Wednesday, February 25, 2009

യാഥാര്‍ത്ഥ്യം (Reality)

(സൂഫിവര്യയായിരുന്ന റാബിയ അദവ്വിയ്യയുടെ Reality എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.)


പ്രണയിക്കുന്ന ഹൃദയങ്ങള്‍ക്കിടയില്‍

ഒരു മുടിനാരിഴക്ക് പോലുമിടമില്ല.

പറയുന്നതല്ല,അനുഭവിച്ചറിയുന്നതാണ് സത്യം.

അനുഭവിക്കാതെയുള്ള വിവരണം അസത്യം.



ഒഴുകി ചേര്‍ന്ന കടലിന്റെ പൂര്‍ണ്ണരൂപം

പുഴയ്ക്കറിയാത്ത പോലെ

നമ്മുടെയസ്തിത്വം നിഷ്ഫലമാക്കുന്ന,

നമ്മെ നിലനിര്‍ത്തുന്ന,

ഈ യാത്രയുടെ കാരണഭൂതനെ

എങ്ങനെ വര്‍ണ്ണിക്കാനാണ്?

Labels: ,

Monday, February 23, 2009

മഷി പുരണ്ട വരികള്‍

വഴിക്കണക്ക് തൃശ്ശൂര്‍ ഗവ.എന്‍‌ജിനീയറിംഗ്കോളേജ് സുവര്‍ണ്ണ ജൂബിലി സോവനീറില്‍ (2009)
സഫലമീ ജന്മം കുറുമ്പിലാവ് സ്വാമിബോധാനന്ദ ഹൈസ്കൂള്‍ സോവനീറില്‍(1992)

Labels:

Sunday, February 08, 2009

ഗ്യാപ്

1974
യുവതി സുഹൃത്തിനോട്:അവളെ കെട്ടിയതില്‍ പിന്നെ എന്റെ അനിയനൊന്ന് ചിരിച്ച് കണ്ടിട്ടില്ല.

2009
യുവതിയോട് സുഹൃത്ത്:എന്തേ നിന്റെ അനിയനു പഴയ ഉത്സാഹമൊന്നുമില്ലാത്ത പോലെ
മറുപടി:അവനിപ്പോള്‍ പഴയപോലെ അടിച്ചു പൊളിച്ച് നടന്നാല്‍ പോരല്ലോ,കുടുംബമൊക്കെ ആയില്ലേ,അതിന്റെ ഉത്തരവാദിത്വം കാണും.

Labels:

Wednesday, February 04, 2009

ഞാനെന്താ കൊച്ചുകുട്ട്യാ

രാവിലെ തിരക്കിട്ട്
ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍
വാപ്പ തുടങ്ങും:
നീയെന്തെങ്കിലും കഴിച്ചോ,
തല ഒന്നും കൂടി തോര്‍‍‌ത്തായിരുന്നില്ലേ,
നല്ല തണുപ്പുണ്ടല്ലോ
സ്വെറ്ററിടുന്നില്ലേ
തുടങ്ങി നൂറായിരം ചോദ്യം.

എനിക്ക് പത്തുമുപ്പത്തഞ്ച് വയസ്സായെന്നും
മൂന്ന് മക്കളുടെ തള്ളയായെന്നും
ഈ ചോദ്യങ്ങള്‍ക്കൊന്ന് ഉത്തരം
പറയാന്‍ പോലും സമയമില്ലാത്തത്ര
തിരക്കാണെന്നും
വാപ്പാക്കറിയാത്തപോലെ.

(ഒരു മാസത്തെ വിസിറ്റിന് ദുബായിലെത്തിയതാ വാപ്പ. എത്രവളര്‍‌ന്നാലും ആ സ്നേഹാകാശത്തിനു കീഴെ ഞാനെത്ര ചെറുതാണെന്ന തിരിച്ചറിവിനു മുമ്പില്‍ ഈ ബ്ലോഗിലെ നൂറാം പോസ്റ്റ്.)

Labels: