയാം ഇനി അധിക നാളില്ലെന്ന്,അവിടെ ഇരിക്കുന്നതു വരെ ഇലയ്ക്ക് കുളിരും മറ്റുള്ളവര്‍ക്ക് സൂര്യന്‍റെ ചൈതന്യവും പകര്‍ന്നു നല്‍കി ജീവിതം ധന്യമാക്കാം.
സന്ദര്‍ശിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.
വല്യമ്മായ്യേയ് :-)
പാറുവേയ് എടുത്തോ എടുത്തോ ചൂരലെടുത്തോ ;)
സ്വന്തമായൊരു കുഞ്ഞുസൂര്യനെ നെറുകയില്‍ ചൂടിയില്ലേ, ഇനിയെപ്പോഴായാലെന്താ!
നല്ല പടം.
"ഈ ഇലത്തുമ്പിലിനിയെത്ര നേരം?" എന്നായിരുന്നു നല്ലത്. എന്തായാലും വല്യമ്മായി ആളു കൊള്ളാല്ലോ....
ഇത്തിരി തേങ്ങയുടക്കാത്തൊരു പോസ്റ്റീ ബൂലോഗത്തില്ലേ...ഹമ്പട...!
ഇത്രയൊക്കെ യുള്ളൂ ജീവിതം. അതിനിടയില്‍ ചെയ്യാനുള്ളതൊക്കെ ചെയ്തു കൂട്ടുക അല്ലേ...
സ്നേഹത്തോടെ
രാജു.
ഇലത്തുമ്പിലെ
ഇടറിവീഴാനൊരുങ്ങുന്ന
കുഞ്ഞുതുള്ളിക്കൊരാശങ്ക
വീഴുന്നിടം വിധി...
അസ്വസ്ഥമാണ് ചില ഓര്‍മപ്പെടുത്തലുകള്‍,
ജീവിതത്തൊടുള്ള ആര്‍ത്തിയല്ലത്, നഷ്ടങ്ങളൊടുള്ള പേടിയാണ്, ഇനിയും ഒന്നും നഷ്ടപ്പെടാന്‍ ശക്തിയില്ലാത്തവന്റെ പേടി,
നന്ദി,
-അബ്ദു-
അതെ,നമുക്കെല്ലാവര്‍ക്കും അറിയാം ഇനി അധിക നാളില്ലെന്ന്,അവിടെ ഇരിക്കുന്നതു വരെ ഇലയ്ക്ക് കുളിരും മറ്റുള്ളവര്‍ക്ക് സൂര്യന്‍റെ ചൈതന്യവും പകര്‍ന്നു നല്‍കി ജീവിതം ധന്യമാക്കാം.
ഇത്തിരിവെട്ടം, സുല്‍ ,അത്തിക്കുര്‍ശി,പാര്‍വതി, അഗ്രജന്‍,മിന്നാമിനുങ്ങ്, മഴത്തുള്ളി,സൂര്യോദയം, ദില്‍ബാസുരന്‍, ഉത്സവം, ചില നേരത്ത്, Kiranz..!!,ഖാദര്‍,Abid Areacode,സിജു, rp, അരവിശിവ.,സു , സങ്കുചിത മനസ്കന്‍, Naveenmenon, ഏറനാടന്‍ , നിക്ക് ,പടിപ്പുര,
മുരളി വാളൂര്‍,ഞാന്‍ ഇരിങ്ങല്‍ , കുട്ടമ്മേനോന്‍, ഇടങ്ങള്‍ നന്ദി.
നമുക്കതുകൊണ്ടിരിക്കാം മതിയാകുവോളം
ഇനിയെത്രനാളെന്നൊരു ചോദ്യമില്ല,
മരിച്ചുവീഴും നിമിഷത്തിനായി,
മറു ചോദ്യമില്ലാതെ കാത്തിരിക്കാം.
സ്നേഹപൂര്‍വ്വം,
venu :) നന്ദി
ഇനിയെത്ര നാള്‍......അറിയില്ല.
ആ അറിവില്ല്യായ്മ തന്നെ സുഖകരമാണ്..
വല്യമ്മായീ,,,,,,,,,,,,,,,ഒരുതുഷാരബിന്ദുവിന്റെ ആയുസ്സ് ആദിത്യകിരണം പുല്‍കുന്നത് വരെ മാത്രം
mydear786@hotmail.com
ചിന്തിപ്പിക്കുന്നൊരു ചിത്രം
Post a Comment
<< Home