Friday, September 05, 2008

കുഞ്ഞാമു ഉസ്താദ് പഠിപ്പിച്ചത്

കുഞ്ഞാമു ഉസ്താദ് - മദ്രസ്സയില്‍ മൂന്നിലും നാലിലും എന്റെ അദ്ധ്യാപകന്‍,കറുത്ത് ഉയരം കുറഞ്ഞ് അംഗവൈകല്യമുള്ള അത്യാവശ്യം സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഉസ്താദ് എന്നെ പോലെ ചില വിദ്യാര്‍ത്ഥികളുടെ മനസ്സിലല്ലാതെ ചരിത്രത്തിലെവിടേയും എവിടേയും ഇടം നേടാന്‍ പോകുന്നില്ല.

ഒരിക്കല്‍ പഠിപ്പിക്കുന്നതിനിടെ ഉസ്താദ് ഒരു സംഭവം പറഞ്ഞു: ഒരു പള്ളിയില്‍ ഖത്തീബും വേറെ ഒരാളും സംസാരിച്ചിരിക്കുന്നതിനിടെ അവിടെ പണിയെടുക്കുന്ന ഒരു അന്യമതസ്ഥന്‍ എന്തോ ചോദിക്കാനായി വന്നു.അയാളെ കണ്ടയുടനെ ഖത്തീബ് എഴുന്നേറ്റ് നിന്നതു കണ്ട അപരന്‍ പണിക്കാരന്‍ പോയി കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് നിന്നതിന്റെ കാരണം ചോദിച്ചപ്പോള്‍ ഖത്തീബിന്റെ മറുപടി ഇതായിരുന്നു:നായയുടെ ചില ചേഷ്ടകളെ കുറിച്ച് എനിക്കുണ്ടായിരുന്ന സംശയങ്ങള്‍ തീര്‍ത്ത് തന്നത് അവനാണ്.അതിനാല്‍ അവനെന്റെ ഗുരുവാണ്.അറിവ് പകര്‍ന്ന് നല്‍കുന്നവര്‍ ആരായാലും അവരെ ആദരിക്കേണ്ടതിന്റെ പ്രാധാന്യം പറഞ്ഞ് തന്നിട്ടാണ് ഉസ്താദ് ക്ലാസ് അവസാനിപ്പിച്ചത്.

നമ്മുടെ മുമ്പില്‍ ജ്ഞാനത്തിന്റെ വെളിച്ചം തെളിക്കാന്‍ ജീവിതം ഉഴിഞ്ഞ് വെച്ച എല്ലാ അദ്ധ്യാപകര്‍ക്കും അദ്ധ്യാപകദിനാശംസകള്‍.

Labels:

24 Comments:

Blogger kichu / കിച്ചു said...

വല്യമ്മായി...

ഏറ്റവും ദയനീയ സ്ഥിതിയില്‍ കിടന്നിരുന്ന ഒരു ഗവ. ലോവര്‍ പ്രൈമറി സ്കൂളിനെ സ്വപ്രയത്നത്തല്‍ ജില്ലയിലെ ഏറ്റവും നല്ല് സ്കൂളാക്കി ഉയര്‍ത്തിയതിന് നല്ല അദ്ധ്യപികക്കുള്ള പ്രസിഡന്റിന്റെ അവാര്‍ഡ് നേടിയ എന്റെ ഉമ്മയ്ക്ക് എല്ലാ ആദരവും അര്‍പ്പിച്ചുകൊണ്ട്...ഈ അദ്ധ്യാപകദിനാശംസകളില്‍ ഞാനും പങ്കുചേരുന്നു.

9/05/2008 11:59 pm  
Blogger ഞാന്‍ ഇരിങ്ങല്‍ said...

അദ്ധ്യാപക ദിനത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ഉയര്‍ത്തിക്കാട്ടുകയും അദ്ധ്യപനത്തിന്‍ റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തതിന് അഭിനന്ദനങ്ങള്‍.
ഉമ്മയ്ക്ക് അവാര്‍ഡ് കിട്ടിയ കാര്യം ഇപ്പോഴെങ്കിലും അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം.
അറിവിന്‍റെ ആദ്യപാഠങ്ങള്‍ ഒരു ലോവര്‍ പ്രൈമറി സ്കൂളിനെ ഉന്നതിയിലെത്തിച്ചുവെങ്കില്‍ ആ ഉമ്മയുടെ മകളാകാന്‍ കഴിയുന്നത് തന്നെ പുണ്യം.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

9/06/2008 1:09 am  
Blogger ഞാന്‍ ഇരിങ്ങല്‍ said...

ഓ ഞാന്‍ ആ കമന്‍റ് വായിച്ചത് മാറിപ്പോയി. ക്ഷമിക്കുക
കിച്ചുവിന്‍റെ ഉമ്മയ്ക്കാണ് അവാര്‍ഡ് കിട്ടിയത്. അല്ലേ
കിച്ചുവിനും ഉമ്മയ്ക്കും അതു പോലെ വ്യത്യസ്തമായ ഒരു അനുഭവം പങ്കുവച്ച വല്യമ്മായിക്കും അഭിനന്ദങ്ങള്‍

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

9/06/2008 1:13 am  
Blogger നജൂസ്‌ said...

അറിവു നല്‍കുന്ന ഏതൊരുവനും ഗുരുവാണ്. ഗണത്തില്‍ ആരും ആരേക്കാളും താഴ്ന്നവരല്ല.
വൈരൂപ്യമില്ലങ്കില്‍ സൌന്ദര്യവും
വൈകല്യമില്ലങ്കില്‍ പൂര്‍ണ്ണതയും തിരിച്ചറിയന്‍ കഴിയുമായിരുന്നില്ല. എനിക്കില്ലാതെ പോയ അറിവിനെ ഞാന്‍ അങനെ കാണുന്നു.

ഇന്നങനൊയൊരു ദിനാണന്ന്‌ എനിക്കൊരറിവാണ്...
എല്ലാ ഗുരുക്കളെയും നമിക്കുന്നു

9/06/2008 1:23 am  
Blogger Pramod.KM said...

"നായയുടെ ചില ചേഷ്ടകളെ കുറിച്ച് എനിക്കുണ്ടായിരുന്ന സംശയങ്ങള്‍ തീര്‍ത്ത് തന്നത് അവനാണ്" എന്നു വായിച്ചപ്പോള്‍ അവന്റെ ചേഷ്ടകളെ നായയുടേതുമായി താരതമ്യപ്പെടുത്തിയതാണോ എന്നു തോന്നി. ഉസ്താദ് അങ്ങനെയുള്ള ആളായിരിക്കില്ലല്ലൊ. ഓര്‍മ്മ പങ്കുവെച്ചതിന് നന്ദി.

9/06/2008 6:41 am  
Blogger സാജന്‍| SAJAN said...

വേറിട്ട ഈ ചിന്തയ്ക്ക് നന്ദി:)

9/06/2008 12:32 pm  
Blogger smitha adharsh said...

വൈകിപ്പോയെന്കിലും എന്റെ ആശംസ..

9/06/2008 1:35 pm  
Blogger siva // ശിവ said...

അദ്ധ്യാപകരെന്ന വേഷം മാത്രം അണിയാതെ അത് എന്താ എന്ന് മനസ്സിലാക്കി തരുന്ന എല്ലാ അദ്ധ്യാപകര്‍ക്കും എന്റേയും ആശംസകള്‍...

9/07/2008 5:38 am  
Blogger mmrwrites said...

ഇരിങ്ങല്‍ മാഷിനു പറ്റിയതുപോലെ എന്റെ ഒപ്പം ഇതു വായിച്ചവര്‍ക്കും പറ്റി.. അവരുമായി അടിവീഴുമ്പോഴാണ് മാഷിന്റെ അടുത്ത കമന്റ് എന്റെ രക്ഷക്കുവന്നത്.. നല്ല പോസ്റ്റ്.

9/07/2008 12:13 pm  
Blogger Unknown said...

വല്യാമ്മായി നല്ല ഓർമ്മകുറിപ്പ്
ആശംസകള്

9/07/2008 8:53 pm  
Blogger സ്‌പന്ദനം said...

എല്ലാ അധ്യാപകര്‍ക്കും എന്റെയും ആശംസകള്‍. വല്ല്യമ്മായിക്കും.

9/07/2008 11:10 pm  
Blogger മയൂര said...

വൈകിയെങ്കിലും ആശംസകൾ...:)

9/08/2008 4:37 am  
Blogger j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

Hi...........vellammaayi...........
adhyapaka dinathite annu aasamsa parayan kazhigilla............oru onnasamsa kidakkattee.......

9/11/2008 1:07 pm  
Blogger നരിക്കുന്നൻ said...

ഒരു നല്ല പാഠം പറഞ്ഞ് തന്ന കുഞ്ഞാമു ഉസ്താദിന് നന്ദി.

9/17/2008 2:36 am  
Blogger RIYA'z കൂരിയാട് said...

ഉസ്താദിന്റെ അറിവ് ഞങ്ങളിലും എത്തിച്ചതിന് നന്ദി.
അറിവ് വിശ്വാസിയുടെ കളഞ്ഞ് പോയ അമൂല്യ നിധിയാണ്, അതെ. അമൂല്യമായത് നഷ്ടപ്പെട്ടവന്റെ മാനസികാവസ്തയായിരിക്കും അറിവ് തേടുന്ന കാര്യത്തില് ഒരു വിശ്വാസിക്കുന്റാവുക.

9/17/2008 12:05 pm  
Blogger ബഷീർ said...

വിശ്വ പസിദ്ധനായ ഇമാം ശാഫി (റ) യുടെ ജീവിത ചരിത്രത്തില്‍ നിന്നുള്ള ഒരു സംഭവമാണിതെന്നാണെന്റെ ഓര്‍മ്മ..

അറിവ്‌ പകര്‍ ന്നു തരുന്നവരെ ബഹുമാനിക്കാനുള്ള പാഠം പകര്‍ന്ന് കിട്ടുകയാണിവിടെ

ആശംസകള്‍

9/22/2008 1:44 pm  
Blogger Sapna Anu B.George said...

അധ്യാപകദിനത്തിലോര്‍ത്തു സ്കൂള്‍ റ്റീച്ചറായ എന്റെ അമ്മക്കും ഒരു സമര്‍പ്പണം അതു എന്റെ കണ്ണുനീരിലെ അവസാനിക്കൂ എന്നതിനാല്‍ വേണ്ട എന്നു വെച്ചു...കണ്ണുണ്ടായിരുന്നപ്പോ കണ്ണിന്റെ വിലയറിഞ്ഞില്ല....എല്ലാ അധ്യാപികമാര്‍ക്കും ആശംസകള്‍

9/27/2008 7:59 pm  
Blogger മേരിക്കുട്ടി(Marykutty) said...

എന്റെ ചേച്ചിയും ടീച്ചര്‍ ആണ്. വൈകിയാനെന്കിലും, എല്ലാവര്ക്കും ആശംസകള്‍..

10/20/2008 12:04 pm  
Blogger കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എന്റെ ആരും ടീച്ചറല്ല...
അതുകൊണ്ട് ഞാന്‍ ഗൂഗിളിന്‍ ഡെഡിക്കേറ്റുന്നൂ...

10/23/2008 9:43 pm  
Blogger murmur........,,,,, said...

vayikkan vyki enkilum vayichappol ere santhosham., oru pakshe enta ammayum oru teacher ayathinalavam

11/26/2008 10:55 am  
Blogger കുറുമ്പന്‍ said...

This comment has been removed by the author.

4/01/2009 3:51 pm  
Blogger കുറുമ്പന്‍ said...

This comment has been removed by the author.

4/04/2009 3:19 pm  
Blogger കുറുമ്പന്‍ said...

പഴയ കമന്റ് ഡിലീറ്റീത് ഓഫായി പ്പോയോ എന്ന സംശയത്തിലാണു...
ഒരു പാട് തല്ല് കിട്ടീട്ട്ണ്ടെനിക്ക് അധ്യാപകരുടെ കയ്യീന്ന്...അന്നൊരു പാട് ദേഷ്യോം ഉണ്ടാരുന്നു... അടി കിട്ടീത് കുറഞ്ഞു പോയോ എന്ന വിഷമത്തിലാണു ഞാനിപ്പൊ...

4/04/2009 3:22 pm  
Blogger Mammootty Kattayad said...

നിങ്ങളുടെ ബ്ലോഗിനും നിങ്ങൾക്കും അഭിനന്ദനങ്ങൾ. സന്ദർശിക്കാൻ താമസിച്ചതിൽ ക്ഷമിക്കണം.
നായക്കു പ്രായ പൂർത്തിയാകുന്നത്‌ കാലു പൊക്കി മൂത്രമൊഴിക്കാൻ തുടങ്ങുമ്പോഴാണെന്ന് പഠിപ്പിച്ചു കൊടുത്ത അന്യമതസ്ഥനെ കണ്ടപ്പോൾ എഴുന്നേറ്റ്‌ നിന്ന് ബഹുമാനിച്ചത്‌ ഹിജ്‌റ 150-ൽ ജനിച്ച ലോക പണ്ഡിതൻ ഇമാം ശാഫി(റ) ആണ്‌.

4/06/2009 7:16 pm  

Post a Comment

<< Home