Tuesday, September 05, 2006

അദ്ധ്യാപക ദിനം

അറിവിന്‍റെ അദ്ധ്യാക്ഷരം പഠിപ്പിച്ച ഒന്നാം ക്ലാസ്സിലെ മീനാക്ഷി റ്റീച്ചര്‍ മുതല്‍ എല്ലാ അദ്ധ്യാപകരുടേയും നന്മക്കായി ഒരു നിമിഷം പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ

Labels:

18 Comments:

Blogger വല്യമ്മായി said...

എല്ലാ അദ്ധ്യാപകരുടേയും നന്മക്കായി ഒരു നിമിഷം പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ

9/05/2006 8:13 am  
Blogger വക്കാരിമഷ്‌ടാ said...

എല്ലാ അദ്ധ്യാപകര്‍ക്കും പ്രണാമം. അവര്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ മുന്‍‌ബെഞ്ചില്‍ തന്നെയിരുന്ന് ഉറങ്ങിയതിന് മാപ്പ്.

ഗുരുകുലത്തിലെ ഗുരുവിനും പ്രണാമം.

കൊള്ളാം വല്ല്യമ്മായീ. അദ്ധ്യാപകര്‍ക്ക് സമര്‍പ്പിച്ച ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു.

9/05/2006 9:43 am  
Blogger വല്യമ്മായി said...

ഞാനും ഒരുപാട് ഉറങ്ങിയിട്ടുണ്ട്.ഉറക്കത്തിനിടയി ചോദ്യം ചോദിച്ചിട്ട് എണിറ്റ് നിന്ന് ശരിയുത്തരം പറഞ്ഞിട്ടുമുണ്ട്

9/05/2006 9:50 am  
Blogger അഗ്രജന്‍ said...

നന്നായി വല്യമ്മായി...

ഒന്നാം ക്ലസ്സില്‍ ആദ്യദിവസം തന്നെ അടങ്ങിയിരിക്കാത്തതിന് ഈര്‍ക്കിലി കൊണ്ട് ചെറുതായി നോവിച്ച, പിന്നീടെനിക്ക് ക്ലാസ്സെടുക്കാത്ത, എനിക്ക് പേരും പോലുമോര്‍മ്മയില്ലാത്ത , പക്ഷേ മനസ്സിലിപ്പോഴുമുള്ള, എന്‍റെ ആദ്യത്തെ ടീച്ചര്‍...

9/05/2006 10:08 am  
Blogger ഇത്തിരിവെട്ടം|Ithiri said...

ഒത്തിരി അധ്യാപകരെ ഓര്‍ക്കുന്നു.. ഒന്നാം ക്ലാസിലെ വാസുനമ്പൂതിരി മാഷ് മുതല്‍ എല്ലാവരെയും.

വല്ല്യമ്മായി ഒര്‍മ്മിപ്പിച്ചതില്‍ നന്ദി

9/05/2006 10:15 am  
Blogger കൈത്തിരി said...

അദ്ധ്യാപകരെ ഓര്‍മ്മിക്കാന്‍ ഓര്‍മ്മിപ്പിച്ചതിനു നന്ദി... വങ്ങിക്കൂട്ടിയ അടികള്‍ മധുരിക്കുന്നു...

9/05/2006 10:36 am  
Blogger അത്തിക്കുര്‍ശി said...

അധ്യാപകര്‍..

ആദ്യാക്ഷരങ്ങള്‍ പണിപ്പെട്ടു പഠിപ്പിച്ച അദ്യാധ്യാപകന്‍.. കുഞ്ഞഹമ്മേദ്‌ മാഷ്‌
ഒരു മനോഹര തത്തമ്മച്ചിത്രം ബോര്‍ഡില്‍ വരച്ചിട്ട്‌ അന്നു രാത്രി തന്നെ മരിച്ചുപോയ തൂവെള്ള ജുബ്ബയും, സിഗരറ്റു മണവുമുണ്ടായിരുന്ന ഖാലിദ്‌ മാഷ്‌...
കണക്കിന്റെ ലോകത്തേക്ക്‌ കൈപിടിച്ചെത്തിച്ച സൈതാലി മാഷ്‌... ആദ്യമായി കലോല്‍സവ വേദിയില്‍ പദ്യപരായണത്തിന്‌ പരിശീലിപ്പിച്ച പത്തത്ത്‌ മാഷ്‌..
മേല്‍ പറഞ്ഞ എല്ലാരും കാലയവനികക്കുള്ളില്‍..

ജീവിതത്തിലെ ആദ്യ സമ്മാനം നല്‍കിയ അറബിമാഷ്‌ ( അബ്ദുറഹ്മാന്‍). ദാരിദ്ര്യം കൊണ്ടു പഠനം യു.പിയോടെ മുടങ്ങുമെന്നായപ്പോള്‍ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടു പഠനം തുടരാന്‍ ഉപദേശിച്ച ആനി റ്റീച്ചര്‍..

ഉച്ചയ്ക്‌ പട്ടിണിയാനെന്നറിഞ്ഞു സ്വന്തം ചോറുപകുത്തു തന്നിരുന്ന സീമന്തിനി, രധാദേവി, കുസുമം റ്റീച്ചര്‍മാര്‍.. ആദ്യമായി വെജിറ്റബില്‍ ബിരിയാണി മേടിച്ചുതന്നതും..വിനൊദയാത്രകള്‍ക്കും, ജില്ലാ ശാസ്ത്രമേളകള്‍ക്കും എന്നെ പങ്കെടുപ്പിച്ചതും സ്പൊണ്‍സര്‍ ചെയ്തിരുന്നതും അവരായിരുന്നു..

അവര്‍കെല്ലാം എന്തുതിരിച്ഛേകാന്‍.. പ്രാര്‍ഥനകളല്ലാതെ..

നന്ദി അമ്മായി, ഓര്‍മ്മകള്‍ക്ക്‌ വീണ്ടും ജീവനേകിയതിന്‌

9/05/2006 11:21 am  
Anonymous Anonymous said...

ഹാ, വല്ല്യമ്മായി ആളൊരു പുലിയാണല്ലോ... ഉറക്കത്തിനിടക്കും ചാടിയെണീറ്റ് ശരിയുത്തരം പറയുകാ എന്നൊക്കെ പറഞ്ഞാല്‍... ശരിക്കും ഞങ്ങളിത് വിശ്വസിച്ചോട്ടേ...?

9/05/2006 11:21 am  
Blogger വല്യമ്മായി said...

നുണ പറഞ്ഞ് ആളാകേണ്ട ആവശ്യം എനിക്കില്ല അനോണീ.

9/05/2006 11:52 am  
Blogger അനംഗാരി said...

ഞാന്‍ ഇന്നും എന്റെ സ്കൂളിലും, കോളേജിലും ചെന്നാല്‍ എന്റെ അദ്ധ്യാപകര്‍ക്ക് എന്നെ അറിയാം. എന്നെ അത്ര സ്നേഹവും കാര്യവുമായിരുന്നു ഗുരുക്കന്‍‌മാര്‍ക്ക്. ഞാനും അങ്ങിനെ തന്നെ. എന്നെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചത് ആശാന്‍ കളരിയിലെ ആശാനാണ്. ആശാ‍നെ എവിടെവെച്ച് കണ്ടാലും ഞാന്‍ കാല്‍ തൊട്ട് തൊഴുമായിരുന്നു. ഒരു ദിവസം ഞാന്‍ നാട്ടിലെ പൊതു കുളത്തില്‍ ( ഏതാണ്ട് ഒരു തടാകത്തോളം വലുത്)കുളിക്കുകയായിരുന്നു. ഷക്കീലയുടെ നീരാട്ട് പോലെ നൂല്‍ബന്ധം ഒന്നും ഇല്ലാതെ. പ്രായവും അങ്ങിനെയായിരുന്നെ. ആശാനുണ്ട് കുളക്കരയിലൂടെ പോകുന്നു. ഞാന്‍ കുളത്തില്‍ നിന്ന് നേരെ ആശാന്റെ അടുത്തേക്ക് കാല്‍ തൊട്ട് തൊഴാന്‍. അത് പറഞ്ഞ എന്റെ പെങ്ങള്‍ ഇന്നും കളിയാക്കും.
നന്നായി വല്യമ്മായി പഴയ ഓര്‍മ്മകള്‍ തന്നതിന്.

9/05/2006 11:53 am  
Blogger ദേവന്‍ said...

എനിക്ക്‌ ആദ്യ ഗുരു അച്ഛന്‍. മൂന്നു വയസ്സില്‍ എഴുതാനും വായിക്കാനും പഠിപ്പിച്ചു തന്നു. ശിഷ്ടകാലം എന്റെ എല്ലാ ചോദ്യത്തിനും മറുപടിയും അച്ഛന്റെ പക്കലുണ്ടായിരുന്നു. ആദ്യതെ അദ്ധ്യാപിക പാറുക്കുട്ടിയമ്മ സാര്‍. ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ചു.
ഇരുപത്തൊന്ന് വര്‍ഷത്തിനു ശേഷം ഉദ്യോഗസ്ഥനായി റ്റീച്ചറെ വീണ്ടും കാണാന്‍ ചെന്നപ്പോല്‍ റ്റീച്ചര്‍ കെട്ടിപ്പിടിച്ചു കരഞ്ഞു..

എന്റെയും ബൂലോഗരുടെയും എല്ലാവരുടെയും ഗുരുക്കള്‍ക്ക്‌ പ്രണാമം.

ഇന്ന് അദ്ധ്യാപക ദിനമാണെന്ന് ഓര്‍മ്മിപ്പിച്ച വല്യമ്മായിക്ക്‌ നന്ദിയും.

9/05/2006 12:16 pm  
Blogger monu said...

ഓണാശംസകള്‍

9/05/2006 4:05 pm  
Blogger ചമ്പക്കാടന്‍ said...

ഗുരുസ്മരണ വളരെ നന്നായി.
അഭിനന്ദനങ്ങള്‍

9/05/2006 5:53 pm  
Blogger താര said...

വല്യമ്മായീ, വളരെ നന്ദി, ഈ ദിനത്തേക്കുറിച്ചോര്‍മ്മപ്പെടുത്തിയതിന്! ഓണാഘോഷങ്ങള്‍ക്കിടയില്‍ ഈ ദിനം മുങ്ങിപ്പോയിരുന്നു മനസ്സില്‍ നിന്ന്. ഈ ലോകത്തിലെ എല്ലാ അദ്ധ്യാപകരുടെയും നന്മയ്ക്ക് വേണ്ടി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്നു...

9/05/2006 5:56 pm  
Blogger വളയം said...

ഏതുറക്കത്തിലും ശരി പറയാന്‍ കഴിയുമെന്നതിന് ഈ പോസ്റ്റിനേക്കാള്‍ വലിയൊരു തെളിവു വേണോ ആര്‍‌ക്കെങ്കിലും?

ഇനിയും ശരിയായ ശരികള്‍ പറയാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഗുരുസ്മരണകളോടെ

- വളയം

9/05/2006 6:57 pm  
Blogger ഉമേഷ്::Umesh said...

സിസ്റ്റര്‍ മേരി ബെനീഞ്ജയുടെ വരികള്‍:

അരിയ്ക്കകത്തു കൈവിരല്‍ പിടിച്ചു വെച്ചൊരക്ഷരം
വരച്ച നാള്‍ തുടങ്ങിയെന്റെ മേല്‍‌ഗതിക്കു വാഞ്ഛയാ
പരിശ്രമിച്ച പൂജ്യപാദരായൊരെന്‍ ഗുരുക്കളെ-
പ്പരം വിനീതയായി ഞാന്‍ നമസ്കരിച്ചിടുന്നിതാ...


:)

9/05/2006 11:45 pm  
Blogger ബിന്ദു said...

നിങ്ങളാണ് യഥാര്‍ത്ഥ ശിഷ്യ.:)

9/06/2006 12:36 am  
Blogger വല്യമ്മായി said...

എന്‍റെയീ എളിയ പോസ്റ്റില്‍ വന്ന് അദ്ധ്യാപകരെ സ്മരിക്കാന്‍ ചില നിമിഷങ്ങള്‍ ചെലവഴിച്ച എല്ലാ ബ്ലോഗിനീബ്ലോഗന്മാര്‍ക്കും നന്ദി.അറിവിന്‍റെ പടികളൊന്നോന്നായി കയറാന്‍ കൈ പിടിച്ചു സഹായിച്ച എല്ലാവരേയും ഒന്നു കൂടി സ്മരിക്കട്ടെ

9/06/2006 7:57 am  

Post a Comment

Links to this post:

Create a Link

<< Home