Tuesday, September 19, 2006

യക്ഷിയുടെ പന്തെറിയല്‍

ഞാന്‍ മൂന്നിലും അനിയത്തി ഒന്നിലും പഠിക്കുന്ന കാലം.ഒരു ദിവസം പെണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ നിന്നും കടലാസ് ചുരുട്ടിക്കൂട്ടി നൂല്‍ കൊണ്ട് കെട്ടിയ ഒരു പന്ത് കിട്ടി.“മൂത്രപ്പുരയുടെ പിറകിലുള്ള കുറ്റിക്കാട്ടിലെ യക്ഷി എറിഞ്ഞതാവും”;എന്റെ ക്ലാസ്സിലെ കുട്ടികള്‍ പറഞ്ഞു.

ഉച്ചയ്ക്ക് ചോറ് തിന്നുമ്പോള്‍ ഞാന്‍ അനിയത്തിയോട് പറഞ്ഞു,“ആ മൂത്രപ്പുരയുടെ അവിടെ യക്ഷിയുണ്ടത്രേ; അങ്ങോട്ടൊന്നും പോണ്ടാട്ടോ”.

ഉച്ചയ്ക്ക് ക്ലാസ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ പ്യൂണ്‍ ക്ലാസ്സില്‍ വന്ന് ഹെഡ്മിസ്ട്രസ് എന്നെ വിളിക്കുന്നു എന്ന് പറഞ്ഞു.ഞാന്‍ അയാളുടെ കൂടെ ഓഫീസ് റൂമിലേക്ക് പോയി.അവിടെ ഹെഡ്മിസ്ട്രസിനോടൊപ്പം അവരുടെ മകളും രണ്ടാം ക്ലാസിലെ റ്റീച്ചറുമായ രാജലക്ഷ്മി റ്റീച്ചറുമുണ്ടായിരുന്നു.

“കുട്ടിയെന്തിനാ ഇവിടെ യക്ഷിയുണ്ടെന്ന് പറഞ്ഞ് എല്ലാവരേയും പേടി‍പ്പിക്കുന്നത്”;കണ്ണടയുടെ മുകളിലൂടെ നോക്കി ഹെഡ്മിസ്ട്രസ്.

“അത്.......ഞാന്‍.......”പേടി കാരണം ശബ്ദം പുറത്ത് വന്നില്ല.

“ഇനിയെങ്ങാനും ഇതു പോലെ പിള്ളേരെ പേടിപ്പിച്ചാല്‍‌ ഞാന്‍ വീട്ടിലറിയിക്കും,ഇപ്പോള്‍ പോയ്ക്കോ”. കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ ക്ലാസ്സിലേക്കോടി.

നാലുമണിയ്ക്ക് സ്കൂള്‍ വിട്ട് പോരുമ്പോള്‍ ഞാനനുജത്തിയോട് ചോദിച്ചു:“യക്ഷിയുടെ കാര്യം നീയാരോടെങ്കിലും പറഞ്ഞിരുന്നോ”

“വിദ്യ മൂത്രപ്പുരയിലേക്ക് പോകാന്‍ വിളിച്ചപ്പോള്‍ ഞാനവളോട് പറഞ്ഞു;മൂത്രപ്പുരയില്‍ യക്ഷിയുള്ള കാരണം അങ്ങോ‍ട്ട് പോകരുതെന്ന് ഇത്ത പറഞ്ഞെന്ന്.”ഉടനെ തന്നെ അവളുടെ മറുപടി.(രാജലക്ഷ്മി റ്റീച്ചറുടെ മകളാണ് അനിയത്തിയുടെ ക്ലാസ്സിലെ വിദ്യ).

പിന്നീട് അറിഞ്ഞു, ആണ്‍കുട്ടികള്‍ പന്തുണ്ടാക്കി കളിച്ച കടലാസുണ്ടയാണ് അബദ്ധത്തില്‍ മൂത്രപ്പുരയില്‍ വിണതെന്ന്.

Labels:

24 Comments:

Blogger വല്യമ്മായി said...

"യക്ഷിയുടെ പന്തെറിയല്‍"-ഒരു എല്‍.പി.സ്കൂള്‍ അനുഭവകഥ.

9/19/2006 8:27 pm  
Blogger പാര്‍വതി said...

പാവം യക്ഷീ..ആ മനസ്സ് എന്തുമാത്രം വേദനിച്ചു കാണും..പിന്നെ കടലാസ് പന്തുണ്ടാക്കി എറിയലല്ലേ യക്ഷിയുടെ പണി..

എന്നാലും ഇത്തയ്ക്കിട്ട് പാര പണിയാന്‍ കിട്ടിയ അവസരം അനിയത്തി മുതലാക്കി.

:-)

-പാര്‍വതി.

9/19/2006 8:33 pm  
Blogger കുട്ടന്മേനൊന്‍::KM said...

അപ്പൊ വല്യമ്മായിക്ക് പണ്ടും ഈ സ്വഭാവം ഉണ്ടായിരുന്നൂ ല്ലേ..നന്നായിരിക്കുന്നു.

9/19/2006 8:48 pm  
Blogger അനംഗാരി said...

ആ കാട്ടില്‍ “യക്ഷന്‍” ഉണ്ടായിരുന്നോ വല്യമ്മായി. യക്ഷിയാവാന്‍ വഴിയില്ല.

9/20/2006 6:19 am  
Blogger ഇത്തിരിവെട്ടം|Ithiri said...

വല്ല്യമ്മായി സ്ത്രീകള്‍ രഹസ്യം സൂക്ഷിക്കുന്നതില്‍ പണ്ടേ വളരെ പിന്നിലാണെന്ന് കേട്ടിട്ടുണ്ട്. ഒരു യുദ്ധരഹസ്യം പരസ്യമായത് ഒരാള്‍ തന്റെ ഭാര്യയോട് പറഞ്ഞതിലൂടെയാണെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു...
അതാവും യക്ഷി ഇത്ര പെട്ടോന്ന് സ്കൂള്‍ ഓഫീസിലെത്തിയത്.

പിന്നെ നന്നായിട്ടുണ്ട്.

9/20/2006 8:50 am  
Blogger അഗ്രജന്‍ said...

കണ്ണടയുടെ മുകളിലൂടെ നോക്കി അഗ്രജന്‍ ചോദിക്കുന്നു “കുട്ടിയെന്തിനാ യക്ഷിക്കഥ പറഞ്ഞ് ഇവിടെ എല്ലാരേം പേടി‍പ്പിക്കുന്നത്”

വല്യമ്മായി നന്നായിരിക്കുന്നു.

9/20/2006 9:23 am  
Blogger മഴത്തുള്ളി said...

എന്നാലും യക്ഷിമാര്‍ കുറ്റിക്കാട്ടില്‍ പന്തുകളിക്കുന്ന കാര്യം ഓര്‍ത്തപ്പോള്‍ അതൊന്ന് കാണാന്‍ തോന്നുന്നു.

പണ്ടു എല്ലാവരും കാട്ടിലൂടെ രാത്രി നടക്കരുതെന്ന് എല്ലാവരും പറയുമ്പോള്‍ രാത്രി 10 മണിക്കും 2 കി.മീ. ദൂരെ കാട്ടിനു നടുവിലുള്ള പുഴയില്‍ തനിച്ച് പോയി കുളിച്ചിട്ട് വന്ന് മറ്റുള്ളവരുടെ മുന്‍പില്‍ ആളാവുന്ന കാര്യം ഓര്‍ത്ത് പോയി. അക്കാലത്ത് കാട്ടില്‍ യക്ഷിമാര്‍ മാത്രമല്ല എല്ലാത്തരം ഭൂതപ്രേതപിശാചുക്കളുമുണ്ടെന്നായിരുന്നു എല്ലാവരുടേയും ചിന്ത.

9/20/2006 9:30 am  
Blogger വിശാല മനസ്കന്‍ said...

‘യക്ഷി‘ കൊള്ളാം കേട്ടോ വല്യമ്മായി
(ഈ വല്ല്യമ്മായി എന്ന് വിളിക്കുമ്പോള്‍ എന്റെ ആനന്ദപുരത്തെ വല്യമ്മായിയെ ഓര്‍മ്മ വരുന്നു)

9/20/2006 9:41 am  
Blogger സു | Su said...

ഹിഹിഹി. പന്തെറിഞ്ഞത് കലക്കി. എന്തായാലും യക്ഷിയെ കല്ലെടുത്തെറിയാം എന്നൊന്നും ചിന്തിച്ചില്ലല്ലോ. പിന്നെ, തല പൊട്ടിച്ച കേസും കൂടെ ഏറ്റെടുക്കേണ്ടിവന്നേനെ.

:)

9/20/2006 10:09 am  
Blogger ശാലിനി said...

ഞങ്ങളുടെ സ്ക്കുളിന്റെ മൂന്നാം നിലയില്‍നിന്ന് എതോ കുട്ടി വീണു മരിച്ചെന്നും, ആ കുട്ടി യക്ഷിയായി അവിടെ വരാരുണ്ടെന്നും ഒരു കഥ കുട്ടികളുടെ ഇടയില്‍ ഉണ്ടായിരുന്നു. ഒരു വര്‍ഷം മൂന്നാം നിലയിലെ ക്ലാസുകളില്‍ ഒന്നില്‍ പഠിക്കേണ്ടി വന്നതും, 4 മണിക്ക് ബെല്‍ അടിച്ചാല്‍ കഴിവതും ടീച്ചറിന്റെ കൂടെ തന്നെ ഇറങ്ങാന്‍ ശ്രമിച്ചിരുന്നതും ഒക്കെ ഓര്‍മ്മ വരുന്നു. എന്തും വിശ്വസിക്കുന്ന കാലമായിരുന്നു അന്ന്, ഇന്ന് യക്ഷിയുടെ കാര്യം പറഞ്ഞാല്‍, വാ നമുക്ക് പോയി ഒന്നു കണ്ടിട്ടുവരാം എന്നു പറയും കുട്ടികള്‍.

9/20/2006 10:51 am  
Blogger ദില്‍ബാസുരന്‍ said...

ഞങ്ങള്‍ ആണ്‍കുട്ടികള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ (സോക്സുകൊണ്ടും,അടിച്ച് മാറ്റുന്ന തുണി ഡസ്റ്റര്‍ കൊണ്ടും) എത്ര പന്തുകള്‍ സിക്സറായി ലേഡീസ് റ്റോയ്ലറ്റില്‍ വീണിരിക്കുന്നു? അത് ഒന്ന് എടുത്ത് തരാന്‍ വേണ്ടിയാണ് പെണ്‍കുട്ടികളുടെ പുറകെ ഏറ്റവും കൂടുതല്‍ നടന്നിട്ടുള്ളത്.

വല്ല്യമ്മായീ.... നന്നായിരിക്കുന്നു.

9/20/2006 10:52 am  
Blogger വല്യമ്മായി said...

ശ്രീജിത്തേ....ഓടി വായോ ,എന്‍റെ ടെംപ്ലേറ്റ് കുളമായേ,യക്ഷിയുടെ കളിയാണാവോ

9/20/2006 2:58 pm  
Blogger അഗ്രജന്‍ said...

വല്യമ്മായി ശ്രീജിത്തിനെ വിളിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ, കുമാറിന്‍റെ അനുഭവം മറക്കേണ്ട.

9/20/2006 3:09 pm  
Blogger kusruthikkutukka said...

ഹ ഹ ഹ .. വല്യാന്റീ ബ്ലൊഗ്റോളിന്റെ പരസ്യം സൈഡ് ബാറില്‍ നിന്നു മാറി ഇപ്പൊ മൈയിന്‍ ബാറില്‍ ആയി ..നിങ്ങളുടെ വലിയ മനസ്സു....സ്വന്തം ബ്ലൊഗിലു മറ്റു മലയാളം ബ്ലോഗിനൊക്കെ ഇത്ര പ്രാധാന്യം .
യക്ഷി വരുന്നതിനു മുമ്പേ ഞാന്‍ ഓടി

ഓ ടോ ശ്രീജിത്തേ , നീ എന്‍ജിനീയെര്‍ ആണല്ലേ, വയറിങ്ങ് പണി ഒക്കെ അറിയോ?

9/20/2006 3:15 pm  
Blogger വല്യമ്മായി said...

ബ്ലോഗ് റോള്‍ കളഞ്ഞപ്പോള്‍ ശരിയായി

9/20/2006 3:20 pm  
Blogger ശ്രീജിത്ത്‌ കെ said...

വല്യമ്മായീ, ബ്ലോഗ്‌റോളില്‍ രണ്ട് ബ്ലോഗുകളുടെ പേരിന്റെ നീളം കൂടുതലായതുകാരണം, ചില അനാവശ്യ ക്യാറക്റ്ററുകള്‍ വന്നതായിരുന്നു പ്രശ്നം. ഞാന്‍ അവ തിരുത്തിയിട്ടുണ്ട്. ഇനി ബ്ലോഗ്‌റോള്‍ തിരിച്ചിട്ടാല്‍ പ്രശ്നം ഉണ്ടാകില്ല. ശ്രമിച്ച് നോക്കുന്നോ? ;)

9/20/2006 3:24 pm  
Blogger ikkaas|ഇക്കാസ് said...

എന്നാലും വെല്യാന്റി കുഞ്ഞനിയത്തിയോട് മൂക്കത്ത് വിരലൊക്കെ വച്ച് യക്ഷിക്കഥ പറയുന്ന സീനോര്‍ത്തിട്ട് ചിരി വരുന്നു. അന്ന് വെല്യാന്റി കുഞ്ഞിക്കണ്ണട വെക്കുമായിരുന്നോ ആവോ. എങ്കില്‍ ഒന്നൂടി അടിപ്പനായേനെ.

9/20/2006 3:24 pm  
Blogger പുംഗവന്‍ said...

ബൂലോഗനാര്‍ക്കാവിലമ്മേ! അടിയനെയും ഈ ബൂലോഗത്തെ സര്‍വ്വ ചരാചരങ്ങളെയും യക്ഷിയുടെ പന്തേറില്‍ നിന്ന് കാത്തു കൊള്ളേണമേ.....

9/20/2006 4:46 pm  
Blogger വല്യമ്മായി said...

നന്ദി,പാര്‍വ്വതി,സത്യം പറഞ്ഞാല്‍ പാര്‍വ്വതിയുടെ പുതിയ കഥ വായിച്ചപ്പോഴാ‍ണ് എന്റെ കുട്ടിക്കാലം ഓര്‍മ്മ വന്നതും ഈ പോസ്റ്റും ഇതിന് ശേഷമുള്ള പോസ്റ്റും http://rehnaliyu.blogspot.com/2006/09/blog-post_20.html എഴുതിയത്.

ശാലിനി,നന്ദി എന്റെ പോസ്റ്റിന്റെ ലക്ഷ്‌യം മനസ്സിലാക്കിയതിന്.

വിശാലേട്ടാ,നന്ദി.ആ അമ്മായിയാ‍ണോ വിലാസിനി അമ്മായി.ചിക്കന്‍ കറി നന്നായിരുന്നോ

കുട്ടന്‍ മേനോന്‍,അനംഗാരി,ഇത്തിരിവെട്ടം, അഗ്രജന്‍, മഴത്തുള്ളി,സൂചേച്ചി, ദില്‍ബാസുരാന്‍,ഇക്കാസ്,പുംഗവന്‍ നന്ദി

കുടുക്കേ,മുസ്‌ല്യാരെ ഓത്ത് പഠിപ്പിക്കല്ലേ

ശ്രീജിത്ത്,നന്ദി,ആ കോഡെവിടെ കിട്ടും..

9/20/2006 8:15 pm  
Blogger ശ്രീജിത്ത്‌ കെ said...

വല്യമ്മായി ചെയ്ത കോഡ് കറക്റ്റായിരുന്നു. എന്റെ നോട്ടപ്പിശക് കാരണമാണ് ബ്ല്ലോഗ്‌റോളില്‍ ചില തെറ്റുകള്‍ കടന്ന് കൂടിയത്. അതിപ്പോള്‍ ശരിയാക്കിയിട്ടുണ്ട്. വല്യമായി ഒന്നുംകൂടെ ആ കോഡൊന്ന്‍ ഇട്ടു നോക്കുമോ. ഇത്തവണ പ്രശ്നം ഉണ്ടാകാന്‍ വഴിയില്ല. അതൊന്ന് ടെസ്റ്റും ചെയ്യാമല്ലോ. ഒന്നിടൂന്നേ, പ്ലീസ്.

9/20/2006 8:38 pm  
Blogger ഉമ്മര് ഇരിയ said...

അല്ലെലും നല്ല ഉരുളന്‍ കല്ലുണ്ടവുന്‍പോള്‍ ഏതെങ്കിലും യക്ഷി കടലാസുപന്തുകൊണ്ട് എറിയുമോ.ശ്രീജിത്തിന്റെ നാട്ടില്‍ ധാരാളം തലകറുത്ത യക്ഷികളുണ്ട്.

9/20/2006 9:05 pm  
Blogger കരീം മാഷ്‌ said...

യക്ഷി വല്ല്യമ്മായിയെ കടലാസു പന്തു കൊണ്ടു എറിഞ്ഞു എന്നതു ഞാന്‍ വിശ്വസിക്കില്ല
" ഈ പോലീസുകാരു തമ്മിലെന്തിനാ ഗുസ്‌തീ"യെന്നു പറഞ്ഞു യക്ഷി തിരിച്ചു പോയിക്കാണും ( ഞാന്‍ ഓടി മുറിക്കകത്തു കയറി വാതിലടച്ചു, ചെവി പൊത്തി)

9/20/2006 9:32 pm  
Blogger ചക്കര said...

ഞങ്ങളുടെ സ്കൂളിലും ഉണ്ടായിരുന്നു ഒരു യക്ഷി.. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്കു പോവുക സ്കൂള്‍ പറമ്പിലൂടെ..ഇരുമ്പു കഷണം കൈയില്‍ വച്ചാല്‍ യക്ഷി അടുക്കില്ലന്ന് അറിഞ്ഞിരുന്നതിനാല്‍ കോമ്പസ്സ് കൈയില്‍ പിടിച്ച് ഒരൊറ്റ ഓട്ടമായിരുന്നു..മതിലിനു പുറത്തെത്തും വരെ!

9/22/2006 8:56 pm  
Blogger വല്യമ്മായി said...

കരീം മാഷ്‌,ചക്കര നന്ദി.

9/25/2006 8:18 pm  

Post a Comment

Links to this post:

Create a Link

<< Home